Search
  • Follow NativePlanet
Share
» »നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രം മുതൽ പാതാളത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം വരെ!

നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രം മുതൽ പാതാളത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം വരെ!

മധ്യ പ്രദേശിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നതിന് കാരണങ്ങൾ പലതുണ്ട്. അതിലൊന്ന് ഈ നാടിന്റെ ചരിത്രം തന്നെയാണ്.

ധ്യ പ്രദേശ്...പരസ്പരം വേർതിരിച്ചെടുക്കുവാനാവാതെ രീതിയിൽ ചരിത്രവു ഐതിഹ്യവും ചേർന്നു കിടക്കുന്ന നാട്. പൊരുതി നേടിയ യുദ്ധങ്ങളുടെ അടയാളങ്ങളായി തലയയുർത്തി നിൽക്കുന്ന കോട്ടകളും രാജ കൊട്ടാരങ്ങളും മാത്രമല്ല, പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങളുടെ സാന്നിധ്യം വരെ മധ്യ പ്രദേശിനെ മറ്റു സംസ്ഥാനങ്ങളുടെ ഇടയിൽ വ്യത്യസ്തമാക്കുന്നു...

ഗ്വാളിയാർ കോട്ട

ഗ്വാളിയാർ കോട്ട

ഒട്ടേറെ ഭരണാധികാരികളുടെ അധികാരത്തിലൂടെ കടന്നു പോയ ഗ്വാളിയാർ കോട്ട ഇന്ന് മധ്യപ്രദേശിന്റെ ഏറ്റവും വലിയ അടയാളം കൂടിയാണ്. കുന്നിൻ മുകളിൽ നഗരത്തിനെ മുഴുവൻ ഒറ്റ നോട്ടത്തിൽ കാണുവാൻ പാകത്തിൽ എട്ടാം നൂറ്റാണ്ടിൽ സുരാജ് സെൻ എന്ന നാട്ടുരാജാവ് നിർമ്മിച്ചതാണ് ഇതെന്നാണ് കരുതുന്നത്. തന്ത്രപ്രധാന സ്ഥാനത്തുള്ള നിൽപ്പും ഇതിന്റെ തലയെടുപ്പും കാരണം ഒട്ടേറെ രാജാക്കന്മാർ ഈ കോട്ടയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവത്രെ.അതിൻറെ അടയാളമായി മുഗൾ രാജാക്കന്മാരും മറാത്ത വംശവും ബ്രിട്ടീഷ് ഭരണാധികാരികളും ഒക്കെ ബാക്കിയാക്കിയ പല സ്മാരകങ്ങളും കോട്ടക്കുള്ളിൽ ഇന്നും കാണാം.
കോട്ടയുടെ ചരിത്രവും പാരമ്പര്യവും മാത്രമല്ലസ ഇതിനുള്ളിലെ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ലിഖിതങ്ങളും ഒക്കെ ചേർന്നാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്.

പ്രവേശന സമയം- രാവിലെ 8:00 മുതൽ വൈകിട്ട് 6:00 വരെ

PC:Shaweez

പടിഞ്ഞാറൻ ഖരുഹാഹോയിലെ ക്ഷേത്രങ്ങൾ

പടിഞ്ഞാറൻ ഖരുഹാഹോയിലെ ക്ഷേത്രങ്ങൾ

ഖജുരാഹോയിലെ ക്ഷേത്രങ്ങൾ ഒന്നിനൊന്ന് പ്രസിദ്ധമാണെങ്കിലും അതിലേറ്റവും അറിയപ്പെടുന്നത് പടിഞ്ഞാറെ ഭാഗത്തുള്ള ക്ഷേത്രങ്ങളാണ്. നിർമ്മിതിയിലും രൂപത്തിലും ഒന്നിനൊന്ന് മികച്ച നിൽക്കുന്നവയാണ് നൂറ്റാണ്ടുകൾക്കു മുൻപ് നിർമ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ ക്ഷേത്രങ്ങൾ. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ വരെ ഇവിടെ കാണാം. കല്ലിൽ കൊത്തിയ രതി ശില്പങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. യുനസ്കോയുടെ പൈതൃക കേന്ദ്രമെന്ന പദവിയും ഖരുജാഹോയിലെ ക്ഷേത്രങ്ങൾക്കുണ്ട്.

