Search
  • Follow NativePlanet
Share
» »അശ്ചര്യപ്പെട്ടോളു! ഇതാ 50 കൊട്ടാരങ്ങള്‍!!!

അശ്ചര്യപ്പെട്ടോളു! ഇതാ 50 കൊട്ടാരങ്ങള്‍!!!

By Maneesh

ആയിരക്കണക്കിന് നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു പഴയകാലത്തെ ഇന്ത്യ. അവിടെയൊക്കെ രാജക്കന്മാരും ഉണ്ടായിരുന്നു. ഇവര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ച കൊട്ടാരങ്ങള്‍ ഇന്ന് കാഴ്ചക്കാര്‍ക്ക് അത്ഭുതങ്ങളാണ്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ കൊട്ടാരങ്ങള്‍ ഉള്ളത്.

പലരാജക്കന്‍മാരും തങ്ങള്‍ക്ക് താമസിക്കാന്‍ ഒന്നിലധികം കൊട്ടാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു പക്ഷെ ഇന്ത്യയില്‍ മാത്രമായിരിക്കും ഇത്രയധികം കൊട്ടാരങ്ങള്‍ ഉള്ളത്. ഇന്ത്യയിലെ പ്രശസ്തമായ അന്‍പത് രാജകൊട്ടാരങ്ങള്‍ നമുക്ക് പരിചയപ്പെടാം.

സഞ്ചാരികള്‍ക്ക് വേനല്‍ക്കാല വസതി ഒരുക്കി കേരളം

ഇവയില്‍ ചില കൊട്ടാരങ്ങള്‍ ഇപ്പോള്‍ ഹോട്ടലുകളാണ്. ചില കൊട്ടാരങ്ങള്‍ മ്യൂസിയങ്ങളാണ്. എന്തായാലും ഈ കൊട്ടാരങ്ങളെല്ലാം സഞ്ചാരികളെ ആകര്‍ഷിപ്പിക്കും എന്ന കാര്യത്തില്‍ സംശയം തീരെ വേണ്ട. ഇന്ത്യയിലെ പ്രശസ്തമായ ആ അന്‍പത് കൊട്ടാരങ്ങള്‍ നമുക്ക് ഒന്നു കാണാം.

ആഗഖാൻ പാലസ്, പൂനെ

ആഗഖാൻ പാലസ്, പൂനെ

സുല്‍ത്താന്‍ മുഹമ്മദ് ഷാ, ആഗ ഖാന്‍ മൂന്നാമന്‍ എന്നിവരാണ് ഈ കൊട്ടാരം പണിതത്. ബ്രിട്ടീഷ് ഭരണകാലത്ത് ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികളെ ബ്രിട്ടീഷ് സൈന്യം ഇവിടെ തടങ്കലിലാക്കിയിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് പിന്നാലെ മഹാത്മാഗാന്ധിയും ഭാര്യ കസ്തൂര്‍ബയും ഇവിടെ തടവില്‍ കഴിഞ്ഞിട്ടുണ്ട്.

Photo Courtesy: Khushroo Cooper

ചൗമഹല പാലസ്, ഹൈദരാബാദ്

ചൗമഹല പാലസ്, ഹൈദരാബാദ്

ഇറാനിലെ ഷായുടെ കൊട്ടാരത്തിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള കൊട്ടാരത്തിന്റെ നിര്‍മാണം പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയെങ്കിലും 10 വര്‍ഷമെടുത്താണ് പൂര്‍ത്തിയായത്.

Photo Courtesy: Ritwick Sanyal

ലാൽഗഡ് പാലസ്, ബീകനീർ

ലാൽഗഡ് പാലസ്, ബീകനീർ

1902ല്‍ രാജാ ഗംഗ സിങ് പണികഴിപ്പിച്ചതാണ് ചുവന്നകല്ലില്‍ തീര്‍ത്ത ഈ വിസ്മയം. തന്റെ പിതാവായ കിങ് ലാല്‍ സിങിന്റെ ഓര്‍മ്മയ്ക്കായിട്ടാണത്രേ രാജാവ് ഈ കൊട്ടാരം പണിതത്. രജപുത്, മുഗള്‍, യൂറോപ്യന്‍ വാസ്തുശൈലികള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഈ കൊട്ടാരത്തിന്റെ ഡിസൈന്‍ ഉണ്ടാക്കിയത് സര്‍ സ്വിന്‍ടണ്‍ ജേക്കബ് എന്ന ശില്‍പിയാണത്രേ.

