മേയ് മാസം തീരുന്നതിനു മുന്നേ തന്നെ സ്വപ്നം കണ്ട സമ്മര്‍ യാത്രകള്‍ പോകുവാനുള്ള തയ്യാറെടുപ്പിലാണ് യാത്രാ പ്രേമികള്‍. ഊട്ടിയും കൊടൈക്കനാലും മുതല്‍ കുളുവും മണാലിയും ഭ്രിഗു ലേക്ക് ട്രക്കും കേദര്‍കാന്ത ട്രക്കും ചാര്‍ദാം യാത്രയും ഒക്കെയായി ബക്കറ്റ് ലിസ്റ്റ് നീണ്ടുനിവര്‍ന്നു കിടക്കുകയാണ്. ആ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കുവാനായി പുതിയൊന്ന് എത്തിയിരിക്കുകയാണ്. 45-ാമത് യേര്‍ക്കാട് സമ്മര്‍ ഫെസ്റ്റിവല്‍

യേര്‍ക്കാട് സമ്മര്‍ ഫെസ്റ്റിവല്‍
യേര്‍ക്കാടിന്‍റെ കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന യേര്‍ക്കാട് സമ്മര്‍ ഫെസ്റ്റിവല്‍ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം വളരെ വ്യത്യസ്തമായ ഒരനുഭവമാണ് നല്കുന്നത്. കൊവിഡ് മഹാമാരിക്കു ശേഷം നിയന്ത്രണങ്ങളെല്ലാം ലഘൂകരിച്ച് വിനോദയാത്രകള്‍ വീണ്ടും ജനകീയമായി തുടങ്ങിയതോടെ ഇതും സഞ്ചാരികള്‍ ഏറ്റെടുക്കും.

രണ്ടു വര്‍ഷത്തിനു ശേഷം
കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും യേര്‍ക്കാട് സമ്മര്‍ ഫെസ്റ്റിവല്‍ നടന്നിരുന്നില്ല. 44-ാമാത് സമ്മര്‍ ഫെസ്റ്റിവല്‍ നടന്നത് 2019ല്‍ ആയിരുന്നു.
മേയ് മാസത്തിലെ അവസാന ആഴ്ചയാണ് സാധാരണയായി സമ്മര്‍ ഫെസ്റ്റിവല്‍ നടക്കുന്ന സമയം.

യേര്‍ക്കാട് സമ്മര്‍ ഫെസ്റ്റിവല്‍
വ്യത്യസ്തമായ കാഴ്ചകളാണ് യേര്‍ക്കാട് സമ്മര്‍ ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന കാഴ്ചയൊരുക്കുന്ന പുഷ്പോത്സവമാണ് ഇതില്‍ പ്രധാന ആകര്‍ഷണം.
പട്ടുനൂല്‍ വ്യവസായത്തിനു പേരുകേട്ട ഇവിടെ ഇത്തവണത്തെ ഫെസ്റ്റിവലില്‍ പട്ടുനൂല്‍പ്പുഴുവിന്‍റെ ജീവിതചക്രവും അതെങ്ങനെ പട്ടുസാരിയായി മാറുന്നു എന്നതുവരെയുമുള്ള ത്രി-ഡി പ്രതിഷ്ഠാപനം ഉണ്ടായിരിക്കും. ഡോഗ് ഷോ, ബോട്ട് റേസ്, ചന്തകള്‍ എന്നിവയാണ് സമ്മര്‍ ഫെസ്റ്റിവലിന്റെ പ്രധാന ഘടകങ്ങള്‍.

സുരക്ഷിതം
ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി വിവിധതരം കാര്യങ്ങളില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. അപകൊ സാധ്യതാ മേഖലകളിലും ഹെയര്‍പിന്‍ വളവുകളിലും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. മാത്രമല്ല, ഫെസ്റ്റിവലില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവേശിക്കുവാന്‍ കഴിയുന്ന വിധത്തിലും ആക്കിയിട്ടുണ്ട്.

യേര്‍ക്കാട്
കനത്തചൂടിയും ഹൃദ്യമായ തണുപ്പുള്ല കാലാവസ്ഥയാണ് യേര്‍ക്കാടിന്റെ പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും 1515 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പൂര്‍വ്വഘട്ടത്തോട് ഷെവറായ് കുന്നുകളിലാണ് ഇവിടമുള്ളത്. വര്‍ഷം മുഴുവനും ഇവിടെ തണുപ്പുള്ള കാലാവസ്ഥയാണ്. പഴത്തോട്ടങ്ങള്‍ക്കും കാപ്പികൃഷിക്കുമാണ് ഇവിടം പേരുകേട്ടിരിക്കുന്നത്.

പാവങ്ങളുടെ ഊട്ടി
ഊട്ടിയോട് വളരെയധികം സാദൃശ്യമുള്ളതാണ് ഇവിടുത്തെ മലകളും കുന്നുകളും. അതുകൊണ്ടുതന്നെ ഏഴകളിന്‍ ഊട്ടി അഥവാ പാവങ്ങളുടെ ഊട്ടി എന്നാണ് ഇവിടം അറിയപ്പെടുന്നത്. വനമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. തണുപ്പാണ് ഇവിടുത്തെ പ്രത്യേകതയെങ്കിലും മറ്റിടങ്ങളിലെ പോലെ സഹിക്കുവാനാകാത്ത തണുപ്പ് ഇവിടെയില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും വലിയ തയ്യാറെടുപ്പുകളില്ലാതെ ഇവിടേക്ക് വരാം.

മറ്റു കാഴ്ചകള്‍
ബിഗ് ലേക്ക്, ബിയേര്‍സ് കെവ്, ലേഡീസ് സീറ്റ്, ജെന്റ്സ് സീറ്റ്, ചില്‍ഡ്രെന്‍സ് സീറ്റ്, അര്‍തെര്‍സ് സീറ്റ്, അന്ന പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മോണ്ട് ഫോര്‍ട്ട് സ്കൂള്‍, ശേര്‍വരായന്‍ ടെമ്പിള്‍, ശ്രീ രാജ രാജേശ്വരി ടെമ്പിള്‍, ടിപ്പെരാരി വ്യൂ പോയിന്റ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.
സ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ച
ആദ്യ സോളോ ട്രിപ്പ് ഗംഭീരമാക്കാം!! ഈ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കാം