Search
  • Follow NativePlanet
Share
» »മൺസൂൺ; ജൂൺ 10 മുതൽ കൊങ്കൺ വഴിയുള്ള ട്രെയിൻ സമയത്തിൽ മാറ്റം, നേരത്തേയിറങ്ങാം

മൺസൂൺ; ജൂൺ 10 മുതൽ കൊങ്കൺ വഴിയുള്ള ട്രെയിൻ സമയത്തിൽ മാറ്റം, നേരത്തേയിറങ്ങാം

തെക്കു പടിഞ്ഞാറൻ കാലവർഷം പ്രമാണിച്ച് കൊങ്കൺ പാതയിൽ കടന്നു പോകുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി. മഴയെത്തുടർന്ന് ട്രെയിനുകളുടെ വേഗതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ് സമയത്തിൽ മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ മാറ്റിയ സമയക്രമമനുസരിച്ചാണ് ട്രെയിനുകൾ സഞ്ചരിക്കുക. ട്രെയിനുകൾ യാത്ര തുടങ്ങുന്ന സ്റ്റേഷനുകളിൽ നിന്ന് സമയക്രമത്തില്‍ മാറ്റം വരും.

കൊങ്കണ്‍ വഴി കടന്നു പോകുന്ന ചില ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിൽ മൂന്നും നാലും മണിക്കൂർ വരെ വ്യത്യാസം വന്നിട്ടുണ്ട്. അതിനാൽ യാത്രക്കാർ ട്രെയിൻ സമയം കൃത്യമായി അറിഞ്ഞ് വേണം യാത്രകൾ പ്ലാൻ ചെയ്യുവാൻ. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ സമയക്രമവുമായി ഒത്തുനോക്കി യാത്രക്കാർ നേരതെ റെയിൽവേ സ്റ്റേഷനിൽ എത്തണം.

Southern Raiway Monsson Timetable For Konkan Route Trains-

എറണാകുളം - പൂനെ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്,കൊച്ചുവേളി -ചണ്ഡിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി, തിരുനെല്‍വേലി - ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്, മഡ്ഗോവ - എറണാകുളം എക്സ്പ്രസ്, എറണാകുളം-അജ്മീര്‍ മരുസാഗര്‍,കൊച്ചുവേളി- പോർബന്ദർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. ഇതാ ട്രെയിനുകളുടെ മാറ്റിയ സമയക്രമം വിശദമായി അറിയാം.

1. എറണാകുളം - പൂനെ സൂപ്പര്‍ ഫാസ്റ്റ്
രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം - പൂനെ സൂപ്പര്‍ ഫാസ്റ്റ് (22149 രാവിലെ 2.15നായിരിക്കും പുറപ്പെടുക.
2. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്
രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22655) രാവിലെ 2.15നായിരിക്കും പുറപ്പെടുക.

3. കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി
രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി (22659) പുലര്‍ച്ചെ 4.50ന് പുറപ്പെടും
4. കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ്
രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് 4.50ന് പുറപ്പെടും.
5. കൊച്ചുവേളി-അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ്
രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി-അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് (12483) പുലര്‍ച്ചെ 4.50ന് പുറപ്പെടും.

6. തിരുനെല്‍വേലി ജങ്ഷന്‍-ജംനഗര്‍ എക്സ്പ്രസ്
രാവിലെ എട്ട് മണിക്കുള്ള തിരുനെല്‍വേലി ജങ്ഷന്‍-ജംനഗര്‍ എക്സ്പ്രസ്(19577) 5.15ന് പുറപ്പെടും
7. തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ്
രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ട തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ് (20923) രാവിലെ 5.15ന് പുറപ്പെടും
8. കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ്
രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് (12202) 7.45ന് പുറപ്പെടും.

9. കൊച്ചുവേളി-ഇന്‍ഡോര്‍
രാവിലെ 11.15നുള്ള കൊച്ചുവേളി - ഇന്‍ഡോര്‍ (20931) 9.10നു പുറപ്പെടും.
10. കൊച്ചുവേളി-പോര്‍ബന്ദര്‍
രാവിലെ 11.15 ന് പുറപ്പെടേണ്ട കൊച്ചുവേളി-പോര്‍ബന്ദര്‍ (20909) 9.10ന് യാത്ര ആരംഭിക്കും.
11. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്
ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്(12617) രാവിലെ 10.30 ന് പുറപ്പെടും.

12. എറണാകുളം-മഡ്ഗോവ സൂപ്പര്‍ഫാസ്റ്റ്
രാവിലെ 10.40നുള്ള എറണാകുളം-മഡ്ഗോവ സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25ന് സര്‍വീസ് ആരംഭിക്കും
13. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്
വൈകിട്ട് 7.15ന് പുറപ്പെടേണ്ട . തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്(12431) ഉച്ചയ്ക്ക് 2.40ന് സര്‍വീസ് ആരംഭിക്കും.
14. എറണാകുളം-അജ്മീര്‍ മരുസാഗര്‍
രാത്രി 8.25 ന് പുറപ്പെടേണ്ട എറണാകുളം-അജ്മീര്‍ മരുസാഗര്‍ (12977) വൈകിട്ട് 6.50 ന് പുറപ്പെടും.

15. മഡ്ഗോവ-എറണാകുളം എക്സ്പ്രസ്
രാത്ര 7.30ന് പുറപ്പെടുന്ന മഡ്ഗോവ-എറണാകുളം എക്സ്പ്രസ് (10215) രാത്രി 9.00 മണിക്ക് ശേഷമായിരിക്കും പുറപ്പെടുക.
16.തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്
പുലര്‍ച്ചെ 12.50ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്(22653) തലേദിവസം രാത്രി 10 മണിക്ക് സര്‍വീസ് ആരംഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway irctc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+