ഫാലക്നുമ പാലസ്, ഹൈദരാബാദ്

ഫാലക്നുമ പാലസ്, ഹൈദരാബാദ്

ആകാശത്തിന്റെ കണ്ണാടി' എന്ന് ഉറുദുവില്‍ അര്‍ഥം വരുന്ന ഫലക്ക് നാമ കൊട്ടാരത്തിന്‍െറ നിര്‍മാണം 1884ലാണ് തുടങ്ങിയത്. ഹൈദരാബാദിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് വികാറുല്‍ ഉംറക്ക് വേണ്ടി നിര്‍മിച്ച കൊട്ടാരം പിന്നീട് നൈസാമിന് കൈമാറുകയായിരുന്നു.

Photo Courtesy: Mohan.mssg

ചെട്ടിനാട് പാലസ്, കാരക്കുടി

ചെട്ടിനാട് പാലസ്, കാരക്കുടി

ഡോക്ടര്‍ അണ്ണാമല ചെട്ടിയാരാണ് 1912 ല്‍ ഇത് രൂപകല്പന ചെയ്തത്. അക്കാലത്തെ സാങ്കേതിക വിദ്യയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്കുന്നതിനാല്‍ ഇന്ത്യാചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് ഈ പാലസിനുള്ളത്.

Photo Courtesy: Karthick jack

ലക്ഷ്മി വിലാസ് കൊട്ടാരം, വഡോദര

ലക്ഷ്മി വിലാസ് കൊട്ടാരം, വഡോദര

മഹാരാജ സയാജിറാവുവിന്‍റെ കാലത്ത് 1890ല്‍ പണികഴിപ്പിച്ചതാണ്‌ ലക്ഷ്മി വിലാസ് കൊട്ടാരം. മേജര്‍ ചാള്‍സ് മാന്‍റിനെയാണ്‌ ഇത് നിര്‍മ്മിക്കാന്‍ നിയോഗിച്ചത്. പിന്നീട് ആര്‍ എഫ് ചിസോം ആണ്‌ കൊട്ടാരം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ഇസ്ലാമിക് യൂറോപ്യന്‍ രീതികള്‍ സമന്യയിപ്പിച്ചാണ്‌ ഈ കൊട്ടാരം പണി കഴിപ്പിച്ചിരിക്കുന്നത്.

Photo Courtesy: Emmanuel DYAN

സിറ്റിപാലസ്, ജയ്പ്പൂർ

സിറ്റിപാലസ്, ജയ്പ്പൂർ

നഗരത്തിലെ പ്രധാന ഹെറിറ്റേജ് സൈറ്റായ സിറ്റി പാലസ് സ്ഥിതിചെയ്യുന്നത് നഗരഹൃദയത്തിലാണ്. ജയ്പൂരിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നാണ് ഈ കൊട്ടാരം. മഹാരാജാ സവായ് ജയ് സിങ്ങാണ് ഇത് പണികഴിപ്പിച്ചത്. രജപുത്, മുകള്‍ ശൈലിസമന്വയിപ്പിച്ചുകൊണ്ടാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം.

