Search
  • Follow NativePlanet
Share
» » വിമാനങ്ങള്‍ പറന്നിറങ്ങുന്ന 15 സുന്ദരഭൂമികള്‍

വിമാനങ്ങള്‍ പറന്നിറങ്ങുന്ന 15 സുന്ദരഭൂമികള്‍

By Maneesh

യാത്രമാര്‍ഗങ്ങളില്‍ ഏറ്റവും വേഗതയേറിയത് വിമാനമാര്‍ഗമാണ്. കാഴ്ചകള്‍ തേടിയുള്ള യാത്ര ചെയ്യുന്നവരില്‍ പലരും വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. ഓരോ സ്ഥലങ്ങളിലെ കാഴ്ചകാണാന്‍ പോകുമ്പോഴും പലരും അവിടുത്തെ വിമാനത്താവളത്തിലെ കാഴ്ചകള്‍ ശ്രദ്ധിക്കാറില്ല.

നേറ്റീവ് പ്ലാനറ്റ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം

ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളും കാണാന്‍ സുന്ദരമായ വിമാനത്താവളങ്ങളാണ്. പക്ഷെ യാത്രയുടെ തിരക്കിനും ടെന്‍ഷനുമിടയ്ക്ക് വിമാനത്താവളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ആര്‍ക്കാണ് സമയം. പക്ഷെ നിങ്ങള്‍ വളരെ റിലാക്‌സ് ആയി യാത്ര ചെയ്യുകയാണെങ്കില്‍ വിമാനത്താവളങ്ങളുടെ ഭംഗിയൊക്കെ ഒന്ന് ആസ്വദിക്കാം.

യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിലും ഭംഗിയുടെ കാര്യത്തിലും ഇന്ത്യയില്‍ മുന്നിട്ട് നില്‍ക്കുന്ന പതിനഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നമുക്ക് പരിചയപ്പെടം. ഇതില്‍ പല വിമാനത്താവളങ്ങളും സന്ദര്‍ശിച്ചവരായിരിക്കും നിങ്ങളില്‍ പലരും. എങ്കിലും ആ വിമാനത്താവളങ്ങളെക്കുറിച്ച് ചെറുതായി ഒന്ന് പരിചയപ്പെടാം.

ഡല്‍ഹിയിലെ വിമാനത്താവളമാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. 2008 വരെ മുംബൈയിലെ വിമാനത്താവളമായിരുന്നു ഒന്നാം സ്ഥാനം കയ്യടക്കിയിരുന്നത്. പക്ഷെ ഇപ്പോള്‍ മുംബൈയിലെ വിമാനത്താവളത്തിന് രണ്ടാം സ്ഥാനമാണ്. മറ്റു സ്ഥാനങ്ങളില്‍ വരുന്ന വിമാനത്താവളങ്ങള്‍ ഏതൊക്കെ? യാത്രക്കാരുടെ എണ്ണത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ എത്രാം സ്ഥാനത്ത് എന്നൊക്കെ അറിയേണ്ടേ?

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി

ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് നിന്ന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി പാലം എന്ന സ്ഥലത്താണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള ഈ വിമാനത്താവളമാണ് യാത്രികരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. 5,220 ഏക്കറിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

ഡൽഹി ഇന്റർ നാഷണൽ എയർപോർട്ട് എന്ന സ്വകാര്യ പങ്കാളിത്തതോടെ രൂപികരിക്കപ്പെട്ട കമ്പനിയാണ് ഈ വിമാനത്താവളം നടത്തുന്നത്. 2008 മെയ് മാസത്തിലാണ് ഈ കമ്പനി വിമാനത്താവളം ഏറ്റെടുത്തത്.

ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം

ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം

മുൻപ് സഹർ അന്താരാഷ്ട്രവിമാനത്താവളമെന്ന് അറിയപ്പെട്ടിരുന്ന ഈ വിമാനത്താവളമാണ് മുംബൈയിലെ ആദ്യത്തെ വിമാനത്താവളം. 2008 വരെ ഈ വിമാനത്താവളമായിരുന്നു യാത്രികരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ വിമാനത്താവളം. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളമാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.

