Search
  • Follow NativePlanet
Share
» » കാഴ്ചകൾ ഒരുപാടുള്ള ദിണ്ടിഗൽ

കാഴ്ചകൾ ഒരുപാടുള്ള ദിണ്ടിഗൽ

ചേരരാജാക്കന്മാരും ചോളന്മാരും പല്ലവരും മാറിമാറി ഭരിച്ച് തമിഴ്നാട്ടിലെ നിർണ്ണായക ഇടങ്ങളിലൊന്നായി മാറിയ നാട്...മധുരയിൽ നിന്നും 70 കിലോമീറ്റർ അകലെ ചരിത്ര സ്ഥാനമായി അടയാളപ്പെടുത്തിയിരിക്കുന്ന ദിണ്ടിഗലിൽ കാഴ്ചകൾ ഒത്തിരിയുണ്ട്. കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങൾ തേടി നടക്കുന്ന ഒരു ചരിത്ര സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണിത്. പച്ചപ്പിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ദിണ്ടിഗലിന്റെ വിശേഷങ്ങളിലേക്ക്...

ദിണ്ടിഗല്‍ കോട്ട

ദിണ്ടിഗല്‍ കോട്ട

17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ദിണ്ടിഗൽ കോട്ടയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാമത്തേത്. പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിനു മുകളിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ചരിത്ര പ്രാധാന്യം കൊണ്ടും നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ടും പ്രസിദ്ധമാണ്. ഡിണ്ടിഗലിന്റെ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുവാൻ സഹായിക്കുന്ന ഇടം കൂടിയാണിത്. മനോഹരമായ ഒരു ക്ഷേത്രത്തിന്റെയും മണ്ഡപത്തിന്‍റെയും കാഴ്ചകൾ ഇവിടെ കാണാം. മധുര രാജാക്കന്മാർ നിർമ്മിച്ചതാണെങ്കിലും ടിപ്പു സുൽത്താനും ഇവിടെ ഭരിച്ചിരുന്നു.

PC- Drajay1976

ശ്രീ അഭിരാമി അമ്മൻ ക്ഷേത്രം

ശ്രീ അഭിരാമി അമ്മൻ ക്ഷേത്രം

ക്ഷേത്രങ്ങളുടെ സാന്നിധ്യമില്ലാതെ ഇന്ത്യയിലെ ഒരു ചരിത്ര സ്ഥലത്തിന്റെയും കഥകൾ പൂർത്തിയാവില്ല എന്നാണ് വിശ്വാസം. ഒരു നഗരത്തിന്റെ വെറും കഥകൾ മാത്രമല്ല, അതിൻറെ ചരിത്രവും എങ്ങനെ രൂപപ്പെട്ടു എന്നതൊക്കെയും ഇവിടുത്തെ ക്ഷേത്രങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും മനസ്സിലാക്കാം. അങ്ങനെ ഒരു ചരിത്രം പറയുന്ന ഇടമാണ് ദിണ്ടിഗലിലെ അഭിരാമി അമ്മൻ ക്ഷേത്രം. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീനിവാസ പെരുമാൾ ക്ഷേത്രം, കാളഹസ്തീശ്വര ജ്ഞാനാംബിക ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

PC- Karthikeyanvirus

ബീഗംപൂർ മോസ്ക്

ബീഗംപൂർ മോസ്ക്

18-ാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ പിതാവായിരുന്ന ഹൈഗർ അലി നിർമ്മിച്ച ബെഗുംപൂർ മോസ്ക് ഇവിടുത്തെ ഏറ്റവും പുരാതന നിർമ്മിതികളിലൊന്നാണ്. ദിണ്ടിഗൽ കോട്ടയുടെ കാഴ്ചവട്ടത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഹൈഗർ അലിയുടെ സഹോദരിയായ അമറുന്നീസ ബീഗത്തിന്റെ ഖബറിടം സ്ഥിതി ചെയ്യുന്നത്. അങ്ങനെയാണ് ഇവിടം ബീഗംപൂർ എന്നറിയപ്പെടുന്നത്. വർഷം തോറും ആയിരക്കണക്കിനി വിശ്വാസികൾ എത്തിച്ചേരുന്ന ഒരു തീർഥാടന കേന്ദ്രമാണിത്. മുഗൾ വാസ്തുവിദ്യയനുസരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC- Ssriram mt

സിരുമലൈ ഹിൽസ്

സിരുമലൈ ഹിൽസ്

ദിണ്ടിഗലിലെ ചരിത്ര കാഴ്ചകളിൽ നിന്നും മാറി പ്രകൃതിയുടെ കാഴ്ചകളിലേക്ക് കടന്നു ചെല്ലുവാൻ താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് സിരുമലൈ ഹിൽസ്. ഫോട്ടോഗ്രഫിക്കും പച്ചപ്പിനും പേരുകേട്ട ഇവിടം ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും സമ്പന്നമാണ്.

PC- Harish Kumar Murugesan

സെന്‍റ് ജോസഫ് ചർച്ച്

സെന്‍റ് ജോസഫ് ചർച്ച്

ദിണ്ടിഗലിലെ മറ്റൊരു ആകർഷണമാണ് ഇവിടുത്തെ സെന്‍റ് ജോസഫ് ചർച്ച്. ഈ പ്രദേശത്തെ ഏറ്റവും മനോഹര ദേവാലയങ്ങളിലൊന്നായ ഇത് 19-ാം നൂറ്റാണ്ടിലാണ് നിർമ്മിക്കുന്നത്. നഗരത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ഗ്ലാസ് വർക്കുകള്‍ക്കും പ്രശസ്തമാണ്. ആയിരക്കണക്കിന് സന്ദര്‍ശകർ ഓരോ വർഷവും ഇവിടെ എത്തുന്നു.

എന്തിനു വിദേശത്തു പോകണം... അതിലും മികച്ച സ്ഥലങ്ങൾ ഇവിടെയുണ്ട്!

പമ്പയുടെ തീരത്തെ ഈ ദേവാലയത്തിന്‍റെ കഥ ചരിത്രത്തിലിങ്ങനെയാണ്

മനമുരുകി പ്രാർഥിക്കുന്നവർക്ക് മനസ്സറിഞ്ഞു നല്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം

Read more about: tamil nadu forts history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more