മലയാളികളുടെ യാത്രാപ്പട്ടികയില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഇടമാണ് വാഗമണ്‍. വളഞ്ഞുപുളഞ്ഞ് കരിങ്കല്ലില്‍ ചീന്തിയെടുത്ത വഴികളും പാറക്കൂട്ടങ്ങളും കൊക്കയും കോടമഞ്ഞും പച്ചപ്പും ഒക്കെയായി കണ്ണുകള്‍ക്കു വിരുന്നൊരുക്കുന്ന വാഗമണ്ണിനെ ഇഷ്ടപ്പെടാത്ത സഞ്ചാരികളുണ്ടാവില്ല. ഒറ്റദിസത്തെ യാത്രയ്ക്കായും വെറുതേയൊരു വൈകുന്നേരം ചിലവഴിക്കാനായുമൊക്കെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില് നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു. അവധി ദിനങ്ങളാണെങ്കില്‍ ആയിരങ്ങള്‍ കവിയും ഇവിടെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം.

എന്നാല്‍ കാലാവസ്ഥായിലെ മാറ്റങ്ങളെ തുടര്‍ന്ന് വാഗമണ്ണില്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്നല്കുകയാണ് അധികൃതര്‍. ഇടിമിന്നലിനെയും കാറ്റിനെയും തുടര്‍ന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസത്തെ കാറ്റിനെത്തുടര്‍ന്ന് വാഗമണ്‍ സൂയിസൈജ് പോയിന്‍റില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കഴിഞ്ഞ ദിവസമായിരുന്നു പിന്‍വലിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മിന്നലോടെ സൂയിസൈഡ് പോയിന്റ്, മൊട്ടക്കുന്ന് എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്രിസ്മസ് ന്യൂഇയര്‍ ഭാഗമായി ഇപ്പോഴും ഇവിടെ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാഗമണ്‍ ഡെസ്റ്റിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ നല്കുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













