വെറും ഒരു മണിക്കൂറിൽ തിരുവനന്തപുരത്തു നിന്നും കോഴിക്കോട് എത്തിൻ പറ്റുമോ? ട്രെയിനിലാണ് യാത്രയെങ്കിൽ പറ്റില്ല, പണ്ടി എത്ര പറപ്പിച്ചു വിട്ടാലും എത്തില്ല. പിന്നെയൊരു വഴി വിമാന സർവീസാണ്. ഇതാ, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിൽ നിങ്ങളെ ഒറ്റ മണിക്കൂറിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സർവീസ് ആരംഭിക്കാൻ പോവുകയാണ് എയർ ഇന്ത്യ.
അത്യാവശ്യ സമയത്ത് വേഗത്തിലെത്താനും റോഡിലെ തിരക്കേറിയ യാത്രകൾ ഒഴിവാക്കാനും ഒക്കെ സഹായിക്കുന്ന പുതിയ സർവീസ് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ പ്രതീക്ഷകളാണ് നല്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും സർവീസ്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലെ എയർ സര്‍വീസിന്‍റെ പുതിയ വിശദാംശങ്ങൾ അറിയാം

ഡിസംബർ 14 വ്യാഴാഴ്ച മുതൽ എയർ ഇന്ത്യ തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഈ ദിവസങ്ങളിൽ വൈകിട്ട് 6.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം (IX 2342) 7.45ന് കോഴിക്കോടെത്തും. തിരികെ കോഴിക്കോട് നിന്ന് രാത്രി 8.00 മണിക്ക് പുറപ്പെടുന്ന വിമാനം (IX 2341) രാത്ര 9.05 ന് തിരുവനന്തപുരത്തെത്തും. മൂവായിരം രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നതെന്നാണ് വെബ്സൈറ്റിൽ നല്കിയിരിക്കുന്നതെന്ന ധനം ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം-കോഴിക്കോട് യാത്ര വന്ദേ ഭാരതിൽ
കേരളത്തിലെ രണ്ടു വന്ദേ ഭാരത് ട്രെയിനുകളും തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ യാത്ര നടത്തുന്നു. 20634 കാസർകോഡ്- തിരുവനന്തപുരം വന്ദേ ഭാരത് രാവിലെ 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 05 മണിക്കൂർ 48 മണിക്കൂർ യാത്രയ്ക്കൊടുവിൽ 11:03 ന് കോഴിക്കോട് എത്തും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും.

തിരുവനന്തപുരം വന്ദേ ഭാരത് 20632 വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട് രാത്രി 9.23 ന് കോഴിക്കോട് എത്തും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്
കോഴിക്കോട് -തിരുവനന്തപുരം വന്ദേ ഭാരത് യാത്ര
കാസർകോഡ്- തിരുവനന്തപരും വന്ദേ ഭാരത് 20631 രാവിലെ 8.5ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 06 മണിക്കൂർ 06 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം വന്ദേ ഭാരത് 20633 കോഴിക്കോട് നിന്ന് വൈകിട്ട് 4.30ന് പുറപ്പെട്ട് 06 മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 10.40ന് തിരുവനന്തപുരത്തെത്തും.
എയർ ഇന്ത്യ വിസ്ത വിഐപി ക്ലാസ്
നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചിരുന്നു. ഏറ്റവും മുന്തിയ സൗകര്യങ്ങള്‍ പ്രീമിയം യാത്രക്കാർക്കായി നല്കുകയാണ് ചെയ്യുന്നത്. പുതിയ ബോയിംഗ് 737-8 വിമാനത്തിന്റെ റൂട്ടുകളിലാണ് വിസ്ത വിഐപി ക്ലാസ് യാത്രക്കാർക്ക് ലഭ്യമാവുക. വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്റൂമും തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും.
ലഗേജിന്‍റെ കാര്യത്തിലും വിസ്ത വിഐപി ക്ലാസ് യാത്പക്കാർക്ക് മുന്ഡഗണനയുണ്ട്. അന്താരാഷ്ട്ര വിമാനങ്ങളിൽ 40 കിലോഗ്രാം വരെയും ആഭ്യന്തര വിമാനങ്ങളിൽ 25 കിലോഗ്രാം വരെയും ബാഗേജ് കൊണ്ടുപോകാം. കൂടാതെ പാക്കേജിന്റെ ഭാഗമായി എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങൾ നൽകുകയും ചെയ്യും.എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈൽ ആപ്പ്, വെബ്‌സൈറ്റ്,ബുക്കിങ് ആപ്പ് തുടങ്ങിയവയിൽ വിസ്ത വിഐപി ക്ലാസ് ഇപ്പോൾ ലഭ്യമാണ്.
മറ്റ് ക്ലാസുകളിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കോൾ സെന്റർ വഴിയോ എയർപോർട്ടിലോ വിമാനത്തിൽ കയറിയതിന് ശേഷമോ അപ്‌ഗ്രേഡ് ഫീസ് നൽകി വിസ്ത വിഐപി ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












