Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും വി‌ചിത്രമായ 10 ആഘോഷങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വി‌ചിത്രമായ 10 ആഘോഷങ്ങള്‍

By Maneesh

ഇന്ത്യയില്‍ വിചിത്രം എന്ന ‌വാക്ക് അത്ര വിചിത്രമല്ലാ. കാരണം ഇന്ത്യയിലെ എല്ലാ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമൊക്കെ ചില പ്രത്യേതകതകള്‍ ഉണ്ടാകും. എന്നാല്‍ അവയില്‍ നിന്നൊക്കെ തികച്ചും വേറിട്ട് നില്‍ക്കുന്നതും വളരെ അപൂര്‍വവുമാ‌യ ചില ആഘോഷങ്ങളുണ്ട്.

പേ ടി എം കൂപ്പണ്‍: 200 രൂപയുടെ ടിക്കറ്റുകളില്‍ 15% ക്യാഷ് ബാക്ക് ഒപ്പം ഒരു ഐ ഫോണ്‍ നേടാനുള്ള അവസരവും

ഇവയില്‍ ചില ആഘോഷങ്ങള്‍ വളരെ അപകടകരവും ഭയനകവും ആണെന്ന് എടുത്ത് പറയേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ ചിലതൊക്കെ നിരോധിച്ചവയാണ്. ഇന്ത്യയിലെ ഏറ്റവും വിചിത്രമായ 10 ആഘോഷങ്ങള്‍ പരിചയപ്പെടാം

01 തൈപ്പൂയം (പഴനി)

01 തൈപ്പൂയം (പഴനി)

സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് മകരമാസത്തിലെ പൂയം നാളില്‍ ആണ് ഈ ആഘോഷം നടക്കുന്നത്. വിവിധതരത്തിലുള്ള കാവടിയാട്ട‌ങ്ങളാണ് തൈപ്പൂയ ആഘോഷത്തിന്റെ പ്രധാനം ആകര്‍ഷണം. ശരീരത്തില്‍ ശൂ‌ലം തറച്ച് കയറ്റുന്നതാണ് ഈ ആഘോഷത്തെ വിചിത്രമായ ആഘോഷമാക്കിമാറ്റുന്നത്. പഴനിയാണ് ഈ ആഘോഷത്തിന് പേരുകേട്ട സ്ഥലം. പഴനിയേക്കുറിച്ച് വായിക്കാം

Photo Courtesy: William Cho

02. ജെല്ലിക്കെട്ട് (മധു‌ര)

02. ജെല്ലിക്കെട്ട് (മധു‌ര)

വളരെ പ്രാകൃതമായ ഒരു കാളപ്പോരാണ് ജെല്ലിക്കെട്ട്. തമിഴ്നാട്ടിലെ മധുര‌യിലും പരിസര പ്രദേശങ്ങളിലും പൊങ്കല്‍ നാളില്‍ ആണ് ജെല്ലിക്കെട്ട് നടക്കാറുള്ളത്. ഇപ്പോള്‍ ജെല്ലിക്കെട്ട് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം
Photo Courtesy: Iamkarna'

03. തീമിതി (തമിഴ്നാട്)

03. തീമിതി (തമിഴ്നാട്)

തമിഴ്നാട്ടിലെ ദേവീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് തീമിതി. തീക്കനലുകളിലൂടെ ന‌ഗ്നപാദനായി നടന്നു നീങ്ങുന്ന ആചരമാണ് ഇത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് വിചിത്രമായ ഈ ആചാരം നടക്കാറുള്ളത്.

Photo Courtesy: Aidan Jones from Oxford, U.K.

04. കിലാ റയ്പൂര്‍ ഒളിംപിക്സ് (ലുധിയാന)

04. കിലാ റയ്പൂര്‍ ഒളിംപിക്സ് (ലുധിയാന)

പഞ്ചാബിലെ ലുധിയാനയില്‍ എല്ലാവര്‍ഷവും ഫെബ്രുവരിമാസത്തില്‍ നടക്കാറുള്ള ഒരു കായിക മാമങ്കമാണ് കിലാ റായ്പൂര്‍ ഒളിംപിസ്. വളരെ വിചിത്രമാല പല കായിക മത്സര‌ങ്ങളും ഇവിടെ കാണാന്‍ കഴിയും. ലുധിയാനയേക്കുറിച്ച് വിശദമായി വായിക്കാം

