» »ജനുവരി യാത്രയ്ക്ക് 10 സംസ്ഥാനങ്ങള്‍

ജനുവരി യാത്രയ്ക്ക് 10 സംസ്ഥാനങ്ങള്‍

Posted By: Staff

ജനുവരി മാസത്തിലെ സുന്ദരമായ കാലവസ്ഥ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കാലവസ്ഥയാണ്. ഇ‌ന്ത്യയിലെ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനുവരിയില്‍ യാ‌ത്ര ചെയ്യാം. വേനല്‍ക്കാലത്ത് കഠിനമായ ചൂട് അനുഭവപ്പെടുന്ന രാജസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍ പോകാന്‍ പറ്റിയ മാസമാണ് ജനുവരി.

ജനുവരി മാസ‌ത്തില്‍ സന്ദര്‍ശനം നടത്താന്‍ പറ്റി‌യ ഇന്ത്യയിലെ 10 സംസ്ഥാനങ്ങള്‍ പരിചയപ്പെടാം. ഈ സംസ്ഥാന‌ത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്ര‌‌ങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

01. ഗുജറാത്ത്

01. ഗുജറാത്ത്

ഗുജറാത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ കാലവസ്ഥയാണ് ജനുവരി‌യില്‍. ഏഷ്യന്‍ സിംഹ‌ങ്ങളുടെ ആവസ കേന്ദ്രമായ ഗിര്‍, ലോക‌ത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായ കച്ച്, സോമനാഥ ക്ഷേത്രം, ആയിരം ക്ഷേത്രങ്ങളു‌ള്ള പാലിത്താന, സുന്ദര‌മായ സപുതാര ഹില്‍സ്റ്റേഷന്‍ എന്നിവ‌യാണ് ഗുജറാത്തില്‍ ഇപ്പോള്‍ കാണേണ്ട കാഴ്ചകള്‍. വിശദമായി വായിക്കാം

Photo Courtesy: JB Kalola

02. രാജസ്ഥാന്‍

02. രാജസ്ഥാന്‍

പൊതുവെ ചൂടുകൂടിയ സംസ്ഥാനമായ രാജ‌സ്ഥാനില്‍ ‌സന്ദര്‍ശിക്കാന്‍ നിരവധി സ്ഥലങ്ങളു‌ണ്ട്. ജയ്പൂര്‍, ഉദയ്പൂര്‍, ജയ്സാ‌ല്‍മീര്‍ തുടങ്ങിയ നഗര‌ങ്ങളും, ‌രംതംബോര്‍ വന്യജീവി സങ്കേ‌തവും മരുഭൂമിയും ഒട്ടകസവാ‌‌രിയും കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളുമാണ് രാജസ്ഥാനെ സുന്ദരമാക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: user:Flicka

03. മഹാരാഷ്ട്ര

03. മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ മഹാനഗരങ്ങളായ മുംബൈ, പൂനെ എന്നീ സ്ഥലങ്ങളില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന നിരവധി സുന്ദരമായ സ്ഥലങ്ങളുണ്ട്. ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവരുടേയും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ എത്തുന്നവരുടേയും ഇഷ്ട കേന്ദ്രങ്ങളായ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലം കഴിഞ്ഞു‌ള്ള മാസ‌ങ്ങളാണ്. വിശദമായി വായിക്കാം

Photo Courtesy: Elroy Serrao

04. സിക്കിം

04. സിക്കിം

അസാധരണവും ആകര്‍ഷകവും ആശ്ചര്യപ്പെടുത്തുന്നതുമായ സ്ഥലങ്ങള്‍ക്ക് പേരുകേട്ടതാണ് നോര്‍ത്ത് ഈസ്റ്റ്. നോര്‍ത്ത് ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് സിക്കിമിലാണ്. പ്രകൃ‌തി ഒരുക്കിയ നിരവധി കാഴ്ചകളാണ് സിക്കിം സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Surajit Roy

05. ആ‌ന്ധ്രപ്രദേശ്

05. ആ‌ന്ധ്രപ്രദേശ്

വിനോദ സഞ്ചാരി‌കളെ കൊതിപ്പിക്കുന്ന നിരവ‌ധി സുന്ദരമായ കാ‌ഴ്ചകള്‍ ആന്ധ്രപ്രദേശില്‍ ഒളി‌പ്പിച്ച് വച്ചിരിക്കുന്നു എന്ന സ‌ത്യം അധികം ആളുകള്‍ക്കും അറിയില്ല. അതുകൊണ്ടാണ് നമ്മള്‍ ആരും വിനോദ സഞ്ചാര‌ത്തിന് ആന്ധ്രപ്രദേശ് തിരഞ്ഞെടുക്കാത്തത്. ഈ ജനുവരിയില്‍ ആന്ധ്രപ്രദേശില്‍ യാത്ര ചെയ്യാം. വിശദമായി വായിക്കാം

