Search
  • Follow NativePlanet
Share
» »ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

പ്രകൃതി സൗന്ദര്യത്തിലും കാഴ്ചകളിലും ഒന്നിനൊന്ന് മുന്നില്‍.... സംസ്കാരത്തിലും പാരമ്പര്യത്തിലെയും വ്യത്യസ്തതകളെ ചേര്‍ത്തു പിടിക്കുന്ന ആളുകള്‍... എത്ര പറഞ്ഞാലും മതിയാവില്ല വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍. ഒരൊറ്റ കാഴ്ചയില്‍ തന്നെ വശീകരിക്കുവാന്‍ പോന്ന സൗന്ദര്യമാണ് ഇവിടുത്തെ ഓരോ ഇടങ്ങളെയും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഏഴു സഹോദരിമാര്‍ എന്നാണ് വ‌ടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ വിളിക്കുന്നത്. ഈ സംസ്ഥാനങ്ങളുടെ സവിശേഷമായ ഒരു കാര്യം വീതം വായിക്കാം

Cover Picture Courtesy Tirengma

ഏഴു സഹോദരിമാരും ഒരു സഹോദരനും

ഏഴു സഹോദരിമാരും ഒരു സഹോദരനും

7 നോർത്ത് ഈസ്റ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ പൊതുവെ വിശേഷിപ്പിക്കുന്നത് " ഏഴ് സഹോദരിമാരുടെ നാട്" എന്നാണ്. അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നിവയാണ് പരസ്പരം അതിർത്തി പങ്കിടുന്നത്. എന്നാല്‍ സിക്കിമിനെ "സഹോദരിമാരിൽ" നിന്ന് ഭൂട്ടാൻ വേർതിരിക്കുന്നു. അതുകൊണ്ട് അവരുടെ "സഹോദരൻ" എന്നാണ് ഇവിടം അറിയപ്പെടുന്നത്.

PC:Trideep Dutta Photography

ആദ്യം സൂര്യനെത്തുന്ന അരുണാചല്‍ പ്രദേശ്

ആദ്യം സൂര്യനെത്തുന്ന അരുണാചല്‍ പ്രദേശ്

ഉദയ സൂര്യന്‍റെ നാട് എന്നാണ് അരുണാചല്‍ പ്രദേശ് വിളിക്കപ്പെടുന്നത്. ജപ്പാന്‍ കഴിഞ്ഞാല്‍ ഉദയസൂര്യ രശ്മികള്‍ ആദ്യം എത്തുന്നത് അരുണാചലില്‍ ആണത്രെ. ഡോങ് എന്നു പേരായ ഇവിടുത്തെ താഴ്വരയ്ക്കാണ് ആ കിരണങ്ങളെ ഏറ്റുവാങ്ങുവാനുള്ള ഭാഗ്യമുള്ളത്.
ബ്രഹ്മപുത്ര നദിയുടെ കൈവഴിയായ ലോബിത് നദിയും സതി നദിയും തമ്മിൽ ചേരുന്ന ഭാഗത്ത്, സമുദ്ര നിരപ്പിൽ നിന്നും 1230 മീറ്റർ ഒരു സാന്‍ഡ്വിച്ചിന്‍റെ രൂപത്തിലാണ് ഇവിടമുള്ളത്.
പുലർച്ചെ 5.54ന് ഇവിടെ സൂര്യനുദിക്കും. നേരത്തെ വരുന്നതുകൊണ്ട് ആശാന്‍ നേരത്തെ പോവുകയും ചെയ്യും. വൈകിട്ട് 4.30 ന് ആണ് ഇവിടെ സൂര്യന്‍ അസ്തമിക്കുന്നത്.
ഗോത്ര വിഭാഗമായ മേയോർ വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍.

ലോകത്തിലെ ഏറ്റവും പഴയ റിഫൈനറിയുള്ള അസാം

ലോകത്തിലെ ഏറ്റവും പഴയ റിഫൈനറിയുള്ള അസാം

അസമിലെ ഓയിൽ സിറ്റി എന്നാണ് ഡിഗ്ബോയി അറിയപ്പെടുന്നത്. ഏഷ്യയിലെ ആദ്യത്തെ എണ്ണക്കിണർ കുഴിച്ച ഇടമാണിത്. 1901 മുതലാണ് ഇവിടെ ആദ്യത്തെ റിഫൈനറി ആരംഭിച്ചത്.

