Search
  • Follow NativePlanet
Share
» »ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം തേക്കടിയിലെ ഈ ഇടങ്ങൾ!

ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം തേക്കടിയിലെ ഈ ഇടങ്ങൾ!

തേക്കടിയിലെത്തിയാൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ.

മിടുമിടുക്കിയാണ് ഇടുക്കി. ഓരോ വളവിലും തിരുവിലും കാഴ്ചകളുടെ ഒരു ചെറുപൂരം തന്നെയൊരുക്കി കാത്തിരിക്കുന്ന നാട്. കണ്ടാലും കണ്ടാലും തീരാത്ത ഇവിടുത്തെ കാഴ്ചകൾ തേടി ഇത്രയധികം സഞ്ചാരികൾ ഇവിടെ എത്തണമെങ്കിൽ എന്തായിരിക്കും അതിനു പിന്നിലെ കാരണം...? എത്ര പോയാലും ഒരിക്കലും മടുക്കാതെ പിന്നെയും പിന്നെയും ഇവിടെ എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. അത്തരത്തില് ഒരു സ്ഥലമാണ് തേക്കടി. കേരളത്തിലെത്തുന്ന വിദേശികളുടെ പ്രിയപ്പെട്ട ഇടം. ബോട്ടിങ്ങും കാടിനുള്ളിലെ താമസവും ട്രക്കിങ്ങും വന്യജീവി കാഴ്ചകളും മാത്രമല്ല ഇവിടെയുള്ളത്. പുറംനാട്ടുകാർക്ക് തീരെ പരിചിതമല്ലാത്ത കുറച്ചധികം ഇടങ്ങൾ കൂടി ഇവിടെ കാണുവാനുണ്ട്. തേക്കടിയിലെത്തിയാൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ.

മടുക്കാത്ത കാഴ്ചകൾ

മടുക്കാത്ത കാഴ്ചകൾ

എത്ര കണ്ടാലും എത്ര വവണ വന്നാലും മടുപ്പിക്കാത്ത കാഴ്ചകളാണ് തേക്കടിയിലുള്ളത്. അധികമാരും കടന്നു ചെല്ലാത്ത, ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. തമിഴ്നാടിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇവിടുത്തെ കുറച്ച് ഗ്രാമങ്ങൾ പരിചയപ്പെടാം.

പാണ്ടിക്കുഴി

പാണ്ടിക്കുഴി

തേക്കടിയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അതിമനോഹര ഗ്രാമമാണ് പാണ്ടിക്കുഴി. ഒറ്റ നോട്ടത്തിൽ തന്നെ ചങ്കിൽ കയറിക്കൂടുന്ന ഒരിടമാണ് തേക്കടിക്ക് തൊട്ടടുത്തു കിടക്കുന്ന പാണ്ടിക്കുഴി. സഞ്ചാരികൾ ഒത്തിരിയൊന്നും എത്തിയിട്ടില്ലെങ്കിലും ഒരിക്കൽ വന്നുപോയാൽ പിന്നെയും പിന്നെയും വരാൻ തോന്നിപ്പിക്കുന്ന ഇടമാണിത്. തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടുത്തെ കാഴ്ചകൾക്കെല്ലാം ഒരു തമിഴ് മണമായിരിക്കും. തമിഴ്നാട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കൂടുതലും കാണുവാൻ സാധിക്കുക. പാണ്ടിക്കുഴിയുടെ എടത്തു പറയേണ്ടുന്ന പ്രത്യേകതകളിലൊന്ന് ഇവിടുത്തെ ജീവജാലങ്ങളുടെ വൈവിധ്യമാണ്. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം കാണുന്ന ഇവിടെ അത്രയധികം ജൈവവൈവിധ്യമുണ്ട്.

PC:Vinayaraj

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തേക്കടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ചെല്ലാർ കോവിലിനും തമിഴ്നാട് അതിർത്തിക്കും ഇടയിലായാണ് പാണ്ടിക്കുഴി സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തേനിയാണ്. തേനിയിൽ നിന്നും 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മധുര എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം. 140 കിലോമീറ്ററാണ് വിമാനത്താവളത്തിൽ നിന്നും ഇവിടേക്കുള്ള ദൂരം. കുമളിയിൽ നിന്നും ഇവിടേക്ക് 4 കിലോമീറ്ററേയുള്ളൂ.

