Search
  • Follow NativePlanet
Share
» »വെറും ആറ് മാസത്തിൽ ലോകത്തിലെ ആദ്യ ത്രി ഡി മോസ്ക്, അമ്പരപ്പിച്ച് സൗദി

വെറും ആറ് മാസത്തിൽ ലോകത്തിലെ ആദ്യ ത്രി ഡി മോസ്ക്, അമ്പരപ്പിച്ച് സൗദി

നിർമ്മിതികളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്താൻ ഒരുങ്ങി നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ. നിയോം പ്രോജക്ടും ഡെസേർട്ട് ഓഫ് ദ ഡ്രീം എന്ന മരുഭൂമിയിലെ ആഢംബര ട്രെയിൻ യാത്രയും ഒക്കെ പുരോഗതിയിലാണ്. ഇപ്പോഴിതാ, ലോകത്തെ ത്രി ഡി പ്രിന്‍റിംഗ് ടെക്നോളജിയിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് രാജ്യം. ത്രിഡീയിൽ നിര്‍മ്മിച്ച ലോകത്തിലെ ആദ്യ മസ്ജിദ് സൗദിയില്‌ ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ ആദ്യ ത്രിഡീ മസ്ജിദിന് അന്തരിച്ച പ്രമുഖ വ്യവസായി അബ്ദുൽ അസീസ് അബ്ദുല്ല ഷർബത്‌ലിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യയും സൗദി സംരംഭകയുമായ വജ്‌നത്ത് അബ്ദുൾവാഹദിയാണ് ഇത്തരമൊരു പള്ളി എന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്.
നാഷണൽ ഹൗസിംഗ് കമ്പനിയുടെ പോർട്ട്‌ഫോളിയോയുടെ ഭാഗമാണ് ഈ പള്ളി നിർമ്മിച്ചത്. ത്രിഡി ടെക്നോളജിയുടെയും പ്രിന്‍റിംഗ് സാങ്കേതിക വിദ്യയുടെയും ഏറ്റവും പുതിയ സാധ്യതകളെ ഉള്‍ക്കൊള്ളിച്ച് നിർമ്മിച്ചിരിക്കുന്ന പള്ളി ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

World s First 3D Printed Mosque In Saudi Arabia

ആറ് മാസം മാത്രമാണ് ത്രിഡിയിൽ പള്ളി നിർമ്മിക്കുന്നതിന് ആവശ്യമായി വന്ന സമയം. ത്രിഡീ പ്രിൻറിങ് ആയതിനാൽ ചെറിയ പള്ളി ആയിരിക്കുമോ എന്ന സംശയം വേണ്ട. പള്ളിക്ക് 5,600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണുള്ളത്. വിശ്വാസികൾക്ക് പള്ളിയിൽ വരാനും ശാന്തതയോടെ സമയം ചെലവഴിക്കാനും കഴിയുന്ന വിധത്തിലാണ് നിർമ്മാണം.

ത്രീ ഡി പ്രിന്‍റിംഗിൽ നർമ്മാണത്തിന് ആവശ്യമായ പിന്തുണ നല്കിയത് പ്രശസ്ത ചൈനീസ് നിർമ്മാതാക്കളായ ഗ്വാൻലിയിൽ നിന്നുള്ള അത്യാധുനിക 3ഡി പ്രിൻററുകൾ ആണ്. ഫുർസാൻ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് പള്ളിയുടെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റൊരു സ്ഥാപനം. പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും ഏറ്റവും മികച്ച സങ്കലനമാണ് ഇതിന്‍റെ നിർമ്മാണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+