» »രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

Written By: Elizabath

ഇന്ത്യയ്ക്കു പുറത്ത് ആഡംസ് ബ്രിഡ്ജ് എന്നും ഇന്ത്യയ്ക്കുള്ളില്‍ രാമസേതു എന്നും അറിയപ്പെടുന്ന പാലം.. ഒരു പക്ഷേ, രാമസേതു എന്ന പേരായിരിക്കും നമുക്ക് കൂടുതല്‍ പരിചയം...
കടലിനുള്ളിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിതെന്ന് ശാസ്ത്രം പറയുമ്പോഴും തര്‍ക്കങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലേക്കു വരെ വഴി വയ്ക്കുന്ന രാമസേതു അഥവാ ആഡംസ് ബ്രിഡ്ജിന്റെ വിശേഷങ്ങള്‍...

രാമായണത്തില്‍

രാമായണത്തില്‍

രാമസേതുവിനെക്കുറിച്ച് ആദ്യമായി പറയുന്നത് രാമായണത്തിലാണ്. സീതയെ രാവണനില്‍ നിന്നും വീണ്ടെടുക്കാന്‍ രാമന്‍ഹനുമാന്റെ നേതൃത്വത്തില്‍ ശ്രീലങ്കയിലേക്ക് കെട്ടിയ പാലമാണിതെന്നാണ് രാമായണത്തില്‍ പറയുന്നത്. ഇതുവഴിയാണ് രാമനും സംഘവും ലങ്കയിലെത്തിയതും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തതും.

 വിശ്വാസം

വിശ്വാസം

വിശ്വാസവുമായും ബന്ധപ്പെട്ടതാണ് രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ്.
1804ല്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ രേഖകളില്‍ ഈ പാലം അറിയപ്പെടുന്നത് ആഡംസ് ബ്രിഡ്ജ് എന്നാണ്. ഭൂമിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഈ പാലം ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതിനെ സാധൂകരിക്കാനായി ശ്രീലങ്കയില്‍ ആദംസ് പീക്കും ഉണ്ടത്രെ.

എവിടെയാണിത്

എവിടെയാണിത്

ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേസ്വരത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 കിലോമീറ്റര്‍ നീളത്തിലാണിതുള്ളത്.

PC: wiki

ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍

ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍

പണ്ട് കാലത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാലമായി ഇതിനെ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 1840 ല്‍ ഉണ്ടായ കൊടുങ്കാറ്റിനു മുന്നേ വരെ ഇത് കടലിനു മുകളില്‍ കാണാമായിരുന്നുവത്രെ.

സേതുസമുദ്രം പദ്ധതി

സേതുസമുദ്രം പദ്ധതി

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് കടലിടുക്കില്‍ കപ്പല്‍ കനാല്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി. ഇന്ത്യന്‍ ഉപദ്വീപിനെ ചുറ്റിയുള്ള ജലപാത കൂടുതല്‍ സുഗമമാക്കുന്ന ഈ പദ്ധതി നിലവില്‍ വന്നാല്‍ ഇപ്പോള്‍ ശ്രീലങ്കയെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന കപ്പലുകള്‍ക്ക് 650 കിലോമീറ്ററോളം (350 നോട്ടിക്കല്‍ മൈല്‍) ദൂരവും 30 മണിക്കൂറോളം സമയവും ലാഭിക്കാന്‍ കഴിയും. ആഡംസ് ബ്രിഡ്ജിലും പാക് കടലിടുക്കിലുമായി നിര്‍മ്മിക്കപ്പെടുന്ന രണ്ട് കനാലുകള്‍ സേതുസമുദ്രം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

രാമസേതു മനുഷ്യനിര്‍മ്മിതം

രാമസേതു മനുഷ്യനിര്‍മ്മിതം

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചാനലില്‍ വന്ന ചര്‍ച്ചയില്‍ രാമസേതു മനുഷ്യ നിര്‍മ്മിതമാണെന്ന് അവര്‍ തെളിയിക്കുകയുണ്ടായി. ചുണ്ണാമ്പു കല്ലുകളാലും പവിഴപ്പുറ്റുകളാലും നിറഞ്ഞിരിക്കുന്ന ഈ പാലം മനുഷ്യര്‍ തന്നെ നിര്‍മ്മിച്ചതാണത്രെ.

7000 വര്‍ഷത്തെ പഴക്കം

7000 വര്‍ഷത്തെ പഴക്കം

ചാനലിന്റെ വിശദീകരണങ്ങളനുസരിച്ച് ഏകദേശം ഏഴായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ചതാണത്രെ ഈ പാലം. പാലം ഉണ്ടായതിനു ശേഷമാണ് പവിഴപ്പുറ്റുകളും മണ്‍കൂനകകളും അതിന്റെ
വശങ്ങളില്‍ കാണപ്പെടാന്‍ തുടങ്ങിയത്. ഇതിന് ഏകദേശം നാലായിരത്തോളം വര്‍ഷം പഴക്കമാണ് പറയുന്നത്.

പാമ്പന്‍ പാലത്തിന്റെ വിശേഷങ്ങള്‍

പാമ്പന്‍ പാലത്തിന്റെ വിശേഷങ്ങള്‍

രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയിലുള്ള പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നു.

PC: Rockfang

എന്‍ജിനീയറിങ് വിസ്മയം

എന്‍ജിനീയറിങ് വിസ്മയം

രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ പാലത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ബ്രിട്ടീഷുകാരാണുള്ളത്. വ്യപാര ആവശ്യങ്ങള്‍ക്കായി ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പാലം പണിയുന്നത്.

PC:Msudhakardce

മടക്കുകത്രിക പാലം

മടക്കുകത്രിക പാലം

പ്രത്യേകതകള്‍ പലതുണ്ടെങ്കിലും എടുത്തു പറയത്തക്ക ഒന്നാണ് മടക്കുകത്രിക പാലം എന്നത്. പാക് കടലിടുക്കിലൂടെ കപ്പലുകള്‍ വരുമ്പോള്‍ പൂട്ടഴിക്കുന്നതുപോലെ ഇരുവശത്തേക്കും ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കപ്പലുകള്‍ പോയിക്കഴിയുമ്പോള്‍ വീണ്ടും താഴ്ത്തി വെച്ച് കൂട്ടിച്ചേര്‍ക്കുവാനും സാധിക്കും. അക്കാലത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിച്ചത്.

PC:Thachan.makan

രാമന്‍ പാലമോ അതോ ആദം പാലമോ ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളി വഴിയാണ് രാമേശ്വരത്തെത്തുവാന്‍ സാധിക്കുക. ചെന്നൈയില്‍ നിന്നും 559 കിലോമീറ്റര്‍ ദൂരമുണ്ട് രാമേശ്വരത്തേയ്ക്ക്.

കേരളത്തില്‍ നിന്നും

കേരളത്തില്‍ നിന്നും

കൊച്ചിയില്‍ നിന്നും മധുര വഴിയാണ് രാമേശ്വരത്തെത്തുക. 442 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

Read more about: tamil nadu best of 2017 epic

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...