Search
  • Follow NativePlanet
Share
» »ഗോവയിലേക്ക് പോകുന്നതിനു മുന്‍പ് അറിഞ്ഞിരിക്കാം പുതുക്കിയ നിയമങ്ങള്‍

ഗോവയിലേക്ക് പോകുന്നതിനു മുന്‍പ് അറിഞ്ഞിരിക്കാം പുതുക്കിയ നിയമങ്ങള്‍

ഗോവയിലെത്തുന്ന സഞ്ചാരികള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആകാശമാര്‍ഗ്ഗം ഗോവയിലെത്തുന്നവര്‍ക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളാണിത്.

ഗോവയിലെത്തുന്ന സഞ്ചാരികള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആകാശമാര്‍ഗ്ഗം ഗോവയിലെത്തുന്നവര്‍ക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളാണിത്. ഇതനുസരിച്ച് രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ കൊവിഡ് പരിശോധനാ ഫലം വരുന്നതു വരെ നിര്‍ബന്ധമായും 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയണം.
കൂടാതെ ഗോവയിലെത്തുന്ന എല്ലാ സഞ്ചാരികളും 14 ദിവസത്തെ ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കുകയും വേണം. അല്ലെങ്കില്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ തിരഞ്ഞെടുക്കാം.

goa

ഹോം ക്വാറന്‍റൈന്‍ ഒഴിവാക്കാം ഈ സാഹചര്യങ്ങളില്‍
ഗോവയിലെത്തുന്നതിനു 48 മണിക്കൂര്‍ മുന്‍പായി നടത്തിയ കൊവിഡ്-19 ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍. ഐസിഎംആര്‍ അംഗീകൃത ലാബ് ആയിരിക്കണം സര്‍ട്ടിഫിക്കറ്റ് നല്കേണ്ടത്.

രണ്ടായിരം രൂപ ചിലവുള്ള സ്വാബ് ടെസ്റ്റ് ചെയ്യുവാന്‍ സാധിക്കുന്നവരും റിസല്‍ട്ട് വരുന്നതുവരെ ഹോം അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുവാന്‍ സമ്മതമുള്ളവര്‍ക്കും ഹോം ക്വാറന്‍റൈന്‍ ഒഴിവാക്കാം.

യാത്രക്കാര്‍ ഹോം ക്വാറന്‍റൈന്‍ തിരഞ്ഞെടുക്കുമ്പോള്‍

ഗോവയിലെത്തുന്ന സഞ്ചാരികള്‍ താമസിക്കുവാനായി മുന്‍കൂട്ടി ബുക്കിങ് നടത്തേണ്ടതാണ്. ടൂറിസം വകുപ്പില്‍ രജിസ്ട്രേഷനുള്ള ഹോട്ടലുകളിലാണ് ബുക്കിങ് നടത്തേണ്ടത്. ബുക്ക് ചെയ്തതിന്‍റെ വിശദാംശങ്ങള്‍ ഗോവയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ പരിശോധിക്കും.

എല്ലാ യാത്രക്കാര്‍ക്കും പ്രവേശന പോയിന്‍റുകളില്‍ വെച്ച് തെര്‍മല്‍ പരിശോധന അടക്കമുള്ള സ്ക്രീനിങ് ടെസ്റ്റുകള്‍ക്ക് വിധേയരാവേണ്ടതുണ്ട്. കൊവിഡ്-19 ഓ അല്ലെങ്കില്‍ മറ്റേതെങ്കിലും രോഗ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്ന യാത്രക്കാരെ കൊവിഡ്-19 ടെസ്റ്റിന് വിധേയരാക്കും. യാത്രക്കാരായിരിക്കണം ഇതിനുള്ള ചിലവ് വഹിക്കേണ്ടത്.

താമസത്തിനായി പോകുമ്പോള്‍ ടൂറിസം വകുപ്പില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള ഇടങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് അധികൃതര്‍ ഉറപ്പു വരുത്തും.

കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഇടത്തിലേക്ക് പോകാം. സാധുവായ സര്‍ട്ടിഫിക്കറ്റ് അല്ല കയ്യിലുള്ളതെങ്കില്‍ കൃത്യമായ അംഗീകൃത ഇടങ്ങളില്‍ കൊവിഡ് പരിശോധന നടത്തുവാന്‍ നിര്‍ദ്ദേശം നല്കും. ഇവര്‍ പരിശോധനാ ഫലം വരുന്നതുവരെ സെല്‍ഫ് ഐസോലേഷനില്‍ കഴിയണം. നേരത്ത ബുക്കിങ് നടത്തിയ ഇടങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭ്യമാക്കും. നെഗറ്റീവ് ആണ് ഫലമെങ്കില്‍ പുറത്തിറങ്ങി യാത്ര ചെയ്യുവാനും പോസിറ്റീവ് ആണെങ്കില്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് ക്വാറന്‍റൈനില്‍ കഴിയുവാനും നിര്‍ദ്ദേശം നല്കും. ഈ ചികിത്സയ്ക്കും താമസത്തിനമെല്ലാം സഞ്ചാരികള്‍ തന്നെയാണ് ചിലവ് വഹിക്കേണ്ടത്.

ആദ്യം ബുക്ക് ചെയ്ത സ്ഥലത്തു നിന്നും താമസം മറ്റൊരിടത്തേയ്ക്ക് മാറ്റുവാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക് ടൂറിസം വകുപ്പിന്റെ അംഗീകൃത ഇടങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കുവാന്‍ സാധിക്കുകയുള്ളൂ. പുതിയ ഇടത്ത് ബുക്കിങ് നടത്തിയതിന്റെ രേഖകള്‍ നിലവില്‍ താമസിക്കുന്ന ഇടത്തെ റാപ്പിഡ് റെസ്പോണ്‍സ് ലീഡര്‍ക്ക് സമര്‍പ്പിക്കണം.

കൊറോണയ്ക്ക് വാക്സിന്‍ കണ്ടുപിടിച്ചാല്‍ മാത്രം ഇവിടെ ബീച്ചുകള്‍ തുറക്കുംകൊറോണയ്ക്ക് വാക്സിന്‍ കണ്ടുപിടിച്ചാല്‍ മാത്രം ഇവിടെ ബീച്ചുകള്‍ തുറക്കും

27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം

ആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതിആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതി

Read more about: goa travel news travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X