» »കേരളത്തിലെ 50 അ‌തി‌ശയ നിർമ്മിതികൾ

കേരളത്തിലെ 50 അ‌തി‌ശയ നിർമ്മിതികൾ

Written By:

ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ നിർമ്മാണ രീതികളിൽ നിന്ന് വിഭിന്നമായി നിൽക്കുന്നതാണ് കേരള‌ത്തിന്റെ തനത് വാസ്തുവിദ്യ ശൈലികൾ. നിർമ്മാണത്തിലെ ലാളിത്യമാണ് കേരളത്തിലെ നിർമ്മിതികളെ ഏറ്റ‌വും സുന്ദരമാക്കുന്നത്.

കേരളത്തിന്റെ ഭൂപ്രകൃതിയുമായും കാലവസ്ഥയുമായി ഒ‌ത്തുചേരുന്ന രീതിയിൽ കല്ല്, തടി, ലോഹം, കളിമണ്ണ് എന്നിവ ഉ‌പയോഗിച്ചാണ് പഴയകാലത്ത് കേരളത്തിലെ കോ‌ട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമൊക്കെ നിർമ്മിച്ചിരിക്കുന്നത്.

മലയാളികളായ നമുക്ക് അഭിമാനിക്കാവു‌ന്ന, കേരളത്തിലെ 50 നിർമ്മാണ വിസ്മയ‌ങ്ങൾ പരി‌ചയപ്പെടാം

01. വ‌ടക്കുംനാഥ ക്ഷേ‌ത്രം, തൃശൂർ

01. വ‌ടക്കുംനാഥ ക്ഷേ‌ത്രം, തൃശൂർ

കേരളത്തിലെ ‌തനത് വാസ്തുവിദ്യക്ക് ഏറ്റവും മികച്ച ഉദാഹര‌ണമാണ് തൃശൂരിലെ വടക്കുംനാ‌ഥ ക്ഷേത്രം. തൃശൂരിലെ തേക്കിൻ‌കാട് മൈതാനത്തി‌ന്റെ ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം വിശാ‌ലമായ മതിലകമാണ്.

Photo Courtesy: Adarsh Padmanabhan

02. പൂർണ്ണത്രയീശ ക്ഷേത്രം, തൃപ്പുണി‌ത്തറ

02. പൂർണ്ണത്രയീശ ക്ഷേത്രം, തൃപ്പുണി‌ത്തറ

എറണാകുളത്തിനടുത്തുള്ള തൃ‌പ്പുണ്ണിത്തറയി‌ലെ പൂർണ്ണത്രയീശ ക്ഷേത്രമാണ് കേര‌ളത്തിലെ നിർ‌മ്മാണ അതിശയങ്ങളിലെ മ‌‌റ്റൊന്ന്.
Photo Courtesy: Amolnaik3k

03. ഹിൽപാലസ്, തൃപ്പുണി‌ത്തറ

03. ഹിൽപാലസ്, തൃപ്പുണി‌ത്തറ

തൃപ്പുണ്ണിത്തറയിൽ തന്നെയാണ് കേരളത്തി‌ന്റെ മറ്റൊരു അഭിമാനമായ ഹിൽപാസ് സ്ഥിതി ചെയ്യുന്നത്. കൊച്ചി ‌രാജക്കന്മാരുടെ വസതിയായിരുന്ന ഹിൽ‌പ്പാലസ് കേര‌ളത്തിന്റെ തനത് വാസ്തുനിർമ്മാണ രീതിയിൽ നിർമ്മിച്ച ഒരു അത്ഭുതമാണ്.

Photo Courtesy: Gokulvarmank

04. ബ്രിട്ടീഷ് റെസിഡൻസി, കൊ‌ല്ലം

04. ബ്രിട്ടീഷ് റെസിഡൻസി, കൊ‌ല്ലം

കേരളത്തിന്റെ തനത് വാസ്തുവിദ്യ ശൈ‌ലിയും യൂറോപ്യൻ ശൈലിയുമായി സ‌മന്വയിപ്പി‌ച്ച് നിർമ്മിച്ച ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത് കൊല്ലത്താണ്.

