യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളുരു- കൊച്ചുവേളി റൂട്ടില്‍ പ്രത്യേക സർവീസ് ഒരുക്കി റെയിൽവേ. മംഗളുരു- കൊച്ചുവേളി റൂട്ടിലും തിരികെ കൊച്ചുവേളി- മംഗളുരു റൂട്ടിലും ഓരോ സർവീസ് വീതമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിലെ യാത്രാ തിരക്കിന് ഒരു പരിഹാരം കൂടിയാണ് ഇത്.
ട്രെയിൻ നമ്പർ 06041 മംഗളുരു ജംങ്ഷൻ - കൊച്ചുവേളി സ്പെഷ്യൽ ശനിയാഴ്ചയും ട്രെയിൻ നമ്പർ 06042 കൊച്ചുവേളി -മംഗളുരു ജംങ്ഷൻ സ്പെഷ്യൽ ശനിയാഴ്ചയും സർവീസ് നടത്തും. എട്ട് സ്ലീപ്പർ കോച്ചുകളും ഏഴ് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും ട്രെയിനിൽ ഉണ്ടായിരിക്കും. ഐആർസിടിസി വെബ്സൈറ്റ് വഴിയും മറ്റു സൈറ്റുകൾ വഴിയും ആപ്ലിക്കേഷനുകൾ ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാം.

മംഗളുരു ജംങ്ഷൻ - കൊച്ചുവേളി സ്പെഷ്യൽ
06041 മംഗളുരു ജംങ്ഷൻ - കൊച്ചുവേളി സ്പെഷ്യൽ ശനിയാഴ്ച വൈകിട്ട് 7.30 ന് മംഗലാപുരത്ത് നിന്ന് സർവീസ് ആരംഭിക്കും, 12 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 8.00 മണിക്ക് കൊച്ചുവേളിയില് എത്തും. സ്ലീപ്പർ കോച്ചുകളും സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും ആണ് ലഭ്യമായിട്ടുള്ളത്. 450 രൂപയാണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. 16 സ്റ്റേഷനുകളിലാണ് നിര്‌ത്തുക.
മംഗളൂരു ജങ്ഷൻ - 19.30
കാസർഗോഡ് - 20:03
കാഞ്ഞങ്ങാട് - 20:23
പയ്യന്നൂർ - 20:44
കണ്ണൂർ - 21:17
തലശ്ശേരി - 21:39
കോഴിക്കോട് - 22:37
തിരൂർ - 23:14
ഷൊർണ്ണൂർ ജങ്ഷൻ - 01:10
തൃശ്ശൂർ - 01:55
ആലുവ - 02:48
എറണാകുളം ജങ്ഷൻ - 03:25
ആലപ്പുഴ - 04:32
കായംകുളം ജങ്ഷൻ - 05:23
കൊല്ലം ജങ്ഷൻ - 06:10
കൊച്ചുവേളി - 08:00 എന്നിങ്ങനെയാണ് സമയക്രമം.
കൊച്ചുവേളി-മംഗളുരു സ്പെഷ്യൽ 06042
കൊച്ചുവേളിയിൽ നിന്ന് തിരികെ മംഗലാപുരത്തിന് കൊച്ചുവേളി-മംഗളുരു സ്പെഷ്യൽ 06042 ഞായറാഴ്ച വൈകിട്ട് 6.40 ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.00 മണിക്ക് മംഗലാപുരത്ത് എത്തും.
കൊച്ചുവേളി - 18:40
കൊല്ലം ജങ്ഷൻ - 19:57
കായംകുളം ജങ്ഷൻ - 20:28
ആലപ്പുഴ - 21:33
എറണാകുളം ജങ്ഷൻ - 22:25
ആലുവ - 22:50
തൃശ്ശൂർ - 23:48
ഷൊർണ്ണൂർ ജങ്ഷൻ - 00:35
തിരൂർ - 01:01
കോഴിക്കോട് - 01:47
തലശ്ശേരി - 02:48
കണ്ണൂർ - 03:16
പയ്യന്നൂർ - 03:45
കാഞ്ഞങ്ങാട് - 04:40
കാസർഗോഡ് - 05:01
മംഗളൂരു ജങ്ഷൻ - 07:00 ന്നിങ്ങനെയാണ് സമയക്രമം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












