ട്രെയിൻ യാത്രകളിൽ മാറ്റത്തിന്‌റെ കാഹളവുമായി വന്ന വന്ദേ ഭാരത് എക്സ്പ്രസ് രാജസ്ഥാനിലേക്കും വരുന്നു. സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പുതരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് വൻ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നുള്ളത്. ദീർഘദൂര യാത്രകളിൽ മണിക്കൂറുകൾ ലാഭിക്കാം എന്നതാണ് ഈ ട്രെയിനുകളുടെ പ്രത്യേക. ഇപ്പോഴിതാ രാജസ്ഥാനിലേക്കും വന്ദേ ഭാരത് ട്രെയിൻ സർവീസ് എത്തുകയാണ്.

രാജ്യത്തെ 14-ാമത്തെ വന്ദേ ഭാരത് ട്രെയിനായി ഡൽഹി-ജയ്പൂർ-അജ്മീർ റൂട്ടിൽ ഇത് സര്‍വീസ് നടത്തും. ഏപ്രിൽ 12 ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സർവീവ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെ നിവരധി എംപിമാരും നേതാക്കളും ജയ്പൂരിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പ്രവർത്തനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അതിന്റെ ട്രയൽ റൺ അടുത്തിടെ പൂർത്തിയായി. ഇതിന്‍റെ നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ട്രയൽ റിപ്പോർട്ടും റെയിൽവേ ബോർഡിന് അയച്ചിരുന്നതായി നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ റെയിൽവേ ശശി കിരണ്‍ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

രണ്ട് സ്റ്റോപ്പുകൾ
ഡൽഹി, ജയ്പൂർ, അജ്മീർ എന്നിവിടങ്ങൾ കൂടാതെ അൽവാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ ഈ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുണ്ടായിരിക്കും. മറ്റു ട്രെയിന്‍ സർവീസുകളെ അപേക്ഷിച്ച് ഡൽഹി-ജയ്പൂർ യാത്ര വേഗത്തിൽ പൂർത്തിയാക്കുവാൻ സാധിക്കും എന്നതാണ് തിന്റെ പ്രത്യേകത.
അതേസമയം, ശനിയാഴ്ച രണ്ടു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. തെലുങ്കാനയിൽ സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും ആണ് പുതിയതായി സർവീസ് ആരംഭിച്ചത്. നിലവിൽ വിവിധ റൂട്ടുകളിൽ ഇത്തരം 13 സെമി-ഹൈസ്പീഡ് ട്രെയിനുകൾ ഓടുന്നു.
രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾ
1. ന്യൂ ഡൽഹി - വാരണാസി വന്ദേ ഭാരത് എക്സ്പ്രസ്;
2. ന്യൂ ഡൽഹി - ശ്രീ മാതാ വൈഷ്ണോ ദേവി കത്ര (ജെ&കെ) വന്ദേ ഭാരത് എക്സ്പ്രസ്;
3. ഗാന്ധിനഗർ- മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്;
4. ന്യൂ ഡൽഹി - ഹിമാചൽ പ്രദേശിലെ അംബ് അണ്ടൗറ വന്ദേ ഭാരത് എക്സ്പ്രസ്;
5. ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ്;
6. നാഗ്പൂർ-ബിലാസ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്;
7. ഹൗറ - ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസ്;
8. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ്;
9. മുംബൈ- സോലാപൂർ വന്ദേ ഭാരത് എക്സ്പ്രസ്;
10. മുംബൈ- ഷിർദി വന്ദേ ഭാരത് എക്സ്പ്രസ്;
11. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ- ഭോപ്പാല്‍ (റാണി കമലപതി സ്റ്റേഷൻ)വന്ദേ ഭാരത് എക്സ്പ്രസ്;
12. സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ്;
13. ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













