Search
  • Follow NativePlanet
Share
» »വിമാനടിക്കറ്റ് എയർലൈൻ ഡൗൺഗ്രേഡ് ചെയ്തോ?? ഇതാ തിരികെ ലഭിക്കും 75% തുകയും... മാറിയ നിയമങ്ങളിതാ

വിമാനടിക്കറ്റ് എയർലൈൻ ഡൗൺഗ്രേഡ് ചെയ്തോ?? ഇതാ തിരികെ ലഭിക്കും 75% തുകയും... മാറിയ നിയമങ്ങളിതാ

ഇപ്പോഴിതാ ഏറ്റവും പുതിയ മാറ്റം വന്നിരിക്കുന്നത് ബുക്ക് ചെയ്ത വിമാനടിക്കറ്റിന്‍റെ ക്ലാസ് തരംതാഴ്ത്തുന്നതിനെക്കുറിച്ചാണ്.

വിമാനങ്ങളിലെ യാത്രകൾ പലപ്പോഴും ആദ്യമായി യാത്ര ചെയ്യുന്നവരെയോ അധികം യാത്ര ചെയ്തു പരിചയമില്ലാത്തവരെയോ സംബന്ധിച്ച് ഒരുപാട് ആശങ്കകൾ നല്കുന്നതാണ്. മാറിവരുന്ന നിയമങ്ങളും ടിക്കറ്റ് റദ്ദാക്കുമ്പോൾ എത്ര തുക തിരികെ ലഭിക്കും എന്നിങ്ങനെ പല കാര്യങ്ങളിലും കൃത്യമായ ധാരണ ആളുകൾക്കില്ല, അതുകൊണ്ടുതന്നെ ഇത് പലപ്പോഴും മുതലെടുക്കപ്പെടുകയും ചെയ്യുന്നു,
രാജ്യത്തെ വ്യോമയാന രംഗം നടത്തിപ്പിന്‍റെ കാര്യത്തിലും നിയമങ്ങളുടെ കാര്യത്തിലും പലവിധ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്.
ഇപ്പോഴിതാ ഏറ്റവും പുതിയ മാറ്റം വന്നിരിക്കുന്നത് ബുക്ക് ചെയ്ത വിമാനടിക്കറ്റിന്‍റെ ക്ലാസ് തരംതാഴ്ത്തുന്നതിനെക്കുറിച്ചാണ്.

New Rules Against Downgrading Flight Tickets And Reimbursement

PC:Suhyeon Choi / Unsplash

യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇപ്പോഴിതാ പുതിയ നിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. യാത്രക്കാരുടെ ടിക്കറ്റുകൾ തരംതാഴ്ത്തുന്നതിനോ ( ഡൗൺ ഗ്രേഡ് ചെയ്യുന്നനോ)ഫ്ലൈറ്റുകൾ റദ്ദാക്കുന്നതിനോ യാത്രക്കാരുടെ ബോർഡിംഗ് നിരസിക്കുന്നതിനോ ഉള്ള നിയമങ്ങളിൽ ആണ് മാറ്റങ്ങൾ വരുത്തുവാൻ പോകുന്നത്. റിപ്പോർട്ട് അനുസരിച്ച് 2023 ഫെബ്രുവരി 15 മുതൽ ഈ നിയമങ്ങൾ നടപ്പിലാക്കും.

യാത്രകൾ ഡൗൺഗ്രേഡ് ചെയ്യുമ്പോൾ

ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ പരിഷ്കരിച്ച സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (CAR) അനുസരിച്ച് യാത്രക്കാർക്ക് തങ്ങൾ ബുക്ക് ചെയ്ത ഫ്ലൈറ്റുകളിൽ ബോർഡിംഗ് നിഷേധിക്കപ്പെടുകയോ യഥാർത്ഥത്തിൽ ബുക്ക് ചെയ്തതിനേക്കാൾ താഴ്ന്ന ക്ലാസിലേക്ക് തരംതാഴ്ത്തുകയോ ചെയ്ത എല്ലാ യാത്രക്കാർക്കും എയർലൈനിൽ നിന്ന് റീഇംബേഴ്‌സ്‌മെന്റ് ലഭിക്കാൻ അർഹതയുണ്ട്. ഈ നിര്‍ദ്ദേശം അനുസരിച്ച് ഫ്ലൈറ്റുകളിൽ ബോർഡിംഗ് നിഷേധിക്കപ്പെടുകയോ യഥാർത്ഥത്തിൽ ബുക്ക് ചെയ്തതിനേക്കാൾ താഴ്ന്ന ക്ലാസിലേക്ക് തരംതാഴ്ത്തുകയോ ചെയ്ത എല്ലാ യാത്രക്കാർക്കും എയർലൈനിൽ നിന്ന് റീഇംബേഴ്‌സ്‌മെന്റ് ലഭിക്കാൻ അർഹതയുണ്ട്.

