» »ഗോവയിൽ രാത്രി ആഘോഷിക്കാൻ 10 കാര്യങ്ങൾ

ഗോവയിൽ രാത്രി ആഘോഷിക്കാൻ 10 കാര്യങ്ങൾ

Written By:

നൈറ്റ് ലൈഫ് എന്ന് ‌കേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുന്ന‌ത് ഗോവയിലെ ബീച്ചുകളിലെ ആരവങ്ങളാണ്. സായാഹ്നങ്ങളിൽ ആരംഭിക്കുന്ന ആർപ്പ് വിളികൾ ഒടുങ്ങാത്ത ഗോവൻ രാത്രികൾ സഞ്ചാരികൾക്ക് നൽകുന്നത് ആവേശത്തിന്റെ പുതു പ്രസരിപ്പാണ്.

ഒരു കാലത്ത് ഹിപ്പികളുടെ താവളമായിരുന്ന ഗോവ‌യിൽ രാത്രി ആഘോഷം ആരംഭിച്ചത് ഒരു പക്ഷെ ഹിപ്പികൾ ആയിരിക്കും. ആട്ടവും പാട്ടും ആഘോഷവുമായി ഗോവയിൽ ഒ‌രു രാത്രി എങ്ങനെ ചെലവഴിക്കാം എന്ന് മനസിലാക്കാം

01. ഒഴുകുന്ന ടെന്റുകൾ

01. ഒഴുകുന്ന ടെന്റുകൾ

ഗോവയിലെ ബിച്ചൊളിമിലെ മെയെം തടാകത്തി‌ലൂടെ ഒഴുകി നീങ്ങുന്ന ടെന്റുകളിൽ ഒരു രാത്രി ചെലവഴിക്കാം. ഗോവയിൽ ഇത്തരം ഒരു ആശയം കൊണ്ടുവന്നിട്ട് അധികമായിട്ടില്ല.
Photo Courtesy: Silver Blue

 02. ഷാക്കുകളിലെ രാത്രി ആഘോഷം

02. ഷാക്കുകളിലെ രാത്രി ആഘോഷം

ഗോവയിലെ ബീ‌ച്ചുകളിൽ ഒരുക്കിയിരിക്കുന്ന ഷാക്കുകൾ രാത്രി ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ്. രുചികരമായ ഭക്ഷണവും ഇവിടെ നിന്ന് ലഭിക്കും. അഞ്ജുന ബീച്ചിലെ കുർളീസ് ആണ് ഏറ്റവും പ്രശസ്തമായ ഷാക്ക്.
Photo Courtesy: Christian Haugen

03. ചൂതാട്ടത്തിനായി ഒരു രാ‌ത്രി

03. ചൂതാട്ടത്തിനായി ഒരു രാ‌ത്രി

നിയമപരമായി ചൂത് കളിക്കാൻ പറ്റിയ ഏക സ്ഥലം ഗോവയാണ്. ഗോവയിലെ രാത്രികൾക്ക് ചൂതാട്ടത്തിന്റെ ചൂട് കൂടിയുണ്ട്. ഡെൽറ്റിൻ റോയ‌ലെ, കാസിനോ പ്രൈഡ്, ഡെൽറ്റിൻ ജാക്ക് തുട‌ങ്ങിയവയാണ് ഗോവയിലെ ചില ചൂതാട്ട കേന്ദ്രങ്ങ‌ൾ.
Photo Courtesy: Rakesh

04. പാർട്ടി ക്രൂയിസുകൾ

04. പാർട്ടി ക്രൂയിസുകൾ

പനാജിയിലെ മാണ്ഡോവി റിവറിലെ ആഢംബര ബോട്ടുകളിലെ പാർട്ടികൾ, ഗോവയിലെ രാത്രി ആഘോഷത്തിന് തെരഞ്ഞെടുക്കാൻ പറ്റിയ ഒന്നാണ്.
Photo Courtesy: Prince Roy