Photo Courtesy: McKay Savage

അമർ മഹൽ, ജമ്മു

അമർ മഹൽ, ജമ്മു

ദോഗ്രയിലെ നാടുവാഴിയായിരുന്ന രാജാ അമര്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറുകളില്‍ പണിത കൊട്ടാരമാണ് അമര്‍ മഹല്‍. ഒരു ഫ്രഞ്ച് ശില്പി രൂപകല്പന ചെയ്തതിനാലാവാം ഫ്രാന്‍സിലുള്ള ഒരു മാടമ്പി ഭവനത്തിന്റെ സാമ്യതകള്‍ ഇതിനുണ്ട്. ചുവന്ന മണല്‍കല്ലുകളാണ് അമര്‍ മഹലിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

Photo Courtesy: Pp saha

ബാംഗ്ലൂർ പാലസ്, ബാംഗ്ലൂർ

ബാംഗ്ലൂർ പാലസ്, ബാംഗ്ലൂർ

നഗരഹൃദയത്തില്‍ പാലസ് ഗാഡനിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ജയമഹലിനും സദാശിവ നഗറിനുമിടയിലാണിത്. 1862ല്‍ റെവറന്റ് ഗാരെറ്റ് ആണ് ഇതിന്റെ പണികള്‍ തുടങ്ങിയത്. ഇംഗ്ലണ്ടിലെ വന്‍സര്‍ കാസില്‍ പോലെ ഒരു കൊട്ടാരം എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് ഈ കെട്ടിടം 1884ല്‍ വോഡയാര്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന ചാമരാജ വോഡയാര്‍ വാങ്ങുകയായിരുന്നു.

Photo Courtesy: SMit224

ഫേൺഹിൽ പാലസ്, ഊട്ടി

ഫേൺഹിൽ പാലസ്, ഊട്ടി

മൈസൂർ മഹാരാജാവിന്റെ വേനൽക്കാല വസതിയായിരുന്നു ഊട്ടിയിലെ ഫേൺഹിൽ പാലസ്. 1844ൽ ആണ് സ്വിസ് ഷാലറ്റിന്റെ മാത്രകയിൽ ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Ascidian

നാൽക്ക്നാട് പാ‌ലാസ്, കൂർഗ്

നാൽക്ക്നാട് പാ‌ലാസ്, കൂർഗ്

കൂർഗിലാണ് നാൽക്ക് നാട് പാലസ് സ്ഥിതി ചെയ്യുന്നയ്ജ്. 1792നും 1794നും ഇടയിലാണ് ഈ കൊട്ടാരം നിർമ്മിച്ചത്. കൂർഗ് ജില്ലയിലെ യാവകപഡി ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Hitha Nanjappa

പത്മനാഭപുരം കൊട്ടാരം, നാഗർ കോവിൽ

പത്മനാഭപുരം കൊട്ടാരം, നാഗർ കോവിൽ

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്ററും നാഗർകോവിൽ നിന്ന് 20 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.


Photo Courtesy: Kumbalam

മൈസൂർ കൊട്ടാരം, മൈസൂർ

മൈസൂർ കൊട്ടാരം, മൈസൂർ

മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. അംബ വിലാസ് പാലസ് എന്നൊരു പേരു കൂടിയുണ്ട് ഈ കൊട്ടാരത്തിന്. ഇന്തോ - അറബ്, റോമന്‍, ദ്രവീഡിയന്‍ നിര്‍മാണരീതികളുടെ സങ്കലനമാണ് ഈ മൂന്നുനില കൊട്ടാരം.

തിരുമല നായ്ക്കർ മഹൽ, മധുര

തിരുമല നായ്ക്കർ മഹൽ, മധുര

പതിനാറാം നൂറ്റാണ്ടിലാണ് തിരുമലൈ നായക്കര്‍ കൊട്ടാരം പണികഴിപ്പിച്ചത്. മധുരയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മനോഹരമായ ഈ കൊട്ടാരം. നായക്ക് രാജാവായ തിരുമലൈ നായക്കാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.

ദരിയ ദൗളത് ബാഗ്, ശ്രീരംഗപട്ടണം

ദരിയ ദൗളത് ബാഗ്, ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ടിപ്പുവിന്റെ പ്രശസ്തമായ വേനല്‍ക്കാല വസതിയായ ദരിയ ദൗലത് ബാഗ്. വിശാലമായ പുന്തോട്ടത്തിന് നടുവിലാണ് ദരിയ ദൗലത് ബാഗ് സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് ഇതിന്റെ പണി ആരംഭിച്ചത്.