ഛത്രപതി ശിവജി വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. 1, 500 ഏക്കറാണ് ഈ വിമാനത്താവളത്തിന്റെ വിസ്തീർണം.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

തെന്നിന്ത്യയിലെ തന്നെ ആദ്യത്തെ വിമാനത്താവളം ചെന്നൈയിലാണ് സ്ഥിതി ചെയ്യുന്നത്. മീനംപാക്കം, പല്ലവാരം, ത്രിശൂലം എന്നീ സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന ഈവിമാനത്താവളത്തിലെ യാത്രക്കാർക്കുള്ള പ്രവേശന കവാടം ത്രിശൂലത്താണ്. യാത്രികരുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനമാണ് ഈ വിമാനത്താവളത്തിനുള്ളത്.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം

ബാഗ്ലൂരിൽ ആണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 5,130 ഏക്കർ ആണ് ഈ വിമാനത്താവളത്തിന്റെ വിസ്തീർണം. യാത്രികരുടെ എണ്ണത്തിൽ നാലാം സ്ഥാനമാണ് ഈ വിമാനത്താവളത്തിനുള്ളത്. 2011ൽ ഇന്ത്യയിലെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് ഈ വിമാനത്താവളം കരസ്ഥമാക്കി.

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം

കൽക്കട്ടയിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നഗരഹൃദയത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ദം ദം എയർപോർട്ട് എന്നായിരുന്നു ഈ വിമാനത്താവളം മുൻപ് അറിയപ്പെട്ടിരുന്നത്.

1670 ഏക്കറിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഇത് യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനമാണ് ഈ വിമാനത്താവളത്തിന്.

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ്

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ്

ഹൈദരബാദ് അന്താരാഷ്ട്ര വിമാനത്താവളമെന്നും അറിയപ്പെടുന്ന ഈ വിമാനത്താവളം ഹൈദരബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈദരബാദ് നഗരത്തിൽ നിന്നും 22 കിലോമീറ്റർ അകലെ ശംശബാദിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. യാത്രികരുടെ എണ്ണത്തിൽ ഇന്ത്യയിൽ ആറാം സ്ഥാനമാണ് ഈ വിമാനത്താവളത്തിന്.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

കൊച്ചിയിലെ നെടുമ്പാശേരിയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് എക്കദേശം 30 കിലോമീറ്റർ അകലെയായാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യത്തെ ഇന്റർ നാഷണൽ ഏയർപോർട്ടാണ് ഇത്.

കേരളത്തിലേ ഏറ്റവും തിരക്കുള്ളതും ഏറ്റവും വലുതുമായ വിമാനത്താവളമാണ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്. അന്തർദേശിയ യാത്രികരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് ഈ വിമാനത്താവളം. തദ്ദേശിയ, അന്തർദേശീയ യാത്രികരുടെ എണ്ണത്തിൽ ഏഴാം സ്ഥാനമുണ്ട് ഈ വിമാനത്താവളത്തിന്.

കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്

കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്

കരിപ്പൂർ വിമാനത്താവളം എന്ന് അറിയപ്പെടുന്ന കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, കോഴിക്കോടിനും മലപ്പുറത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കരിപ്പൂരിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിലേക്ക് മലപ്പുറത്ത് നിന്ന് 25 കിലോമീറ്ററും കോഴിക്കോട് നിന്ന് 28 കിലോമീറ്ററുമാണ് ദൂരം.

യാത്രികരുടെ കാര്യത്തിൽ ഇന്ത്യയിൽ പതിമൂന്നാം സ്ഥാനമാണ് ഈ വിമാനത്താവളത്തിന്. 2006 ഫെബ്രുവരിയിലാണ് ഈ വിമാനത്താവളം അന്താരഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത്. കൊച്ചിയും തിരുവനന്തപുരവും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും തിരക്കുള്ള വിമാനത്താവളം ഇതാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളമാണ് കേരളത്തിലെ ആദ്യത്തെ വിമാനത്താവളം. മേട്രൊ നഗരം അല്ലാത്ത നഗരങ്ങളിലെ ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളം കൂടിയാണ് ഇത്. അന്തർദേശീയ യാത്രികരുടെ എണ്ണത്തിൽ എട്ടാം സ്ഥാനവും മൊത്തം യാത്രീകരുടെ എണ്ണത്തിൽ പത്താം സ്ഥാനവുമാണ് ഈ വിമാനത്താവളത്തിന്.

