Search
  • Follow NativePlanet
Share
» »വിനോദ സഞ്ചാര മേഖലയ്ക്ക് വൻ കുതിപ്പ്, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മുഖം മാറും, ആപ്പ്; ബജറ്റിലെ പ്രഖ്യാപനങ്ങൾ

വിനോദ സഞ്ചാര മേഖലയ്ക്ക് വൻ കുതിപ്പ്, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മുഖം മാറും, ആപ്പ്; ബജറ്റിലെ പ്രഖ്യാപനങ്ങൾ

സമ്പദ് വ്യവസ്ഥയും തൊഴിൽ സാധ്യതകളും ഉയർത്തുന്ന തരത്തിലുള്ള പദ്ധതികൾക്ക് മുന്‍ഗണന നല്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്.

വിനോദസഞ്ചാര മേഖലയിൽ പുത്തൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്. രാജ്യത്തിന്‍റെ വിനോദസഞ്ചാര രംഗത്തിന് മുതൽക്കൂട്ടാകുന്ന, സമ്പദ് വ്യവസ്ഥയും തൊഴിൽ സാധ്യതകളും ഉയർത്തുന്ന തരത്തിലുള്ള പദ്ധതികൾക്ക് മുന്‍ഗണന നല്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രധാന മേഖലകളിലൊന്നാണ് ടൂറിസം വ്യവസായം. കൊവിഡ് കാലത്ത് മറ്റേതു മേഖലയെയും പോലെ തിരിച്ചടികൾ നേരിട്ടുവെങ്കിലും ഇന്ന് അതിൽനിന്നെല്ലാം കരകയറി വലിയ തിരിച്ചുവരവാണ് വിനോദസഞ്ചാരരംഗം നടത്തിയിരിക്കുന്നത്. എന്നിരുന്നാലും നിരവധി ആളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഈ വ്യവസായം ഉയർന്ന വിലനിരക്ക്, ജിഎസ്ടി പോലുള്ള ചില പ്രശ്നങ്ങളും നേരിടുന്നു.

"ആഭ്യന്തര വിനോദ സഞ്ചാരികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും രാജ്യം വലിയ ആകർഷണം നൽകുന്നു. വിനോദസഞ്ചാരമേഖലയിൽ വലിയ സാധ്യതകളാണ് ഉള്ളത്. പ്രത്യേകിച്ച് യുവാക്കൾക്ക് തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും ഈ മേഖല വലിയ അവസരങ്ങൾ ഒരുക്കുന്നു," ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

യൂണിറ്റി മാൾ

യൂണിറ്റി മാൾ

വിനോദസഞ്ചാരരംഗത്തെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് യൂണിറ്റി മാൾ ആണ്. ഓരോ സംസ്ഥാനത്തിന്‍റെയും തലസ്ഥാനത്തോ അല്ലെങ്കിൽ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര ലക്ഷ്യസ്ഥാനത്തോ യൂണിറ്റി മാൾ സ്ഥാപിക്കുവാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. 'ഒരു ജില്ല, ഒരു ഉൽപ്പന്നം', ജിഐ ഉൽപ്പന്നങ്ങൾ, മറ്റ് കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രചാരണത്തിനും വില്പനയ്ക്കുമായി ലക്ഷ്യമിട്ടുള്ളതാണ് യൂണിറ്റി മാൾ.

PC:Aditya Siva/Unsplash

വിനോദസഞ്ചാരരംഗത്തിന് മിഷൻ മോഡ്

വിനോദസഞ്ചാരരംഗത്തിന് മിഷൻ മോഡ്

രാജ്യത്തിന്റെ വിനോദസഞ്ചാരരംഗത്തിന്‍റെ വളർച്ച മിഷൻ മോഡിൽ ഏറ്റെടുത്തു നടത്തുമെന്നാണ് മറ്റൊരു പ്രഖ്യാപനം. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ-പങ്കാളിത്തം എന്നിവയുടെ സഹകരണത്തോടെയായിരിക്കും ഇത്.

