Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തുകാരേ, നിങ്ങള്‍ക്ക് പോകാന്‍ 15 സ്ഥലങ്ങള്‍!

തിരുവനന്തപുരത്തുകാരേ, നിങ്ങള്‍ക്ക് പോകാന്‍ 15 സ്ഥലങ്ങള്‍!

By Maneesh

നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ നിരവധി കാഴ്ചകള്‍ കാണാനുണ്ട്. ഈ കാഴ്ചകളൊക്കെ കണ്ടുമടുത്ത തിരുവനന്തപുരത്തുകാര്‍ക്ക് ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. ഈ സ്ഥലങ്ങളെല്ലാം
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ പരിധിക്കുള്ളില്‍പ്പെടുന്ന സ്ഥലങ്ങളാണ് അതിനാല്‍ ഒറ്റ ദിവസം കൊണ്ട് ഈ
സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് വരാം.

തിരുവനന്തപുരത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന കോവളം മുതൽ തമിഴ്നാട്ടിലെ തൂത്തുക്കുടി വരെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർ അതിനൊപ്പം ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. തിരുവനന്തപുരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

കൊച്ചിയിൽ നിന്ന് പോകാൻ പറ്റിയ 20 സ്ഥലങ്ങൾ പരിചയപ്പെടാംകൊച്ചിയിൽ നിന്ന് പോകാൻ പറ്റിയ 20 സ്ഥലങ്ങൾ പരിചയപ്പെടാം

1. കോവളം, 16 കിമീ

1. കോവളം, 16 കിമീ

ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. കൂടുതൽ വായിക്കാം

Photo courtesy: BishkekRocks

2. പൂവാർ, 28 കിമീ

2. പൂവാർ, 28 കിമീ

നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്ക് ഒന്നോടി രക്ഷപ്പെടണമെന്ന് തോന്നാറില്ലെ, തിരുവനന്തപുരത്താണ് താമസവും ജോലിയുമെങ്കില്‍ ഇടയ്ക്ക് തിരക്കുകളില്‍ നിന്നും ഓടിയകലാന്‍ പറ്റിയൊരു സ്ഥലമാണ് പൂവാര്‍. തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നൊക്കെ പൂവാറിനെ വിശേഷിപ്പിക്കാവുന്നതാണ്. കൂടുതൽ വായിക്കാം

Photo courtesy: Hans A. Rosbach
3. വർക്കല, 52 കിമീ

3. വർക്കല, 52 കിമീ

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. തിരുവനന്തപുരത്ത് നിന്ന് 52 കിലോമീറ്റർ അകലെയായാണ് വർക്കല സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Kafziel
4. പൊൻമുടി, 57 കിമീ

4. പൊൻമുടി, 57 കിമീ

അനന്തപുരിയെ സുവര്‍ണ ചെങ്കോലയണിയിച്ച് നില്‍ക്കുന്ന പൊന്‍മുടി,കാഴ്ചകളുടെ നിറവസന്തമാണ് സന്ദര്‍ശകനായി ഒരുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് പൊന്‍മുടി . ശാന്തമായ കാലാവസ്ഥയും പച്ചപ്പ് വാരിവിതറിയ കാഴ്ചകളും പശ്ചിമഘട്ട മലനിരകളിലെ പ്രമുഖ ഹില്‍സ്റ്റേഷനായ പൊന്‍മുടിയിലേക്ക് വേനല്‍ക്കാല സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടുതൽ വായിക്കാം

Photo courtesy: thejasp
5. കൊല്ലം, 66 കിമീ

5. കൊല്ലം, 66 കിമീ

അഷ്ടമുടിക്കായലിന്റെ തീരത്തോട്‌ ചേര്‍ന്നു കിടക്കുന്ന കൊല്ലം, കേരള സംസ്‌കാരത്തിനും സാമ്പത്തിക വ്യവസ്ഥയ്‌ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊല്ലത്തിന്‌ ചൈന, റോം, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരത്ത് നിന്ന് 66 കിലോമീറ്റർ അകലെയായാണ് കൊല്ലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Rajeev Nair
6. തെന്മല, 71 കിമീ

6. തെന്മല, 71 കിമീ

പ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍ ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ സ്ഥമാനമാണ് ലഭിയ്ക്കുന്നത്. പ്രകൃതിസൗന്ദര്യവും സാഹസികതയുമാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. തേന്‍മലയെന്ന പേര് ലോപിച്ചാണത്രേ തെന്‍മലയെന്ന പേരുണ്ടായിരിക്കുന്നത്. കാട്ടുതേന്‍ ഏറെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലമായതിനാലാണത്രേ ഇതിന് തേന്‍മലയെന്ന പേരുവീണത്. കൂടുതൽ വായിക്കാം

