Search
  • Follow NativePlanet
Share
» »കൊച്ചിയില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് 20 സ്ഥലങ്ങള്‍

കൊച്ചിയില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് 20 സ്ഥലങ്ങള്‍

By Staff

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന നഗരമായ കൊച്ചി വിനോദ സഞ്ചാരികള്‍ക്കും ഇഷ്ടമുള്ള സ്ഥലമാണ്. കൊച്ചിയില്‍ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കന്‍ തക്കവണ്ണമുള്ള കാഴ്ചകള്‍ കൊച്ചിയിലുണ്ട്. എന്നാല്‍ കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക് ഈ കാഴ്ചകളിലൊന്നും വലിയ കൗതുകം കണ്ടെത്താന്‍ കഴിയില്ല.

ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ 10 ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍

കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക്, ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. നഗരത്തിന്റെ തിരക്കുകളില്‍ വീര്‍പ്പ് മുട്ടി കഴിയുന്നവര്‍ക്ക് ഈ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒരു റിലാക്‌സ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Facebook

കൊച്ചിയേക്കുറിച്ച് കൂടുതല്‍ വായിക്കാം

1. കോടനാട്, 42 കിമീ

1. കോടനാട്, 42 കിമീ

കോടനാട് എറണാകുളം ജില്ലയിലെ പെരിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോടനാട് പ്രശസ്തമാകാൻ കാരണം അവിടുത്തെ ആന പരിശീലന കേന്ദ്രത്തിന്റെ പേരിലാണ്. കൊച്ചിയിൽ നിന്ന് 42 കിലോമീറ്റർ യാത്ര ചെയ്താ‌ൽ കോടനാട് എത്തിച്ചേരാം. യാത്ര പോകാം

Photo courtesy: Aviva West

2. കുമരകം, 50 കിമീ

2. കുമരകം, 50 കിമീ

വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്. കൊച്ചിയിൽ നിന്ന് 50 കിലോമീറ്റർ ആണ് കുമരകത്തേക്കുള്ള ദൂരം. കൂടുതൽ വായിക്കാം

Photo courtesy: Gjoseph at en.wikipedia

3. ആലപ്പുഴ, 53 കിമീ

3. ആലപ്പുഴ, 53 കിമീ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക്വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് എന്ന് പറയാം. കൊച്ചിയിൽ നിന്ന് 53 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആലപ്പുഴയിൽ എത്തിച്ചേരാം.
Photo courtesy: Arian Zwegers

4. തട്ടേക്കാട്, 64 കിമീ

4. തട്ടേക്കാട്, 64 കിമീ

കൊച്ചിയിൽ താമസിക്കുന്നവർക്കും, അവിടെ എത്തിപ്പെട്ടവർക്കും ഒരു വീക്കൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളാണ് ഭൂതത്താൻകെട്ടും തട്ടേക്കാടും. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളായതിനാൽ ഈ രണ്ട് സ്ഥലങ്ങളിലേക്കും ഒറ്റ ദിവസം യാത്ര ചെയ്ത് തിരികെ കൊച്ചിയിലെത്താം. കൊച്ചിയിൽ നിന്ന് 64 കിലോമീറ്റർ ആണ് തട്ടേക്കാട്ടേക്കുള്ള ദൂരം. കൂടുതൽ വായിക്കാം

Photo courtesy: കാക്കര

5. ആതിരപ്പള്ളി, 73 കിമീ

5. ആതിരപ്പള്ളി, 73 കിമീ

പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. നിരവധി സിനിമകളിൽ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ചിത്രീകരിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് 73 കിലോമീറ്റർ ദൂരമേയുള്ളു ആതിരപ്പള്ളിയിൽ എത്തിച്ചേരാൻ.
Photo courtesy: Pranchiyettan

