ജമ്മുവിലെ വിന്‍റർ
ജമ്മു കാശ്മീർ ഏറ്റവും ഭംഗിയാർന്നതാകുന്ന സമയമാണ് മഞ്ഞുകാലം. രസകരമായ കാഴ്ചകൾ മാത്രമല്ല, മറ്റു സമയങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ കുറേയധികം യാത്രാനുഭവങ്ങൾ ഊ സമയത്തെ യാത്രകൾ നല്കും. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ഹിമാലയൻ ഗ്രാമങ്ങളും ഭവനങ്ങളും അവിടുത്തെ ജീവിതരീതിയും എല്ലാം നേരിട്ടു മനസ്സിലാക്കുകയും അറിയുകയും ചെയ്യാം. ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയാണ് ഇവിടുത്തെ ശൈത്യകാലം...
PC:Praneet Kumar
കാണാം ശൈത്യകാലത്തെ മറ്റൊരു ലോകം
ശൈത്യകാലത്ത് ഇവിടുത്തെ പല ഇടങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറില്ല. കനത്ത മഞ്ഞുവീഴ്ച കാരണം വാഹനഗതാഗതം തടസ്സപ്പെടുന്നതും എത്തിച്ചേരുവാനുള്ള തടസ്സങ്ങളുമാണ് ഇതിനു കാരണം. ഇവിടുത്തെ പലയിടങ്ങളിലും റോഡ് മാർഗ്ഗമുള്ള മഞ്ഞുകാലത്തെയാത്ര ദുഷ്കരമാണ്. ഉദാഹരണത്തിന് സോനാമാർഗിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള സ്ഥലത്തിനപ്പുറം കാറുകൾ പോകുവാൻ അനുവദിക്കാറില്ല. ഇതുപോലെ ഒട്ടും പ്രവേശനം അനുവദിക്കാത്ത വേറെയും സ്ഥലങ്ങളുണ്ട്.
PC:imad Clicks
വരുന്നു ഹെലികോപ്റ്റർ സർവീസ്
നേരത്തെ പറഞ്ഞതു പോലെ തന്നെ ശൈത്യകാലത്തിന്‍റെ സ്പോട്ടുകളായി മാറാവുന്ന മഞ്ഞുവീഴ്ചയുള്ള പല പ്രദേശങ്ങളും ഇന്ന് സഞ്ചാരികളിൽ നിന്ന് മറഞ്ഞുകിടക്കുകയാണ്. ശീതകാല വിനോദസഞ്ചാരത്തിന്റെ ഹോട്ട് സ്പോട്ടുകളായി മാറാവുന്ന മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുവാനുള്ള നിർദ്ദേശം സർക്കാര് ഈ അടുത്ത് നല്കിയിരുന്നു.
PC:YASER NABI MIR
70 വർഷത്തിനിടെ ആദ്യമായി
കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായി സോനാമാർഗ്, കർണ്ണ, ഗുരേസ് എന്നിവ ശൈത്യകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിടും. സന്ദർശകരെ ആകര്‍ഷിക്കുന്നതിനായി ഈ മേഖലകളില്‍ സാഹസിക വിനോദങ്ങളും മറ്റും ഉള്‍പ്പെടുത്തുവാനാണ് സര്‍ക്കാർ ആലോചിക്കുന്നത്. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ പുതിയ സ്കീ സ്ലോപ്പുകൾ നിർമ്മിക്കാൻ സാധ്യതയുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബന്ദിപ്പോര, കുപ്‌വാര ജില്ലകളിലെ ഗുരേസ്, കർണ തുടങ്ങിയ സ്ഥലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഈ വർഷം മുതൽ ഈ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾക്കായി പ്രത്യേക ഹെലികോപ്റ്റർ സർവീസ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായി സോനാമാർഗും കർണ്ണയും ഗുരേസും ശൈത്യകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കും. കൂടാതെ, സന്ദർശകരെ ആകർഷിക്കുന്നതിനായി ഈ പ്രദേശങ്ങളിൽ സാഹസിക കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നു കശ്മീരിനെ ഒരു ശൈത്യകാല വിനോദസഞ്ചാര കേന്ദ്രമായി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
PC:imad Clicks
ടസ്കനിയും സ്കോട്ലന്‍ഡും ഏതന്‍സും നമ്മുടെ നാട്ടില്‍!! കാണാം യൂറോപ്യന്‍ കാഴ്ചകളൊരുക്കുന്ന ഇന്ത്യയിലെ ഇടങ്ങള്