Search
  • Follow NativePlanet
Share
» »2022 ലെ നീണ്ട വാരാന്ത്യങ്ങള്‍ നോക്കി യാത്ര പ്ലാന്‍ ചെയ്യാം!! അവധികള്‍ ഇങ്ങനെ

2022 ലെ നീണ്ട വാരാന്ത്യങ്ങള്‍ നോക്കി യാത്ര പ്ലാന്‍ ചെയ്യാം!! അവധികള്‍ ഇങ്ങനെ

വർഷം നന്നായി ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് 2022 ലെ നീണ്ട വാരാന്ത്യങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ നമ്മെ പഠിപ്പിച്ചത് കാര്യങ്ങള്‍ മുന്‍കൂട്ടി എത്രകണ്ട് പ്ലാന്‍ ചെയ്താലും അതെല്ലാം മാറ്റിമറിക്കുവാന്‍ ഒരു വൈറസ് മാത്രം മതിയെന്നാണ്. യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി ന‌ടത്തിയ പ്ലാനുകളൊക്കെയും നടക്കാതെ പോകുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു പുതിയ കാര്യവുമല്ല. കൊവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, ഒരിക്കൽ സാധാരണമെന്ന് കരുതിയിരുന്ന കാര്യങ്ങൾ പുനരാരംഭിക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായിട്ടുണ്ട്. എന്നിരുന്നാലും ദീര്‍ഘമായ വാരാന്ത്യങ്ങളും അവധി ദിനങ്ങളും മുന്‍കൂട്ടി നോക്കി വയ്ക്കുന്നത് യാത്രകള്‍ പ്ലാന്‍ ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വർഷം നന്നായി ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് 2022 ലെ നീണ്ട വാരാന്ത്യങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ

ജനുവരി

ജനുവരി

വാരാന്ത്യങ്ങളായാലും അല്ലെങ്കിലും യാത്രകള്‍ ചെയ്യുവാന്‍ ഒരുപാട് സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ ജനുവരിയില്‍ തന്നെ പോയി കണ്ടിരിക്കേണ്ട ഔലിയിലെ മഞ്ഞുവീഴ്ചയും ജോധ്പൂരിലെ പൗരാണിക കാഴ്ചകളും ഒരിക്കലും മാറ്റിവയ്ക്കുവാന്‍ സാധിക്കില്ല.
ജനുവരിയില്‍ അവധിയെടുത്ത് യാത്ര പോകുവാന്‍ പറ്റിയ മൂന്ന് വാരാന്ത്യങ്ങളാണുള്ളത്. ഡിസംബര്‍ 31 വെള്ളിയാഴ്ച ഒരു ലീവ് എടുത്താല്‍ ജനുവരി 1ശനിയാഴ്ചയും രണ്ട് ഞായറാഴ്ചയും വരുമ്പോള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി അവധി കിട്ടും

ജനുവരി 13ഉം 14ഉം മകരസംക്രാന്തിയും പൊങ്കലും പ്രമാണിച്ച് മിക്കവര്‍ക്കും അവധിയായിരിക്കും. അതിനുശേഷം വരുന്ന 15,16 തിയ്യതികള്‍ ശനിയും ഞായറുമാണ്.
ഈ ദിവസത്തെ യാത്രകള്‍ പ്ലാന്‍ ചെയ്യുകയാണെങ്കില്‍ നാല് ദിവസമാണ് അടുപ്പിച്ച് ലഭിക്കുക.
ജനുവരിയിലെ മൂന്നാമത്തെ നീളമേറിയ വാരാന്ത്യം 26 ന് ബുധനാഴ്ച റിപ്പബ്ലിക് ഡേയോട് കൂടി ആരംഭിക്കും. 27ഉം 28ഉം തിയ്യതികളില്‍ (വ്യാഴം, വെള്ളി) ദിവസങ്ങളില് ലീവ് എടുക്കുവാന്‍ സാധിച്ചാല്‍ പിന്നെ വരുന്ന ശനിയും ഞായറും ചേര്‍ത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ഒരു ദീര്‍ഘയാത്ര തന്നെ പ്ലാന്‍ ചെയ്യാം.

