Search
  • Follow NativePlanet
Share
» »നരകപാലം മുതൽ നീലക്കൊടു‌വേലി വരെ; ഇല്ലിക്കൽ കല്ലെന്ന വിചിത്ര ലോകം!!

നരകപാലം മുതൽ നീലക്കൊടു‌വേലി വരെ; ഇല്ലിക്കൽ കല്ലെന്ന വിചിത്ര ലോകം!!

സോഷ്യൽ മീഡിയകളിലെ ‌ട്രാവൽ ഗ്രൂപ്പുകളാണ് ഇല്ലിക്കൽ കല്ലിന് ഇത്ര പ്രശസ്തി നേടി കൊടുത്തുന്നത്

By Anupama Rajeev

ഒരുകാലത്ത് അധികം പ്രശസ്തമല്ലാതിരുന്ന, കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ലി‌ലേക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. ‌സോഷ്യൽ മീഡിയകളിലെ ‌ട്രാവൽ ഗ്രൂപ്പുകളാണ് ഇല്ലിക്കൽ കല്ലിന് ഇത്ര പ്രശസ്തി നേടി കൊടുത്തുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലയാണ് കോട്ടയം ജില്ലയിലെ ‌തന്നെ ഏറ്റവും ഉയരമുള്ള മല.

വളരെ ലാഘവത്തോടേയും അലക്ഷ്യമാ‌യും ‌യാത്ര ചെയ്യാൻ പറ്റിയ സ്ഥലമല്ല ഇല്ലിക്കൽ കല്ല്. ഇവിടെ എത്തിച്ചേരുന്ന സ‌ഞ്ചാരികളുടെ അശ്രദ്ധ കൊണ്ട് മാത്രം നിരവധി ആളുകൾ മരണമടഞ്ഞ സ്ഥലമാണ് ഇല്ലിക്കൽ കല്ല്. അതിനാൽ തന്നെ ഇല്ലിക്കൽ കല്ലിലേക്ക് യാത്ര ചെയ്യുമ്പോൾ അതി സാഹസികനാതിരിക്കാൻ ശ്രദ്ധിക്കുക.

01.ഇ‌ല്ലിക്കൽ മല

01.ഇ‌ല്ലിക്കൽ മല

ഇ‌ല്ലിക്കൽ മലയിൽ ഉയർന്ന് നിൽക്കുന്ന വലിയ മൂന്ന് പാറകളാണ് ഇല്ലിക്കൽ കല്ല് എന്ന് അറിയപ്പെടുന്നത്. പകുതി അടർന്ന് മാറിയ നിലയിൽ മലയ്ക്ക് മുകളിലായി നിലകൊള്ളുന്ന ‌പാറയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Photo Courtesy: Hciteam1

02. മൂന്ന് പാറക്കൂട്ടങ്ങ‌ൾ

02. മൂന്ന് പാറക്കൂട്ടങ്ങ‌ൾ

മൂന്ന് പാറക്കൂട്ടങ്ങളാണ് ഇല്ലിക്കൽ കല്ല്. ഇതിൽ ഏറ്റവും ഉയർന്ന് കൂണുപോലെ നിൽക്കുന്ന കല്ല് കൂടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. അതിനടുത്ത് ഫണം വിടർത്തി പാമ്പിനെ പോലെ ഒരു കല്ല് ഉയർന്ന് നിൽക്കുന്നുണ്ട് കൂനൻകല്ല് എന്നാണ് നാട്ടുകാർ ഇതിനെ ‌വിളിക്കുന്നത്.
Photo Courtesy: Akhilan

03. ന‌രകപാ‌ലം

03. ന‌രകപാ‌ലം

കൂടക്കല്ലിനും കൂനാൻ കല്ലിനും ഇടയിൽ ഒരു വിടവുണ്ട്. ഏകദേശം 20 അടിയോളം താഴ്‌ച ഈ വിടവിനുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുണ്ട്. നരകപാലം എന്നാണ് ഇത് അറിയപ്പെടുന്നത്.

04. കാഴ്‌കൾ

04. കാഴ്‌കൾ

ഇല്ലിക്കൽ മലയിൽ നിന്ന് അറബിക്കടലിന്റെ കാഴ്ചകൾ കാണാം. സൂര്യാസ്തമയ സമയത്തും പൗർണമി നാളുകളിലും ഈ സ്ഥലത്തേ കാഴ്ച അതീവ മനോഹരമാണ്.

 5. നീലക്കൊടുവേലി

5. നീലക്കൊടുവേലി

അത്ഭുത ശക്തിയുള്ള നീലക്കൊടുവേലി എന്ന സസ്യം ഇല്ലിക്കൽ മലയുടെ മുകളിൽ വളരുന്നുണ്ടെന്ന ഒരു വിശ്വാസം ആളുകളുടെ ഇടയിലുണ്ട്. ഇതിന്റെ പൂക്കൾ കൈവശം വച്ചാൽ ധാരാളം പണം വന്നു ചേരുമെന്നാണ് വിശ്വാസം.

6. മീനച്ചിലാറിന്റെ ‌പിറവി

6. മീനച്ചിലാറിന്റെ ‌പിറവി

ഈരാറ്റു പേട്ടയ്ക്ക് അടുത്ത് തലനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലയിൽ നിന്നാണ്. കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന മീനച്ചിൽ ആറ് പിറവിയെടുക്കുന്നത്.
Photo Courtesy: Sajetpa

7. എത്തിച്ചേരാൻ

7. എത്തിച്ചേരാൻ

കോട്ടയത്ത് നിന്ന് 50 കിലോമീറ്റർ അകലെയായാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. ടീകോയ് എന്ന സ്ഥലമാണ് ഇല്ലിക്കൽ കല്ലിന് സമീപത്തുള്ള ടൗൺ. ഇവിടെ നിന്ന് 6 കിലോമീറ്റർ യാത്ര ചെയ്യണം ഇല്ലിക്കൽ കല്ലിൽ എത്തിച്ചേരാൻ
Photo Courtesy: Activedogs

08. യാത്ര സൗകര്യം

08. യാത്ര സൗകര്യം

ഇല്ലിക്കൽ മലയിലേക്ക് ഇപ്പോൾ റോഡ് നിർമ്മിച്ചിട്ടുണ്ട്. 22 ഹെയർപിൻ കയറി വേണം ഈ മലയിൽ എത്തിച്ചേരാൻ.
Photo Courtesy: Activedogs

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X