» »വേനൽക്കാലത്തും സന്ദർശിക്കാൻ ഇന്ത്യയിലെ ചില വെള്ളച്ചാട്ടങ്ങൾ

വേനൽക്കാലത്തും സന്ദർശിക്കാൻ ഇന്ത്യയിലെ ചില വെള്ളച്ചാട്ടങ്ങൾ

Written By:

സാധാ‌രണ മഴക്കാലം കഴിഞ്ഞാലാണ് നമ്മൾ വെള്ളച്ചാട്ടങ്ങൾ സന്ദർ‌ശിക്കാറുള്ളത്. മഴക്കാലത്ത് സുന്ദരമാകുന്ന വെള്ളച്ചാട്ടങ്ങൾ ‌വേനൽക്കാലമാകുമ്പോൾ കാണാൻ ഭംഗിയില്ലാതാകും. എന്നാൽ കനത്ത വേനലിലും ‌സഞ്ചാരികൾ സന്ദർശിക്കാറുള്ള ചില വെള്ളച്ചാട്ടങ്ങൾ ഇ‌ന്ത്യയിലുണ്ട്.

വേനൽക്കാലത്തും സഞ്ചാരികൾക്ക് സന്ദർശിക്കാനാവുന്ന ചില വെ‌ള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം

01. ജോഗ് ഫാൾസ്, കർണാടക

01. ജോഗ് ഫാൾസ്, കർണാടക

വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജോഗ് ഫാള്‍സ്, അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീതവുമാണ് ഇവിടം. ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും. വിശദമായ വായനയ്ക്ക്

Photo Courtesy: SajjadF

02. ശിവാനസമുദ്രം, കർണാടക

02. ശിവാനസമുദ്രം, കർണാടക

ബാംഗ്ലൂരിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് ശിവാന സമുദ്രം സ്ഥിതി ചെയ്യുന്നത്. മൈസൂരിൽ നിന്ന് 83 കിലോമീറ്ററും ഹാസനിൽ നിന്ന് 83 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ശിവാനസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ശിവനസമുദ്രം വെള്ളച്ചാട്ടം. കാവേരിനദിയുടെ ഗഗന ചുക്കി, ഭരചുക്കി എന്നീ രണ്ടു കൈവഴികള്‍ ഇരുനൂറടി താഴേക്കു പതിച്ചാണ് ഈ വെള്ളച്ചാട്ടമുണ്ടാകുന്നത്. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ഇവിടെയാണ് നിലകൊള്ളുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Bgajanan

03. ധൂത് സാഗർ വെള്ളച്ചാട്ടം, ഗോവ

03. ധൂത് സാഗർ വെള്ളച്ചാട്ടം, ഗോവ

രോഹിത് ഷെട്ടിയുടെ സൂപ്പർ പിക്ചറൈസേഷനിലൂടെ ശ്രദ്ധേയമായ വെള്ളച്ചാട്ടമാണ് ധൂത് സാഗർ വാട്ടർ ഫാൾ. ചെന്നൈ എക്സ്പ്രസിൽ സത്യരാജ് അവതരിപ്പിക്കുന്ന ദുർഗേശ്വര അഴക് സുന്ദരത്തിന്റെ നാട്ടിലെ റെയിൽവെ സ്റ്റേഷൻ കാണിക്കുന്നത് ധൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ്. സാഗരത്തിന്‍റെ ക്ഷീരം എന്നാണ് ദൂത് സാഗര്‍ എന്ന വാക്കിന്റെ അർത്ഥം. പനാജിയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയായി കര്‍ണടക - ഗോവ അതിര്‍ത്തിയിലാണ്‌ വിസ്മയകരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: bhansali_hardik

04. അതിരപ്പള്ളി വെള്ളച്ചാട്ടം, കേരളം

04. അതിരപ്പള്ളി വെള്ളച്ചാട്ടം, കേരളം

അതിരപ്പള്ളി തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. കൂടുതല്‍ വായിക്കാം