ഫെബ്രുവരി

ഫെബ്രുവരി

വാലന്‍റൈന്‍ ദിനം വരുന്ന ഫെബ്രുവരിയില്‍ യാത്ര ചെയ്യുവാന്‍ ആര്‍ക്കും പ്രത്യേക കാരണങ്ങളൊന്നും വേണ്ടിവരില്ല. റൊമാന്‍റിക് ആയ യാത്രകള്‍ക്ക് ആളുകള്‍ പ്രാധാന്യം കൊടുക്കുന്ന സമയം കൂടിയാണിത്.
ഫെബ്രുവരി മാസത്തില്‍ ഒരു ലോങ് വീക്കെന്‍ഡ് ആണുള്ളത്.
ഫെബ്രുവരി 26ഉം 27ഉം ആഴ്ചാവസാനങ്ങളാണ്. 28 തിങ്കളാഴ്ച ഒരു ലീവ് എടുക്കുവാന്‍ സാധിക്കുമെങ്കില്‍ മാര്‍ച്ച് 1 ചൊവ്വാഴ്ച മഹാശിവരാത്രിയുടെ അവധി കൂടി കൂട്ടി നാലു ദിവസങ്ങള്‍ ലഭിക്കും.

മാര്‍ച്ച്

മാര്‍ച്ച്

പ്രകൃതിഭംഗി അടുത്തറിയുവാനുള്ല യാത്രകള്‍ നടത്തുവാന്‍ പറ്റിയ സമയമാണ് മാര്‍ച്ച്. വടക്കു കിഴക്കന്‍ ഇന്ത്യയുടെ സൗന്ദര്യം ആസ്വദിക്കുവാന്‍, പ്രത്യേകിച്ച് മേഘാലയയെ അറിയുവാന്‍ മാര്‍ച്ച് മാസത്തെ പ്രയോജനപ്പെടുത്താം.
മാര്‍ച്ച് 1 ചൊവ്വാഴ്ചയുള്ള മഹാശിവരാത്രി കഴിഞ്ഞാല്‍ പിന്നീടുള്ള അവധി മാര്‍ച്ച് 17 വ്യാഴാഴ്ചയും 18 വെള്ളിയാഴ്ചയും വരുന്ന ഹോളികാ ദഹനും ഹോളിയുമാണ്. ഇതു കഴിഞ്ഞുള്ള 19, 20 തിയ്യതികള്‍ ശനിയും ഞായറുമാണ്

ഏപ്രില്‍

ഏപ്രില്‍


മാര്‍ച്ച് മാസത്തെപ്പോലെ തന്നെ പ്രകൃതിയുമായി ചേര്‍ന്നുള്ള കാഴ്ചകള്‍ കാണുവാനുള്ള സമയമാണ് ഏപ്രില്‍ മാസവും. മഴക്കാലത്തിനും തണുപ്പുകാലത്തിനും ഇടയിലുള്ള മാസമായതിനാല്‍ മിതമായ കാലാവസ്ഥ ആയിരിക്കുമെന്നത് യാത്രകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്കും. ധര്‍മ്മശാലയാണ് ഈ സമയത്ത് പോകുവാന്‍ പറ്റിയ ഒരിടം.
ഏപ്രില്‍ 14 മുതല്‍ 17 വരെയാണ് ഏപ്രിലിലെ അവധികള്‍
ഏപ്രില്‍ 14 വ്യാഴാഴ്ച മഹാവീര്‍ ജയന്തി, 15ന് വിഷു, ദുഖവെള്ളി, 16 ശനി, 17 ഞായര്‍ എന്നിങ്ങനെയാണ് ഏപ്രിലിലെ അവധിദിനങ്ങള്‍ വരിക.

മേയ്

മേയ്

വേനലിന്‍റെ ദിനങ്ങള്‍ വരുന്ന സമയമാണ് മേയ് മാസം. അതുകൊണ്ടു തന്നെ ഋഷികേശ് സന്ദര്‍ശിക്കുവാനും അവിടുത്തെ സാഹസിക പ്രവര്‍ത്തികള്‍ ആസ്വദിക്കുവാനും സാധിക്കും.
മേയ് മാസത്തില്‍ മൂന്ന് ദീര്‍ഘ വാരാന്ത്യങ്ങളാണ് വരുന്നത്.
ഏപ്രില്‍ 30 ശനിയും മേയ് 1 ഞായറുമാണ്. മേയ് 2 തിങ്കളാഴ്ച ഒരു ലീവ് എടുക്കുവാന്‍ സാധിച്ചാല്‍ ചൊവ്വാഴ്ച വരുന്ന ഈദ്-ഉല്‍-ഫിത്തറും കൂട്ടി നാല് ദിവസം യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി മാറ്റിവയ്ക്കാം.
മേയ് 14,15 ശനിയും ഞായറുമാണ്. 16 തിങ്കളാഴ്ച ബുദ്ധ പൂര്‍ണ്ണിമ അവധി ദിനമായതിനാല്‍ മൂന്ന് ദിവസത്തെ അവധി ഈ ആഴ്ച ലഭിക്കും.