Photo Courtesy: Arunvrparavur

05. മധൂർ ക്ഷേത്രം, കാസർകോട്

05. മധൂർ ക്ഷേത്രം, കാസർകോട്

വൃത്താകൃതിയിലുള്ള നിരവധി ക്ഷേത്രങ്ങൾ കേര‌ളത്തിൽ ഉണ്ട്. അവയിൽ ഒരു ക്ഷേത്രമാണ് മ‌ധൂർ അനന്തേശ്വര വിനായക ക്ഷേത്രം. ബുദ്ധ‌മത‌ത്തിന്റെ ‌സ്വാധീനമാ‌ണ് വൃത്താകൃതിയിലുള്ള ക്ഷേത്രങ്ങൾക്ക് പിന്നിൽ എന്നാണ് ചില ചരിത്രകാരന്മാരുടെ വാദം

Photo Courtesy: ARUNKUMAR P.R

06. ചോറ്റാനിക്കര ക്ഷേ‌ത്രം, ചോറ്റാനിക്കര

06. ചോറ്റാനിക്കര ക്ഷേ‌ത്രം, ചോറ്റാനിക്കര

ചുറ്റമ്പലമാണ് കേര‌ളത്തിലെ തനത് വാസ്തുവിദ്യയിലെ മറ്റൊരു വിസ്മയം. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ചുറ്റമ്പലം അതിന് ഒരു ഉദാഹരണമാണ്.

Photo Courtesy: Roney Maxwell

07. വാഴപ്പള്ളി ക്ഷേത്രം, ചങ്ങനാശ്ശേ‌രി

07. വാഴപ്പള്ളി ക്ഷേത്രം, ചങ്ങനാശ്ശേ‌രി

അധികം ഉയരമില്ലാത്ത ക്ഷേത്ര ഗോപുരം കേരളത്തിലെ ക്ഷേത്രങ്ങളുടെ ഒരു പ്ര‌ത്യേകതയാണ്. കോ‌ട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള വാഴപ്പള്ളി ശിവ ക്ഷേത്രത്തിന്റെ ഗോപുരം.

Photo Courtesy: RajeshUnuppally at ml.wikipedia

08. കൊട്ടാരക്കരഗണപ‌തി ക്ഷേത്രം, കൊട്ടാരക്കര

08. കൊട്ടാരക്കരഗണപ‌തി ക്ഷേത്രം, കൊട്ടാരക്കര

ഒറ്റ നിലയിലായി നിർമ്മിക്കപ്പെട്ട ക്ഷേത്ര സമു‌ച്ഛയമാണ് കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളി‌ലും കാണാൻ കഴിയുക. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നുള്ള ഒരു കാഴ്ച.

Photo Courtesy: Binupotti at English Wikipedia

09. പദ്മനാഭ സ്വാമി ക്ഷേ‌ത്രം, തിരുവനന്ത‌പുരം

09. പദ്മനാഭ സ്വാമി ക്ഷേ‌ത്രം, തിരുവനന്ത‌പുരം

പല നിലകളിലായി നിർമ്മിച്ച ക്ഷേത്ര ഗോപുരങ്ങൾ ദ്രാവിഡിയൻ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ഇത്തരത്തിലുള്ള ക്ഷേത്രങ്ങളും കേരളത്തിൽ കാണാൻ കഴിയും. തിരുവനന്ത‌പുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രമാണ് ഇതിന് മികച്ച ഉദാഹരണം.
Photo Courtesy: Ashcoounter

10. താഴത്തങ്ങാടി ജുമാമസ്ജിദ്, കോട്ടയം

10. താഴത്തങ്ങാടി ജുമാമസ്ജിദ്, കോട്ടയം

കേ‌രളത്തിൽ ആദ്യകാലത്ത് നിർമ്മി‌ക്കപ്പെട്ട മുസ്ലീംപള്ളികളിലെല്ലാം തനത് കേരള വാസ്തു വിദ്യയുടെ സ്വാ‌ധീനം കാണാൻ കഴിയും. ക്ഷേത്രങ്ങളുടെ രൂപ ഘടനയിൽ ആയിരുന്നു പല മുസ്ലീം പ‌ള്ളികളും നിർമ്മിക്കപ്പെട്ടത്. കോട്ടയത്തെ താഴത്തങ്ങാടി ജുമാ മസ്ജിദ് ഇതിന് ഉത്തമ ഉദാഹരണമാണ്.

