01. ഛായം മുക്കല്‍ (ബാഗ്രു)
ജയ്‌പ്പൂര്‍ നഗരത്തില്‍ പരമ്പരാഗതമായി വസ്ത്രങ്ങള്‍ക്ക് ഛായം മുക്കാന്‍ ഉപയോഗിക്കുന്ന പിച്ചള പാത്രം. ജയ്‌പൂരിലെ ബാഗ്രു (Bagru) ആണ് ഇത്തരത്തില്‍ ഛായം മുക്കലിന് പേരുകേട്ട സ്ഥലം. കഴിഞ്ഞ 300 വര്‍ഷമായി ഈ ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഛായം മുക്കലിന്റെ വിവിധ വശങ്ങള്‍ സഞ്ചാരികള്‍ക്ക് വിശദീകരിച്ച് നല്‍കാറുണ്ട്.
Photo Courtesy: Anjora Noronha
02. ഭീമന്‍ ചട്ടി
ജയ്‌പൂര്‍ നഗരത്തിലെ ഒരു ഭീമന്‍ ചട്ടി. ഒരാള്‍ക്ക് കയറാവുന്ന വലിപ്പമുള്ളതാണ് ഈ ചട്ടി
Photo Courtesy: Yercaud-elango
03. ബന്‍ജാര ഫയര്‍ ഡാന്‍സ്
ജയ്‌പൂരിലെ നാടോടികളാണ് ബന്‍ജാരകള്‍. ജയ്‌പൂര്‍ നഗരത്തില്‍ ബന്‍ജാരകള്‍ അവതരിപ്പിക്കുന്ന നാടോടി നൃത്തം പ്രശസ്തമാണ്.
Photo Courtesy: Ravikiran Rao
04. ചാറ്റും ലസിയും
ജയ്‌പൂരിലെ പ്രശസ്തമായ കട്ടിയുള്ള ലസിയും ഉരുളക്കിഴങ്ങ് ചാറ്റും
Photo Courtesy: Deeksha.shekhawat
05. രാജസ്ഥാന്‍ സ്റ്റൈല്‍ ഓട്ടോ റിക്ഷകള്‍
ജയ്‌പൂരിലെ രാജസ്ഥാന്‍ ശൈലിയിലുള്ള ഓട്ടോ റിക്ഷകള്‍. ഇപ്പോള്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ കാഴ്ച കാണാന്‍ കഴിഞ്ഞെന്ന് വരില്ല.
Photo Courtesy: Department of Foreign Affairs and Trade
06. കന്നാസും കടലാസും
ജയ്‌പൂരിലെ തെരുവ് ബാലന്മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍. ഇന്ത്യയില്‍ ഇപ്പോഴും ബാല വേലയും ഭിക്ഷാടനവും നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടാന്‍ ഈ ചിത്രങ്ങള്‍ ധാരാളം.
Photo Courtesy: Christian Haugen
07. ജയ്‌പൂര്‍ പ്രിന്റിംഗ്
വസ്ത്രങ്ങളില്‍ ഡിസൈനുകള്‍ പ്രിന്റ് ചെയ്യുന്ന ജയ്‌പൂര്‍ സ്റ്റൈല്‍. ജയ്‌പൂരിലെ സാങ്‌നീര്‍ (Sanganer) ആണ് ഇത്തരം പ്രിന്റിംഗിന് പേരുകേട്ട സ്ഥലം.
Photo Courtesy: Robin Hickmott
08. തെരുവിന്റെ നൊമ്പരം
ഒരു വശത്ത് രാജകൊട്ടാരങ്ങളിലെ ആഢംബരങ്ങള്‍ എന്നാല്‍ മറുവശത്തെ യാഥാര്‍ത്ഥ്യം ഇതാണ്.
Photo Courtesy: David Lisbona
09. ആനകള്‍
ജയ്‌പൂര്‍ ടൂറിസത്തിന്റെ ഭാഗമാണ് ആനകള്‍. സഞ്ചാരികളെ പുറത്തേറ്റാന്‍ കാത്ത് നില്‍ക്കുന്ന ആനകള്‍
Photo Courtesy: Jon Connell
ദാഹജലം
ജയ്‌പൂരിലെ തെരുവുകളില്‍ ദാഹജലം പകര്‍ന്ന് കൊടുക്കുന്നവര്‍
Photo Courtesy: Russ Bowling
പാവക്കൂത്ത്
ജയ്‌പ്പൂരിലെ പരമ്പരാഗതമായ പാവകളി
Photo Courtesy: McKay Savage
സ്ത്രീകളുടെ കച്ചവടം
ജയ്‌പൂരില്‍ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍
Photo Courtesy: Chris Brown
സ്ട്രീറ്റ് ഫുഡുകള്‍
ആവശ്യക്കാരെ കാത്ത് നില്‍ക്കുന്ന കബാബ്, ബാര്‍ബിക്യു വില്‍പ്പനക്കാര്‍
Photo Courtesy: Travis Wise
പാമ്പാട്ടികളുടെ നാട്
കാര്യം നിയമ വിരുദ്ധമാണെങ്കിലും ഇത്തരത്തില്‍ നൂറുകണക്കിന് ആളുകളെ ജയ്പൂര്‍ നഗരത്തില്‍ കാണാം. വെറുതെയല്ല. വിദേശികള്‍ ഇന്ത്യയെ പാമ്പാട്ടികളുടെ നാട് എന്ന് വിളിക്കുന്നത്.
Photo Courtesy: Bernard DUPONT
ദിവ്യന്മാര്‍
ഇത്തരത്തിലുള്ള ദിവ്യന്മാരേയും നിങ്ങള്‍ക്ക് ജയ്‌പൂരില്‍ കാണാന്‍ കഴിയും. ജയ്‌പൂരിലെ ഗൽത്താജി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഒരു കാഴ്ച
Photo Courtesy: Jay Galvin