Search
  • Follow NativePlanet
Share
» »ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

By Maneesh

ഇന്ത്യയില്‍ ഏറ്റവും കുടു‌തല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് ആന്ധ്രപ്രദേശിലെ തിരുപ്പതിയാണ്. വിനോദസഞ്ചാരികളെക്കാള്‍ കൂടുതല്‍ തീര്‍ത്ഥട‌കരാണ് ഇവിടെ എത്താറു‌ള്ളത്. അ‌തുപോലെ ഏറെ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് സായ്‌ബാബയുടെ ജന്മസ്ഥലമായ പുട്ടപര്‍ത്തി. ചുരുക്കി പറഞ്ഞാല്‍ ആന്ധ്രപ്രദേശില്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും തീര്‍ത്ഥാടകരാണ്.

എ‌ന്നാല്‍ വിനോദ സഞ്ചാരി‌കളെ കൊതിപ്പിക്കുന്ന നിരവ‌ധി സുന്ദരമായ കാ‌ഴ്ചകള്‍ ആന്ധ്രപ്രദേശില്‍ ഒളി‌പ്പിച്ച് വച്ചിരിക്കുന്നു എന്ന സ‌ത്യം അധികം ആളുകള്‍ക്കും അറിയില്ല. അതുകൊണ്ടാണ് നമ്മള്‍ ആരും വിനോദ സഞ്ചാര‌ത്തിന് ആന്ധ്രപ്രദേശ് തിരഞ്ഞെടുക്കാത്തത്.

ആന്ധ്രപ്രദേശിലെ സുന്ദരമായ ഈ 14 കാ‌ഴ്ചകള്‍ കാണുമ്പോള്‍, നിങ്ങള്‍ മനസില്‍ ഉറ‌പ്പിക്കും അടുത്ത യാത്ര ആന്ധ്രപ്രദേശിലേക്കെന്ന്. കാരണം ഇന്ത്യയില്‍ മറ്റൊരു സ്ഥലത്തും ഇത്ത‌രം കാഴ്ചകളും വേറിട്ട അനുഭവങ്ങളും തരില്ല.

01. ബോറ ഗുഹ (Borra Caves)

01. ബോറ ഗുഹ (Borra Caves)

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗുഹകളിലോന്നാണ് ഇവിടെയുള്ള ബോറ കേവ്സ്.ഇവിടുത്തുകാരുടെ ഭാഷയില്‍ ഇവ ബോറ ഗുഹലു എന്നറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2313 അടി ഉയരത്തിലുള്ള ഈ ഗുഹകള്‍ ഇവിടെയുള്ള അനന്തഗിരി കുന്നുകളുടെ ഭാഗമാണ്. വിശദമാ‌യി വാ‌യിക്കാം

Photo Courtesy: Robbygrine
02. അരക്കു വലി (Araku Valley)

02. അരക്കു വലി (Araku Valley)

വിശാഖ പട്ടണത്തിനു 114 കിലോമീറ്റര്‍ അകലെയായി ഒറിസയുടെ അതിരുകള്‍ക്ക് സമീപമാണ് അരക്കു താഴ്വരയുടെ സ്ഥാനം. ജൈവ വൈവിധ്യത്തിന് പേര് കേട്ട അനന്ത ഗിരി,സുങ്കരി മേട്ട റിസര്‍വ് വനങ്ങള്‍ ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Raj
03. റിഷികോണ്ട ബീച്ച് (Rishikonda Beach)

03. റിഷികോണ്ട ബീച്ച് (Rishikonda Beach)