ജൂണ്‍

ജൂണ്‍

ശനിയും ഞായറും ഒഴികെ ഒരു അവധി ദിനം പോലും 2022 ജൂണ്‍ മാസത്തിലില്ല. അതിനാല്‍ ജൂണില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ വീക്കെന്‍ഡ് ട്രിപ്പുകള്‍ മാത്രമാക്കി പ്ലാന്‍ ചെയ്യുക.

ജൂലൈ

ജൂലൈ

ഏകദേശം ജൂണ്‍ പോലെ തന്നെയാണ് ജൂലൈ മാസവും. ജൂലൈ 1 വെള്ളിയാഴ്ച നടക്കുന്ന രഥ യാത്ര പ്രാദേശിക അവധിയാണ്.

ഓഗസ്റ്റ്

ഓഗസ്റ്റ്

അവധികളേയില്ലാത്ത ജൂണും ജൂലൈയും കഴിഞ്ഞു വരുന്ന ഓഗസ്റ്റ് സഞ്ചാരികള്‍ക്ക് വലിയ ആശ്വാസം നല്കുന്ന വര്‍ഷമാണ്. ഓഗസ്റ്റ് 6 ശനിയാഴ്ചയും 7 ഞായറാഴ്ചയും കഴിഞഞ‍ു വരുന്ന എട്ടാം തിയതി തിങ്കളാഴ്ച മുഹറത്തിന്റെ അവധിയുണ്ട്.

കൃത്യമായി പ്ലാന്‍ ചെയ്താല്‍ അഞ്ച് ദിവസത്തെ നീണ്ട അവധിക്കാലം ഓഗസ്റ്റില്‍ ലഭിക്കും.
ഓഗസ്റ്റ് 11 വ്യാഴ്ച രക്ഷാബന്ധന്റെ അവധിയാണ് 12 വെള്ളിയാഴ്ച ഒരു അവധി എടുക്കുവാന്‍ സാധിച്ചാല്‍ ശനി, ഞായർ(ഓഗസ്റ്റ് 13 - 14) വാരാന്ത്യ അവധി കൂട്ടാം. ഓഗസ്റ്റ് 15 തിങ്കളാഴ്ച സ്വാതന്ത്ര്യ ദിനമാണ്. ഇങ്ങനെ പ്ലാന്‍ ചെയ്താല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച യാത്രകളിലൊന്ന് നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം.
ഇത് കൂടാതെ മൂന്ന് ദിവസത്തെ അവധിയുമുണ്ട്. ഓഗസ്റ്റ് 19 വെള്ളിയാഴ്ച ജന്മാഷ്ടമി , അതുകഴിഞ്ഞ് വരുന്ന ഓഗസ്റ്റ് 20 , 21 ശനിയും ഞായറുമാണ്. ഓഗസ്റ്റ് 31 ഗണേശ ചതുര്‍ത്ഥി വരുന്നത് ബുധനാഴ്ചയാണ്.

സെപ്റ്റംബര്‍

സെപ്റ്റംബര്‍


രാജസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയങ്ങളിലൊന്നാണ് സെപ്റ്റംബര്‍ മാസം. നമ്മുടെ നാട്ടിലാണെങ്കില്‍ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ മാസത്തിലാണ്. അതുകൊണ്ടു തന്നെ അവധിദിനങ്ങള്‍ എങ്ങനെ ചിലവഴിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഓഗസ്റ്റ് 31 ബുധനാഴ്ചത്തെ ഗണേശ ചതുര്‍ത്ഥി അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 1ഉം 2ഉം അതായത് വ്യാഴവും വെള്ളിയും ലീവ് സംഘടിപ്പിച്ചാല്‍ 3ഉം നാലും ശനിയും ഞായറുമാണ്. അങ്ങനെ അഞ്ച് ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാം.
2022ലെ ഓണം സെപ്റ്റംബര്‍ എട്ട് ബുധനാഴ്ചയാണ് വരുന്നത്. ഒന്‍പതാം തിയ്യതി വെള്ളിയാഴ്ച ഒരു അവധിയെടുത്താല്‍ 10,11 തിയ്യതികളിലെ വാരാന്ത്യം കൂടി കണക്കാക്കി ഉഗ്രനൊരു ഓണാഘോഷം വീട്ടില്‍ നടത്താം.

