Search
  • Follow NativePlanet
Share
» »കോഴിക്കോട്ടുകാര്‍ക്ക് ചില വീക്കെന്‍ഡ് യാത്രകള്‍

കോഴിക്കോട്ടുകാര്‍ക്ക് ചില വീക്കെന്‍ഡ് യാത്രകള്‍

By Maneesh

ആഴ്ച അവസാനം യാത്രപോകുന്ന നിരവധി ആളുകള്‍ ഉണ്ട്. നഗരങ്ങളില്‍ ജീവിക്കുന്നവരായിക്കും കൂടുതലായും യാത്രകള്‍ പോകുന്നത്. കോഴിക്കോട് ജീവിക്കുന്നവര്‍ക്ക് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളായ, കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകളിലുമായാണ് ഈ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് 100 കിലോമീറ്ററിനുള്ളി ആണ് ഈ സ്ഥലങ്ങള്‍ അതിനാല്‍ തന്നെ ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ.

ബീച്ചുകൾ, ഗുഹകൾ, അണക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ, ട്രെക്കിംഗ് ട്രെയിലുകൾ അങ്ങനെ വൈവിധ്യങ്ങളായ യാത്രകൾ ആഗ്രഹിക്കുന്നവർക്ക് എല്ലാം തന്നെ അവരുടെ അഭിരുചികൾക്ക് അനുസരിച്ചുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കാം. ഓരോ സ്ഥലത്തിനൊപ്പവും ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആ സ്ഥലത്തേക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം.

തിരുവനന്തപുരത്തുകാരേ, നിങ്ങള്‍ക്ക് പോകാന്‍ 15 സ്ഥലങ്ങള്‍!തിരുവനന്തപുരത്തുകാരേ, നിങ്ങള്‍ക്ക് പോകാന്‍ 15 സ്ഥലങ്ങള്‍!

കൊച്ചിയില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് 20 സ്ഥലങ്ങള്‍

01. ബേപ്പൂർ തുറമുഖം, 11 കിമീ

01. ബേപ്പൂർ തുറമുഖം, 11 കിമീ

കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍. കോഴിക്കോട് നഗരത്തില്‍നിന്നും 11 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖത്തിന് നിരവധി ചരിത്രകഥകള്‍ കോഴിക്കോട് നിന്ന് വീക്കെൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ബേപ്പൂർ. ബേപ്പൂരിനേക്കുറിച്ച് വായിക്കാം

Photo courtesy: Sudheesh

02. കാപ്പാട് ബീച്ച്, 17 കിമീ

02. കാപ്പാട് ബീച്ച്, 17 കിമീ

കോഴിക്കോട് നിന്ന് 17 കിമീ അകലെയായാണ് കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പാറക്കൂട്ടങ്ങളും ഒരു

ചെറുക്ഷേത്രവും കാപ്പാട് കടല്‍ത്തീരത്ത് കാണാം. 800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്. ആയുര്‍വേദ ചികിത്സയ്ക്കും മറ്റും പേരുകേട്ട കാപ്പാട് നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരുന്നു. കൂടുതൽ വായിക്കാം

Photo courtesy: Irvin calicut
03. പെരുവണ്ണാമൂഴി, 50 കിമീ

03. പെരുവണ്ണാമൂഴി, 50 കിമീ

കോഴിക്കോട്ടെ മനോഹരമായ ഒരു ഡാം സൈറ്റാണ് പെരുവണ്ണാമുഴി ഡാം. കോഴിക്കോട് നഗരത്തില്‍ നിന്നും ഇവിടേക്ക് 50 കിലോമീറ്റര്‍ ദൂരമുണ്ട്. പെരുവണ്ണാമുഴി എന്ന സ്ഥലത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും നിരവധി ബസ് സര്‍വ്വീസുകള്‍ ഈ ഭാഗത്തേക്കുണ്ട്. ഏകദേശം രണ്ട് മണിക്കൂര്‍ ബസ് യാത്ര ചെയ്താല്‍ കോഴിക്കോട് നിന്നും പെരുവണ്ണാമുഴി ഡാമിലെത്താം. കൂടുതൽ വായിക്കാം

