Search
  • Follow NativePlanet
Share
» »മഞ്ഞിൽപുതഞ്ഞ് മൂന്നാർ, താപനില പൂജ്യത്തിൽ താഴെ!

മഞ്ഞിൽപുതഞ്ഞ് മൂന്നാർ, താപനില പൂജ്യത്തിൽ താഴെ!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തണുപ്പിന്‍റ പിടിയിലാണ് മൂന്നാർ. അതിശൈത്യത്തിൽ മൂന്നാറിൽ പലയിടങ്ങളിലും മഞ്ഞുവീഴ്ചയമുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തണുപ്പിന്‍റ പിടിയിലാണ് മൂന്നാർ. അതിശൈത്യത്തിൽ മൂന്നാറിൽ പലയിടങ്ങളിലും മഞ്ഞുവീഴ്ചയമുണ്ട്. മൂന്നാറിലേക്കൊരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം ഇതു തന്നെയാണ്. ഈ മഞ്ഞും തണുപ്പും ആസ്വദിക്കുവാനായി നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്ക് ഇപ്പോൾ വരുന്നത്.

Temperature Drops In Munnar To Minus Degree

PC:PTI Images

കനത്ത തണുപ്പും മഞ്ഞുവീഴ്ചയും

മൂന്നാറിൽ പലയിടങ്ങളിലും പൂജ്യം ഡിഗ്രിയിലും താഴെയാണ് താപനിലയുള്ളത്. കഴിഞ്ഞ ദിവസം കണ്ണ്ൻ ദേവൻ കമ്പനിക്ക് കീഴിലുള്ള ചെണ്ടുവരൈ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ മൈനസ് 2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ചുടർന്ന് ഇവിടുത്തെ ഫാക്ടറി ഡിവിഷനിലെ പുല്‌മേട്ടിൽ മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുകണങ്ങൾ നിറഞ്ഞു കിടക്കുന്ന രീതിയിലുള്ള ഇവിടുത്തെ മഞ്ഞുവീഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ചിലയിടങ്ങിൽ തേയിലത്തെടികളുടെ മുകളിലും മഞ്ഞുകണങ്ങൾ വീണുകിടന്നിരുന്നു.

തണുപ്പ് മൈനസിലെത്തിയപ്പോൾ

സെവന്‍മല, ലോക്കാട്, കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി തുടങ്ങിയ സ്ഥലങ്ങളിലാണ് താപനില മൈനസിൽ എത്തിയിരിക്കുന്നത്.
വട്ടവടയിലും സ്ഥിതി വ്യത്യസ്തമല്ല. ബുധനാഴ്ച രാവിലെ ഇവിടെ രേഖപ്പെടുത്തിയ താപനില രണ്ടു ഡിഗ്രിയാണ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പിലൂടെയാണ് മൂന്നാറും പരിസരവും ഇപ്പോൾ കടന്നു പോകുന്നത്. പഴയ ദേവികുളത്തും താപനില പൂജ്യം ഡിഗ്രിയിൽ എത്തിയിരുന്നു.
പാതിരാത്രിയോടു കൂടിയാണ് ഇപ്പോൾ മൂന്നാറിൽ കനത്ത തണുപ്പ് അനുഭവപ്പെടുന്നത്. ഈ തണുപ്പ് പുലർച്ചെ വരെ നീണ്ടുനിൽക്കും,

സാധാരണയിൽ നിന്നു വ്യത്യസ്തമായി ഡിസംബര് മാസത്തിൽ ഇവിടെ കഠിന തണുപ്പ് അനുഭവപ്പെട്ടിയരുന്നില്ല. നേരത്തെ, ഇവിടെ ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയിരുന്നത് ഡിസംബർ മാസങ്ങളിൽ ആയിരുന്നു. പത്ത് വർഷം മുൻപുള്ള കണക്കുകൾ നോക്കിയാൽ ആ തണുപ്പിലേക്ക് മൂന്നാർ പോകുന്നില്ല എന്നും കാണാം. മൈനസ് നാലു വരെ ആ സമയത്ത് മൂന്നാറിൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

തിരക്കേറി മൂന്നാർ

തണുപ്പും ഒപ്പം മ‍ഞ്ഞുവീഴ്ചയും ആയതോടുകൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ മൂന്നാറിലേക്കെത്തുന്നു. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ‍ഞ്ചാരികളും ഇഷ്ടംപോലെ മൂന്നാറിലേക്കെത്തുന്നുണ്ട്. പൊങ്കൽ-മകസംക്രാന്തി പ്രമാണിച്ചുള്ള നീണ്ട വാരാന്ത്യത്തിൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്കെത്തുമെന്നാണ് കരുതുന്നത്. മാത്രമല്ല, വന്നു കണ്ടുപോകുന്നതിനേക്കാൾ ഒന്നോ രണ്ടോ ദിവസം സമയം ചിലവഴിച്ച് പോകുവാനാണ് ആളുകൾ താല്പര്യപ്പെടുന്നത്. അതുകൊണ്ട് റിസോർട്ട്-ഹോട്ടൽ വ്യവസായങ്ങളും ആവേശത്തിലാണ്. ഈ മാസത്തെ ബുക്കിങ്ങുകൾ വേഗത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

തിരക്കിലും തണുപ്പിലും തിങ്ങി മൂന്നാർ; ചില്ലാകണേൽ വേഗം വിട്ടോ..കാഴ്ചകൾ 31 വരെ മാത്രംതിരക്കിലും തണുപ്പിലും തിങ്ങി മൂന്നാർ; ചില്ലാകണേൽ വേഗം വിട്ടോ..കാഴ്ചകൾ 31 വരെ മാത്രം

മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X