» »രാവണന്‍ ദൈവമാണ്, എവിടെയാണെന്ന് അറിയുമോ?

രാവണന്‍ ദൈവമാണ്, എവിടെയാണെന്ന് അറിയുമോ?

Posted By: Staff

സീതാദേവിയെ അപഹരിച്ച് കൊണ്ടുപോയ, രാമനാല്‍ കൊല്ലപ്പെട്ട രാവണന്‍ ഒരു ക്രൂര കഥാപാത്രമായിട്ടാണ് പുരാണങ്ങളില്‍ പലതിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാവണനെ ആരാധിക്കുന്ന സ്ഥലങ്ങളും ഇന്ത്യയില്‍ ഉണ്ട്. വിഷ്‌ണുവിന്റെ കാവല്‍ഭടന്മായായിരുന്ന ജയവിജയന്മാര്‍ ഒരു ശാപത്തിന്റെ ഫലമായി ഭൂമിയില്‍ അസുരന്മാരായി ജനിച്ചുവെന്നും അവരാണ് രാവണനും കുംഭകര്‍ണനും എന്നാണ് ഐതീഹ്യം പറയുന്നത്.

ശിവക്ഷേത്രങ്ങളില്‍

ശിവന്റെ കടുത്ത ഭക്തനായാണ് പുരാണങ്ങളില്‍ രാവണനെ അവതരിപ്പിച്ചിട്ടുള്ളത്. അതിനാലാകണം ഇന്ത്യയിലെ പല ശിവക്ഷേത്രങ്ങളിലും രാവണന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതാ‌യി കാണാം. കര്‍ണാടകയിലെ ഹാസനിലുള്ള ഹാസനാമ്പ ക്ഷേത്രത്തില്‍ കലാഹൃദയമുള്ള രാവണനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ കാണാവുന്ന ഏക ചിത്രം പത്ത് തലയുള്ള രാവണന്റേതാണ്. രാവണന്‍ വീണ വായിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആയോധ്യ മാത്രമല്ല, ശ്രീ‌രാമനുമായി ബന്ധമുള്ള സ്ഥലങ്ങള്‍ വേറേയുമുണ്ട്

രാവണന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങളും 6 ക്ഷേത്രങ്ങളും പരിചയപ്പെടാം

01. ജന്മസ്ഥലം നോയ്ഡയില്‍

01. ജന്മസ്ഥലം നോയ്ഡയില്‍

ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയ്ഡയിലെ ബിസ്രാഖ് എന്ന ഗ്രാമത്തിലാണ് ലങ്കയുടെ രാജവായിരുന്ന രാവണന്‍ ജനിച്ച‌ത് എന്നാണ് വി‌ശ്വസിക്കപ്പെടുന്നത്. മഹാ ബ്രാഹ്മണ്‍ എന്നായിരുന്നു രാവണന്‍ അറിയപ്പെട്ടിരുന്നത്.

ബിസ്രാഖ്

ബിസ്രാഖ്

നോയിഡയിലെ ഗൗ‌തം ബുദ്ധ് നഗര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് ബിസ്രാഖ്. നോയിഡ എന്ന മഹാ നഗരത്തിനോട് ചേര്‍ന്നാണെങ്കിലും പുരോഗതി എത്തി‌പ്പെടാത്ത ഒരു ഗ്രാമമാണ് ഇത്.

ന്യൂഡല്‍ഹിയില്‍ നിന്ന്

ന്യൂഡല്‍ഹിയില്‍ നിന്ന്

ന്യൂഡല്‍ഹിയി‌ല്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രാവണന്റെ പ്രതിഷ്ടയുള്ള ‌രാവണ ക്ഷേത്രം ഇവിടെ സ്ഥി‌തി ചെയ്യുന്നുണ്ട്.
Photo Courtesy: Him2586

പേരിന് പിന്നില്‍

പേരിന് പിന്നില്‍

രാവണന്റെ പിതാവായ വൈശ്രവന്‍ എന്ന ബ്രാഹ്മണ മുനിയില്‍ നിന്നാണ് ഈ ഗ്രാമത്തിന് ആ പേര് ലഭിച്ചതെന്നാണ് വിശ്വാസം. വൈശ്രവന് കൈകസി എന്ന രാക്ഷസിയില്‍ ജനിച്ച പുത്രനാണ് രാവണന്‍. കുംഭകര്‍ണ്ണന്‍, വിഭീഷണന്‍. ശൂര്‍പ്പണഖ എന്നിവരാണ് വൈശ്രവന് കൈകസിയില്‍ ജനിച്ച മറ്റുമക്കള്‍.