PC:Vishnu Vardhan/Unsplash

ദേഖോ അപ്നാ ദേശ്-50 ലക്ഷ്യസ്ഥാനങ്ങൾ

ദേഖോ അപ്നാ ദേശ്-50 ലക്ഷ്യസ്ഥാനങ്ങൾ

രാജ്യത്തെ ടൂറിസം രംഗം പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരത്തിനുമായി 'ദേഖോ അപ്നാ ദേശ്' പദ്ധതിയുടെ കീഴിൽ ചലഞ്ച് മോഡിലൂടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കും. ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരത്തിനുതകുന്ന രീതിയിൽ സമ്പൂർണ്ണ പാക്കേജായി വികസിപ്പിക്കുവാൻ ലക്ഷ്യമിട്ടായിരിക്കും ചാലഞ്ച് മോഡ് നടപ്പിലാക്കുക.
ആഭ്യന്തര വിനോദ സഞ്ചാരികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും രാജ്യം വലിയ ആകർഷണം നൽകുന്നുവെന്നും വലിയ സാധ്യതകളാണ് വിനോദസഞ്ചാരമേഖലയിൽ ഉള്ളതെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും അറിയുവാനും അനുഭവിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് 'ദേഖോ അപ്നാ ദേശ്' പദ്ധതി.
PC:Sreehari Devadas/Unsplash

പുതിയ ആപ്പ്

പുതിയ ആപ്പ്

വിനോദസഞ്ചാര യാത്രാ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ പുതിയ ആപ്പ് പുറത്തിറക്കുമെന്നും ധമനന്ത്രി അറിയിച്ചു. വിനോദസഞ്ചാരരംഗത്തെ വിവരങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തിലാണിത്. ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ എല്ലാ വിവരങ്ങളും ഉൾപ്പെടുന്ന തരത്തിലുള്ള ആപ്പ് ആയിരിക്കും ഇത്. ഫിസിക്കൽ കണക്റ്റിവിറ്റി, വെർച്വൽ കണക്റ്റിവിറ്റി, ടൂറിസ്റ്റ് ഗൈഡുകൾ, വിനോദസഞ്ചാരികളുടെ സുരക്ഷ തുടങ്ങിയ പ്രസക്തമായ എല്ലാ വിവരങ്ങളും ഇതിൽ ഉൾക്കൊള്ളും.

PC:Karthik Balakrishnan

പ്രാദേശിക വ്യോമഗതാഗതം

പ്രാദേശിക വ്യോമഗതാഗതം

പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അൻപതിലധികം വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, വാട്ടർ എയറോ ഡ്രോണുകൾ, അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവ പുനരുജ്ജീവിപ്പിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

PC:Ross Parmly/Unsplash

പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ചലഞ്ച് മോഡ്: ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരത്തിനായി 50 കേന്ദ്രങ്ങൾ ചലഞ്ച് മോഡിലൂടെ തിരഞ്ഞെടുത്ത് ഒരു സമ്പൂർണ
പാക്കേജായി വികസിപ്പിക്കും.

അതിർത്തി ടൂറിസം Border village tourism : രാജ്യത്തിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ ടൂറിസം സ്ഥാപിക്കാൻ മുൻകൈയെടുക്കുക.

യൂണിറ്റി: ഓരോ സംസ്ഥാനങ്ങളിലും യൂണിറ്റി മാൾ സ്ഥാപിക്കുവാൻ പ്രോത്സാഹനം നല്കുക

സംസ്ഥാനങ്ങളുടെ ജിഐ ഉൽപ്പന്നങ്ങളും മറ്റ് കരകൗശലവസ്തുക്കളെളും പ്രോത്സാഹിപ്പിക്കുന്ന ഒരു ജില്ല ഒരു ഉൽപ്പന്ന പദ്ധതി പ്രോത്സാഹിപ്പിക്കുക.

PC:Atharva Tulsi/Unsplash

ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ

കേരളത്തിൽ 'യോഗ' വേറെ ലെവൽ ആണ്, ബാലിക്ക് തൊട്ട് പിന്നിൽ.. ഇഷ്ടംപോലെ പോസ്റ്റുകൾകേരളത്തിൽ 'യോഗ' വേറെ ലെവൽ ആണ്, ബാലിക്ക് തൊട്ട് പിന്നിൽ.. ഇഷ്ടംപോലെ പോസ്റ്റുകൾ

Read more about: travel news india village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X