01. പൂതരെകുളു, ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശിലെ ഈസ്റ്റ്ഗോദവരി ജില്ലയിലെ ഒരു മധുരപലഹാരമാണ് പൂതരെകുളു. ഈസ്റ്റ് ഗോദവരിയിലെ അത്രെയപുരം ഗ്രാമമാണ് ഈ മധുരപലഹാരത്തിന് പേരുകേട്ട സ്ഥലം. പേപ്പര്‍ സ്വീറ്റ് എന്നും ഈ പലഹാരം അറിയപ്പെടുന്നുണ്ട്. Read about Andhrapradesh
Photo Courtesy: విశ్వనాధ్.బి.కె.
02. ഖപ്‌സെ, അരുണാചല്‍ പ്രദേശ്
ഒരു ടിബറ്റന്‍ മധുരപലഹാരമാണ് ഖപ്സെ. അരുണാചല്‍ പ്രദേശില്‍ ചെന്നാല്‍ ഖപ്സെ രുചിച്ച് നോക്കാവുന്നതാണ്. കടലമാവ്, മുട്ട, ബട്ടര്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഖപ്സെ എണ്ണയില്‍ വറുത്തെടുക്കുന്ന പലഹാരമാണ്. Read about Arunachalpradesh
Photo Courtesy: Lillottama
03. പിഠാ, അസാം
അരിപ്പൊടി കൊണ്ട് നിര്‍മ്മിക്കുന്ന ഈ പലഹാരം അസാമില്‍ പ്രശസ്തമാണ്. അസാം കൂടാതെ ഇന്ത്യയുടെ പശ്ചിമ സംസ്ഥാനങ്ങളായ പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളിലും ഈ പലഹാരം പലരൂപത്തിലും ലഭ്യമാണ്. Read about Assam
Photo Courtesy: Mohammed Tawsif Salam
04. തെക്കൗ, ബിഹാര്‍
ബിഹാറികളുടെ പ്രിയപ്പെട്ട പലഹാരമാണ് തെക്കൗ. ഗോതമ്പ് മാവ്, ശര്‍ക്കര, നെയ്യ്, ഏലക്കായ് എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. Read about Bihar
Photo Courtesy: Rohit iitr 05. ബലുഷാഹി, ഛത്തീസ്ഗഡ്
ഉഴുന്നുവടയുടെ ആകൃതിയിലുള്ള ഒരു മധുരപലഹാരമാണ് ബലുഷാഹി, ഛാത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ മധുരപലഹാരം പ്രശസ്തമാണ്.
Photo Courtesy: Kirti Poddar
06. പടോളി, ഗോവ
നമ്മുടെ ഇലയടയോട് സാദൃശ്യമുള്ള ഒരു പലഹാരമാണ് ഗോവക്കാരുടെ പടോളി, ഗോവയിലെ കൊങ്ങിണി ബ്രാഹ്മണരുടെ ഇടയിലാണ് ഈ പലഹാരം പ്രസിദ്ധം.
Photo Courtesy: AshLin
07. ഖമാന്‍, ഗുജറാത്ത്
രാജസ്ഥാനികളുടെ പലഹാരമായ ദോക്ലയുടെ ഗുജറാത്തി പതിപ്പാണ് ഖമാന്‍. മധുരമില്ലാതെ എരിവുള്ള ഖമാനും ഗുജറാത്തികള്‍ക്ക് പ്രിയപ്പെട്ടതാണ്
Photo Courtesy: Aindrilachanda
08. ഗാജര്‍ഹല്‍വ, ഹരിയാന
ക്യാരറ്റ് ഹല്‍വയ്ക്ക് പേരുകേട്ട സ്ഥലമാണ് ഹരിയാന, ദീപാവലി, ഹോളി, രക്ഷബന്ധന്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ആളുകള്‍ ഈ പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. സ്വീറ്റ് ഷോപ്പുകളിലും ഇത് ലഭ്യമാണ്.
