Search
  • Follow NativePlanet
Share
» »പൊങ്കലോ പൊങ്കല്‍.... പൊങ്കലിന് പോകാന്‍ 5 സ്ഥലങ്ങള്‍

പൊങ്കലോ പൊങ്കല്‍.... പൊങ്കലിന് പോകാന്‍ 5 സ്ഥലങ്ങള്‍

By Maneesh

തമിഴ് ജനതയുടെ സാംസ്‌കാരിക തനിമ നേരില്‍ കാണണമെങ്കില്‍ പൊങ്കല്‍ നാളില്‍ തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യണം. പൊങ്കലോ പൊങ്കല്‍ എന്ന ആര്‍പ്പുവിളിയുമായി പൊങ്കലിനെ വരവേല്‍ക്കാന്‍ തമിഴ്ജനത ഒരുങ്ങിയിരിക്കുകയാണ്. പുതുവസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനുള്ള തിരക്കിലാണ് തമിഴ് മക്കള്‍. വീടുകള്‍ പെയിന്റടിച്ച് പൂക്കളും കോലങ്ങളുമൊക്കെയിട്ട് അലങ്കരിച്ചിരിക്കും. മുറ്റത്ത് അടുപ്പുകൂട്ടി മണ്‍കലത്തില്‍ പൊങ്കല്‍ ഒരുക്കി പൊങ്കല്‍ നാളില്‍ അവര്‍ ആര്‍പ്പുവിളിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ ആഗ്രഹമില്ലേ?

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ പൊങ്കൽ എല്ലാവർഷവും ജനുവരി മാസത്തിലാണ് കൊണ്ടാടാറുള്ളത്. നല്ല വിളവ് നൽകിയതിന് കൃഷിയുടെ ദേവനായ സൂര്യഭഗവാനുള്ള നന്ദി സൂചകമായാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. നാലു ദിവസം നീണ്ടുനിൽകുന്നതാണ് തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ.

പൊങ്കൽ എന്നാൽ നിറഞ്ഞൊഴുകുന്ന സമൃദ്ധി എന്നാണ് അർത്ഥമാക്കുന്നത്. ഇതിന്റെ സൂചകമായാണ് മൺകലത്തിൽ പാലും അരിയും തിളച്ചുപൊന്തുന്നത്. ആദ്യദിവസത്തെ ആഘോഷം ഭോഗിപൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസങ്ങളിൽ വീടുകളിലെ പഴയ സാധനങ്ങളെല്ലാം ഉപേക്ഷിച്ച് പുതിയ സാധാനങ്ങൾ വയ്ക്കുക പതിവാണ്. വീടുകൾ പൂക്കളും കോലങ്ങളും ചാർത്തി അലങ്കരിച്ച് പൊങ്കലിനെ വരവേൽക്കാൻ ഒരുങ്ങുന്ന ദിവസമാണ് ഇത്. രണ്ടമത്തെ ദിവസമാണ് പൊങ്കൽ നാൾ. തമിഴ് മാസമായ തൈമാസത്തിലെ ഒന്നാം തീയ്യതിയാണ് പൊങ്കൽ ദിവസമായി ആഘോഷിക്കപ്പെടുന്നത്. മൂന്നാം ദിവസം മാട്ടുപൊങ്കലാണ്. കാളകളേയും പശുക്കളേയും അലങ്കരിക്കുന്നത് ഈ ദിവസമാണ്.

ഈ പൊങ്കലിന് പോകാൻ തമിഴ്നാട്ടിലെ 5 പ്രശസ്തമായ സ്ഥലങ്ങൾ പരിചയപ്പെടാം

1. മധുര : നിരോധിക്കപ്പെട്ട ജെല്ലിക്കെട്ട്

പൊങ്കൽ ആഘോഷത്തിന്റെ യഥർത്ഥ സൗന്ദര്യം കാണണമെങ്കിൽ മധുരയിൽ പോകണം. നിരവധിക്കണക്കിന് ക്ഷേത്രങ്ങളും ഗ്രാമങ്ങളും ഉള്ള മധുരയിലെ പൊങ്കൽ അങ്ങേയറ്റം സുന്ദരമായിരിക്കും. പൊങ്കൽ നാളുകളിൽ ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടാറുള്ളത്. കരിമ്പ്, മാവില, കോലങ്ങൾ, പൂക്കൾ എന്നിവകൊണ്ട് ആളുകൾ വീടുകൾ അലങ്കരിക്കും. അടുത്തകാലത്തായി നിരോധിക്കപ്പെട്ട ഉണ്ടായ ജെല്ലിക്കെട്ട് നടക്കാറുള്ളത് പൊങ്കലിനാണ്.