Photo courtesy: Jain at ml.wikipedia
04. തുഷാരഗിരി, 53 കിമീ

04. തുഷാരഗിരി, 53 കിമീ

കോഴിക്കോട് നഗരത്തിൽ നിന്ന് 53 കിലോമീറ്റർ അകലെയായി പശ്ചിമഘട്ടമലനിരകളിലാണ് തുഷാരഗിരി എന്ന പ്രകൃതിരമണീയമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് - ഊട്ടി റോഡിലൂടെ യാത്ര ചെയ്താ‌ൽ കോടഞ്ചേരി എന്ന ഒരു മലയോര നഗരത്തിൽ എത്തിച്ചേരാം. ഇവിടെ നിന്ന് 11 കിലോമീറ്റർ യാത്ര ചെയ്യണം തുഷാരഗിരിയിൽ എത്തിച്ചേരാൻ. ഇവിടുത്തെ വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. കൂടുതൽ വായിക്കാം

Photo courtesy: Manojk
05. കക്കയം ഡാം, 64കിമീ

05. കക്കയം ഡാം, 64കിമീ

മനോഹരമായ ഒരു അണക്കെട്ടാണ് കക്കയം. പ്രകൃതിസുന്ദരമായ ഈ ഡാമിലേക്ക് കോഴിക്കോട് നിന്നും 64 കിലോമീറ്റര്‍ യാത്ര ചെയ്യണം. പാറകയറ്റവും ട്രക്കിംഗും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്ക് പേരുകേട്ടതാണ് കക്കയം. പശ്ചിമഘട്ടത്തിലെ കനത്ത ഫോറസ്റ്റനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളെത്തുന്നു. കൂടുതൽ വായിക്കാം

Photo courtesy: Abbyabraham
06. നിലമ്പൂർ, 60 കിമീ

06. നിലമ്പൂർ, 60 കിമീ

കോഴിക്കോട് നിന്ന് 60 കിലോമീറ്റർ അകലെയായി മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നിലമ്പൂര്‍ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ലോകത്തിലെ ഏറ്റവും പഴക്കം തേക്കുതോട്ടം, നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചാലിയാര്‍, കണ്ണിന് കുളിരേകുന്ന വെള്ളച്ചാട്ടങ്ങള്‍, വൈവിധ്യമാര്‍ന്ന വന്യജീവി സമ്പത്ത്. തുടങ്ങിയ കാര്യങ്ങളാണ് നിലമ്പൂരിനെ പ്രശസ്തമാക്കുന്നത്. കൂടുതൽ വായിക്കാം
Photo courtesy: Dpradeepkumar

07. മുഴപ്പിലങ്ങാട്, 77 കിമീ

07. മുഴപ്പിലങ്ങാട്, 77 കിമീ

കോഴിക്കോട് 77 കിലോമീറ്റർ അകലെയായി കോഴിക്കോട് കണ്ണൂർ റോഡിലാണ് മുഴപ്പിലങ്ങാട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഡ്രൈവ് ഇൻ ബീച്ചാണ് സഞ്ചാരികളെ മുഴപ്പിലങ്ങാടിനെ ഇഷ്ടസ്ഥലമാക്കി തീർക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈ‌വ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ച്. കൂടുതൽ വായിക്കാം

Photo courtesy: neon at ml.wikipedia

08. ചെമ്പ്രാപീക്ക്, 83 കിമീ

08. ചെമ്പ്രാപീക്ക്, 83 കിമീ

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമാണ് വയനാട് ജില്ലയിലെ കല്പറ്റയ്ക്ക് സമീപത്തുള്ള ചെമ്പ്രാപീക്ക്. കോഴിക്കോട് നിന്ന് 83 കിലോമീറ്റർ അകലെയായാണ് ചെമ്പ്രാപീക സ്ഥിതി ചെയ്യുന്നത്. ചെമ്പ്രപീക്ക് ട്രെക്കിംഗിനേക്കുറിച്ച് വായിക്കാം

Photo courtesy: Apletters
09. ബാണാസുര സാഗർ, 88കിമീ

09. ബാണാസുര സാഗർ, 88കിമീ

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണണക്കാട്ടായ ബാണാസുരസാഗർ കാണാൻ യാത്ര പോകുമ്പോൾ മനോഹര കാഴ്ചകളും നിങ്ങൾക്ക് കാണാൻ കഴിയും. കോഴിക്കോട് നിന്ന് 88 കിമീ അകലെയായി വയനാട് ജില്ലയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Challiyan at ml.wikipedia
10. എടക്കൽഗുഹ, 96 കിമീ

10. എടക്കൽഗുഹ, 96 കിമീ

ബത്തേരിയിൽ നിന്ന് പതിനാറ് കിലോമീറ്റർ അകലെയായാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ ഇതുവരെ
ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കിൽ കാണാൻ പറ്റിയ ഒരു ഗുഹയാണ് എടക്കൽ ഗുഹ. കൂടുതൽ വായിക്കാം

Photo courtesy: Drajay1976

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X