പ്രവേശന സമയം- സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ

സാഞ്ചി

സാഞ്ചി

മധ്യ പ്രദേശിന്‍റെ സമ്പന്നമായ ബുദ്ധ പാരമ്പര്യത്തിന്റെ അടയാളം സൂക്ഷിക്കുന്ന ഇടമാണ് സാഞ്ചി. ബുദ്ധ സ്തൂപങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. മൗര്യ വംശത്തിലെ ചക്രവർത്തിയായിരുന്ന അശോക ചക്രവർത്തി ബിസി മൂന്നാം നൂറ്റാണ്ടിൽ ബുദ്ധ മതത്തിലേക്ക് ആകൃഷ്ടനായപ്പോൾ നിർമ്മിച്ചതാണ് ഇവിടുത്തെ സ്തൂപങ്ങൾ. ബുദ്ധന്‍റെ ശേഷിപ്പുകൾ സംരക്ഷിച്ചിരിക്കുന്ന സാഞ്ചിയിലെ സ്തൂപം ബുദ്ധ വിശ്വാസികളുടെ മാത്രമല്ല, ചരിത്ര പ്രേമികളുടെയും ഇന്ത്യയെ അറിയുവാൻ താല്പര്യപ്പെടുന്നവരുടെയും പ്രിയ കേന്ദ്രം കൂടിയാണ്.
യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നായ ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്മാരകങ്ങളിലൊന്നുംകൂടിയാണ്.

പ്രവേശന സമയം- സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ.

PC:achi28

ഓർച്ചാ കോട്ട

ഓർച്ചാ കോട്ട

മധ്യ കാലഘട്ടത്തിന്റെ അടയാളങ്ങളുമായി നിലകൊള്ളുന്ന നാടാണ് ഓർച്ച. എവിടെ തിരിഞ്ഞാലും ഒരു സ്മാരകമെങ്കിലും കാണുന്ന ഇവിടെ പ്രധാന കാഴ്ച ഓർച്ച കോട്ടയാണ്. മൂന്നു ഭാഗങ്ങളിലായി ഒരു നഗദരം മുഴുവൻ നിറഞ്ഞു നിൽക്കുന്നതാണ് ഈ കോട്ട. രാജ് മഹൽ, ശീഷ് മഹൽ, ജഹാംഗീർ മഹൽ എന്നിവയാണ് ഈ മൂന്നു ഭാഗങ്ങള്‌. മുഗൾ, രജ്പുത് ശൈലികൾ ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ കോട്ടയിൽ തന്നെയാണ് രാമനെ രാജാവായി ആരാധിക്കുന്ന അപൂർവ്വ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.

പ്രവേശന സമയം- സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ

PC:ShivaRajvanshi

പാതാൾപാനി വെള്ളച്ചാട്ടം

പാതാൾപാനി വെള്ളച്ചാട്ടം

പാതാളത്തിലേത്ത് പതിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന പാതാൾപാനി വെള്ളച്ചാട്ടം മധ്യ പ്രദേശിലെ മനോഹരമായ കാഴ്ചകളിലൊന്നാണ്. ഏകദേശം 300 മീറ്ററോളം ഉയരത്തിൽ നിന്നുമാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. മഴക്കാലത്ത് അപകടകാരിയായി മാറുമെങ്കിലും ആവശ്യമായ സുരക്ഷാ മുൻകരുതലുകളെടുത്ത് ഇവിടം സന്ദർശിക്കുവാൻ ആളുകളെത്താറുണ്ട്. ഇൻഡോറിനോട് ചേർന്നാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പ്രവേശന സമയം 24 മണിക്കൂറും ഇവിടെ സന്ദര്‍ശിക്കാം

പാതാളത്തോളം താഴ്ചയുള്ള 'ഡേയ്ഞ്ചറസ്' പാതാൾപാനി വെള്ളച്ചാട്ടം<br />പാതാളത്തോളം താഴ്ചയുള്ള 'ഡേയ്ഞ്ചറസ്' പാതാൾപാനി വെള്ളച്ചാട്ടം

 പഞ്ച്മർഹി

പഞ്ച്മർഹി

വനവാസക്കാലത്ത് പാണ്ഡവർ എത്തിയെന്നും അവർ തങ്ങൾക്കായി അഞ്ച് ഗുഹകൾ നിർമ്മിച്ചുവെന്നും വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് പഞ്ച്മഹർഹി.
സത്പുരയുടെ റാണി എന്നറിയപ്പെടുന്ന ഇവിടം മനോഹരമാി കിടക്കുന്ന പച്ചപ്പിനോട് ചേർന്നുള്ള പ്രദേശമാണ്. വെള്ളച്ചാട്ടങ്ങളും പുരാതനങ്ങളായ ക്ഷേത്രങ്ങളും ട്രക്കിങ്ങ് പോയിന്റും വ്യൂ പോയിന്‍റും മൂവായിരത്തിലധികം വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളും ഒക്കെയായി ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.

