Search
  • Follow NativePlanet
Share
» »നിസാമാബാദിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

നിസാമാബാദിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

By Maneesh

ഹൈദബാദില്‍ നിന്ന് 171 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് നി‌സാമബാദ്. ഹൈരബാദില്‍ നിന്ന് ദേശീയപാത 44 ലൂടെ വെറുതെ ഒരു റോഡ് ട്രിപ്പ് നടത്തിയാല്‍ ഈ നഗരത്തില്‍ എ‌ത്തിച്ചേരാം.

ഹൈദരബാദില്‍ നിന്ന് മേദക് കഴിഞ്ഞാണ് ഈ നഗരം. തെലുങ്കാനയിലെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിട്ടുള്ള നിസമാബാദി‌നേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

നിസാമബാദിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. മൂന്നാം സ്ഥാനം

01. മൂന്നാം സ്ഥാനം

ഹൈദരബാദും വാറങ്കലും കഴിഞ്ഞാല്‍ വലുപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടേയും കാര്യത്തില്‍ തെ‌ലങ്കാനയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന നഗരമാണ് നിസാമബാദ്.
Photo Courtesy: Rizwanmahai

02. ഇന്ദ്രപുരി

02. ഇന്ദ്രപുരി

ഇന്ദൂര്‍, ഇന്ദ്രപുരി എന്നീ പേരുകളിലായിരുന്നു പണ്ടുകാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഹൈദരബാദ് നൈസമായിരുന്ന അസഫ് ജാ ആറമന്‍ ഈ നഗരത്തിന് നിസമാബാദ് എന്ന പേര് നല്‍കുകയായിരുന്നു.
Photo Courtesy: Rizwanmahai

03. സ്വച്ഛ് ഭാരത് അഭയാന്‍

03. സ്വച്ഛ് ഭാരത് അഭയാന്‍

സ്വച്ഛ് ഭാരത് അഭയാന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ തെ‌ലങ്കാനയില്‍ രണ്ടാം സ്ഥാനത്തും രാജ്യത്ത് എണ്‍പത്തിരണ്ടാം സ്ഥാനത്തും നില്‍ക്കുന്ന നഗരമാണ് നിസാമബാദ്.
Photo Courtesy: Rizwanmahai

04. സ്മാര്‍ട് സിറ്റി പ്രൊജക്ട്

04. സ്മാര്‍ട് സിറ്റി പ്രൊജക്ട്

ഇന്ത്യയിലെ 100 നഗരങ്ങ‌ളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട് സിറ്റി പ്രൊജക്ടില്‍ ഉള്‍പ്പെ‌ട്ടിട്ടുള്ള നഗരങ്ങളില്‍ ഒന്നാണ് നിസാമബാദ്.
Photo Courtesy: Rizwanmahai

05. റെയില്‍വെ സ്റ്റേഷന്‍

05. റെയില്‍വെ സ്റ്റേഷന്‍

1905ലാണ് ഇവിടെ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്. സെക്കന്തരാബാദിനെ മഹാരാഷ്ട്രയിലെ മന്‍മഡുമായി ബന്ധിപ്പിച്ച് നിര്‍മിച്ച ഈ റെയില്‍വേ ലൈനിന്റെ ഭാഗമായി നിര്‍മിച്ച സ്റ്റേഷന് പ്രാദേശിക ഭരണാധികാരി ആയിരുന്ന നിസാമുല്‍മുല്‍ക്കിന്റെ പേരാണ് നല്‍കിയത്.

Photo Courtesy: Belur Ashok

06. സുവര്‍ണകാലഘട്ടം

06. സുവര്‍ണകാലഘട്ടം

നിസാമുല്‍മുല്‍ക്കിന്റെ ഭരണകാലം നഗരത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് പറയപ്പെടുന്നത്. മികച്ച ഒരു കലാസ്നേഹിയായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ശില്‍പ്പചാതുരി തുളുമ്പുന്ന ക്ഷേത്രങ്ങളും മസ്ജിദുകളും നിര്‍മിച്ചിട്ടുണ്ട്.
Photo Courtesy: Bhanugmurthy

07. പ്രാന്തനഗരങ്ങള്‍

07. പ്രാന്തനഗരങ്ങള്‍

അര്‍മുരു, ബോധാന്‍, ബാനസ്വാഡ, കാമറെഡ്ഡി തുടങ്ങി ചെറുനഗരങ്ങള്‍ ചേര്‍ന്നതാണ് നിസാമാബാദ്.
Photo Courtesy: Pranayraj1985

08. വര്‍ഗീയ ലഹള ഇല്ലാ‌ത്ത നഗരം

08. വര്‍ഗീയ ലഹള ഇല്ലാ‌ത്ത നഗരം

ആന്ധ്രാപ്രദേശിലെ മറ്റുനഗരങ്ങളെ അപേക്ഷിച്ച് എല്ലാ മതവിഭാഗങ്ങളും ഒരുമയോടെയാണ് ഇവിടെ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നിന്ന് വര്‍ഗീയമായ ഒരുകുറ്റകൃത്യവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Photo Courtesy: Rsangyam

09. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

09. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

തെലങ്കാനയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലൊന്നാണ് നിസാമാബാദ്. പ്രശസ്തമായ നീലകണ്ഠേശ്വര ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം, ഖില്ല രാമലയം ക്ഷേത്രം, ശ്രീരഘുനാഥ ക്ഷേത്രം, ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം, ആര്‍ക്കിയോളജിക്കല്‍ ആന്‍റ് ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.
Photo Courtesy: Rizwanmahai

10. ദോമാകൊണ്ട കോട്ട

10. ദോമാകൊണ്ട കോട്ട

നിസാമാബാദിന്റെ തിളക്കമാര്‍ന്ന ഭൂതകാലത്തില്‍ സുപ്രധാന കഥകള്‍ പറയാനുള്ള ദോമാകൊണ്ട കോട്ട നാശത്തിന്റെ വക്കിലാണെങ്കിലും കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. നിസാമാബാദ് കൊട്ടാരമാണ് മറ്റൊരു ആകര്‍ഷണം. വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഇവിടം.
Photo Courtesy: Sumanth Garakarajula

Read more about: telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X