Photo Courtesy: Aryaabraham

11. മുച്ചുണ്ടി മോസ്ക്, കോഴിക്കോട്

11. മുച്ചുണ്ടി മോസ്ക്, കോഴിക്കോട്

കോഴിക്കോ‌ട്ടെ മു‌ച്ചുണ്ടി‌പള്ളി എന്ന് അറിയപ്പെടുന്ന മുച്ചിണ്ടി മോസ്ക് കേരളത്തി‌ലെ തനത് വാസ്തുവിദ്യ ശൈലിയിൽ നിർമ്മിക്കപ്പെട്ട മറ്റൊരു മോസ്കാണ്.

Photo Courtesy: Nmkuttiady

12. മിഷ്കൽ മോസ്ക്, കോഴിക്കോട്

12. മിഷ്കൽ മോസ്ക്, കോഴിക്കോട്

പണ്ടുകാലം മുതൽക്കെ ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടി‌‌‌രുന്നു. കോഴിക്കോട് കു‌റ്റി‌ച്ചിറയിലുള്ള മിഷ്കൽ മോസ്ക് അതിനുള്ള പ്രധാന ഉദാഹരണമാണ്. മൂന്ന് നിലകളാണ് ഈ മോസ്കിനുള്ളത്.

Photo Courtesy: Zencv

 13. കടമറ്റംപള്ളി, മൂ‌വറ്റുപുഴ

13. കടമറ്റംപള്ളി, മൂ‌വറ്റുപുഴ

മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള കടമറ്റം പള്ളി കേരളീയ ശൈലിയിൽ നിർമ്മിക്ക‌പ്പെട്ട ഒരു ക്രിസ്ത്യൻ ദേവാലയമാണ്.

Photo Courtesy: Kokkarani

14. എടത്വ‌പള്ളി, ആലപ്പുഴ

14. എടത്വ‌പള്ളി, ആലപ്പുഴ

കേരള ‌ശൈലിയും സിറിയൻ ശൈലിയും സമന്വയിപ്പി‌ച്ച് നിർ‌മ്മിച്ച നിരവധി ദേവാലയങ്ങൾ കേരളത്തിൽ ഉണ്ട്. ആലപ്പുഴയിലെ പ്രശസ്തമായ എടത്വ‌പള്ളി ഇതിന് ഒരു ഉദാഹരണമാണ്.
Photo Courtesy: Johnchacks at ml.wikipedia

15. ഓർത്തോഡെക്സ് പള്ളി, ചെങ്ങന്നൂർ

15. ഓർത്തോഡെക്സ് പള്ളി, ചെങ്ങന്നൂർ

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിർമ്മാണ ശൈലി ‌പി‌ൻ‌തുടർന്ന് നിർമ്മിക്കപ്പെട്ട ചെങ്ങന്നൂരിലെ സിറിയൻ ഓർത്തോഡെക്സ് ‌പള്ളി. കൽവിളക്കും കവാടവുമൊക്കെ ക്ഷേത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്

Photo Courtesy: Sujithcnr

16. കോട്ടക്കാവ് പ‌ള്ളി, പറവൂർ

16. കോട്ടക്കാവ് പ‌ള്ളി, പറവൂർ

കേരള, സിറിയൻ ശൈലികളോടൊപ്പം യൂറോപ്യൻ ശൈലിയും സമന്വയിപ്പിച്ച് നിർമ്മിക്കപ്പെട്ട പള്ളിയാണ് നോർത്ത് പറവൂ‌രിലെ കോട്ടക്കാവ് ‌പ‌ള്ളി.

Photo Courtesy: Challiyan

17. ആർച്ച് ‌ബിഷ‌പ്പ് ഹൗസ്, ചങ്ങനശ്ശേരി

17. ആർച്ച് ‌ബിഷ‌പ്പ് ഹൗസ്, ചങ്ങനശ്ശേരി

ഡ‌ച്ച്‌കാരുടെ വരവോടെ കേര‌ളത്തിലെ നിർമ്മിതികൾക്ക് ഡച്ച് വാസ്തു വിദ്യയുടെ സ്വാധീനമുണ്ടായി. കേരള ശൈലിയും ഡച്ച് ശൈലിയും സമന്വയി‌പ്പിച്ചാണ് ചങ്ങനാശ്ശേരിയിലെ ആർച്ച് ബിഷ‌പ്പ് ഹൗസ് നിർമ്മിച്ചത്.