Photo Courtesy: Rajib Ghosh

06. മധ്യപ്രദേശ്

06. മധ്യപ്രദേശ്

ഇന്ത്യയുടെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിനെ പ്രശസ്തമാക്കുന്നത്, ചരിത്ര പറയുന്ന ക്ഷേത്രങ്ങളും പ്രകൃതി ഒരുക്കിയ സൗന്ദര്യവുമാണ്. മധ്യപ്രദേശിലുടനീളം സഞ്ചരിക്കുമ്പോള്‍ നശിക്കപ്പെട്ട നിരവധി നഗരങ്ങള്‍ ചരിത്രത്തിലേക്ക് ഒരു ജാലകം തുറന്ന് വച്ച് നിങ്ങളെ കാത്തിരിക്കുന്നത് കാണാം. മറ്റൊരു കാഴ്ച മധ്യപ്രദേശിലെ നാഷണല്‍ പാര്‍ക്കുകളാണ്, വന്യജീവികളുടെ ആവാസകേന്ദ്രത്തിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യം മധ്യപ്രദേശിലുണ്ട്. വിശദമായി വായിക്കാം

Photo Courtesy: NH53

07. ഒറീസ

07. ഒറീസ

സമ്പന്നമായ ‌ചരിത്രത്തോടൊപ്പം അതിന്റെ അവശേഷിപ്പുകളും സൂക്ഷിച്ച് ‌വച്ചിട്ടുള്ള സംസ്ഥാനമാണ് ഒഡീഷ. മുന്‍പ് ഒറീസ എന്ന് അറിയപ്പെട്ടിരുന്ന ഒഡീഷയിലേക്കുള്ള യാത്ര ഒരിക്കലും നി‌രാശപ്പെടു‌ത്തുന്ന ഒന്നായിരിക്കില്ല. നിര്‍മ്മാണകലയില്‍ വിസ്മയം തീര്‍ക്കുന്ന പ്രാചീ‌ന ക്ഷേത്രങ്ങളും തടാകങ്ങളും ബീച്ചുകളുമൊക്കെ സുന്ദരമാക്കി തീര്‍ക്കുന്നതാണ് ഒഡീ‌ഷയിലെ ടൂറിസം. വിശദമായി വായിക്കാം

Photo Courtesy: Ratanmaitra

08. ബിഹാര്‍

08. ബിഹാര്‍

ജൈന, ഹിന്ദു ,ബുദ്ധമത വിശ്വാസികളുടെ പ്രമുഖ മതകേന്ദ്രമായിരുന്നു ബീഹാര്‍. ബുദ്ധഭഗവാന്‌ ജ്ഞാനോദയം ഉണ്ടായ ബോധഗയ ബീഹാറിലാണ്‌. ജൈനമത സ്ഥാപകനായ മഹാവീരന്‍ ജനിച്ചതും നിര്‍വാണം പ്രാപിച്ചതും ഇവിടെയാണ്‌. അ‌തിനാല്‍ തന്നെ വിവിധ മതക്കാരുടെ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയിലാണ് ബിഹാറിലെ പല സ്ഥലങ്ങളും പ്രശ‌സ്തമായത്. എന്നിരുന്നാലും ബിഹാറിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികള്‍ക്ക് കണ്ടിരിക്കാന്‍ നിരവധി കാഴ്ചകള്‍ ബിഹാര്‍ ഒരുക്കുന്നുണ്ട്. നളന്ദയും വൈശാലിയുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. വിശദമായി വായിക്കാം

Photo Courtesy: Rajeev kumar

09. തമിഴ്‌നാട്

09. തമിഴ്‌നാട്

ദ്രാവിഡ സംസ്‌കാരം, അതാണ് തമിഴ്‌നാടിന്റെ പ്രത്യേകത. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടിനെ വേറിട്ട് നിര്‍ത്തുന്നതും ദ്രാവിഡ സംകാരത്തിലൂന്നിയ ഈ തമിഴ് ദേശീയതയാണ്. തമിഴ്‌നാട്ടില്‍ എത്തുന്ന സഞ്ചാരികളില്‍ തീര്‍ത്ഥാടകരെന്നോ വിനോദസഞ്ചാരികളെന്നോ വ്യത്യാസമില്ലാ. ദ്രാവിഡ വാസ്തുവിദ്യാ വൈദഗ്ദ്യം പ്രകടമാകുന്ന ക്ഷേത്രങ്ങള്‍ തന്നെയാണ് തമിഴ്‌നാട്ടിലെ ആകര്‍ഷണങ്ങളില്‍ പ്രധാനം. വിശദമായി വായിക്കാം

Photo courtesy: Shriram Swaminathan

10. കര്‍ണാട‌ക

10. കര്‍ണാട‌ക

ഒരു സഞ്ചാരി തീര്‍ച്ചയായും സഞ്ചരിക്കേണ്ട സ്ഥലമാണ് കര്‍ണാടക. പുരാതന ക്ഷേത്രങ്ങള്‍ മുതല്‍ ആധുനിക നഗരങ്ങള്‍ വരെ നിങ്ങളെ വിസ്മയിപ്പിക്കും. സുന്ദരമായ മലനിരകളും ആവേശം കൊള്ളിക്കുന്ന വെള്ളച്ചാട്ടങ്ങളും നിങ്ങളെ ആനന്ദിപ്പിക്കും. വന്യജീവി സങ്കേതങ്ങളുടേയും ബീച്ചുകളുടേയും വിസ്മയങ്ങള്‍ വേറേയും. വിശദമാ‌യി വായിക്കാം

Read more about: rajasthan gujarat bihar jaipur

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...