Search
  • Follow NativePlanet
Share
» »ചിത്രങ്ങൾ കണ്ടാലേ കുളിരും! മഞ്ഞിൽ പുതഞ്ഞ ഗുൽമാർഗിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ

ചിത്രങ്ങൾ കണ്ടാലേ കുളിരും! മഞ്ഞിൽ പുതഞ്ഞ ഗുൽമാർഗിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ

കാത്തിരുന്ന മഞ്ഞുകാലം അങ്ങനെ ഗുൽമാര്‍ഗിലുമെത്തി. വിന്‍റര്‍ സീസണിൽ കാശ്മീരിലെ ഗുൽമാർഗിലെ മഞ്ഞു വീഴ്ച ഇത്തവണ മഴയോടൊപ്പം ആണ് എത്തിയത്.

കാത്തിരുന്ന മഞ്ഞുകാലം അങ്ങനെ ഗുൽമാര്‍ഗിലുമെത്തി. വിന്‍റര്‍ സീസണിൽ കാശ്മീരിലെ ഗുൽമാർഗിലെ മഞ്ഞു വീഴ്ച ഇത്തവണ മഴയോടൊപ്പം ആണ് എത്തിയത്. ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ മ‍ഞ്ഞും മഴയും ഞായറാഴ്ച പുലർച്ച വരെ നീണ്ടു നിന്നു. ഇതോടെ മേഖലയിലെ താപനിലയും താഴേക്കു പോയി. ഗുൽമാർഗിലെ ഉയരംകൂടിയ പ്രദേശങ്ങളിൽ ചെറിയ മഞ്ഞുവീഴ്ചയും സമതലങ്ങളിൽ സാധാരണ നിലയിലുള്ള മഞ്ഞുവീഴ്ചയും മഴയുമാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ വരെ

ഞായറാഴ്ച രാവിലെ വരെ

ഔദ്യോഗികമായ അറിയിപ്പ് അനുസരിച്ച് ഞായറാഴ്ച രാവിലെ 8.30 വരെ ശ്രീനഗറിൽ 26.1 മില്ലീമീറ്റർ മഴയും ക്വാസിഗുണ്ടിൽ 16.0മില്ലീമീറ്ററും പഹൽഗാമിൽ 14.3 മില്ലീമീറ്ററും, കുപ്വാരയിൽ 16.2 മില്ലീമീറ്ററും കുകെർനാഗിൽ 11.4 മില്ലീമീറ്ററും ഗുൽമാർഗിൽ 16.8 മില്ലീമീറ്ററും, ജമ്മുവിൽ 16.2 മില്ലീമീറ്ററും കത്രയിൽ 17.0 മില്ലീമീറ്ററും മഴ ലഭിച്ചു. ജമ്മു കാശ്മീർ പൂർണ്ണമായും അടുത്ത 24 മണിക്കൂർ നേരത്തേയ്ക്ക് സാധാരണ രീതിയിലുള്ള മഴയും മഞ്ഞുവീഴ്ചും പ്രതീക്ഷിക്കുന്നുണ്ട്.

തണുപ്പിലേക്കിറങ്ങി ശ്രീനഗർ

തണുപ്പിലേക്കിറങ്ങി ശ്രീനഗർ

സഞ്ചാരികൾ കാത്തിരുന്നതു പോലുള്ള ഒരു വിന്‍റർ സീസണിലേക്ക് ശ്രീനഗറും മാറുകയാണ്. കഴിഞ്ഞ രാത്രിയിലെ 5.6°Cൽ നിന്നും ശനിയാഴ്ച രാത്രിയോടെ 5.2°Cൽ എത്തിയിരുന്നു. എന്നാൽ സാധാരണ ശൈത്യകാലത്ത് ശ്രീനഗറില്‍ അനുഭവപ്പെടുന്ന താപനിലയേക്കാൾ 2.7°C കൂടുതലാണ് നിലവിൽ ഇവിടെയുള്ളത്.

ഗുൽമാര്‍ഗിൽ

ഗുൽമാര്‍ഗിൽ

ലോക സ്കീയിങ് തലസ്ഥാനമായ ഗുൽമാർഗിൽ
ഗുൽമാർഗിൽ മൈനസ് 3.6°C സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. എന്നാൽ, അതിനു മുൻപേയുള്ള ദിവസം രാത്രിയിൽ 0.5°C സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. നോർത്ത് ബാരാമുള്ള ജില്ലയിലാണ് ഗുൽമാർഗ് സ്ഥിതി ചെയ്യുന്നത്.

