Search
  • Follow NativePlanet
Share
» »കോവളത്ത് ‌നിന്ന് 10 കു‌ഞ്ഞുയാത്രകൾ

കോവളത്ത് ‌നിന്ന് 10 കു‌ഞ്ഞുയാത്രകൾ

കോവളം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് കോവളത്ത് നിന്ന് യാത്ര പോകാൻ പറ്റിയ പത്ത് സ്ഥലങ്ങൾ പരിചയപ്പെടാം

By Maneesh

വിദേശ സഞ്ചാരികളു‌ടെ ഇടയിൽ ഏറ്റവും പ്രശസ്തമായ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രം ഏതെന്ന് ചോദിച്ചാൽ കോവളം എ‌ന്ന ഒറ്റ ഉത്തര‌മേയുള്ളു. ഹിപ്പികളുടെ കാലം മുതൽക്കേ കോവളം വിദേശികളുടെ ‌പ്രി‌യങ്കരമായ സ്ഥലമാണ്. സുന്ദരമായ ‌ബീച്ചുകൾ തന്നെയാണ് കോവളത്തിന്റെ ഏറ്റവും വലിയ ആകർഷണം.

തി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്രതി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്ര

തിരുവനന്തപു‌രത്തെ 10 ടൂറിസ്റ്റ് കേ‌ന്ദ്ര‌ങ്ങള്‍തിരുവനന്തപു‌രത്തെ 10 ടൂറിസ്റ്റ് കേ‌ന്ദ്ര‌ങ്ങള്‍

കോവളം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് കോവളത്ത് നിന്ന് യാത്ര പോകാൻ പറ്റിയ പത്ത് സ്ഥലങ്ങൾ പരിചയപ്പെടാം

01. പൂവാർ, 17 കി മീ

01. പൂവാർ, 17 കി മീ

നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്ക് ഒന്നോടി രക്ഷപ്പെടണമെന്ന് തോന്നാറില്ലെ, തിരുവനന്തപുരത്താണ് താമസവും ജോലിയുമെങ്കില്‍ ഇടയ്ക്ക് തിരക്കുകളില്‍ നിന്നും ഓടിയകലാന്‍ പറ്റിയൊരു സ്ഥലമാണ് പൂവാര്‍. തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നൊക്കെ പൂവാറിനെ വിശേഷിപ്പിക്കാവുന്നതാണ്. വിശദമായി വായിക്കാം

Photo Courtesy: Vijay.dhankahr28
02. വർക്കല, 58 കി മീ

02. വർക്കല, 58 കി മീ

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്. വിശദമാ‌യി വായിക്കാം

Photo Courtesy: Ikroos
03. പൊൻമുടി, 67 കി മീ

03. പൊൻമുടി, 67 കി മീ

സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് പൊന്‍മുടി . ശാന്തമായ കാലാവസ്ഥയും പച്ചപ്പ് വാരിവിതറിയ കാഴ്ചകളും പശ്ചിമഘട്ട മലനിരകളിലെ പ്രമുഖ ഹില്‍സ്റ്റേഷനായ പൊന്‍മുടിയിലേക്ക് വേനല്‍ക്കാല സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Roberto Mura
04. തെന്മല, 82 കി മീ

04. തെന്മല, 82 കി മീ

പ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍ ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ സ്ഥമാനമാണ് ലഭിയ്ക്കുന്നത്. പ്രകൃതിസൗന്ദര്യവും സാഹസികതയുമാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. തേന്‍മലയെന്ന പേര് ലോപിച്ചാണത്രേ തെന്‍മലയെന്ന പേരുണ്ടായിരിക്കുന്നത്. കാട്ടുതേന്‍ ഏറെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലമായതിനാലാണത്രേ ഇതിന് തേന്‍മലയെന്ന പേരുവീണത്. വിശദമായി വായിക്കാം
Photo Courtesy: Kerala Tourism from India

05. ശുചീ‌ന്ദ്രം, 71 കി മീ

05. ശുചീ‌ന്ദ്രം, 71 കി മീ

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് മനോഹരമായ ശുചീന്ദ്രം. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ശുചീന്ദ്രം. തനുമലയന്‍ ക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. പഴയകാലത്ത് തിരുവിതാം കൂര്‍ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ശുചീന്ദ്രം. വിശദമായി വായിക്കാം

Photo Courtesy: Ganesan
06. കന്യാകുമാ‌രി, 83 കി മീ

06. കന്യാകുമാ‌രി, 83 കി മീ

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് 85 കിലോമീറ്റര്‍ ദൂരമേയുള്ളൂ. മനോഹരമായ സായന്തനങ്ങള്‍ക്കും ഉദയക്കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി. വിശദമായി വായിക്കാം

Photo Courtesy: Kainjock
07. കുട്രാളം, 134 കി മീ

07. കുട്രാളം, 134 കി മീ

സ്പാ ഓഫ് സൗത്ത് എന്ന ഓമനപ്പേരിലാണ് കുട്രാലം അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് മനോഹരമായ കുട്രാലം സ്ഥിതിചെയ്യുന്നത്. നിരവധി ഹെല്‍ത്ത് റിസോര്‍ട്ടുകളും ക്ലിനിക്കുകളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 167 മീറ്റര്‍ ഉയരത്തിലാണ് കുട്രാലത്തിന്റെ കിടപ്പ്. വിശദമായി വായിക്കാം
Photo Courtesy: Sakthibalan

08. കുമരകം, 178 കി മീ

08. കുമരകം, 178 കി മീ

കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
Photo Courtesy: P.K.Niyogi

09. കൊച്ചി, 211 കി മീ

09. കൊച്ചി, 211 കി മീ

അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. മായക്കാഴ്ചകളുടെയും ജീവിതപ്രാബ്ധങ്ങളുടെയും കലര്‍പ്പായ കേരളത്തിന്റെ മഹാനഗരം - അതാണ് കൊച്ചി. വിശദമായി വായിക്കാം

Photo Courtesy: Oceanblueboats
10. മൂന്നാർ, 298 കി മീ

10. മൂന്നാർ, 298 കി മീ

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്.
Photo Courtesy: Bimal K C from Cochin, India

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X