വേദനഗരമായി മുഖംമിനുക്കുവാനൊരുങ്ങി ഉത്തര്‍ പ്രദേശിലെ നൈമിഷ് ധാം. ആത്മീയവും മതപരവുമായ വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമായും നൈമിഷ് ധാമിനെ വികസിപ്പിക്കുവാനൊരുങ്ങുകയാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം കാശി, അയോധ്യ, മഥുര എന്നീ സ്ഥലങ്ങളുടെ മാതൃകയിൽ നാല് ഘട്ടങ്ങളിലായി നൈമിഷാരണ്യ തീർഥാടന കേന്ദ്രം വികസിപ്പിക്കാൻ കർമപദ്ധതി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീർഥാടകർക്ക് നൈമിഷ് ധാമിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ലക്‌നൗവിനും സീതാപൂരിനുമിടയിൽ ഇലക്ട്രിക് ബസും ഹെലികോപ്റ്റർ സർവീസുകളും ഉടൻ ആരംഭിക്കുവാനും പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിനോദ സഞ്ചാര വകുപ്പിനൊപ്പം നഗരവികസനം, പിഡബ്ല്യുഡി, ജലസേചചന വകുപ്പും പദ്ധതിയില്‍ പങ്കാളികളാവും.
പദ്ധതിയുടെ രൂപരേഖ അനുസരിച്ച് ചക്ര തീർഥാടന കേന്ദ്രം, മാ ലളിതാ ദേവി ക്ഷേത്രം, ദധീചി കുണ്ഡ്, സീതാ കുണ്ഡ് തുടങ്ങിയ ഇടങ്ങള്‍ ആദ്യഘട്ടത്തിലും ദധീചി കുണ്ഡ്, രുദ്രവർത്ത് മഹാദേവ്, ദേവദേശ്വർ ക്ഷേത്രം, കാശി കുണ്ഡ് എന്നിവ രണ്ടാം ഘട്ടത്തിലും വികസിപ്പിക്കും,
നൈമിഷ്‌ധാമിൽ വിനോദസഞ്ചാര വികസനത്തിനും സൗന്ദര്യവൽക്കരണത്തിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കാനും വിനോദസഞ്ചാരികളുടെ താമസം, ലൈറ്റിംഗ്, പാർക്കിംഗ്, സുരക്ഷ എന്നിവയ്‌ക്ക് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അധികാരികളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഉത്തര്‍പ്രദേശിലെ ആത്മീയ വിനോദസഞ്ചാരത്തില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയാത്ത പ്രാധാന്യം നൈമിഷ് ധാമിനുണ്ട്. സനാതന ധർമ്മ അനുയായികളുടെ വിശ്വാസകേന്ദ്രമായ നൈമിഷാരണ്യത്തില്‍ മാ ലളിതാ ദേവി ക്ഷേത്രം, ചക്ര, വ്യാസ് ഗഡ്ഡി, സൂട്ട് ഗഡി, ഹനുമാൻ ഗർഹി തുടങ്ങി നിരവധി ക്ഷേത്രങ്ങളും ആരാധനാ കേന്ദ്രങ്ങളുമുണ്ട്. നവരാത്രി, അമാവാസി തുടങ്ങിയ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