Photo Courtesy: Ahmad Faiz Mustafa

തഞ്ചാവൂർ കൊട്ടാരം, തഞ്ചാവൂർ

തഞ്ചാവൂർ കൊട്ടാരം, തഞ്ചാവൂർ

തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സുന്ദരമായ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ചോള രാ‌ജക്കന്മാരുടെ ഭരണകാലത്താണ് ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്.

Photo Courtesy: Melanie-m

ലളിത മഹൽ, മൈസൂർ

ലളിത മഹൽ, മൈസൂർ

മൈസൂരില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരത്തായി ചാമുണ്ഡി ഹില്‍സിന്റെ താഴ്‌വാരത്താണ് ലളിതമഹല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളുടെ നടുവിലായാണ് ഈ കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ വൈസ്രോയിക്കായി 1921ല്‍ മഹാരാജാവായ കൃഷ്ണരാജ വോഡയാര്‍ നാലാമനാണ് ഈ കൊട്ടാരം നിര്‍മിച്ചത്.

താമുക്കം പാലസ്, മധുര

താമുക്കം പാലസ്, മധുര

മധുരയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വേനൽക്കാല വസതി എന്നാണ് താമുക്കം എന്ന തമിഴ് വാക്കിന്റെ അർത്ഥം. 1670ൽ ആണ് ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്.

ജയ് വിലാസ് മഹല്‍, ഗ്വാളിയാർ

ജയ് വിലാസ് മഹല്‍, ഗ്വാളിയാർ

സിന്ധ്യ വംശ രാജാക്കന്മാരുടെയും പൂര്‍വ്വികരുടെയും വാസസ്ഥാനമാണ് ജയ് വിലാസ് മഹല്‍. 1809 ല്‍ ജിയാജി റാവു സിന്ധ്യയാണ് കൊട്ടാരം നിര്‍മ്മിച്ചത്. ഇതിന്റെ ഒരു ഭാഗം ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു. ലഫ്. കേണല്‍ സര്‍ മൈക്കള്‍ ഫിലോസാണ് ജയ് വിലാസ് മഹലിന്റെ വാസ്തു ശില്പി.

Photo Courtesy: Shobhit Gosain

ചൊക്കനാഥ നായക് പാലസ്, തിരുച്ചിറപ്പള്ളി

ചൊക്കനാഥ നായക് പാലസ്, തിരുച്ചിറപ്പള്ളി

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്. റാണി മംഗമ്മാൾ മഹൽ എന്നാണ് ഈ കൊട്ടാരത്തിന്റെ പേര്. തിരുച്ചിറപ്പള്ളിയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Avionsuresh

ജഗൻമോഹൻ പാലസ്, മൈസൂർ

ജഗൻമോഹൻ പാലസ്, മൈസൂർ

കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിലെ മറ്റൊരു കൊട്ടാരമാണ് ജഗൻമോഹൻ പാലസ്. 1861ൽ ആണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയായത്.

അമർസിംഗ് പാലസ്, ജയ്സാൽമീർ

അമർസിംഗ് പാലസ്, ജയ്സാൽമീർ

അമര്‍ സാഗര്‍ കായലിന്‍റെ തീരത്താണ് അമര്‍ സിംഗ് കൊട്ടാരം. ഈ കായലിനു ചുറ്റും കല്ലില്‍ കൊത്തിയെടുത്ത മൃഗങ്ങളുടെ രൂപങ്ങള്‍ കാണാം. പണ്ടത്തെ രാജകുടുംബാംഗങ്ങളുടെ രക്ഷകന്മാരാണ് ഇവ എന്നൊരു കേള്‍വിയുണ്ട്. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരെയാണ് കൊട്ടാരം.