ഇതനുസരിച്ച് ആഭ്യന്തര യാത്രകളിൽ യാത്രക്കാർ ടിക്കറ്റിനായി അടച്ച ആകെ തുകയുടെ 75% റീഇംബേഴ്‌സ്‌മെന്‍റ് ആയി നല്കുവാൻ വിമാനക്കമ്പനികൾക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ അന്താരാഷ്ട്ര യാത്രകളിൽ തിരികെ ലഭിക്കുന്ന തുകയ്ക്ക് വ്യത്യാസമുണ്ട്. യഥാർത്ഥ ടിക്കറ്റ് നിരക്ക്, നികുതികൾ, വിമാനം യാത്ര ചെയ്യു്ന ആകെ ദൂരം തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് റീഇംബേഴ്‌സ്‌മെന്‍റ് തുക കണക്കാക്കുക. റീഇംബേഴ്സ്മെന്റ് മൂല്യം 30 ശതമാനത്തിൽ തുടങ്ങി മുതൽ 75% വരെ ആയിരിക്കും.

അന്താരാഷ്ട്ര യാത്രയിൽ ടിക്കറ്റ് ഡൗൺഗ്രേഡ് ചെയ്താൽ റീഇംബേഴ്‌സ്‌മെന്‍റ് മൂല്യം കണക്കാക്കുന്നത് ഇപ്രകാരമായിരിക്കും-

1500 കിലോമീറ്ററോ അതിൽ കുറവോ ഉള്ള ഒരു ഫ്ലൈറ്റിന്: ടിക്കറ്റ് നിരക്കിന്റെ 30% + നികുതി

1500 കിലോ മീറ്ററിനും 3500 കിലോമീറ്ററിനും ഇടയിൽ ദൂരം സഞ്ചരിക്കുന്ന ഫ്ലൈറ്റിന്: ടിക്കറ്റ് വിലയുടെ 50 % + നികുതി

3500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന ഒരു ഫ്ലൈറ്റിന്: ടിക്കറ്റ് വിലയുടെ 75% + നികുതി.

വ്യോമയാന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങളാണിത്. വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ നടപടി. നേരത്തെ 2022 ഡിസംബറിൽ, ഫ്ലൈറ്റ് ടിക്കറ്റുകൾ താഴ്ന്ന ക്ലാസിലേക്ക് ഡൗൺഗ്രേഡ് ചെയ്താൽ അതിനുള്ള നഷ്ടപരിഹാരമെന്ന നിലയിൽ മുഴുവൻ റീഫണ്ടും ലഭ്യമായ അടുത്ത ക്ലാസിലേക്കുള്ള സൗജന്യ ടിക്കറ്റും നല്കണമെന്ന് ഡിജിസിഎ നിർദ്ദേശം വെച്ചിരുന്നു. നിർദ്ദേശിച്ചു.ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങൾ അന്താരാഷ്ട്രതലത്തിലെ വ്യോമയാന മാനദണ്ഡങ്ങൾക്കനുസൃതമാണ്. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഓൺലൈനായി തിരിച്ചടവ് ലഭിക്കാൻ നിര്‍ദ്ദേശിക്കുന്നതാണ് ഈ ഭേദഗതി യെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു.

ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാആന്‍ഡമാനിൽ ആഘോഷിക്കാം വാലന്‍റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്‍റിക് പാക്കേജ് ഇതാ

പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടംപാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം

Read more about: travel news flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X