വിശാഗിലെ ഏറ്റവും മനോഹരമായ ബീച്ച് ആണ് ഋഷി കൊണ്ട . നീണ്ടു നീണ്ടു കിടക്കുന്ന , സ്വര്‍ണ്ണ നിറത്തിലുള്ള മണല്‍ ത്തിട്ടയോടുകൂടിയ ബീച്ചും അതില്‍ വന്നു പോകുന്ന തിരമാലകളും സഞ്ചാരികളെ ഈ കടല്‍ക്കരയിലേക്ക്‌ ആകര്‍ഷിക്കുന്നു. തിരമാലകള്‍ക്ക് മേലെയുള്ള സ്കീയിംഗ് , സര്‍ഫിംഗ് , നീന്തല്‍ തുടങ്ങിയ പല ജല വിനോദങ്ങള്‍ക്കും ഈ ബീച്ചില്‍ സൌകര്യമുണ്ട്. വിശദ‌മാ‌യി വായിക്കാം .

Photo Courtesy: Rajib Ghosh

04. കൈലാസ ഗിരി (Kailasagiri Hill Park)

04. കൈലാസ ഗിരി (Kailasagiri Hill Park)

കൈലാസ ഗിരി പ്രകൃതി രമണീയമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ്. കുന്ന് അതിന്റെ ഇടതും രാമകൃഷ്ണ , ഋഷി കൊണ്ട ബീച്ചുകള്‍ കൊണ്ടും വലതു ഭാഗത്ത് കുന്നുകൊണ്ടും വളയപ്പെട്ടിരിക്കുന്നു . ശിവന്‍റെ യും പാര്‍വ്വതിയുടെയും ഭീമാകാരമായ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ കുന്നിനു അവരുടെ ഇരിപ്പിടമായ കൈലാസത്തില്‍ നിന്നാണ് ആ പേര് കൈവന്നിരിക്കുന്നത്.കുന്നിന്‍ മുകളിലേക്ക് റോപ്പ് വേ ട്രോളികള്‍ ഉണ്ട്. വിശദമായി വായിക്കാം

Photo Courtesy: Ph Basumata
05. ഉണ്ടാവല്ലി ഗുഹ (Undavalli Caves)

05. ഉണ്ടാവല്ലി ഗുഹ (Undavalli Caves)

വിജയവാഡ നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ഗുഹകള്‍. മണല്‍ക്കല്ലിലുള്ള കുന്ന് കൊത്തിയിറക്കിയാണ് ഈ ഗുഹകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഡി 4, 5 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ടവയാണിതെന്നാണ് കരുതുന്നത്. നാല് നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ ഗുഹകളില്‍ വിഷ്ണുവിഗ്രഹം കാണാം. വിശദമായി വായിക്കാം

Photo Courtesy: Ramireddy.y

06. പ്രകാശം ബാരേജ് (Prakasam Barrage)

06. പ്രകാശം ബാരേജ് (Prakasam Barrage)

കൃഷ്ണ നദിയില്‍ പണിത അണക്കെട്ടാണിത്. അണകെട്ടിനിര്‍ത്തിയിരിക്കുന്ന ഭാഗത്ത് മനോഹരമായ ഒരു തടാകം രൂപപ്പെട്ടിട്ടുണ്ട്. അണയില്‍ നിന്നും നോക്കിയാല്‍ തടാകത്തിന്റെ മനോഹരമായ കാഴ്ച കാണാം. വിശദമായി വായിക്കാം

Photo Courtesy: Subhash Chandra
07. ഭവാനി ദ്വീപ്

07. ഭവാനി ദ്വീപ്

കൃഷ്ണ നദിയ്ക്ക് സമീപത്തുള്ള 130 ഏക്കര്‍ വിസ്തൃതിയുള്ള ഒരു ദ്വീപാണിത്. പ്രകാശം ബാരേജിന് അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ കാഴ്ചയാണ് ഈ തുരുത്ത് ഒരുക്കുന്നത്. കൃഷ്ണ നദിയില്‍ രൂപപ്പെട്ടിട്ടുള്ള തുരുത്തുകളില്‍വച്ചേ ഏറ്റവും വലിപ്പമേറിയവയില്‍ ഒന്നാണിത്. വിശദമായി വായിക്കാം