Photo Courtesy: Flicka

ഛത്രപതി ശാഹു പാലസ്, കോലാപൂർ

ഛത്രപതി ശാഹു പാലസ്, കോലാപൂർ

കോലാപ്പൂര്‍ രാജാവായിരുന്ന ഛത്രപതി ഷാഹു മഹാരാജിന്‍െറ കൊട്ടാരമാണ് ഷാഹു മ്യൂസിയമായി രൂപാന്തരപ്പെടുത്തിയിട്ടുള്ളത്. ബ്ളാക്ക് പോളിഷ്ഡ് സ്റ്റോണില്‍ ബ്രിട്ടീഷ് ഹിന്ദു ശില്‍പ്പകലയുടെ സമ്മിശ്ര രൂപമായ ഈ കൊട്ടാരത്തില്‍ കോലാപ്പൂരിന്‍െറ ചരിത്രം സന്ദര്‍ശകര്‍ക്ക് വിളിച്ചോതുന്ന നിരവധി വസ്തുക്കള്‍ ഉണ്ട്.

Photo Courtesy: Vijayshankar.munoli

ഗജ്‌നെര്‍ പാലസ്, ബിക്കാനീര്‍

ഗജ്‌നെര്‍ പാലസ്, ബിക്കാനീര്‍

ബിക്കാനീര്‍ നഗരത്തിന് അടുത്തുള്ള ഗജ്‌നര്‍ എന്ന സ്ഥലത്ത് വനത്തിനുള്ളിലായിട്ടാണ് ഈ കൊട്ടാരമുള്ളത്. ഒരു തടാകക്കരയില്‍ നില്‍ക്കുന്ന ഈ കൊട്ടാരം പണികഴിപ്പിച്ചത് രാജ ഗംഗ സിങാണ്. ഇതും ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരിക്കുന്നത്.

ആ‌ൽബർട്ട് ഹാൾ, ജയ്പൂർ

ആ‌ൽബർട്ട് ഹാൾ, ജയ്പൂർ

1886ല്‍ മഹാരാജ സവായ് രാം സിങ്ങാണ് ഈ കെട്ടിടം പണിതീര്‍ത്തത്. അന്ന് 4ലക്ഷം രൂപ ചെലവിട്ട് ക്ഷാമ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായിട്ടാണേ്രത ഇത് നിര്‍മ്മിച്ചത്. നിവാസ് ബാഗ് എന്ന മനോഹരമായ പൂന്തോട്ടത്തിനകത്താണ് ഈ കെട്ടിടം നില്‍ക്കുന്നത്. സര്‍ സ്വിന്‍ടണ്‍ ജേക്കബാണ് ഈ കെട്ടിടത്തിന്റെ ഡിസൈനര്‍.

ഉജ്ജയന്ത പാലസ്, അഗർത്തല

ഉജ്ജയന്ത പാലസ്, അഗർത്തല

ഉജ്ജയാന്ത കൊട്ടാരം ഇപ്പോള്‍ ത്രിപുര നിയമസഭാ മന്ദിരമാണ്‌. അഗര്‍ത്തലയിലെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നാണ്‌ ഉജ്ജയാന്ത കൊട്ടാരം. ഇന്തോ-ഗ്രീക്ക്‌ ശൈലിയിലുള്ള കൊട്ടാരം നിര്‍മ്മിച്ചത്‌ രാധാകിഷോര്‍ മാണിക്യ മഹാരാജാവ്‌ ആണ്‌.

Photo Courtesy: Swarupskd.wiki

ഹവാ മഹൽ, ജയ്പൂർ

ഹവാ മഹൽ, ജയ്പൂർ

1799ല്‍ ജയ്പൂര്‍ വാണിരുന്ന കവികൂടിയായിരുന്ന രാജാ സവായ് പ്രതാപ് സിങ് പണികഴിപ്പിച്ചതണ് ഈ കെട്ടിടം. ജൊഹരി ഹസാറിനടുത്തായി സ്ഥിതിചെയ്യുന്ന അഞ്ചു നിലയുള്ള ഈ കെട്ടിടം ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള കല്ലുകളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കുച്ച് ബീഹാർ പാലസ്, കുച്ച് ബീഹാർ

കുച്ച് ബീഹാർ പാലസ്, കുച്ച് ബീഹാർ

പശ്ചിമ ബംഗാളിലെ കുച്ച് ബീഹാറിൽ എത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് രാജ്ബാരി എന്നും അറിയപ്പെടുന്ന രാജകൊട്ടാരം. കൂറ്റന്‍ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച വെള്ളനിറത്തിലുള്ള ഈ കൊട്ടാരത്തിലായിരുന്നു കുച്ച് ബീഹാറിന്റെ ശില്‍പ്പികളായ രാജാക്കന്‍മാര്‍ താമസിച്ചിരുന്നത്.