പൊങ്കലോ പൊങ്കല്‍.... പൊങ്കലിന് പോകാന്‍ 5 സ്ഥലങ്ങള്‍

Photo Courtesy: Vinoth Chander

മധുരയേക്കുറിച്ച് വായിക്കാം

02. തഞ്ചാവൂർ : ബൃഹദേശ്വര ക്ഷേത്രത്തിലെ കന്നുകാലികൾ

വാക്കുകളാൽ വിവരിക്കാനാവത്ത മനോഹാരിതയാണ് പൊങ്കൽ നാളുകളിൽ തഞ്ചാവൂരിന് കൈവരുന്നത്. നിഷ്കളങ്കരായ ആളുകൾ, പ്രാചീനകാലത്തെ ക്ഷേത്രങ്ങൾ, പച്ചവിരിച്ച വയലുകൾ, കൊതിയൂറുന്ന ഭക്ഷണങ്ങൾ, ഇവയിൽ ഏതാണ് പൊങ്കലിന് തഞ്ചാവൂരിൽ എത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്നതെന്ന് പറയൻ കഴിയില്ലാ. പൊങ്കൽ ആകുമ്പോഴേക്കും ആളുകൾ അവരുടെ വീടുകൾ അലങ്കരിക്കുന്നതിന്റേയും പുതുവസ്ത്രങ്ങൾ വാങ്ങുന്നതിന്റേയും തിരക്കിലായിരിക്കും. കോലമിടൽ മത്സരം പോലുള്ള മത്സരങ്ങളും ഇക്കാലത്ത് നടക്കാറുണ്ട്. മാട്ടുപൊങ്കൽ നാളിൽ തഞ്ചാവൂരിലെ പ്രശസ്തമായ ബൃഹദേശ്വര ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ അവരുടെ കന്നുകാലികളുമായി എത്താറുണ്ട്.

പൊങ്കലോ പൊങ്കല്‍.... പൊങ്കലിന് പോകാന്‍ 5 സ്ഥലങ്ങള്‍

Photo Courtesy: Kamala Lakshminarayanan

തഞ്ചാവൂരിനേക്കുറിച്ച് അറിയേണ്ടതെല്ലാം

03. പൊള്ളാച്ചി : വഴിവക്കിലെ കാഴ്ചകൾ

പൊങ്കൽ ആഘോഷിക്കാൻ കേരളത്തിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമാണ് പൊള്ളാച്ചി. പാലക്കാടിന് വളരെ അടുത്തായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിൽ പോയാൽ പൊങ്കാൽ ആഘോഷം കാണുന്നതിനോടൊപ്പം അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്യാം. പൊള്ളാച്ചിയിൽ നിന്ന് 44 കിലോമീറ്റർ അകലെയായാണ് കോയമ്പത്തൂർ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്ര സുന്ദരമായ ഒരു അനുഭവമായിരിക്കും സഞ്ചാരികൾക്ക് നൽകുന്നത്.

പൊങ്കലോ പൊങ്കല്‍.... പൊങ്കലിന് പോകാന്‍ 5 സ്ഥലങ്ങള്‍

Photo Courtesy: J'ram DJ

പൊള്ളാച്ചിയേക്കുറിച്ച് മനസിലാക്കാം

04. സേലം : കുറുക്കനെ ദർശിക്കൽ

തമിഴ്നാടിന്റെ വ്യാവസായികനഗരമായ സേലം അറിയപ്പെടുന്നത് അവിടുത്തെ തുണിമില്ലുകളുടെ പേരിലാണ്. പൊങ്കൽ നാളിലെ കുറുക്കൻ ദർശനമാണ് സേലത്തിലെ പൊങ്കൽ ആഘോഷത്തെ വ്യത്യസ്തമാക്കുന്നത്. ഞെട്ടണ്ടാ! സേലത്തിലെ ഗ്രാമങ്ങളിലെ പുരുക്ഷന്മാർ പൊങ്കൽ നാളുകളിൽ കാടുകയറി ഒരു കുറുക്കനെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ഗ്രാമീണരെല്ലാം കുറുക്കനെ ആരാധിച്ചു കഴിഞ്ഞാൽ കുറുക്കനെ കാട്ടിലേക്ക് തിരിച്ചയക്കും. തമിഴ് നാട്ടിലെ മറ്റുപൊങ്കൽ ആചാരങ്ങളും ഇവിടെ നടക്കാരുണ്ട്.

പൊങ്കലോ പൊങ്കല്‍.... പൊങ്കലിന് പോകാന്‍ 5 സ്ഥലങ്ങള്‍

Photo Courtesy: JayakanthanG
സേലത്തേക്ക് യാത്ര പോകാം

05. കോയമ്പത്തൂർ : പൊങ്കൽ നാളിലെ ഷോപ്പിംഗ്

സേലം പോലെ തന്നെ അതിലും പേരുകേട്ട ഒരു വ്യവാസായിക നഗരമാണ് കോയമ്പത്തൂർ. പൊങ്കൽ നാളുകളിലെ ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ്. പൊങ്കൽ പ്രമാണിച്ച് കോയമ്പത്തൂരിലെ പലകടകളിലും പ്രത്യേകം ഓഫറുകളും ഡിസ്കൗണ്ടുകളും നൽകാറുണ്ട്. കോയമ്പത്തൂരും പരിസരത്തുമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ

പൊങ്കലോ പൊങ്കല്‍.... പൊങ്കലിന് പോകാന്‍ 5 സ്ഥലങ്ങള്‍

Photo Courtesy: ramesh Iyanswamy

കോയമ്പത്തൂരിലെ വിശേഷങ്ങൾ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+