1901 ഡിസംബർ 11 ന് കമ്മീഷൻ ചെയ്ത ഡിഗ്ബോയ് റിഫൈനറി, ഇന്ത്യയിലെ ഏറ്റവും പഴയ ഓപ്പറേറ്റിംഗ് റിഫൈനറിയും ലോകത്തിലെ ഏറ്റവും പഴയ ഓപ്പറേറ്റിംഗ് റിഫൈനറികളിലൊന്നാണ്. ഏഷ്യയിലെ ഏറ്റവും പഴയ എണ്ണക്കിണറാണ് ഡിഗ്ബോയിയിൽ പ്രവർത്തിക്കുന്നത്.

അസ്സാമിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഇറ്റാലിയൻ വാസ്തുവിദ്യാ പദ്ധതിയിൽ ഗസ്റ്റ് ഹൗസുകളും ടൂറിസ്റ്റ് റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും ഡിഗ്ബോയില്‍ കാണുവാന്‍ സാധിക്കും.
PC:Subhashish Panigrahi

ഒഴുകുന്ന ദേശീയോദ്യാനമുള്ള മണിപ്പൂര്‍

ഒഴുകുന്ന ദേശീയോദ്യാനമുള്ള മണിപ്പൂര്‍

ലോകത്തിലെ ഏക ഒഴുകുന്ന ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ലോക്താക്ക് തടാകമെന്ന വടക്കു കിഴക്കവ്‍ ഇന്ത്യയിലെ ഏറ്റവും ഏറ്റവും വലിയ ശുദ്ധജല തടാകത്തിലാണ് ഇതുള്ളത്. തടാകത്തിനകത്ത് സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ സാൻഗായിപാർക്കാണ് ഒഴുകുന്ന ദേശീയോദ്യാനമായി അറിയപ്പെടുന്നത്. 40 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ ദേശീയോദ്യാനത്തിന്‍റെ വിസ്തൃതി. ചതുപ്പു നിറഞ്ഞതാണ് ഇവിടുത്തെ ഭൂപ്രകൃതി.വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവീക വാസസ്ഥലം കൂടിയാണ് ഇത്.
PC:Ranjan Jyoti Dutta

മേഘാലയയും ജീവനുള്ള പാലങ്ങളും

മേഘാലയയും ജീവനുള്ള പാലങ്ങളും

മരങ്ങളുടെ വേരിനാല്‍ നിര്‍മ്മിക്കപ്പെട്ട, ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന പാലങ്ങളാണ് മേഘാലയയുടെ പ്രത്യേകത. ജീവനുള്ള പാലങ്ങള്‍ അഥവാ ലിവിങ് റൂട്ട് ബ്രിഡ്ജ് എന്നാണ് ഇവ അറിയപ്പെടുന്നത്. മഴക്കാലങ്ങളില്‍ കുത്തിയൊലിക്കുന്ന നദി മുറിച്ചു കടക്കുവാനാണ് ഈ പ്രകൃതിദത്തമായ വഴി ഇവരുപയോഗിക്കുന്നത്. അരുവികളുടെയും ഇരുവശങ്ങളിലുമായി നിൽക്കുന്ന പ്രത്യേക തരം മരങ്ങളുടെ വേരുകൾ കൊരുത്തു കൊരുത്ത് വളർത്തിയെടുക്കുന്നതാണ് ഓരോ വേരുപാലങ്ങളും. ഇവി‌ടുത്തെ ഏറ്റവും പ്രായം കൂടിയ വേരു പാലത്തിന് 500 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
PC:Anselmrogers

മിസോറാമും 48 വര്‍ഷത്തിലൊരിക്കലെത്തുന്ന മൗട്ടാമും

മിസോറാമും 48 വര്‍ഷത്തിലൊരിക്കലെത്തുന്ന മൗട്ടാമും

ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന സംസ്ഥാനമാണ് മിസോറാം,
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുള ഉത്പാദിപ്പിക്കുന്ന രാജ്യമാണ് മിസോറാം. 48-50 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഒരു ചാക്രിക പാരിസ്ഥിതിക പ്രതിഭാസമാണ് മൗതം ആണ് മിസോറാലെ ഒരു കാര്യം.