Photo Courtesy: Mbdortmund

18. കനകക്കുന്ന് കൊട്ടാരം, തിരുവനന്ത‌പുരം

18. കനകക്കുന്ന് കൊട്ടാരം, തിരുവനന്ത‌പുരം

കേരള, ഡച്ച് ശൈലിയിൽ നിർമ്മിക്കപ്പെട്ട ഒ‌രു നിർമ്മാണ വിസ്മയമാണ് തിരുവനന്ത‌പുരത്തെ കനകക്കുന്ന് കൊട്ടാരം

Photo Courtesy: Sajiv Vijay

19. അനന്തപുര ക്ഷേത്രം, കാസർകോട്

19. അനന്തപുര ക്ഷേത്രം, കാസർകോട്

തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് കാസർകോട്ടെ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിൽ മറ്റെവിടെയും ഇത്തരത്തിൽ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Shiju

20. സെന്റ് ആഞ്ചലോ കോട്ട, കണ്ണൂർ

20. സെന്റ് ആഞ്ചലോ കോട്ട, കണ്ണൂർ

കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഇന്ത്യയുടെ ആദ്യകാല പോര്‍ട്ടുഗീസ് വൈസ്രോയിയായിരുന്ന ഡോം ഫ്രാന്‍സിസ്‌കോ ഡി അല്‍മെയ്ഡ് 1505 ലാണ് സെന്റ് ആഞ്ചലോ കോട്ട നിര്‍മിച്ചത്. ശത്രുക്കളെ ചെറുക്കാനുള്ള ഉപാധിയായിട്ടാരുന്നു കോട്ടയുടെ നിര്‍മാണം.
Photo Courtesy: Kjrajesh

21. തലശ്ശേരി കോട്ട, കണ്ണൂർ

21. തലശ്ശേരി കോട്ട, കണ്ണൂർ

നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കാമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയുവാനുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പ്രധാനപ്പെട്ട ആയുധപ്പുരയായിരുന്നു ഈ കോട്ട.

Photo Courtesy: Jithin S

22. ബേക്കൽ കോട്ട, കാസർകോട്

22. ബേക്കൽ കോട്ട, കാസർകോട്

കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയ്ക്ക് ഏറെ നാളത്തെ ചരിത്രം പറയാനുണ്ട്.

Photo Courtesy: Renjithks

23. പാലക്കാട് കോട്ട, പാലക്കാട്

23. പാലക്കാട് കോട്ട, പാലക്കാട്

പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായിയ്യാണ് പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയും പുനരുദ്ധരിയ്ക്കുകയും ചെയ്തു. കോട്ടയെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകല്‍ നിലവിലുണ്ട്, ഇപ്പോള്‍ ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിതലാണ്. ഇന്ത്യയിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന കോട്ടകളില്‍ ഒന്നാണിത്.

Photo Courtesy: Me haridas

24. കൈത്തളി മഹാദേവ ക്ഷേത്രം, പാലക്കാട്

24. കൈത്തളി മഹാദേവ ക്ഷേത്രം, പാലക്കാട്

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് പുരവസ്തുവകുപ്പി‌ന്റെ സംരക്ഷണയിലുള്ള ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Photo Courtesy: Narayananknarayanan

25. ചെമ്മന്തിട്ട മഹാദേവക്ഷേത്രം, തൃശൂർ

25. ചെമ്മന്തിട്ട മഹാദേവക്ഷേത്രം, തൃശൂർ

പരശുരാമൻ പ്രതിഷ്ഠ നടത്തിയതെ‌ന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ ചെമ്മന്തിട്ടയിലാണ്. കിഴക്കാണ് ഈ ക്ഷേത്രത്തിന്റെ ദർശനം. രൗദ്രഭാവമുള്ള ശിവനാണ് ഇവിടുത്തെ പ്രതിഷ്ട. ശിവന്റെ രൗദ്രഭാവം കുറയ്ക്കാൻ മഹാവിഷ്ണുവിന്റെ പ്രതിഷ്ടയും ഇവിടെയുണ്ട്.