ഗുൽമാർഗിലെ മഞ്ഞുവീഴ്ച കാണുവാൻ

ഗുൽമാർഗിലെ മഞ്ഞുവീഴ്ച കാണുവാൻ

ഗുൽമാർഗിലെ മഞ്ഞുവീഴ്ച കാണുവാൻ ഞായറാഴ്ച പുൽച്ചെ മുതൽ തന്നെ നൂറുകണക്കിന് സഞ്ചാരികൾ ഗുല്‍മാർഗിൽ എത്തിയിരുന്നു. പ്രദേശമാകെ മഞ്ഞിൽപൊതിഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. മഞ്ഞിൽ കളിച്ചും ഫോട്ടോയെടുത്തും ഒക്കയൊണ് ആളുകൾ ഗുൽമാർഗിലെ മഞ്ഞുവീഴ്ചയെ വരവേറ്റത്.

ഗുൽമാർഗിലെ ശൈത്യകാലം

ഗുൽമാർഗിലെ ശൈത്യകാലം

കാശ്മീർ വിനോദസഞ്ചാരത്തിൽ ഏറ്റവുമധികം സഞ്ചാരികൾ ശൈത്യകാലത്ത് എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനമാണ് ഗുൽമാർഗ്. കാശ്മീരിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നും കൂടിയാണ് ഗുൽമാർഗ്.
മഞ്ഞു വീഴ്ച നേരിട്ട് കണ്ട് ആസ്വദിക്കുക എന്നതിനൊപ്പം തന്നെ മഞ്ഞുകാല വിനോദങ്ങളിൽ ഏർപ്പെടുവാനും ഗുല്‍മാര്‍ഗിലെത്തുന്ന സഞ്ചാരികൾ താല്പര്യപ്പെടുന്നു. ജനുവരി മുതൽ മാർച്ച് വരെയാണ് ഗുൽമാര്‍ഗിലെ മഞ്ഞുകാലമെങ്കിലും മഞ്ഞുവീഴ്ച ആരംഭിക്കുമ്പോൾ മുതൽ ഇവിടേക്ക് സ‍ഞ്ചാരികൾ എത്തുന്നു.

ഇനി ശീതകാലത്തിന്‍റെ വരവാണ്! കാശ്മീരിൽ മഞ്ഞുവീണു തുടങ്ങി! വൈകേണ്ട, ബാഗ് പാക്ക് ചെയ്തോളൂ!ഇനി ശീതകാലത്തിന്‍റെ വരവാണ്! കാശ്മീരിൽ മഞ്ഞുവീണു തുടങ്ങി! വൈകേണ്ട, ബാഗ് പാക്ക് ചെയ്തോളൂ!

കാശ്മീർ ഒരുങ്ങിത്തന്നെ

കാശ്മീർ ഒരുങ്ങിത്തന്നെ

ഇത്തവണത്തെ വിന്‍റർ സീസണിൽ സഞ്ചാരികൾക്കായി രണ്ടും കൽപ്പിച്ച് ഒരുങ്ങിയിരിക്കുകയാണ് കാശ്മീർ. സാധാരണയായി മഞ്ഞുകാലത്ത് ഇവിടുത്തെ പലയിടങ്ങളിലും സഞ്ചാരികളെ അനുവദിക്കാറില്ലെങ്കിലും ഇത്തവണ കാശ്മീർ പതിവ് തെറ്റിച്ചെരിക്കുകയാണ്. ശീതകാല വിനോദസഞ്ചാരത്തിന്റെ ഹോട്ട് സ്പോട്ടുകളായി മാറാവുന്ന മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുവാനുള്ള ഒരുക്കങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്.
കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായി സോനാമാർഗ്, കർണ്ണ, ഗുരേസ് എന്നിവ ശൈത്യകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിടും. സന്ദർശകരെ ആകര്‍ഷിക്കുന്നതിനായി ഈ മേഖലകളില്‍ സാഹസിക വിനോദങ്ങളും മറ്റും ഉള്‍പ്പെടുത്തുവാനാണ് സര്‍ക്കാർ ആലോചിക്കുന്നത്.

70 വർഷങ്ങൾക്കിടെ ഇതാദ്യം.. മഞ്ഞുമൂടിക്കിടക്കുന്ന ഈ ഇടങ്ങൾ സഞ്ചാരികൾക്കായി തുറക്കുന്നു.. പോകാം ഹെലികോപ്റ്ററിൽ!70 വർഷങ്ങൾക്കിടെ ഇതാദ്യം.. മഞ്ഞുമൂടിക്കിടക്കുന്ന ഈ ഇടങ്ങൾ സഞ്ചാരികൾക്കായി തുറക്കുന്നു.. പോകാം ഹെലികോപ്റ്ററിൽ!

മഞ്ഞുപെയ്യുന്ന ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ഒരേട് കാണാം!!മഞ്ഞുപെയ്യുന്ന ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ഒരേട് കാണാം!!

Read more about: gulmarg travel news kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X