ലോകത്തിലെ തന്നെ പ്രശസ്തവും വിസ്മയിപ്പിക്കുന്നതതുമായ കവാടങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയുടെ കവാടമായ ബുലാന്ദ് ദര്‍വാസയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കവാടമായി കണക്കാക്കപ്പെടുന്നത്. മരത്തില്‍ നിമ്മിച്ച ഏറ്റവും വലിയ കവാടവും ഇന്ത്യയില്‍ തന്നെയാണ്. ഇന്ത്യയിലെ പ്രശസ്തമായ 5 കവാടങ്ങള്‍ പരിചയപ്പെടാം.
ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 35% വരെ ലാഭം നേടാം
ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മുംബൈ
മുംബൈയുടെ ഒരു അടയാളമായി കണക്കാക്കാക്കുന്ന ഗേറ്റ്‌വേ ഓഫ് ഇന്ത്യ സൗത്ത് മുംബൈയിലെ കോളാബയിലാണ് സ്ഥിതിചെയ്യുന്നത്. എട്ടു നിലകെട്ടിടത്തിന്റെ ഉയരമുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യ ഹിന്ദു-മുസ്ലീം വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Photo Courtesy: Francisco Anzola
കോളനിഭരണകാലമായിരുന്ന 1911ല്‍ കിംഗ് ജോര്‍ജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായാണ് ഈ കവാടം നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്ത്യാ ഗേറ്റ്, ഡല്‍ഹി
ഡല്‍ഹിയിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇന്ത്യ ഗേറ്റ്. ഡല്‍ഹി നഗരഹൃദയത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന ഇതിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായിട്ടാണ് കരുതിപ്പോരുന്നത്. 42 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Photo Courtesy: Avinashsingh1989
ഓള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നാണ് ഇതിന്റെ യഥാര്‍ത്ഥത്തിലുള്ള പേര്. ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടിമരിച്ച എഴുപതിനായിരത്തോളം സേനാനികളുടെ സ്മരണയാണ് ഈ കെട്ടിടത്തിന് പിന്നിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളില്‍ ഒന്നാണിത്.
ബുലന്ദ് ദര്‍വാസ, ഫത്തേപൂര്‍ സിക്രി
ബുലന്ദ് ദര്‍വാസ എന്ന മഹത്തായ കവാടം അക്ബര്‍ ചക്രവര്‍ത്തി ഗുജറാത്ത് കീഴടക്കിയതിന്‍റെ ഓര്‍മക്കായി പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ്. പേര്‍ഷ്യന്‍-മുഗള്‍ സംയുക്ത രൂപകല്‍പനയാണ് ഈ കല്‍മന്ദിരം പ്രദര്‍ശിപ്പിക്കുന്നത്. ഫത്തേപൂര്‍ സിക്രിയുടെ തെക്ക് വശത്തായാണ് 15 നിലകളുള്ള ഈ കവാടം പണിതിരിക്കുന്നത്.

Photo Courtesy: SK Desai
വിശാലമായ, കട്ടിയുള്ള മണല്‍ക്കല്ല് കൊണ്ടുണ്ടാക്കിയ ഇത് ചുറ്റും വാതിലുകളുള്ള വലിയൊരു ഗുഹയെ ഓര്‍മിപ്പിക്കുന്നു. ഇതിന്‍റെ ഭംഗി ആസ്വദിക്കാനും പഠിക്കാനും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.
രാംഘട്ട് ഹോട്ടയുടെ കവാടം, പഞ്ച്കുള
ഹരിയാനയിലെ പഞ്ച്കുളയില്‍ സ്ഥിതി ചെയ്യുന്ന രാംഘട്ട് കോട്ടയുടെ കവാടം ആരേയും അതിശയിപ്പിക്കുന്ന വിസ്മയങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മരവാതില്‍ ഉള്ള ഈ കവാടത്തിന് 37 അടിയാണ് ഉയരം. ഏറ്റവും ഉയരമുള്ള മരവാതില്‍ എന്ന നിലയില്‍ ലിംക ബുക്കില്‍ ഇടം നേടിയിട്ടുണ്ട് ഈ കവാടം.
ഭട്കല്‍ ഗേറ്റ്, ഔറംഗബാദ്
കവാടങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന ഔറംഗബാദിലെ ഏറ്റവും പ്രശസ്തവും വലിപ്പമേറിയതും പഴക്കം ചെന്നതുമായ ഗേറ്റ് ആണ് ഭട്കല്‍ ഗേറ്റ്. 52 ഗേറ്റുകള്‍ ഉണ്ടായിരുന്ന ഔറംഗബാദില്‍ ഇപ്പോള്‍ 4 പ്രധാനകവാടങ്ങളും ഒന്‍പത് ഉപകവാടങ്ങളും മാത്രമെ നിലനില്‍ക്കുന്നുള്ളു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