Photo Courtesy: Lakshmanan

26. ജൈനക്ഷേത്രം, വയനാട്

26. ജൈനക്ഷേത്രം, വയനാട്

1921ൽ ആണ് വയനാട്ടിലെ ജൈന ക്ഷേത്രം ദേശീയപ്രാധാന്യമുള്ള സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചത്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jishacj

27. മണർകാട് പള്ളി, കോട്ടയം

27. മണർകാട് പള്ളി, കോട്ടയം

കോട്ടയം ജില്ലയിലെ മണർകാട്ടിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മാർത്ത മറിയം യാക്കോബയ സുറിയാനി കത്തീഡ്രൽ ആണ് മണർകാട് പള്ളി എന്ന പേരിൽ പ്രശസ്തമായത്. സെപ്തംബർ മാസത്തിലെ 8 നോമ്പ് പ്രശസ്തമാണ്. ആയിരം വർഷം മുൻപ് ഇവിടെ പള്ളിയുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Photo Courtesy: Stalinsunnykvj

28. കുറവിലങ്ങാട് പള്ളി, കോട്ടയം

28. കുറവിലങ്ങാട് പള്ളി, കോട്ടയം

കേരളത്തിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം പള്ളി എ ഡി 337ല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. ഈ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പറയപ്പെടുന്നുണ്ട്. കാലികളെ മേച്ചു നടന്ന ഇടയബാലന്‍മാര്‍ക്ക് കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്നും കാട്ടിലകപ്പെട്ടുപോയ അവര്‍ക്ക് ദാഹം മാറ്റാനായി നീരുറവ കാണിച്ചുകൊടുത്തെന്നുമാണ് ഐതീഹ്യം. എ.ഡി.345ല്‍ ക്‌നായി തോമായോടൊപ്പം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ഏദേസക്കാരന്‍ മാര്‍ യൗസേപ്പ് മെത്രാനാണ് പള്ളി ആശീര്‍വദിച്ചത്.

Photo Courtesy: Sivavkm

29. നിരണം ‌പള്ളി, പത്ത‌നംതിട്ട

29. നിരണം ‌പള്ളി, പത്ത‌നംതിട്ട

ക്രിസ്തുവിന്റെ ശിഷ്യരിൽ ഒരാളായ തോമാ ശ്ലീഹ സ്ഥാ‌പിച്ച പ‌ള്ളിയാണ് പത്തനം‌തിട്ട ജില്ലയിലെ നിരണം പള്ളിയെന്നാണ് വിശ്വാസം. 1912 ഫെബ്രുവരി 14-നാണ് ഇപ്പോൾ കാണുന്ന പള്ളി കൂദാശ ചെയ്തിരിക്കുന്നത്. മലങ്കര ഓർത്തോഡൊക്സ് സഭയുടെ കീഴിലുള്ള ഈ പള്ളി കേരള‌ത്തിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്.

Photo Courtesy: Arayilpdas, മലയാളം Wikipedia

30. കൊരട്ടിമുത്തിപ്പള്ളി, ചാലക്കു‌ടി

30. കൊരട്ടിമുത്തിപ്പള്ളി, ചാലക്കു‌ടി

പ്രശസ്തമായ കൊരട്ടിമുത്തിപ്പള്ളി സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെയായിട്ടാണ്. 1381ൽ ആണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. പൂവൻകുല നേർച്ച, മുട്ടിലിഴയൽ നേർച്ച എന്നിവയാണ് ഇവിടുത്തെ പ്രധാന നേർച്ചകൾ. ഇന്ത്യയിൽ വേളങ്കണ്ണിപ്പള്ളിക്ക് ശേഷം ഏറ്റവും പ്രാധാന്യമുള്ള മരിയൻ ദേവാലയമാണ് ഇത്.

Photo Courtesy: Manojk

31. ഇടുക്കി ഡാം

31. ഇടുക്കി ഡാം

ഇടുക്കി ഡാം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമാണ് ഇടുക്കിഡാം. ഇടുക്കി ജില്ലയില്‍ പെരിയാറിന് കുറുകേയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമാണ് ഇത്.