Photo Courtesy: Jing
09. സിദ്ധു, ഹിമാചല്‍പ്രദേശ്
ഹിമാചല്‍ പ്രദേശില്‍ പ്രശസ്തമായ ഒരു തരം റൊട്ടിയാണ് സിദ്ധു. ഹിമാചല്‍ പ്രദേശില്‍ പ്രത്യേകിച്ച് കുളു - മണാലി മേഖലകളില്‍ ചെന്നാല്‍ ഇത് രുചിച്ച് നോക്കാം
Photo Courtesy: Vsigamany
10. ബകര്‍കാനി, കശ്മീര്‍
കശ്മീരില്‍ ചെന്നാല്‍ കിട്ടുന്ന ഒരു തരം റൊട്ടിയാണ് ബകര്‍കാനി
Photo Courtesy: Farhadspire
11. തീല്‍കുട്, ഝാര്‍ഖണ്ഡ്
ഝാര്‍ഖണ്ഡിലെ പ്രശസ്തമായ മധുര പലഹാരമാണ് തീല്‍കുട്. ബിഹാറിലെ ഗയയില്‍ ആണ് ഈ മധുര പലഹാരത്തിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Jagisnowjughead
12. മൈസൂര്‍പാക്ക്, കര്‍ണാടക
ഇന്ത്യയിലെ എല്ലാ സ്വീറ്റ് ഷോപ്പുകളിലും ലഭ്യമാണെങ്കിലും കര്‍ണാടകയുടെ സ്വന്തം മധുര പലഹാരമാണ് മൈസൂര്‍ പാക്ക്.
Photo Courtesy: Sudiptorana
13. പായസം, കേരളം
മലയാളികളുടെ വിശേഷപ്പെട്ട മധുര വിഭവമാണ് പായസം.
Photo Courtesy: കാക്കര
14. മോട്ടിച്ചൂര്‍ ലഡു, മധ്യപ്രദേശ്
മധുര പലഹാരങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് മധ്യപ്രദേശിലുള്ളവര്‍. ലഡു, ജിലേബി തുടങ്ങിയ മധുരങ്ങളാണ് ഇവിടെ കൂടുതല്‍ പ്രശസ്തം
Photo Courtesy: Planetvyom
15. മോദക്, മഹാരാഷ്ട്ര
വിനായക ചതുര്‍ത്തിയുടെ സമയത്ത് നിര്‍മ്മിക്കുന്ന വിശേഷപ്പെട്ട ഒരു പലാഹാരമാണ് ഇത്. നമ്മുടെ സുഖിയന്‍ പോലെ ഉള്ളില്‍ മധുരം നിറച്ചാണ് ഈ പലഹാരം നിര്‍മ്മിക്കാറുള്ളത്.
Photo Courtesy: MAHESH MUTTA
16. ചഹാവോ ഖീര്‍, മണിപ്പൂര്‍
മണിപ്പൂരില്‍ ലഭ്യമായിട്ടുള്ള ചഹാവോ എന്ന കറുത്ത നിറമുള്ള അരികൊണ്ട് നിര്‍മ്മിക്കുന്ന പായസമാണ് ഇത്.
Photo Courtesy: BengaliHindu
17. പുഖ്ലേയിന്‍, മേഘാലയ
നമ്മുടെ നെയ്യപ്പവുമായി സാദൃശ്യമുള്ള ഒരു മധുരപലഹാരമാണ് മേഘാലയക്കാരുടെ പുഖ്ലേയിന്‍
18. മീഠി ദാഹി, ഒറീസ
ഒറീസയിലെ വിശേഷപ്പെട്ട ഒരു മധുര പാനിയം ആണ് ഇത്. പാലും പഞ്ചസാരയും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്.
Photo Courtesy: Kirti Poddar
19. സന്ദേശ്, പശ്ചിമ ബംഗാള്‍
പശ്ചിമ ബംഗാളിന്റെ സ്വന്തം മധുര പലഹാരമാണ് സന്ദേശ്. പനീര്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്
Photo Courtesy: Biswarup Ganguly