ജഗ്‌മന്ദിർ പാലസ്, കോട്ട

ജഗ്‌മന്ദിർ പാലസ്, കോട്ട

രാജസ്ഥാനിലെ കോട്ടയിലെ കൃത്രിമ തടാകമായ കിഷോര്‍ സാഗര്‍ തടാകത്തിനു മധ്യത്തിലാണ്‌ ജഗ് മന്ദിര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1346-ല്‍ ബുന്ദി യിലെ ദേരാ ദെഹ് രാജകുമാരന്‍ തടാകവും 1740-ല്‍ കോട്ടാ ഭരിച്ച രാജ്ഞി മാരില്‍ ഒരാള്‍ കൊട്ടാരവും നിര്‍മ്മിച്ചു. ചെങ്കല്ലു കൊണ്ട് പണിഞ്ഞ ഈ കൊട്ടാരം കാഴ്ചയില്‍ അതി മനോഹരമാണ്

പഞ്ച് മഹൽ, ആഗ്ര

പഞ്ച് മഹൽ, ആഗ്ര

ആഗ്രയിലാണ് പഞ്ച് മഹൽ സ്ഥിതി ചെയ്യുന്നത്. അഞ്ച് നിലയുള്ള മട്ടുപ്പാവാണിത്. അക്ബറിന്റെ ഏറ്റവും പ്രിയങ്കരികളായ മൂന്ന് പത്നിമാര്‍ക്കും മറ്റ് അന്തപ്പുര സ്ത്രീകള്‍ക്കുമുള്ള വേനല്‍ കാലവസതി ആയിട്ടാണ് പ്രധാനമായും ഇത് പണിതത്. ചക്രവര്‍ത്തിയുടെ അനേകം പത്നിമാരില്‍ ഒരുവളായ ജോധാഭായിയുടെ രമ്യഹര്‍മ്മത്തിനരികിലാണിത്.

ആംബേർ പാലസ്, ജയ്പൂർ

ആംബേർ പാലസ്, ജയ്പൂർ

രാജാ മാന്‍സിങ്, മിര്‍സ രാജ് ജയ് സിങ്, സവായ് ജയ് സിങ് എന്നിവര്‍ പലകാലങ്ങളിലായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏതാണ്ട് 200 വര്‍ഷങ്ങളെടുത്താണത്രേ ഈ കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ജയ്പൂര്‍ നഗരമുണ്ടാകുന്നതിന് മുമ്പേ ഏഴ് വര്‍ഷത്തോളം കച്ചാവഹയിലെ ഭരണാധികാരികളുടെ തലസ്ഥാനമായിരുന്നു ഇത്.

Photo Courtesy: Rod Waddington

ഫത്തേപ്രകാശ് പാലസ്, ഉദയ്പൂർ

ഫത്തേപ്രകാശ് പാലസ്, ഉദയ്പൂർ

പിച്ചോള തടാകത്തിന് സമീപമാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഹെറിറ്റേജ് ഹോട്ടലാക്കി രൂപാന്തരപ്പെടുത്തിയ കൊട്ടാരത്തിന് മഹാറാണാ ഫത്തേഹ്സിംഗിന്റെ ബഹുമാനാര്‍ഥമാണ് പേരിട്ടിരിക്കുന്നത്.

Photo Courtesy: Arian Zwegers

ജൽമഹൽ, ജയ്പൂർ

ജൽമഹൽ, ജയ്പൂർ

നഗരത്തിലുള്ള ചെറിയൊരു തടാകത്തിന്റെ അടുത്തായിട്ടാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. തടാകക്കരയില്‍ നിന്നും നോക്കിയാല്‍ ജല്‍ മഹല്‍ കാണാം. രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും വേട്ടയ്ക്കുപോകുമ്പോള്‍ താമസിക്കാനായിട്ടാണത്രേ ഇത് പണിതത്.