Photo courtesy: Jayeshj at ml.wikipedia
7. കന്യാകുമാരി, 85 കിമീ

7. കന്യാകുമാരി, 85 കിമീ

കേപ് കോമറിന്‍ എന്ന പേരില്‍ പ്രശസ്തമായിരുന്ന കന്യാകുമാരി സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്‌. ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പാണ് കന്യാകുമാരി. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗമസ്ഥാനം കൂടിയാണ് ഈ അത്ഭുതഭൂമി. കൂടുതൽ വായിക്കാം

Photo courtesy: Ajaykuyiloor
8. തിരുനെ‌ൽവേലി, 148 കിമീ

8. തിരുനെ‌ൽവേലി, 148 കിമീ

തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും വലിയ ശിവ ക്ഷേത്രമായ നെല്ലൈയപ്പര്‍ ക്ഷേത്രമുള്‍പ്പെടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളുടെ പെരുമ അവകാശപ്പെടുന്ന തിരുനെ‌‌ൽവേലി, ഹൽവയ്ക്കും പ്രശസ്തമാണ്. തിരുവനന്തപുരത്ത് നിന്ന് 148 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. കൂടുതൽ വായിക്കാം
Photo courtesy: Theni.M.Subramani

9. കുട്രാളം, 110 കിമീ

9. കുട്രാളം, 110 കിമീ

സ്പാ ഓഫ് സൗത്ത് എന്ന ഓമനപ്പേരിലാണ് കുട്രാലം അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് മനോഹരമായ കുട്രാലം സ്ഥിതിചെയ്യുന്നത്. നിരവധി ഹെല്‍ത്ത് റിസോര്‍ട്ടുകളും ക്ലിനിക്കുകളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 167 മീറ്റര്‍ ഉയരത്തിലാണ് കുട്രാലത്തിന്റെ കിടപ്പ്.മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളുടെ നാടാണിത്. സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും ഈ വെള്ളച്ചാട്ടങ്ങള്‍ തന്നെ. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

Photo courtesy: Aronrusewelt
10. ആലപ്പുഴ, 151 കിമീ

10. ആലപ്പുഴ, 151 കിമീ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് എന്ന് പറയാം. കൂടുതൽ വായിക്കാം
Photo courtesy: Virtualshyam

11. കുമരകം, 164 കിമീ

11. കുമരകം, 164 കിമീ

കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്. കൂടുതൽ വായിക്കാം

Photo courtesy: Lenish at en.wikipedia
12. തിരുച്ചെണ്ടൂർ, 166 കിമീ

12. തിരുച്ചെണ്ടൂർ, 166 കിമീ

ചെറുതെങ്കിലും മനോഹരമായ ഒരു തീരദേശ പട്ടണമാണ് തിരുചെണ്ടൂര്‍. ഇവിടെയുള്ള മുരുകന്റെ ക്ഷേത്രമാണ് ഈ പട്ടണത്തെ ഇത്രയേറെ സുപരിചിതമാക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ മന്നാര്‍ ഉള്‍ക്കടലിന്റെ തീരത്താണ് ഈ തീര്‍ത്ഥാടക കേന്ദ്രം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 166 കിലോമീറ്ററേയുള്ളു ഇവിടേയ്ക്ക്. കൂടുതൽ

Photo courtesy: எஸ்ஸார்

13. പീരുമേട്, 185 കിമീ

13. പീരുമേട്, 185 കിമീ

ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. കൂടുതൽ വായിക്കാം

Photo courtesy: Visakh wiki
14. വാഗമൺ, 194 കിമീ

14. വാഗമൺ, 194 കിമീ

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന വാഗമൺ, സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. കൂടുതൽ വായിക്കാം

Photo courtesy: Bibin C.Alex - Bibinca
15. തൂത്തുക്കുടി, 195 കിമീ

15. തൂത്തുക്കുടി, 195 കിമീ

തമിഴ്‌നാടിന്റെ തെക്കുകിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖ നഗരമാണ് തൂത്തുക്കുടി. പേള്‍ ടൗണ്‍ എന്ന പേരിലും തൂത്തുക്കുടി അറിയപ്പെടുന്നുണ്ട്. മത്സ്യബന്ധനത്തിനും കപ്പല്‍ നിര്‍മ്മാണത്തിനും പേരുകേട്ട സ്ഥലമാണിത്. തൂത്തുക്കുടിയുടെ വടക്കു് പടിഞ്ഞാറ് ഭാഗങ്ങളില്‍ തിരുനെല്‍വേലി ജില്ലയും കിഴക്കുഭാഗത്ത് രാമനാഥപുരം, വിരുദുനഗര്‍ ജില്ലകളും സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്ത് നിന്ന് 195 കിലോമീറ്റർ സഞ്ചരിച്ചാൽ തൂത്തുക്കുടിയിൽ എത്താം. കൂടുതൽ വായിക്കാം

Photo courtesy: Ramkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X