ചെല്ലാർകോവിൽ

ചെല്ലാർകോവിൽ

പാണ്ടിക്കുഴിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ഗ്രാമാമണ് ചെല്ലാർകോവിൽ. ചെല്ലാർകോവിലെന്ന വെള്ളച്ചാട്ടത്തിന്റെ പേരിൽ നിന്നുമാണ് ഗ്രാമത്തിന് പേരു ലഭിക്കുന്നത്. കേരളത്തില്‍ നിന്നുത്ഭവിച്ച് തമിഴ്‌നാട്ടില്‍ അവസാനിക്കുന്നു എന്നതാണ് ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഈ പതിക്കുന്ന വെള്ളം തമിഴ്‌നാട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.മൂന്നാര്‍-കുമളി ഹൈവേയില്‍ നിന്നും അണക്കര റോഡ് വഴി തിരിഞ്ഞാണ് ചെല്ലാര്‍കോവിലിലെത്തുന്നത്. കോട്ടയത്തു നിന്നും 109 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

PC:VikiUNITED

കുരിശുമല

കുരിശുമല

പെരിയാർ വന്യജീവി സങ്കേതത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഇടമാണ് കുരിശുമല. ട്രക്കിങ്ങിനു പേരുകേട്ട ഇവിടെ സാഹസികരായ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. തേക്കടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിലെ കാഴ്ചകൾ ഇവിടെ നിന്നു കാണാൻ സാധിക്കും എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

PC:Abhignya simhachalam

ഗ്രാമ്പി

ഗ്രാമ്പി

തേക്കടിയിൽ നിന്നും 24 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമ്പി ഒരു കൊച്ചു സ്വർഗ്ഗം തന്നെയാണ്. കാഴ്ചകൾ കൊണ്ടു മനോഹരമായ ഈ ഹിൽ സ്റ്റേഷൻ മഞ്ഞു മലകൾ കൊണ്ടും എപ്പോളും വീശുന്ന കാറ്റുകൊണ്ടും ഒക്കെ മനോഹരിയാണ് ഇവിടം. ഒരിക്കൽ ഇവിടെ വന്നാൽ പിന്നെ ഒരിക്കലും തിരികെ പോകാൻ തോന്നിക്കാത്ത ഒരു നാടാണിത്. കൊക്കയും അതിന്റെ ഭീകരമായ കാഴ്ചകളും ഇവിടേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരുന്നു.

PC:Jaseem Hamza

കുമളി

കുമളി

ഭംഗിയുള്ള ക്യാൻവാസിൽ വരച്ചിട്ടതുപോലെ തോന്നിക്കുന്ന ഒരിടം...കോടമഞ്ഞും വെള്ളിനൂലു ചാർത്തിയപോലെ ഒഴുകിയിറങ്ങുന്ന അരുവികളും തേയിലത്തോട്ടങ്ങളും ഏലത്തിന്റെ സുഗന്ധവും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു പട്ടണം.... കുമളി! ഇടുക്കിയിലെ എല്ലാ ഇടങ്ങളും സഞ്ചരികൾക്ക് പ്രിയപ്പെട്ടതാണെങ്കിലും അതിൽ കുറച്ച് സ്നേഹം അധികം തോന്നുന്ന ഇടം കുമളിയാണ്. കോടമഞ്ഞ് പൊതിഞ്ഞ തേയിലത്തോട്ടങ്ങൾക്കിടയിൽ തികച്ചും സാധാരണക്കാരായ ആളുകൾ ജീവിക്കുന്ന ഇവിടം കണ്ടാൽ വലിയ സംഭവമാണെന്ന് പറയില്ലെങ്കിലും കാണേണ്ട പോലെ കണ്ടാൽ കുമളി സൂപ്പറാണ്.
തമിഴ്നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ അങ്ങോട്ടേക്കുള്ള യാത്രകളെല്ലാം കുമളിയിൽ കുടിയാണ് കടന്നു പോകുന്നത്. മുന്തിരിപ്പാടങ്ങൾ നിറഞ്ഞ കമ്പവും തേനിയും മേഘങ്ങളുടെ സൈന്ദര്യം കാണിച്ചു തരുന്ന മേഘമലയും സുരുളി വെള്ളച്ചാട്ടവും ഒക്കെ ഇവിടെ നിന്നും എളുപ്പത്തിൽ പോയി വരാന്‍ സാധിക്കുന്ന ഇടങ്ങളാണ്. കൂടാതെ തേക്കടി, പെരിയാർ വന്യജീവി സങ്കേതം , മംഗളാദേവി ക്ഷേത്രം ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്.

കാണേണ്ട പോലെ കണ്ടാൽ കുമളി ഒരു സംഭവമാ!!കാണേണ്ട പോലെ കണ്ടാൽ കുമളി ഒരു സംഭവമാ!!

PC:Dinesh Kumar (DK)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X