Photo Courtesy: Shivram Ravi
08. കൊല്ലേരു ലേക്ക്

08. കൊല്ലേരു ലേക്ക്

ആ‌ന്ധ്രപ്രദേശിലെ കൃഷ്ണ, വെസ്റ്റ് ഗോദവരി ജില്ലകളിലായി കിടക്കുന്ന ഒരു തടാകമാണ് കൊല്ലേരു തടാകം. ആന്ധ്രപ്രദേശിലെ ഏലുരു‌വില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Grbpradeep at en.wikipedia

09. ലേപാക്ഷി നന്ദി

09. ലേപാക്ഷി നന്ദി

ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഒരു ചെറുഗ്രാമാണ് ലേപാക്ഷി. വിസ്തൃതിയുടെ കാര്യത്തില്‍ ചെറുതാണെങ്കിലും ചരിത്രപരമായും മതപരമായും ഏറെ പ്രത്യേകതകളും കാഴ്ചകളുമുള്ള സ്ഥലമാണിത്. വിശദമായി വായിക്കാം

Photo Courtesy: Malli124710
10. ഓര്‍വകല്‍ റോക്ക് ഫോര്‍മേഷന്‍

10. ഓര്‍വകല്‍ റോക്ക് ഫോര്‍മേഷന്‍

ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ ഒരു ഗ്രാമമാണ് ഓര്‍വകല്‍. അവിടുത്തെ പാറക്കൂട്ടം പ്രശസ്തമാണ്.

Photo Courtesy: Balamurugan Natarajan

11. ബേലം ഗുഹ

11. ബേലം ഗുഹ

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് ബേലം ഗുഹ , നിങ്ങള്‍ക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം ഗുഹ. ഈ ഗുഹയിലൂടെ സഞ്ചാരികളെ സഞ്ചരിക്കാന്‍ അനുവദിക്കും. വിശദമായി വായിക്കാം

Photo Courtesy: Venkasub

12. പാപ്പി ഹില്‍സ്

12. പാപ്പി ഹില്‍സ്

ആന്ധ്രാപ്രദേശിലെ പാപ്പികൊണ്ടലു അഥവാ പാപ്പി ഹില്‍സ്‌ പ്രകൃതി രമണീയത കൊണ്ട്‌ കാശ്‌മീരിനോട്‌ കിടപിടിക്കുന്നതാണ്‌. മേഡക്‌ പട്ടണത്തിന്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന പാപ്പികൊണ്ടലു ഖമ്മം, ഈസ്റ്റ്‌ ഗോദാവരി, വെസ്‌റ്റ്‌ ഗോദാവരി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Dineshthatti

13. നഗളാപുരം

13. നഗളാപുരം

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് നഗ‌ളപുരം. കൊച്ചരുവികളും ക്ഷേത്രങ്ങളും വെ‌ള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗിയുമൊ‌ക്കെയാണ് ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്.

Photo Courtesy: Shmilyshy

14. മരടിമല്ലി ഇക്കോ ടൂറിസം

14. മരടിമല്ലി ഇക്കോ ടൂറിസം

പ്രകൃതിക്ക്‌ ഇണങ്ങുന്ന തരത്തിലുള്ള നിരവധി വിനോദസഞ്ചാര സാധ്യതകള്‍ സന്ദര്‍ശകര്‍ക്കായി മരടിമല്ലി ഇക്കോ ടൂറിസം കരുതിവച്ചിട്ടുണ്ട്‌. നിങ്ങളുടെ യാത്രയില്‍ മരടിമല്ലി കൂടി ഉള്‍പ്പെടുത്തുക. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും അത്‌ നിങ്ങള്‍ക്ക്‌ സമ്മാനിക്കുന്നത്‌. രാജമുണ്ട്രിയില്‍ നിന്ന്‌ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മരടിമല്ലിയില്‍ എത്താം. വിശദമായി വായിക്കാം

Photo Courtesy: Venkat2336

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X