Photo Courtesy: vsvinaykumar

ജഗ്‌മന്ദിർ, ഉദയ്പൂർ

ജഗ്‌മന്ദിർ, ഉദയ്പൂർ

പിച്ചോള തടാക മധ്യത്തിലെ നാല് ദ്വീപുകളില്‍ ഒന്നിലാണ് ജഗ് മന്ദിര്‍ അല്ലെങ്കില്‍ ലേക്ക് ഗാര്‍ഡന്‍ പാലസ് സ്ഥിതി ചെയ്യുന്നത്. മഹാറാണാ അമര്‍സിംഗ് 1551ലാണ് കൊട്ടാരത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

Photo Courtesy: Philbrest

ഫൂൽമഹൽ, കിഷൻ‌ഗഡ്

ഫൂൽമഹൽ, കിഷൻ‌ഗഡ്

കിഷന്‍ഗഡ് മഹാരാജാവിന്റെ കൊട്ടാരമായിരുന്നു ഫൂല്‍ മഹല്‍ പാലസ് എന്നറിയപ്പെടുന്നത്. 1870 ലാണ് ഇത് നിര്‍മിച്ചത്. നഗരമധ്യത്തിലുളള ഈ മനോഹരമായ കൊട്ടാരം ഇന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കിഷന്‍ഗഡിലെ പ്രധാന ഹോട്ടലുകളിലൊന്നാണ്

ലേക് പാലസ്, ഉദയ്പൂർ

ലേക് പാലസ്, ഉദയ്പൂർ

പിച്ചോളതടാകമധ്യത്തിലെ ജഗ്നിവാസ് ദ്വീപിലാണ് വെണ്ണക്കല്‍ ഭിത്തികള്‍ കൊണ്ട് നിര്‍മിച്ച ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മഹാറാണ ജഗത് സിംഗ് 1743ല്‍ വേനല്‍ക്കാല വസതിയായി നിര്‍മിച്ച ഈ കൊട്ടാരം ഇപ്പോള്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്.

ഉമയ്ത് ഭവൻ പാലസ്, ജോധ്പൂർ

ഉമയ്ത് ഭവൻ പാലസ്, ജോധ്പൂർ

മഹാരാജാ ഉമൈദ് സിങ്ങിന്‍റെ സ്മരണയിലാണ് ഈ കൊട്ടാരത്തിന് പേരു കിട്ടിയത്. ചിത്തര്‍കുന്നുകളിലുള്ള കൊട്ടാരമായതിനാല്‍ ചിത്തര്‍കൊട്ടാരം എന്നും ഇതറിയപ്പെടുന്നു.

Photo Courtesy: Ajajr101

സിറ്റി പാലസ്, ഉദയ്പൂർ

സിറ്റി പാലസ്, ഉദയ്പൂർ

ഉദയ്പൂരിലെ ഏറ്റവും തലയെടുപ്പുള്ള കൊട്ടാരങ്ങളിലൊന്നാണ് സിറ്റി പാലസ്. 1559ല്‍ മഹാറാണ ഉദയ് മിര്‍സാ സിംഗ് സിസോദിയ രാജവംശത്തിന്റെ ആസ്ഥാനമായി നിര്‍മിച്ച ഈ കൊട്ടാരസമുച്ചയത്തില്‍ പ്രധാന കൊട്ടാരം കൂടാതെ 11 കൊട്ടാരങ്ങളാണ് ഉള്ളത്. പിച്ചോള തടാക തീരത്തിന്റെ അഴകിന് മാറ്റുകൂട്ടുന്ന ഈ കൊട്ടാരം പോലൊന്ന് രാജസ്ഥാനില്‍ വേറൊന്നില്ല.