6. ഇലവീഴാപൂഞ്ചിറ, 81 കിമീ

6. ഇലവീഴാപൂഞ്ചിറ, 81 കിമീ

ഈ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സംഗതി എന്താണെന്നറിയാനുള്ള ആഗ്രഹം മനസ്സില്‍ മുളപൊട്ടും. കോട്ടയത്തെ പ്രകൃതിസുന്ദരമായ ഒരു സ്ഥലമാണിത്. ആരെയും മയക്കുന്നതാണ് ഇലവീഴാപ്പൂഞ്ചിറയുടെ സൗന്ദര്യം. ഒരു മരംപോലുമില്ലാത്തതുകൊണ്ടാണത്രേ ഈ സ്ഥലത്തെ ഇലവീഴാപ്പൂഞ്ചിറയെന്ന് പറയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തിലാണ് ഈ സ്ഥലം. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന വിനോദം. മനോഹരമായ അസ്തമയക്കാഴ്ചയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ കൊച്ചിയിൽ നിന്ന് 81 കിലോമീറ്റർ യാത്ര ചെയ്യണം. കൂടുതൽ വായിക്കാം

Photo courtesy: Fullfx

7. പുന്നത്തൂർ കോട്ട, 95 കിമീ

7. പുന്നത്തൂർ കോട്ട, 95 കിമീ

ആനക്കാര്യം കേ‌ൾക്കാൻ ആ‌ളുകൾക്ക് എപ്പോഴും കൊതിയാണ്. ആനയോളം കൗതുകങ്ങളുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുക എന്നത് ആവേശഭരിതമായ ഒരു കാര്യം തന്നെയല്ലേ? ആനക്കഥകൾ കേട്ട് ആനകളെ കാണാൻ നമുക്ക് ഒരു യാത്ര പോകാം. ഗുരുവായൂരിനടുത്തുള്ള പുന്നത്തൂർ കോട്ടയിലേക്കാണ് യാത്ര. കൊച്ചിയിൽ നിന്ന് 95 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. കൂടുതൽ വായിക്കാം
Photo courtesy: Mikko Koponen from Helsinki, Finland

8. വാഗമൺ, 96 കിമീ

8. വാഗമൺ, 96 കിമീ

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലായി മനോഹരമായ ഒരു ഹില്‍സ്റ്റേഷന്‍ ഉണ്ട്, വാഗമണ്‍ എന്നാണ് അതിന്റെ പേര്. പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും. കൊച്ചിയിൽ നിന്ന് 96 കിലോമീറ്റർ അകലെയായാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Vanischenu

9. മൂന്നാർ, 110 കിമീ

9. മൂന്നാർ, 110 കിമീ

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. കൊച്ചിയിൽ നിന്ന് 110 കിലോമീറ്റർ അകലെയായാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെക്കുറിച്ച് കൂടുതൽ വായിക്കാം

Photo courtesy: Kerala Tourism

10. നെല്ലിയാമ്പതി, 125 കിമീ

10. നെല്ലിയാമ്പതി, 125 കിമീ

നെല്ലിയാമ്പതി പാലക്കാട് നിന്ന് 39 കിലോമീറ്റർ യാത്ര ചെയ്യണം നെല്ലിയാമ്പതിയിൽ എത്താൻ. ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ പ്രത്യേകത. കൊച്ചിയിൽ നിന്ന് 125 കിലോമീറ്റർ യാത്ര ചെയ്താൽ നെല്ലിയാമ്പതിയിൽ എത്തിച്ചേരാം.
Photo courtesy: Sathyavrathan PK