Photo Courtesy: Arayilpdas

05. ഭഗ്സു വെള്ളച്ചാട്ടം, ഹിമാചൽ പ്രദേശ്

05. ഭഗ്സു വെള്ളച്ചാട്ടം, ഹിമാചൽ പ്രദേശ്

ഹിമാചലിലെ പ്രധാനപ്പെട്ട ആകര്ഷണങ്ങളില് ഒന്നാണ് ഭഗ്‌സു വെളളച്ചാട്ടം. നിരവധി സഞ്ചാരികള് ഈ വെളളച്ചാട്ടം കാണാനായി എത്തുന്നു. ഹിമാചലിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ഭഗ്‌സു ക്ഷേത്രം ഈ വെള്ളച്ചാട്ടത്തിന് അടുത്താണ്. സമുദ്രനിരപ്പില്‍ നിന്നും 1770 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മധ്യകാലഘട്ടത്തിലെ കലയും സംസ്‌കാരവും ഇഴചേര്‍ന്നികിടക്കുന്നതാണ് ഭഗ്‌സുനാഗ് ക്ഷേത്രത്തിന്റെ ചരിത്രം. വിശദമായി വായിക്കാം

Photo Courtesy: http://www.flickr.com/photos/simon-and-india/

06. സൂചിപ്പാറ വെള്ളച്ചാട്ടം, കേ‌ര‌ളം

06. സൂചിപ്പാറ വെള്ളച്ചാട്ടം, കേ‌ര‌ളം

കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം പൊതുവെ സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് എന്നും അറിയപ്പെടുന്നു. നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്. കല്‍പ്പറ്റയില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തായി മേപ്പാടിയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മീന്‍മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മൂന്ന് വെള്ളച്ചാട്ടങ്ങളും ഒടുവില്‍ ചാലിയാര്‍ നദിയില്‍ എത്തിച്ചേരുന്നു. വിശദമായി വായിക്കാം

Photo Courtesy: Yjenith

07. എലിഫന്റ് വെള്ളച്ചാട്ടം, മേഘാലയ

07. എലിഫന്റ് വെള്ളച്ചാട്ടം, മേഘാലയ

ഷില്ലോങ് നഗരഹൃദയത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌ എലിഫന്റ്‌ വെള്ളച്ചാട്ടം. നഗരത്തില്‍ നിന്നും ഇവിടേയ്‌ക്കുള്ള യാത്രയില്‍ മേഘാലയയുടെ പ്രകൃതി സൗന്ദര്യം വേണ്ടത്ര ആസ്വദിക്കാന്‍ കഴിയും. ഈ വെള്ളച്ചാട്ടം പ്രാദേശികമായി അറിയപ്പെടുന്നത്‌ `കാ ക്ഷെയ്‌ദ്‌ ലെയ്‌ പതേങ്‌ ഖോഹ്‌സീവ്‌' എന്നാണ്‌. വിശദമായി വായിക്കാം

Photo Courtesy: Simbu123

08. ചിത്രകൂട് വെള്ളച്ചാട്ടം, ഛത്തിസ്ഗഡ്

08. ചിത്രകൂട് വെള്ളച്ചാട്ടം, ഛത്തിസ്ഗഡ്

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചി‌ത്രകൂട് വെള്ള‌ച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഛത്തിസ് ഗഢിലെ ബസ്താർ ജില്ലയിലാണ്. ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ്‌ ചിത്രകൂട്‌ വെള്ളച്ചാട്ടം അറിയപ്പെടുന്നത്‌. ബസ്താർ ജില്ലയുടെ ഭരണ സിരാകേന്ദ്രമായ ജഗദല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന‌ത്. വിശദമായി വായിക്കാം

Photo Courtesy: Ishant46nt

09. നൊഹ് കലികൈ, മേഘാ‌ലയ

09. നൊഹ് കലികൈ, മേഘാ‌ലയ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. കൊല്ലം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് നിദാനം. ഡിസംബറിനും ഫെബ്രുവരിക്കുമിടയിലെ വരണ്ടകാലത്ത് ഇതിലെ വെള്ളത്തിന്റെ അളവ് കാര്യമായി കുറയാറുണ്ട്. വളരെ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് പതിക്കുന്നത് മൂലം അഗാധമായ ഒരു ജലാശയം പതനസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. നീലിമയാര്‍ന്ന ഹരിതവര്‍ണ്ണത്തിലുള്ള വെള്ളം ഈ ജലാശയത്തിന്റെ പ്രത്യേകതയാണ്. വിശദമായി വായിക്കാം

Photo Courtesy: Kunal Dalui

Please Wait while comments are loading...