Photo Courtesy: Shahbaz Khan

കവടിയാർ പാലസ്, തിരുവനന്തപുരം

കവടിയാർ പാലസ്, തിരുവനന്തപുരം

തിരുവനന്തപുരത്താണ് കവടിയാർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മൂലം തിരുനാൾ മഹാരാജാവ് തന്റെ മരുമകളായിരുന്ന സേതു പാർവതി ഭായ് തമ്പുരാട്ടിക്ക് 1915ൽ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Manu rocks

ശക്തൻതമ്പുരാൻ പാലസ്, തൃശൂർ

ശക്തൻതമ്പുരാൻ പാലസ്, തൃശൂർ

തൃശൂർ നഗരത്തിലാണ് ശക്തൻതമ്പുരൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ്മ തമ്പുരാൻ 1795ൽ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Sibyav

ഹിൽപാലസ്, കൊച്ചി

ഹിൽപാലസ്, കൊച്ചി

കൊച്ചിരാജാവിന്റെ കൊട്ടാരമായിരുന്ന ഹിൽപാലസ് നിർമ്മിച്ചത് 1865ൽ ആണ്. ആർക്കിയോളജി വകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരം ഇപ്പോൾ ഒരു ആർക്കിയോളജി മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയമാണ് ഈ കൊട്ടാരം.

Photo Courtesy: Gokulvarmank

കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം

കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം

തിരുവനന്തപുരത്തെ പ്രധാന സാംസ്കാരിക കേന്ദ്രമാണ് കനകക്കുന്ന് കൊട്ടാരം. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരം നിർമ്മിച്ചത് ശ്രീ മൂലം തിരുനാൾ മഹാരാജാവാണെന്നാണ് കരുതുന്നത്.
Photo Courtesy: Sajiv Vijay

ബോൾഗാട്ടി പാലസ്, കൊച്ചി

ബോൾഗാട്ടി പാലസ്, കൊച്ചി

1744ൽ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്. കൊച്ചിയ്ക്ക് അടുത്തുള്ള മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്.

Photo Courtesy: Innotata

കൃഷ്ണപുരം പാലസ്, കൃഷ്ണപുരം

കൃഷ്ണപുരം പാലസ്, കൃഷ്ണപുരം

ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.

Photo Courtesy: Appusviews

കുതിരമാളിക, തിരുവനന്തപുരം

കുതിരമാളിക, തിരുവനന്തപുരം

കുതിരമാളിക എന്നറിയപ്പെടുന്ന പുത്തൻമാളിക കൊട്ടാരം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ്.

Photo Courtesy: Dinakarr

ഹാൽസ്യോൺ കാസ്റ്റിൽ

ഹാൽസ്യോൺ കാസ്റ്റിൽ

ഹാൽസ്യോൺ കാസ്റ്റിൽ
Photo Courtesy: Dave Conner

പന്തളം കൊട്ടാരം, പന്തളം

പന്തളം കൊട്ടാരം, പന്തളം

പത്തനംതിട്ട ജില്ലയിലെ പന്തളത്ത് അച്ചൻകോവിലാറിന്റെ കരയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധമുള്ള പന്തളം രാജകുടുംബത്തിന്റേതാണ് ഈ കൊട്ടാരം.

Photo Courtesy: Anoopan

കിളിമാനൂർ കൊട്ടാരം, കിളിമാനൂർ

കിളിമാനൂർ കൊട്ടാരം, കിളിമാനൂർ

രാജരവിവർമ്മ ജനിച്ച സ്ഥലമാണ് കിളിമാനൂർ പാലസ്. 1753ൽ ആണ് ഇന്ന് നിലവിലുള്ള ഈ കൊട്ടാരം നിർമ്മിച്ചത്.

Photo Courtesy: Fotokannan

ആറൻമുള കൊട്ടാരം, ആറന്മുള

ആറൻമുള കൊട്ടാരം, ആറന്മുള

ഇരുന്നൂറ് വർഷത്തോളം പഴക്കമുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ടയിലെ ആറൻമുള ഗ്രാമത്തിലാണ്. ആറന്മുള വടക്കേക്കൊട്ടരം എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്.


Photo Courtesy: Ajithchandra

മട്ടാഞ്ചേരി പാലസ്, കൊച്ചി

മട്ടാഞ്ചേരി പാലസ്, കൊച്ചി

പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കൊട്ടാരം കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് സമ്മാനമായി നൽകിയതാണ്.
Photo Courtesy: P.K.Niyogi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X