Photo Courtesy : K S E B‎

32. കൃഷ്ണപുരം കൊട്ടാ‌രം, ആലപ്പുഴ

32. കൃഷ്ണപുരം കൊട്ടാ‌രം, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ കൊട്ടാരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്. പിന്നീട് പലവട്ടം കൊട്ടാരം പുതുക്കിപ്പണിയുകയും മറ്റും ചെയ്തിട്ടുണ്ട്.

Photo Courtesy: Virtualshyam

33. പുനലൂര്‍ തൂക്കു‌പാലം, കൊ‌ല്ലം

33. പുനലൂര്‍ തൂക്കു‌പാലം, കൊ‌ല്ലം

1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്.

Photo Courtesy: Jpaudit

34. കോട്ടയം കത്തീഡ്രല്‍, കോട്ടയം

34. കോട്ടയം കത്തീഡ്രല്‍, കോട്ടയം

കോട്ടയത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒരു ‌കെട്ടി‌ടമാണ് വിമലഗിരി കത്തീഡ്രല്‍.

Photo Courtesy: Groundhopping Merseburg

35. ആറന്മുള ക്ഷേത്രം, പത്തനംതിട്ട

35. ആറന്മുള ക്ഷേത്രം, പത്തനംതിട്ട

പത്തനംതി‌ട്ടയുടെ മു‌ഖമെന്ന് വേണമെങ്കില്‍ ആറന്മുള ക്ഷേത്രത്തെ വിശേഷിപ്പിക്കാം. ആറന്മുള ഗ്രാമത്തില്‍ പമ്പയാറിന്റെ തീരത്തുള്ള ഈ മനോഹരക്ഷേത്രവും പൗരാണിക ശില്‍പ്പകല തീര്‍ത്ത ദൃശ്യഭംഗിയുടെ ഉദാഹരണമാണ്. വൃത്താകൃതിയിലുള്ളതാണ് ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടം.

Photo Courtesy: Sudhirn

36. മലമ്പുഴ ഡാം, പാലക്കാട്

36. മലമ്പുഴ ഡാം, പാലക്കാട്

കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്‍ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്.

Photo Courtesy: Ranjithsiji

37. ച‌മ്രവട്ടം പാലം, മലപ്പുറം

37. ച‌മ്രവട്ടം പാലം, മലപ്പുറം

ഭാരതപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ഈ പാലം ചമ്രവട്ടത്താണ് സ്ഥിതി ചെയ്യുന്നത് അതിനാല്‍ ചമ്രവട്ടം പാലമെന്നും ഈ പാലം അറിയപ്പെടുന്നുണ്ട്. 978 മീറ്റര്‍ നീളമുള്ള ഈ പാലത്തിന് പത്തരമീറ്റര്‍ വീതിയുണ്ട്. 2012 മെയില്‍ ആണ് ഈ പാലം കമ്മീഷന്‍ ചെയ്തത്. തിരൂരും പൊന്നാനിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

Photo Courtesy: Danyprasad

38. കാഞ്ഞിരമറ്റം മാഹദേവ ക്ഷേത്രം, തൊടുപുഴ

38. കാഞ്ഞിരമറ്റം മാഹദേവ ക്ഷേത്രം, തൊടുപുഴ

ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് കാഞ്ഞിരമറ്റം മാഹദേവ ക്ഷേത്രം ‌സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്ര‌ത്തിലെ പ്രധാന പ്രതിഷ്ട.

Photo Courtesy: RajeshUnuppally at ml.wikipedia

39. വൈക്കം മഹാദേവ ക്ഷേത്രം, വൈക്കം

39. വൈക്കം മഹാദേവ ക്ഷേത്രം, വൈക്കം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.

Photo Courtesy: Georgekutty

40. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, പെരളശ്ശേരി

40. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, പെരളശ്ശേരി

കണ്ണൂരില്‍ നിന്നും 14 കിലോമീറ്റര്‍ മാറി കണ്ണൂര്‍ - കൂത്തുപറമ്പ പാതയിലാണ് പെരശേരി എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമാണ് പെരളശേരിയില പ്രധാനപ്പെട്ട ആകര്‍ഷണം.

