Search
  • Follow NativePlanet
Share
» »ഡല്‍ഹിയില്‍ നിന്ന് ഡ്രൈവ് ചെയ്യാന്‍ 5 സ്ഥലങ്ങള്‍

ഡല്‍ഹിയില്‍ നിന്ന് ഡ്രൈവ് ചെയ്യാന്‍ 5 സ്ഥലങ്ങള്‍

By Maneesh

ഇന്ത്യയിലെ സുന്ദരമായ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. നിരവധി പാര്‍ക്കുകളും ചരിത്രസ്മാരകങ്ങളും വൈവിധ്യമായ രുചി ഒരുക്കുന്ന റെസ്റ്റോറെന്റുകളും ഡല്‍ഹിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നു. പക്ഷെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയവര്‍ ഈ കാഴ്ചകളൊക്കെ കണ്ടുമടുത്തിട്ടുണ്ടാകും. അത്തരത്തില്‍ വ്യത്യസ്തത തേടുന്നവര്‍ക്കായി ചില സ്ഥലങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. ഡല്‍ഹിയില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വരുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ അതിനാല്‍ തന്നെ ഒരു 4 മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാവുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ.

ഡൽഹിയിൽ നിന്ന് അതിരാവിലെ എഴുന്നേറ്റ് യാത്ര ചെയ്യാവുന്ന അഞ്ച് സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. ഈ സ്ഥലങ്ങളൊക്കെ ഡൽഹിയിൽ ഉള്ളവർക്ക് അത്ര പരിചിതമല്ല.

ഭരത്പൂർ

ഡൽഹിയിൽ നിന്ന് 197 കിലോമീറ്റർ അകലെയായി രാജസ്ഥാനിലാണ് ഭരത്പൂർ സ്ഥിതി ചെയ്യുന്നത്. പക്ഷിനിരീക്ഷകരുടെ പറുദീസയായാണ് ഭരത്പൂര്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ഭരത്പൂർ ദേശീയോദ്യാനത്തിൽ ഏകദേശം 375 ഓളം പക്ഷി വൈവിധ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. നവംബർ മുതൽ ജനുവരിവരെയാണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യം. കൂടുതൽ വായിക്കാം

Photo Courtesy: David Brossard

സുൽത്താൻപൂർ പക്ഷി സങ്കേതം

സുൽത്താൻപൂർ പക്ഷി സങ്കേതം ന്യൂഡൽഹിൽ നിന്ന് പോകാൻ പറ്റുന്ന പ്രശസ്തമായ സ്ഥലമാണ് സുൽത്താൻപൂർ പക്ഷി സങ്കേതം. ന്യൂഡൽഹിയിൽ നിന്ന് 48 കിലോമീറ്റർ അകലെയായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഗുർഗാവ്, ഫരിദാബാദ്, നോയിഡ എന്നീ നഗരങ്ങളിൽ താമസിക്കുന്നവർക്കും ഈ പക്ഷി സങ്കേതത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം

Photo Courtesy: Ankur Gulati

ലാൻഡ്‌ഡൗൺ

ഡൽഹിയിൽ നിന്ന് പോകാൻ പറ്റിയ ഉത്തരാഖണ്ഡിലെ ഒരു സ്ഥലമാണ് ലാൻഡ്‌ഡൗൺ. ഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ എത്തിച്ചേരാൻ. ഉത്തരാഖണ്ഡിലെ പുരി ജില്ലയിലെ ഒരു കന്റോണ്‍മെന്റാണ്‌ ലാന്‍സ്‌ഡൗണ്‍. സമുദ്രനിരപ്പില്‍ നിന്ന്‌ 1706 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാന്‍സ്‌ഡൗണ്‍ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: Priyambada Nath

ഗൽത്താ

ഡൽഹിയിൽ നിന്ന് പോകാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ ഗൽത്ത. ഡൽഹിയിൽ നിന്ന് 260 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായാണ് ഗൽത്ത സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങള്‍, പവലിയനുകള്‍, അരുവികള്‍ എന്നിവയെല്ലാമുണ്ട് ഇവിടെയുണ്ട്‍. മലനിരകള്‍ക്കിടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ ജയ്പൂര്‍ നഗരത്തിന്റെ ഏതാണ്ട് എല്ലാഭാഗങ്ങളും കാണാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Jon Connell

ധംധമാ തടാകം

ധംധമാ തടാകം ആരവല്ലി മലനിരകളുടെ താഴ്വരയിലാണ് സുന്ദരമായ ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലേക്ക് ന്യൂഡൽഹിയിൽ നിന്ന് 42 കിലോമീറ്റർ ദൂരമേയുള്ളു. ഗൂർഗാവിന് അടുത്താണ് ഈ തടാകം. ഇവിടെയെത്തിയാൽ നിരവധി ദേശടനക്കിളികളെ കാണാം.

ഡല്‍ഹിയില്‍ നിന്ന് ഡ്രൈവ് ചെയ്യാന്‍ 5 സ്ഥലങ്ങള്‍

Photo Courtesy: Ekabhishek

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X