ഒക്ടോബര്‍

ഒക്ടോബര്‍

നീണ്ട കുറേ അവധിദിനങ്ങളാണ് ഈ വര്‍ഷത്തെ ഒക്ടോബറിന്റെ പ്രത്യേകത. ഗോവ, ഗോകര്‍ണ്ണം പോലുള്ള ബീച്ച് ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയമാണ് ഒക്ടോബര്‍ മാസം.

ഒക്ടോബറിൽ, ഒക്ടോബർ 3, 4, 5 (തിങ്കൾ മുതൽ ബുധൻ വരെ) ദസറ അവധി ദിനങ്ങൾക്ക് പുറമെ ഒക്ടോബർ 2 ന് (ഞായർ) ഗാന്ധി ജയന്തിയുണ്ട്. ശനി, ഞായർ (ഒക്ടോബർ 1 -2), തിങ്കൾ, ചൊവ്വ (മഹാ അഷ്ടമി, മഹാ നവമി എന്നിവയ്ക്ക് ഒക്ടോബർ 3 -4), തുടർന്ന് ബുധൻ (ഒക്ടോബർ 5 - ദസറ) എന്നിങ്ങനെ ഈ അവധി വരും.
ഇത് കൂടാതെ ദീപാവലി അവധിയുമുണ്ട്. ഒക്ടോബര്‍ 22,23 തിയ്യതികള്‍ ശനിയും ഞായറുമാണ്. തിങ്കളാഴ്ച 24ന് ആണ് ദീപാവലി.

നവംബര്‍

നവംബര്‍


വര്‍ഷാവസാനത്തിന് ഒരു മാസം കൂടി ബാക്കി നില്‍ക്കുമ്പോള്‍ പ്ലാന്‍ ചെയ്തു നടക്കാതെ പോയ യാത്രകള്‍ക്കായി നവംബര്‍ മാസം മാറ്റിവയ്ക്കാം. കാടുകളും വന്യതയും ആസ്വദിക്കുവാന്‍ പറ്റിയ സമയം കൂടിയാണിത്.

നാല് ദിവസത്തെ അവധിയാണ് പ്ലാന്‍ ചെയ്താല്‍ നവംബറില്‍ എടുക്കുവാന്‍ സാധിക്കുക. നവംബർ 5,6 തിയ്യതികള്‍ ശനിയും ഞായറുമാണ്. നവംബർ 7 അവധി എടുത്താല്‍ തുടര്‍ന്ന് ചൊവ്വാഴ്ച ഗുരു നാനാക്ക് ജയന്തി അവധി കൂടി എടുക്കാം

ഡിസംബര്‍

ഡിസംബര്‍

വ്യത്യസ്തങ്ങളായ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പരിചയപ്പെടുവാനുള്ള മാസമാണ് ഡിസംബര്‍ മാസം 2022 ഡിസംബറില്‍ ക്രിസ്മസ്(ഡിസംബര്‍ 25) കൂടാതെ മൂന്ന് ദിവസത്തെ മറ്റൊരു അവധി കൂടിയുണ്ട്. വെള്ളിയാഴ്ച (ഡിസംബർ 30 - 1ദിവസം അവധി എടുക്കുക), തുടർന്ന് ശനിയും ഞായറും അവധി (ഡിസംബർ 31 - ജനുവരി 1).

കാത്തിരുന്നാല്‍ കാണുവാന്‍ സാധിച്ചെന്നുവരില്ല!! അപ്രത്യക്ഷമായേക്കുവാന്‍ സാധ്യതയുള്ള ഇടങ്ങള്‍കാത്തിരുന്നാല്‍ കാണുവാന്‍ സാധിച്ചെന്നുവരില്ല!! അപ്രത്യക്ഷമായേക്കുവാന്‍ സാധ്യതയുള്ള ഇടങ്ങള്‍

യാത്രകള്‍ കൂടുതല്‍ എളുപ്പവും രസകരവുമാക്കാം...2022 ലെ യാത്രാ റെസല്യൂഷനുകളിലൂടെയാത്രകള്‍ കൂടുതല്‍ എളുപ്പവും രസകരവുമാക്കാം...2022 ലെ യാത്രാ റെസല്യൂഷനുകളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X