ഐ എസ് ഒ 9001-2000 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഈ വിമാനത്താവളം ഇന്ത്യയിലെ ഓൾ വെതർ (all weather) വിമാനത്താവളങ്ങളിൽ ഒന്നാണ്. നഗരഹൃദയത്തിൽ നിന്ന് 3.7 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കോവളം ബീച്ചിലേക്ക് 16 കിലോമീറ്ററും ടെക്നോപാർക്കിലേക്ക് 13 കിലോമീറ്ററും വിഴിഞ്ഞത്തേക്ക് 21 കിലോമീറ്ററുമാണ് ദൂരം.

കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം

കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം

കോയമ്പത്തൂരിലെ പീലമേട് ആണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂർ നഗരഹൃദയത്തിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ. യാത്രികരുടെ കാര്യത്തിൽ പതിനെട്ടാം സ്ഥാനത്താണ് ഈ വിമാനത്താവളം. ചരക്ക് നീക്കത്തിന്റെ കാര്യത്തിൽ പതിമൂന്നാം സ്ഥാനമാണ് ഈ വിമാനത്താവളത്തിനുള്ളത്.

ട്രിച്ചി അന്തരാഷ്ട്ര വിമാനത്താവളം

ട്രിച്ചി അന്തരാഷ്ട്ര വിമാനത്താവളം

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. തിരുച്ചിറപ്പള്ളി - രാമേശ്വരം ഹൈവേയിലാണ് ഈ വിമാനത്താവളം 2012 ഒക്ടോബർ നാലിനാണ് ഈ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി ഉയർത്തിയത്.

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം

കർണാടകത്തിലെ തീരദേശനഗരമായ മംഗലാപുരത്താണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 1951 ഡിസംബർ 25നാണ് ഈ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. 2012 ഒക്ടോബറിലാണ് ഈ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത്.

ഡോക്ടർ ബാബ സാഹേബ് അംബേക്കർ അന്താരാഷ്ട്ര വിമാനത്താവളം

ഡോക്ടർ ബാബ സാഹേബ് അംബേക്കർ അന്താരാഷ്ട്ര വിമാനത്താവളം

മഹാരാഷ്ട്രയിൽ നാഗപ്പൂരാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 1,460 ഏക്കറാണ് ഈ വിമാനത്താവളത്തിന്റെ വിസ്തീർണം.

ബിജു പട്നായിക്ക് അന്താരാഷ്ട്ര വിമാനത്താവളം, ഭുവനേശ്വർ

ബിജു പട്നായിക്ക് അന്താരാഷ്ട്ര വിമാനത്താവളം, ഭുവനേശ്വർ

ഒറീസയിലെ ഭുവനേശ്വറിൽ ആണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഒറീസയിലെ പ്രധാന വിമാനത്താവളമാണ് ഇത്. ഒറീസയിലെ മുഖ്യമന്ത്രിയായിരുന്ന ബിജു പട്നായിക്കിന്റെ പേരാണ് ഈ വിമാനത്താവളത്തിന് നാമകരണം ചെയ്തിരിക്കുന്നത്. യാത്രികരുടെ എണ്ണത്തിൽ പത്തൊൻപതാം സ്ഥാനമാന് ഈ വിമാനത്താവളത്തിന്.

ജയ്പ്പൂർ എയർപോർട്ട്

ജയ്പ്പൂർ എയർപോർട്ട്

രാജസ്ഥാനിലെ ഏക അന്തർദേശീയ വിമാനത്താവളമാണ് ജയ്പ്പൂർ. 2005 ഡിസംബർ 29നാണ് ഈ വിമാനത്താവളത്തിന് അന്തർദേശിയ വിമാനത്താവളം എന്ന പദവി നൽകിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+