Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് വീണ്ടും ഹിറ്റ്! 17 ദിവസം, 60,000 യാത്രക്കാർ, ടിക്കറ്റും കിട്ടാനില്ല

വന്ദേ ഭാരത് വീണ്ടും ഹിറ്റ്! 17 ദിവസം, 60,000 യാത്രക്കാർ, ടിക്കറ്റും കിട്ടാനില്ല

കേരളത്തിൽ സര്‍വീസ് ആരംഭിച്ച അന്നു മുതൽ യാത്രക്കാർ വന്ദേ ഭാരത് എക്സ്പ്രസിനെ ഏറ്റെടുത്തതാണ്. റെക്കോർഡ് നമ്പർ യാത്രക്കാരും ടിക്കറ്റ് തുകയും നേടി രാജ്യത്തെ തന്നെ ഏറ്റവും മികച്ച ജനപിന്തുണയുള്ള വന്ദേ ഭാരത് എക്സ്പ്രസായി തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് മാറിയത് വളരെ പെട്ടന്നാണ്., ഈ ജനപിന്തുണയ്ക്ക് ഇപ്പോഴും ഒട്ടു ഇടിവ് സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, യാത്ര ചെയ്യുവാനാഗ്രഹിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.

ഏപ്രില്‍ 28ന് സർവീസ് ആരംഭിച്ച് 17 ദിവസത്തിനിടെ ആകെ 60,000 പേരാണ് വന്ദേ ഭാരതിൽ യാത്ര ചെയ്തതെന്നാണ് റെയിൽവേ കണക്കുകൾ. ആകെ ലഭ്യമായ സീറ്റിന്‍റെ മൂന്നിരട്ടിയോളം ആവശ്യക്കാരാണത്രെ ഉള്ളത്. അതിൽത്തന്നെ തിരുവനന്തപുരം-എറണാകുളം റൂട്ടിലെ ടിക്കറ്റിനാണ് ഏറ്റവും അധികം ആവശ്യക്കാരുള്ളത്. ആദ്യത്തെ രണ്ടാഴ്ച സമയത്തിൽ 27,000 പേര് യാത്ര ചെയ്തിരുന്നു.
കേരളത്തിൽ വൻ സ്വീകാര്യത നേടി കുതിച്ചുപായുന്ന വന്ദേഭാരതിന് ആവശ്യക്കിന് ടിക്കറ്റുകൾ കിട്ടാനില്ല എന്ന പ്രശ്നം മാത്രമേയുള്ളൂ.

Thiruvananthapuram-Kasaragod Vande Bharat Express Ticket Booking

സാധാരണ യാത്രയെ അപേക്ഷിച്ച് നിരക്ക് ഇത്രയും കൂടുതലാണെങ്കിലും ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ് ഇപ്പോഴും. ഏറ്റവും പുതിയ കണക്കനുസരിച്ച് ചെയര്‍ കാറിൽ മെയ് 18 വരെയും എക്‌സിക്യുട്ടീവ് ചെയർകാറിൽ ജൂൺ 16 വരെയുമുള്ള ടിക്കറ്റ് ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കുള്ള സർവീസിനാണ് കൂടുതൽ ഡിമാൻഡ്. തിരുവനന്തപുരം-കാസർഗോഡ് സർവീസിലെ ഒക്യുപന്‍സി റേറ്റ് 230 ശതമാനമാണ് ഇപ്പോള്‍ അതായത് ട്രെയിനിലെ ലഭ്യമായ സീറ്റുകളുടെ എണ്ണവും ബുക്ക് ചെയ്യുവാൻ ശ്രമിക്കുന്ന ആളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണിത്.

അതേസമയം മധ്യദൂര യാത്രകളിലും ഒരുപാട് പേർ ടിക്കറ്റെടുക്കുന്നു. തിരുവനന്തപുരം - എറണാകുളം റൂട്ടിലാണ് ടിക്കറ്റിന് ആവശ്യക്കാരധികമുള്ളത്. എക്സിക്യൂട്ടിവ് ചെയർ കാറിൽ യാത്ര ചെയ്യുവാനാണ് കൂടുതൽ ഡിമാൻഡ്. തിരുവനന്തപുരത്ത് നിന്ന് 5.20ന് പുറപ്പെടുന്ന വന്ദേ ഭാരത് 02 മണിക്കൂർ 57 മിനിറ്റ് യാത്ര ചെയ്ത് 08:17(മെയ് 19 മുതൽ 8.25 am)ന് എറണാകുളത്തെത്തും. എസി ചെയര്‍ കാറിന് 765 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1420 രൂപയുമാണ് നിരക്ക്.

തിരികെ എറണാകുളത്ത് വൈകുന്നേരം 7.08ന് (മെയ് 19 മുതൽ 7.17pm) എത്തി 3 മണിക്കൂര്‍ 27 മിനിറ്റ് സ‍ഞ്ചരിച്ച് 10.35ന് തിരുവനന്തപുരത്തുമെത്തും. എസി ചെയർ കാറിന് 865 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1510 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാറ്ററിങ് ചാർജിലെ വ്യത്യാസമാണ് ടിക്കറ്റ് നിരക്കിലെ വർധനവിനു കാരണം.

Thiruvananthapuram-Kasaragod Vande Bharat stops

16 കോച്ചുകളിലായി ചെയർകാറിൽ 914 സീറ്റുകളും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുകളുമാണ് ഉള്ളത്. വ്യാഴാഴ്ച ഒഴികെയുള്ല ദിവസങ്ങളിൽ സർവീസ് ലഭ്യമാണ്. തിരുവനന്തപുരം-കാസർകോഡ് എക്സിക്യൂട്ടിവ് ചെയർകാറിൽ 2880 രൂപയും എസി ചെയർകാറിന് 1590 രൂപയുമാണ് നിരക്ക്. കാസർകോഡ്- തിരുവനന്തപുരം എക്സിക്യൂട്ടിവ് ചെയർകാറിന് 2816 രൂപയും എസി ചെയർകാറിന് 1520 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. കാറ്ററിങ് ചാർജാ കൂടി ഉൾപ്പെടുത്തിയ തുകയാണിത്.

തിരുവനന്തപുരം- കാസർകോട് പുതിയ സമയക്രമം- മെയ് 19 മുതൽ

തിരുവനന്തപുരം സെൻട്രൽ- രാവിലെ 05.20 am
കൊല്ലം - 06.08 am
കോട്ടയം - 07.24 am
എറണാകുളം ടൗൺ - 08.25 am
തൃശൂ‍ർ - 09.30 am
ഷൊർണൂർ ജംഗ്ഷൻ - 10.02 am
കോഴിക്കോട് - 11.03 am
കണ്ണൂർ- 12.03 pm
കാസർകോട് - 13.25 pm.

Thiruvananthapuram-Kasaragod Vande Bharat ticket price

കാസർകോട്-തിരുവനന്തപുരം- പുതിയ സമയക്രമം മെയ് 19 മുതൽ

കാസർകോട്- 02.30 pm
കണ്ണൂർ - 03:28 pm
കോഴിക്കോട്- 04:28 pm
ഷൊർണൂർ ജംഗ്ഷൻ - 05:28 pm
തൃശൂ‍ർ- 06:10 pm
എറണാകുളം ടൗൺ - 07:17 pm
കോട്ടയം - 08:10 pm
കൊല്ലം- 09.30 pm
തിരുവനന്തപുരം സെൻട്രൽ - 10.35 pm.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+