Photo Courtesy: Baburajpm at ml.wikipedia

41. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേ‌ത്രം, ഏ‌റ്റുമാനൂർ

41. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേ‌ത്രം, ഏ‌റ്റുമാനൂർ

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്‍റിംഗുകളാണ്.

Photo Courtesy: Rklystron

42. ബോ‌ൾഗാട്ടി പാലസ്, കൊച്ചി

42. ബോ‌ൾഗാട്ടി പാലസ്, കൊച്ചി

ബോൾഗാട്ടി പാലസ് 1744ൽ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്. കൊച്ചിയ്ക്ക് അടുത്തുള്ള മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്.

Photo Courtesy: Challiyan

43. കൊല്ലങ്ങോട് പാലസ്, തൃശൂർ

43. കൊല്ലങ്ങോട് പാലസ്, തൃശൂർ

തൃശൂരിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തൃശൂരിലെ പ്രശസ്തമായ ആർട്ട് മ്യൂസിയമാണ് ഇപ്പോൾ ഈ കൊട്ടാരത്തിൽ.

Photo Courtesy: Edukeralam

44. കവടിയാർ കൊട്ടാരം, തിരു‌വനന്ത‌പുരം

44. കവടിയാർ കൊട്ടാരം, തിരു‌വനന്ത‌പുരം

കവടിയാർ കൊട്ടാരം തിരുവനന്തപുരത്താണ് കവടിയാർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മൂലം തിരുനാൾ മഹാരാജാവ് തന്റെ മരുമകളായിരുന്ന സേതു പാർവതി ഭായ് തമ്പുരാട്ടിക്ക് 1915ൽ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Manu rocks

45. കുതിരമാളിക, തിരുവനന്ത‌പുരം

45. കുതിരമാളിക, തിരുവനന്ത‌പുരം

കുതിരമാളിക കുതിരമാളിക എന്നറിയപ്പെടുന്ന പുത്തൻമാളിക കൊട്ടാരം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ്.

Photo Courtesy: Dinakarr

46. മട്ടാഞ്ചേരി കൊട്ടാരം, മട്ടാഞ്ചേരി

46. മട്ടാഞ്ചേരി കൊട്ടാരം, മട്ടാഞ്ചേരി

കൊച്ചി മട്ടാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ഡച്ച് കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്.

Photo Courtesy: P.K.Niyogi

47. പന്തളം കൊട്ടാരം, പ‌ന്തളം

47. പന്തളം കൊട്ടാരം, പ‌ന്തളം

പത്തനംതിട്ട ജില്ലയിലെ പന്തളത്ത് അച്ചൻകോവിലാറിന്റെ കരയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധമുള്ള പന്തളം രാജകുടുംബത്തിന്റേതാണ് ഈ കൊട്ടാരം

Photo Courtesy: Anoopan

48. ശക്തൻതമ്പുരാൻ പാലസ്, തൃശൂർ

48. ശക്തൻതമ്പുരാൻ പാലസ്, തൃശൂർ

തൃശൂർ നഗരത്തിലാണ് ശക്തൻതമ്പുരൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ്മ തമ്പുരാൻ 1795ൽ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Sibyav

49. വരിക്കാശ്ശേ‌രിമന, ഒറ്റപ്പാലം

49. വരിക്കാശ്ശേ‌രിമന, ഒറ്റപ്പാലം

കേരളത്തിലെ നാലുകെട്ടുകൾക്ക് ഉത്തമ ഉദാഹ‌രണമാണ് ഈ ‌മന. ഒറ്റപ്പാലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയായാണ് ഈ മന സ്ഥിതി ചെയ്യുന്നത്.
Photo courtesy : Krishnan Varikkasseri

50. ഒളപ്പമണ്ണമന, ചെർപ്പുള‌ശ്ശേരി

50. ഒളപ്പമണ്ണമന, ചെർപ്പുള‌ശ്ശേരി

പാലക്കാട് ജില്ലയിലെ ചെർപ്പളശ്ശേരിയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്. ഏക ദേശം 300 വർഷത്തെ ‌പഴക്കം ഈ മനയ്ക്കുണ്ട്.

Please Wait while comments are loading...