Search
  • Follow NativePlanet
Share
» »വേഗത്തിൽ വളരുന്ന ലോകനഗരമായി മലപ്പുറം!

വേഗത്തിൽ വളരുന്ന ലോകനഗരമായി മലപ്പുറം!

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമനായി മലപ്പുറം.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമനായി മലപ്പുറം. ദി ഇക്കണോമിസ്റ്റ് മാഗസിന്റെ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവ്വേയിലാണ് മലപ്പുറം ഒന്നാം സ്ഥാനം നേടിയത്. പത്തു നഗരങ്ങളുടെ പട്ടികയിൽ മൂന്നെണ്ണവും കേരളത്തിൽ നിന്നാണ്. കോഴിക്കോടിന് നാലാം സ്ഥാനവും കൊല്ലത്തിന് പത്താം സ്ഥാനവുമാണുള്ളത്.

Three Kerala Cities Ranked Top In The Fastest Growing Urban Region Of The World

44.1 ശതമാനം വളര്‍ച്ച കൈവരിച്ചാണ് മലപ്പുറം ഒന്നാം സ്ഥാനം നേടിയത്. കോഴിക്കോടിന് 34.5 ശതമാനവും ശതമാനവും കൊല്ലത്തിന് 31.1 ശതമാനവും വളർച്ചാ നിരക്കാണ് ഈ കാലയളവിൽ ഉണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Three Kerala Cities Ranked Top In The Fastest Growing Urban Region

പട്ടികയിൽ രണ്ടാം സ്ഥാനം വിയറ്റ്നാമിലെ കാൻതോ നഗരത്തിനാണ്. 36.7 ശതമാനം വളർച്ചയാണ് ഈ നഗരം കൈവരിച്ചത്. 36.6 ശതമാനം വളർച്ചയുമായി ചൈനയിലുള്ള സുഖ്വിയാന്‍ നഗരം മൂന്നാം സ്ഥാനത്തുണ്ട്. നാലാംസ്ഥാനത്ത് കോഴിക്കോടാണുള്ളത്. നൈജീരിയയിലെ അബൂജ, ചൈനയിലെ സുസ്ഹോ, ചൈനയിലെ തന്നെ പുടിയാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജാ, ഒമാനിലെ മസ്കറ്റ് എന്നിവയാണ് പട്ടികയിലെ മറ്റിടങ്ങൾ.
ഇന്ത്യയിൽ നിന്നും 27-ാം സ്ഥാനത്ത് സൂററ്റും 30-ാം സ്ഥാനത്ത് തിരുപ്പൂരും ഇടം നേടിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+