PTI IMAGE
05. ബന്നിഫെസ്റ്റിവല്‍ (കര്‍ണുല്‍)

05. ബന്നിഫെസ്റ്റിവല്‍ (കര്‍ണുല്‍)

ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ ദേവരഘട്ട ക്ഷേത്രത്തിലെ വിചിത്രമായ ഒരു ആചരമാണ്. ജനങ്ങള്‍ കുറുവടിയുമായി രണ്ട് വിഭാഗമായി തിരിഞ്ഞ് തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും അടിക്കുന്നതാണ് ഈ ചടങ്ങ്. ഈ ചടങ്ങില്‍ നിരവധിപ്പേര്‍ക്ക് പരിക്ക് പറ്റാറുണ്ട്. കര്‍ണൂലിനേക്കുറിച്ച് വിശദമായി വായിക്കാം

06. പുലികളി (തൃപ്പുണ്ണിത്തുറ)

06. പുലികളി (തൃപ്പുണ്ണിത്തുറ)

എറണാകുളത്തിനടുത്തുള്ള തൃപ്പുണ്ണിത്തുറയില്‍ അത്തച്ചമയത്തിനോട് അനുബന്ധിച്ച് നടക്കാറുള്ള പുലികളി പ്രശസ്തമാണ്. എല്ലാ വര്‍ഷവും നാലാം ഓണ നാളില്‍ തൃശൂര്‍ നഗരത്തിലും പുലികളി നടക്കാറുണ്ട്. കേരളത്തിലെ ആഘോഷങ്ങളെക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy: Sivahari

07. പുഷ്കര്‍ മേള (പുഷകര്‍)

07. പുഷ്കര്‍ മേള (പുഷകര്‍)

രാജസ്ഥാനിലെ പുഷ്‌കറില്‍ നടക്കാറുള്ള പുഷ്‌കര്‍ മേള ഒട്ടകങ്ങളുടെ മാത്രമല്ല, സ്ത്രീകളുടേയും മേളയാണ്. വിവിധ കച്ചവട സ്ഥലങ്ങളില്‍ സ്ത്രീകളുടെ നിരതന്നെ ഉണ്ടാവും. പരമ്പരാഗത ആഭരണങ്ങളും കരകൗശല വസ്തുക്കളും സ്വന്തമാക്കാന്‍ സ്ത്രീകള്‍ പുഷ്‌കര്‍ മേളയ്ക്ക് കാത്തിരിക്കാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: mantra_man

08. ഗരുഡന്‍ തൂക്കം (കേരള)

08. ഗരുഡന്‍ തൂക്കം (കേരള)

തെക്കന്‍ കേരളത്തിലെ ചില ദേവി ക്ഷേത്രങ്ങളിലെ ആചാരമാണ് ഇത്.

Photo Courtesy: Sandeep pranavam

09. അംബുബാച്ചി മേള (ഗുവാഹത്തി)

09. അംബുബാച്ചി മേള (ഗുവാഹത്തി)

കാമാ‌ഖ്യ ദേവിയുടെ ആര്‍ത്തവ നാളുകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന സമയത്താണ് ഈ ആഘോഷം നടത്തപ്പെടുന്നത് എന്നതാണ് ഈ ആഘോഷത്തേക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ കാര്യം. ദേവിയുടെ ആര്‍ത്തവ സമയമായതിനാല്‍ ഈ സമയം ക്ഷേത്രം അടച്ചിടും. ക്ഷേത്രത്തിന് പുറത്താണ് ആഘോഷങ്ങള്‍ നടക്കുക. വിശദമായി വായിക്കാം

Photo Courtesy: Subhashish Panigrahi -

10. ദിംഗ ഗവാര്‍ (ജോധ്പൂര്‍)

10. ദിംഗ ഗവാര്‍ (ജോധ്പൂര്‍)

രാജസ്ഥാനിലെ ജോധ്പൂരിലെ സ്ത്രീകള്‍ നടത്തുന്ന ആഘോഷമാണ്. ഈ ദിവസം സ്ത്രീകള്‍ പുരുക്ഷന്മാരെ പോലെ വേഷം ധരിക്കാറുണ്ട്.
Photo Courtesy: Vipingoyal

Read more about: festivals palani madurai ludhiana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X