പ്രവേശന സമയം 24 മണിക്കൂറും ഇവിടെ സന്ദര്‍ശിക്കാം

അപ്പർ ലേക്ക്

അപ്പർ ലേക്ക്

ഇന്നു കാണുന്ന ഭോപ്പാലിന്റെ ചരിത്രത്തിനു തന്നെ കാരണമാണ് അപ്പർ ലേക്ക് എന്നറിയപ്പെടുന്ന ഭോജ്താൽ തടാകം. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നാണ് ഇത്. ഭോപ്പാൽ നഗരം തന്നെ സ്ഥാപിച്ച രാജാ ഭോജയാണ് ഈ തടാകം നിർമ്മിച്ചത്. ആദ്യ കാലങ്ങളിൽ അപ്പർ ലേക്ക് അഥവാ ബഡാ തലാവ് എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് 2001 ൽ രാജാ ഭോജയുടെ ബഹുമാനാർഥം ഇതിൻറെ പേര് മാറ്റുകയായിരുന്നു. 32 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ഭാഗമായുള്ളത്.
ബോട്ടിങ്, കനോയിങ്, കയാക്കിങ് തുടങ്ങിയ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.

പ്രവേശന സമയം രാവിലെ 6:00 മുതൽ വൈകിട്ട് 7:00 വരെ

PC:Priyanka1tamta

താജ്-ഉൽ മസ്ജിദ്

താജ്-ഉൽ മസ്ജിദ്

ഇസ്ലാം ദേവാലയങ്ങളിലെ കിരീടം എന്നാണ് മധ്യ പ്രദേശിലെ താജ്-ഉൽ മസ്ജിദ് അറിയപ്പെടുന്നത്. 19-ാം നൂറ്റാണ്ടിൽ ഭോപ്പാലിലെ മൂന്നാമത്തെ വനിതാ ഭരണാധികാരിയായിരുന്ന ഷാ ജഹാൻ ബീഗത്തിന്റെ കാലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. പിന്നീട്
1985 ലാണ് നിർമ്മാണം പൂർത്തിയാവുന്നത്. വെള്ളക്കല്ലിൽ തലയുയർത്തി നിൽക്കുന്ന മിനാരങ്ങളും മനോഹരമായ വാസ്തുവിദ്യയുമാണ് മസ്ദിനുള്ളത്. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിസെ തന്നെ ഏറ്റവും വലിയ മുസ്ലീം ദേവാലയങ്ങളിലൊന്നുകൂടിയാണിത്.

പ്രവേശന സമയം- രാവിലെ 6:00 മുതൽ വൈകിട്ട് 8:00 വരെ

PC:VaibhavPardeshi

സിർപൂർ തടാകം

സിർപൂർ തടാകം

പക്ഷി നിരീക്ഷകരുടെയും പച്ചപ്പ് തേടിയാത്ര ചെയ്യുന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് സിർപൂർ തടാകം. 150 തരത്തിലധികം വ്യത്യസ്തങ്ങളായ പക്ഷി വർഗ്ഗങ്ങളെ കാണപ്പെടുന് ഇവിടം 800 ഏക്കറോളം വരുന്ന സംരക്ഷിത പ്രദേശം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്തമായ പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്.
പ്രവേശന സമയം- രാവിലെ 6:00 മുതൽ വൈകിട്ട് 7:00 വരെ

ഭോജ്പൂർ ക്ഷേത്രം

ഭോജ്പൂർ ക്ഷേത്രം

ആയിരത്തോളം വർഷങ്ങൾക്കു മുൻപ് നിർമ്മാണം ആരംഭിച്ച് ഇന്നും പണിതീരാത്ത ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഭോജ്പൂര്‍ ക്ഷേത്രം. ഭോജ്‌പ്പൂരില്‍ ഭോജ് രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഭോജ് രാജാവില്‍ നിന്നാണ് ഈ സ്ഥലത്തിന് ഭോജ്‌പൂര്‍ എന്ന പേര് ലഭിച്ചത്. ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്. പുറംഭിത്തിയില്ലാതെയാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പ്രവേശന സമയം- തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 6:00 മുതൽ വൈകിട്ട് 7:00 വരെ.

സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!<br />സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവുംപ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥംശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

PC:shivanjan choudhury

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X