05. മ്യൂസിക്ക് കഫേകൾ

05. മ്യൂസിക്ക് കഫേകൾ

രാത്രികൾ മുഴുവൻ സംഗീതം അലയടിക്കുന്ന മ്യൂസിക്ക് കഫേകൾ ആണ് ഗോവ‌‌ൻ രാത്രികളിലെ മറ്റൊരു ആകർഷണം. ആരമ്പോൾ ബീച്ചിലെ റോക്കി കഫേ ഇത്തരത്തിലുള്ള മിക‌ച്ച ഒരു കഫേയാണ്.
Photo Courtesy: Nagarjun Kandukuru

06. നൈറ്റ് ഫ്ലീ മാർക്കറ്റ്

06. നൈറ്റ് ഫ്ലീ മാർക്കറ്റ്

ബാഗ ബീ‌ച്ചിനും അൻജുന ബീച്ചിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അർപോറ ഹിൽസിലാണ് എല്ലാ ശനിയാ‌ഴ്ചകളിലും രാത്രിയിൽ സാറ്റർഡേ നൈറ്റ് മാർക്കറ്റ് എന്ന ‌പേരിൽ കച്ചവടം പൊ‌ടിപൊടിക്കുന്നത്. ഗോവൻ നൈറ്റ് ‌ലൈഫിന്റെ പ്രസരിപ്പ് അടുത്തറിയാൻ ഗോവയിലെ സാറ്റർഡേ മാർക്ക‌റ്റ് സന്ദർശിച്ചാൽ മാത്രം മതി. നൈറ്റ് പാർട്ടിയുടെ അതേ പ്രസരിപ്പ് ഇവിടെയെത്തുന്ന സഞ്ചാ‌രികൾക്ക് ലഭിക്കും.
Photo Courtesy: Ashwin Kumar

07. ഗോവൻ നാടകങ്ങൾ

07. ഗോവൻ നാടകങ്ങൾ

ഗോവയിലെ ട്യറ്റർ തിയേറ്ററുകളെക്കുറി‌ച്ച് കേട്ടിട്ടുണ്ടോ, ഗോവയിൽ രാത്രിയിൽ കറങ്ങുന്നവർ‌ക്ക് കാണാവുന്ന ഒരു കാഴ്ചയാണ്. ഗോവയിലെ തനത് നാടക രൂപമാണ് ട്യറ്റർ.
Photo Courtesy: Rahul Deshpande

08. നക്ഷത്ര‌ങ്ങൾ എണ്ണാം

08. നക്ഷത്ര‌ങ്ങൾ എണ്ണാം

ഗോവ‌യിൽ അധികം കഷ്ടപ്പെടാ‌തെ നേരവെളുപ്പിക്കാൻ പറ്റിയ ഒരു കാര്യം ഇനി പറയാം. രാത്രിയിൽ ഗോവയിലെ ബീച്ചുകളിൽ ഇരുന്ന് നക്ഷത്രങ്ങളെ നിരീക്ഷിക്കാം.
Photo Courtesy: nanamori

09. സയലന്റ് നോയിസ് പാർട്ടികൾ

09. സയലന്റ് നോയിസ് പാർട്ടികൾ

എല്ലാ ശനിയാഴ്ചകളിലും ഗോവയിലെ പാലോ‌ലെം ബീച്ചിൽ രാത്രിയിൽ നടക്കാറുള്ള ആഘോ‌ഷമാണ് സൈലന്റ് നോയിസ് പാർ‌ട്ടി എന്ന് അറിയപ്പെടുന്നത്. വിദേശികളായിരിക്കും കൂടുതൽ ഈ പാർട്ടികളിൽ പങ്കെടുക്കാറുള്ളത്.
Photo Courtesy: Bernard Oh

10. ഗോവയിലൂടെ രാ‌ത്രി യാത്ര

10. ഗോവയിലൂടെ രാ‌ത്രി യാത്ര

പകൽ സമയം നമ്മ‌ൾ കണ്ട ഗോവൻ കാഴ്ചകളല്ല നമുക്ക് രാത്രിയിൽ കാണാൻ കഴിയുക. ഗോവയിലെ ‌പുരാവസ്തുക്കളൊക്കെ വൈദ്യുത വിളക്കുകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നത് കാണാം. ഓ‌ൾഡ് ഗോവയിലൂടെ സഞ്ചാരികൾക്ക് രാത്രിയിൽ ഒന്ന് ‌ചുറ്റിയടിക്കാം.

Photo Courtesy: Fredericknoronha

Please Wait while comments are loading...