Search
  • Follow NativePlanet
Share
» »യാത്രയിലെ മാറ്റങ്ങളുമായി തായ്ലൻഡ്, മാറ്റങ്ങൾ ജൂൺ മുതൽ, അറിഞ്ഞിരിക്കാം

യാത്രയിലെ മാറ്റങ്ങളുമായി തായ്ലൻഡ്, മാറ്റങ്ങൾ ജൂൺ മുതൽ, അറിഞ്ഞിരിക്കാം

ഇപ്പോഴിതാ, അന്താരാഷ്ട്ര വിനോദ സഞ്ചാരികളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുവാനുള്ള തീരുമാനവുമായി വന്നിരിക്കുകയാണ് തായ്ലൻഡ്

ലോകത്തിലെ ഏറ്റവും മികച്ച അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തായ്ലൻഡ്. ബീച്ച് പ്രേമികളുടെ സ്വർഗ്ഗമായാണ് ഇവിടം അറിയപ്പെടുന്നതെങ്കിലും ഏതു തരത്തിലുള്ള യാത്രാ താല്പര്യങ്ങളുള്ളവർക്കും ഇണങ്ങുന്ന കാഴ്ചകൾ രാജ്യം വാഗ്ദാനം ചെയ്യുന്നു. ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ, ലോക്കൽ മാർക്കറ്റുകൾ, പവിഴപ്പുറ്റുകൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ രാവും പകലും കണ്ടു നടക്കുവാനുള്ള കാഴ്ചകൾ. നിങ്ങൾ വ്യത്യസ്ത രുചികൾ പരീക്ഷിക്കുവാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിശ്ചയമായും തായ്ലൻഡ് നിങ്ങൾക്കുള്ളതാണ്!

Thailand

PC:Humphrey Muleba/ Unsplash

ഇപ്പോഴിതാ, അന്താരാഷ്ട്ര വിനോദ സഞ്ചാരികളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുവാനുള്ള തീരുമാനവുമായി വന്നിരിക്കുകയാണ് തായ്ലൻഡ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായ തായ്ലൻഡ് വിനോദ സഞ്ചാരരംഗത്ത് കൂടുതൽ വളർച്ച കൈവരിക്കുവാനും കൂടുതൽ ആളുകളെ രാജ്യത്ത് എത്തിക്കുവാനുമുള്ള പരിശ്രമങ്ങളിലാണ്. ഇതിന്റെ ഭാഗമായി ഏറ്റവും മികച്ച രീതിയിൽ സന്ദർശകരെ സ്വീകരിക്കുവാനും അവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കുവാനുള്ള തീരുമാനങ്ങളുടെ ഭാഗമായാണിത്.

വാർത്തകളനുസരിച്ച്, 2023 ജൂൺ മുതൽ രാജ്യത്തെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികൾ നിന്നു 300 ടിഎച്ച്ബി ( 734 രൂപ ) ടൂറിസ്റ്റ് ഫീസ് ഇനത്തിൽ രാജ്യം ഈടാക്കും. ഇങ്ങനെ ലഭിക്കുന്ന തുക വിനോദ സഞ്ചാര മേഖലയിൽ തന്നെ ചിലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും രാജ്യത്ത് അപകടങ്ങളിലും മറ്റും പെടുന്ന പെടുന്ന സന്ദർശകരെ സഹായിക്കാനും ഈ തുക ഉപയോഗിക്കും.

ടൂറിസം പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായ രാജ്യമാണ് തായ്ലൻഡ്. കൊവിഡ് കാലത്തിനു മുൻപ് രാജ്യത്തിന്റെ ജിഡിപിയുടെ 12 ശതമാനവും വിനോദസഞ്ചാരത്തിൽ നിന്നായിരുന്നു വന്നിരുന്നത്.
എന്നാൽ, രാജ്യത്ത് ജോലി ചെയ്യുവാനുള്ള പെർമിറ്റും ബോർഡർ പാസുകളുമുള്ള അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നും ഈ ടൂറിസ്റ്റ് ഫീസ് ഈടാക്കുകയില്ലെന്ന് ടൂറിസം മന്ത്രി ഫിഫത്ത് റാച്ചകിത്പ്രകർൺ അറിയിച്ചു ഈ വർഷം 25 ദശലക്ഷം വിനോദസഞ്ചാരികളെ തായ്‌ലൻഡ് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2019 ൽ തായ്‌ലൻഡ് ഏകദേശം 40 ദശലക്ഷത്തിലധികം ആളുകൾ സന്ദര്‍ശിച്ചിരുന്നു.

കേരളത്തിൽ നിന്നും നിരവധി സഞ്ചാരികളാണ് ഓരോ വർഷവും തായ്ലന്‍ഡ് യാത്രാ സ്ഥാനമായി തിരഞ്ഞെടുക്കുന്നത്. കാഴ്ചകളുടെ വൈവിധ്യവും കുറഞ്ഞ ചിലവുമാണ് കൂടുതൽ ആളുകളെയും ഇവിടേക്ക് ആകർഷിക്കുന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും സ്വന്തമായ സ്ഥാനം തായ്ലന്‍ഡിനുണ്ട്. ഇന്ത്യയിൽ നിന്നും നിരവധി ആളുകൾ ഇവിടുത്തെ ബീച്ചുകൾ തീം വെഡ്ഡിങ്ങിനായി തിരഞ്ഞെടുക്കുന്നു. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടുത്തെ വിനോസഞ്ചാര സീസൺ. ക്രിസ്മസ്, ന്യൂ ഇയർ യാത്രകൾക്കായും കൂടുതൽ ആളുകളും തായ്ലൻഡ് തിരഞ്ഞെടുത്തിരുന്നു.

നേരത്തെ, തായ്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ പരിശോധനാ ഫലങ്ങൾ എയർ സുവിധ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് തായ്ലന്‍ഡ് ടൂറിസം അതോറിറ്റി അറിയിച്ചിരുന്നു.

കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ പരിഷ്കരണം നടത്തിയതിനെ തുടർന്നായിരുന്നു തായ്ലലൻഡ് ഇത്തരമൊരു അറിയിപ്പ് നടത്തിയത്.

തായ്ലൻഡിനാണോ? ധൈര്യമായി പോകാം! ശ്രദ്ധിക്കേണ്ടത് തിരികെ വരുമ്പോൾ!തായ്ലൻഡിനാണോ? ധൈര്യമായി പോകാം! ശ്രദ്ധിക്കേണ്ടത് തിരികെ വരുമ്പോൾ!

59 രാജ്യങ്ങളില്‍ വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാം, ലോകത്തിലെ ഏറ്റവും ശക്തം ഈ രാജ്യത്തിന്‍റെ പാസ്പോർട്ട്59 രാജ്യങ്ങളില്‍ വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാം, ലോകത്തിലെ ഏറ്റവും ശക്തം ഈ രാജ്യത്തിന്‍റെ പാസ്പോർട്ട്

Read more about: world travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X