11. പീരുമേട്, 132 കിമീ

11. പീരുമേട്, 132 കിമീ

സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. കൂടുതൽ വായിക്കാം

Photo courtesy: Visakh wiki

12. സയലന്റ് വാലി, 192 കിമീ

12. സയലന്റ് വാലി, 192 കിമീ

സയലന്റ് വാലി ലോകത്തിലെ തന്നെ നിത്യഹരിത മഴക്കാടുകളിൽ പേരുകേട്ടതാണ് സയലന്റ് വാലി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പാലാക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് സയലന്റ് വാലി സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്ത് നിന്ന് വളരെ എളുപ്പത്തിൽ സയലന്റ് വാലിയിൽ എത്താം ഇവിടെ നിന്ന് 30 കിലോമീറ്റർ ആണ് സയലന്റ് വാലിയിലേക്കുള്ള ദൂരം. കൊച്ചിയിൽ നിന്ന് 192 കിമീ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo courtesy: NIHAL JABIN

13. തേക്കടി

13. തേക്കടി

തേക്കടി ഇന്ത്യയിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാർ തടാകം, വന്യജീവി സങ്കേതം, പക്ഷി സങ്കേതം തുടങ്ങിയവയാണ് തേക്കടിയിലെ പ്രധാന ആകർഷണങ്ങൾ. ബോട്ട് സവാരി നടത്താനും ഇവിടെ സൗകര്യമുണ്ട്.
Photo courtesy: Edukeralam

14. ദേവികുളം

14. ദേവികുളം

ദേവികുളം മൂന്നാറി‌ൽ നിന്ന് 7 കിലോമീറ്റർ അകലെയായാണ് തേയില, കാപ്പിത്തോട്ടങ്ങ‌ൾക്ക് പേരുകേട്ട ദേവികുളം സ്ഥിതി ചെയ്യുന്നത്.
Photo courtesy: Ben3john

15. ഇരവികുളം, 144 കിമീ

15. ഇരവികുളം, 144 കിമീ

ഇരവികുളം കൊച്ചിയിൽ നിന്ന് 144 കിലോമീറ്റർ അകലെയായിട്ടാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് 15 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം. നീലക്കുറിഞ്ഞിക്കും വരയാടുകൾക്കും പേരുകേട്ട സ്ഥലമാണ് ഇത്.
Photo courtesy: Arayilpdas at ml.wikipedia

16. വർക്കല ബീച്ച്, 167 കിമീ

16. വർക്കല ബീച്ച്, 167 കിമീ

കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ്. വര്‍ക്കല ബീച്ചില്‍. പരന്നുകിടക്കുന്ന അറബിക്കടലിന്റെ ഭംഗി നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഈ തീരത്ത് നിന്ന് കണ്ട് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. കൊച്ചിയിൽ നിന്ന് 167 കിലോമീറ്റർ യാത്ര ചെയ്താ‌ൽ വർക്കല ബീച്ചിൽ എത്തിച്ചേരാം. കൂടുതൽ വായിക്കാം

Photo courtesy: Ikroos

17. തെന്മല, 172 കിമീ

17. തെന്മല, 172 കിമീ

കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്. കൊച്ചിയിൽ നിന്ന് 172 കിമീ അകലെയായാണ് തെന്മല സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Akhilan

18 . നിലമ്പൂർ, 193 കിമീ

18 . നിലമ്പൂർ, 193 കിമീ

മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് നിലമ്പൂര്. തേക്കുകൾക്ക് പേരുകേട്ട നിലമ്പൂർ വെള്ളച്ചാട്ടങ്ങൾക്കും പേരുകേട്ട സ്ഥലമാണ്. കൊച്ചിയിൽ നിന്ന് 193 കിലോമീറ്റർ അകലെയായാണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്.
Photo courtesy: PP Yoonus

19 . കോവളം, 230 കിമീ

19 . കോവളം, 230 കിമീ

കൊച്ചിയിൽ നിന്ന് റോഡ് വഴി കോവളത്തേക്ക് യാത്ര ചെയ്യാൻ 230 കിലോമീറ്റർ യാത്ര ചെയ്യണം. യാത്രയ്ക്കായി വിഴിഞ്ഞം റോഡോ എൻ എച്ച് 47 ബൈപ്പാസോ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. കൂടുതൽ വായിക്കാം

Photo courtesy: Pannitan at English Wikipedia

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more