Photo Courtesy: Donaldduck100

രാവ‌‌ണ മന്ദിര്‍

രാവ‌‌ണ മന്ദിര്‍

അടുത്തകാലത്താണ് ഇവിടെ ഒരു രാ‌വണ ക്ഷേത്രം പണിതത്. രണ്ട് കോടി രൂപ ചിലവിട്ടാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 49 അടി ഉയരമുള്ള ശിവ ലിംഗവും. 5.5 അടി ഉയ‌രമുള്ള രാവണ വി‌ഗ്രഹവുമാണ് ഇവിടുത്തെ ആകര്‍ഷണം.
Photo Courtesy: Ravana.

02. ദശനന്‍ ക്ഷേത്രം, കാണ്‍പൂര്‍

02. ദശനന്‍ ക്ഷേത്രം, കാണ്‍പൂര്‍

ഉത്തര്‍പ്രദേശിലെ തന്നെ കാണ്‍പൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദസറ നാളുകളിലാണ് വിശ്വാ‌സികള്‍ക്കായി ഈ ക്ഷേത്രം തുറക്കപ്പെടുന്നത്. 1890ല്‍ മഹാരാജ് ഗുരുപ്രസാദ് ഷുകുള്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

Photo Courtesy: PTI

03. മണ്ഡോര്‍, ജോധ്‌പൂര്‍ - രാജസ്ഥാന്‍

03. മണ്ഡോര്‍, ജോധ്‌പൂര്‍ - രാജസ്ഥാന്‍

രാജസ്ഥാനിലെ ജോധ്‌പൂരിലെ മണ്ഡോറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെ‌യ്യുന്നത്. ഇവിടുത്തെ മുഡ്ഗല്‍, ദേവ് (Mudgal & Dave) ബ്രാഹ്മണര്‍ അവകാശപ്പെടുന്നത് ‌തങ്ങള്‍ രാ‌വണന്റെ പിന്തുടര്‍ച്ചക്കാരാണ് എന്നാണ്.
Photo Courtesy: రహ్మానుద్దీన్

മണ്ഡോധരിയുടെ നാട്

മണ്ഡോധരിയുടെ നാട്

രാവണന്റെ ഭാര്യയായ മണ്ഡോധരിയുടെ നാടാണ് ഈ സ്ഥലം എന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ ബ്രാഹ്മിണരുടെ ഇടയില്‍ രാവണനെ മരുമകനായാണ് കരുതപ്പെടുന്നത്.
Photo Courtesy: Redtigerxyz

04. രാവണ്‍‌ഗ്രാം, വിദിഷ - മധ്യപ്രദേശ്

04. രാവണ്‍‌ഗ്രാം, വിദിഷ - മധ്യപ്രദേശ്

മധ്യപ്രദേശിലെ വിദിഷയിലാണ് പ്രശസ്തമായ രാവണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ‌രാവണ്‍ഗ്രാം എന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നത്. മണ്ഡോധരിയുടെ ജന്മ സ്ഥലം വിദിഷയി‌ലാണെന്ന് വിശ്വസിക്കപ്പെടുന്നവരും വിരളമല്ല. രാവണ്‍ കിടന്നുറങ്ങുന്ന 10 അടി നീളമുള്ള ഒരു പ്രാചീ‌ന വിഗ്രഹവും ഇവിടെയുണ്ട്.
Photo Courtesy: Biswarup Ganguly

05. രാവണന്റെ വിവാഹം നടന്ന സ്ഥലം

05. രാവണന്റെ വിവാഹം നടന്ന സ്ഥലം

മധ്യപ്രദേശിലെ മറ്റൊരു ‌രാവണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ‌സ്ഥ‌ലമാണ് മാണ്ഡ്സൗര്‍. രാവണന്‍ മണ്ഡോ‌ധരിയെ ഇവിടെ ‌വച്ചാണ് വിവാഹം കഴിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Photo Courtesy: Rohit MDS

06. കാക്കിനാട, ആന്ധ്രപ്രദേശ്

06. കാക്കിനാട, ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശിലെ കാക്കിനാടയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന രാവണ ക്ഷേത്രം അത്ര പ്രശസ്തമല്ല. ക്ഷേത്രത്തിന് വേണ്ട സ്ഥലം രാവണന്‍ തന്നെ തെരഞ്ഞെടുത്തു എന്നാണ് വിശ്വസിക്കപ്പെടുന്ന‌ത്. രാവണന്‍ നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ശിവ ക്ഷേത്രമാണ് ഇത്. ഇവിടുത്തെ ശിവ‌ലിംഗം പ്രതിഷ്ട നടത്തിയത് രാവണന്‍ ആണെന്ന വിശ്വാസത്തില്‍ അതിന് സമീപത്ത് തന്നെ രാവ‌ണ പ്രതിമയുമുണ്ട്.

Photo Courtesy: User:Ravi jrf

Read more about: temples ramayana epic

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...