മൗതം സമയത്ത്, മുളകളുടെ ഒരു ഇനമായ മെലോക്കന്ന ബസിഫെറ പൂക്കുവാനായി ആരംഭിക്കും. ആ സമയത്ത് ഇവിടുത്തെ എലികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടാവുകയും മുള വിത്തുകൾ തീർന്നുപോകുമ്പോൾ പുറത്തേയ്ക്കിറങ്ങുകയും ചെയ്യുന്നു. ഇത് വിനാശകരമായ ക്ഷാമത്തിന് കാരണമാകുന്നു. 2006 മെയ് മാസത്തിലാണ് ഇത് അവസാനമായി ഇവിടെ സംഭവിച്ചത്.

PC:Dan Markeye

ആഘോഷങ്ങളുടെ നാടായ നാഗാലാന്‍ഡ്

ആഘോഷങ്ങളുടെ നാടായ നാഗാലാന്‍ഡ്

വ്യത്യസ്ത ഗോത്രങ്ങളുടെ ഒരു വലിയ സംഖ്യയും അവർ കൊണ്ടുവരുന്ന സാംസ്കാരിക വൈവിധ്യവും കൊണ്ട്,
നാഗാലാൻഡ് 'ഉത്സവങ്ങളുടെ നാട്' എന്നാണ് അറിയപ്പെ‌ടുന്നത്. ഓരോ ഗോത്രവും അവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളും ആചരിക്കുന്നതിനാൽ, മിക്കവാറും എല്ലാ മാസങ്ങളിലും ഇവിടെ എന്തെങ്കിലും ആഘോഷങ്ങള്‍ ഉറപ്പാണ്.
"ഉത്സവങ്ങളുടെ ഉത്സവം" എന്നും അറിയപ്പെടുന്ന ഹോൺബിൽ ഉത്സവം നാഗാലാൻഡിലെ എല്ലാ പ്രധാന ഗോത്രങ്ങളുടെയും ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. സംസ്ഥാനത്തെ വിവിധ ഗോത്രങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങൾ, നാടൻ പാട്ടുകൾ, കല, തദ്ദേശീയ ഗെയിമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
PC:Vikramjit Kakati

കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്

ത്രിപുര

ത്രിപുര

കൃഷികൾക്കും തേയിലത്തോട്ടങ്ങൾക്കും മനോഹരമായ പൂന്തോട്ടങ്ങൾക്കും ത്രിപുര ഏറെ പ്രസിദ്ധമാണ്. പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ട ഈ സംസ്ഥാനം ഗോത്ര സംസ്കാരത്തിനും ഭക്ഷണത്തിനും പ്രശസ്തമാണ്.
PC:Koshy Koshy

ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനായ സിക്കിം

ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനായ സിക്കിം


ഏഴ് സഹോദരി സംസ്ഥാനങ്ങളില്‍ നിന്നും അല്പം മാറി ഭൂട്ടാനോട് അതിര്‍ത്തി പങ്കിട്ടു നില്‍ക്കുന്ന സഹോദരനാണ് സിക്കിം. സംസ്ഥാനം കണ്ണഞ്ചിപ്പിക്കുന്ന വെള്ളച്ചാട്ടം, കന്യകാ വനങ്ങൾ, ടിബറ്റൻ ശൈലിയിലുള്ള ബുദ്ധാശ്രമങ്ങള്‍, ആൽപൈൻ പുൽമേടുകൾ, റോഡോഡെൻഡ്രോൺ പൂക്കൾ എന്നിവയ്ക്ക് ഇവിടം ഏറെ പ്രസിദ്ധമാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കാഞ്ചന്‍ജംഗ സിക്കിമിലാണ്, സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X