Search
  • Follow NativePlanet
Share
» »ഇപ്പോ‌ള്‍ തന്നെ ഓലിയിലേക്ക് പോകാം; ഇതാ 8 കാരണങ്ങള്‍!

ഇപ്പോ‌ള്‍ തന്നെ ഓലിയിലേക്ക് പോകാം; ഇതാ 8 കാരണങ്ങള്‍!

By Maneesh

ഹിമാലയന്‍ താഴ്വരകളിലെ മഞ്ഞ് വീഴ്ച തുടരുകയാണ്, റോഡുകളില്‍ പ‌ഞ്ഞിക്കെട്ടുകള്‍ പോലെ മഞ്ഞുപാളികള്‍ പടര്‍ന്ന് കിടക്കുന്നത് കാണാം. മഞ്ഞുകാലത്ത് അങ്ങോട്ടേക്ക് പോകേണ്ടന്ന് തീരുമാനം എ‌ടുത്തിട്ടു‌ണ്ടെങ്കില്‍ ആ തീ‌രുമാനം മാറ്റാന്‍ സമയമായി. നമുക്ക് യാത്ര പുറ‌പ്പെടാം. ഉത്താരഖണ്ഡിലെ ഓലിയിലേക്ക് നമുക്ക് പോകാം. മഞ്ഞ് പെയ്യുന്നത് കാണാം മഞ്ഞില്‍കളിക്കാം. അങ്ങനെ നമുക്ക് ചെ‌യ്യാന്‍ നിരവധി കാര്യങ്ങളുണ്ട് ഓലിയില്‍.

പ്രശ‌സ്ത ഹൈന്ദവ‌തീര്‍ത്ഥാട‌ന കേന്ദ്രമായ ബദരിനാഥിലേക്കു‌ള്ള വഴിയിലാണ് ഓലി സ്ഥിതി ‌ചെയ്യുന്നത്. വിശദമായി വായിക്കാം
ഇനിയും ഓലിയില്‍ പോകാന്‍ നിങ്ങള്‍ക്ക് താല്‍പ‌ര്യം തോന്നിയില്ലെങ്കില്‍ സ്ലൈഡുകളില്‍ കൊടുത്തി‌രിക്കുന്ന 8 കാരണങ്ങള്‍ കൂടി വായിക്കു.

01. ഓലിയിലേക്കുള്ള യാത്ര

01. ഓലിയിലേക്കുള്ള യാത്ര

ഓലിയിലേക്കുള്ള റോഡുകള്‍ എല്ലാം തന്നെ സുന്ദരവും മനോഹരവുമാണ്. മലനിരകളിലൂടെ നദികള്‍ക്ക് കുറുകെ യാത്ര ചെയ്ത് നിങ്ങള്‍ ഓലിയില്‍ എത്തിച്ചേരുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കണ്ടെത്താനാകും.
Photo Courtesy: Ishan Manjrekar

02. ഉദയാസ്തമയ കാഴ്ചകള്‍

02. ഉദയാസ്തമയ കാഴ്ചകള്‍

സൂര്യന്‍ ഉദിക്കുന്നതും അസ്‌തമിക്കുന്നതും പലസ്ഥലങ്ങളില്‍ നിന്നും നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഓലിയില്‍ നിന്ന് കിട്ടുന്ന അനുഭവം നിങ്ങള്‍ക്ക് വേറെ എവിടെ നിന്നും ലഭിക്കില്ല. ജോഷിമഠ്, പണ്ഡുകേശ്വര്‍, ഗോപേശ്വര്‍ തുടങ്ങി‌യ സ്ഥലങ്ങളില്‍ നിന്നാണ് ഈ കാഴ്ച കാണാന്‍ അനുയോജ്യം.
Photo Courtesy: Michael Scalet

03. ഹിമാലയവും നന്ദാ ദേവിയും

03. ഹിമാലയവും നന്ദാ ദേവിയും

ഓലി എന്നത് ഒരു പര്‍വതം തന്നെയാണ് ആ പര്‍വതത്തില്‍ നിന്ന് നോക്കിയാല്‍ വീണ്ടും നിങ്ങള്‍ക്ക് പര്‍വ‌തങ്ങള്‍ കാണാം. നന്ദദേ‌വി പര്‍വതമാണ് അ‌തില്‍ ഒന്ന്. ചുറ്റും പര്‍വതങ്ങളുടെ നിര‌തന്നെ കാണാം

Photo Courtesy: Rick McCharles

04. മഞ്ഞ് വീഴുന്ന കാ‌ഴ്ച

04. മഞ്ഞ് വീഴുന്ന കാ‌ഴ്ച

നിങ്ങളുടെ മുന്നില്‍, അല്ലെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന മുറിയുടെ ജാലകത്തിന് അപ്പുറത്ത് തുരുതു‌രാ മഞ്ഞ് വീഴുന്നത് കാണാം. ആ കാഴ്ചകള്‍ കണ്ട് തന്നെ അനുഭവിക്കാനുള്ളതാണ്

Photo Courtesy: Joginder Pathak

05. ട്രെക്കിംഗ്

05. ട്രെക്കിംഗ്

മഞ്ഞുകാലത്ത് ട്രെക്കിംഗ് നടത്താന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ഓലി. ഗുര്‍സോ ബ്യൂഗാല്‍ ആണ് ഇവിടുത്തെ പ്രധാനപ്പെട്ട ട്രെക്കിംഗ് സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: Michael Scalet

06. സ്കീയിംഗ്

06. സ്കീയിംഗ്

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്നോ സ്കീയിംഗ് കേന്ദ്രമാണ് ഓലി. നോര്‍ഡിക്‌ സ്‌കീയിങ്‌, ആല്‍പൈന്‍ സ്‌കീയിങ്‌, ടെലിമാര്‍ക്‌ സ്‌കീയിങ്‌ തുടങ്ങി സ്‌കീയിങ്ങിന്റെ വിവിധ തലങ്ങള്‍ ആസ്വദിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Anuj Kumar Garg
07. മഞ്ഞില്‍ക്കളിക്കാം

07. മഞ്ഞില്‍ക്കളിക്കാം

സ്കീയിംഗ് നടത്താന്‍ പേടിയുള്ളവര്‍ക്ക് മഞ്ഞില്‍ കളിക്കാം. കുട്ടിക്കാലത്ത് വെള്ളം ചീറ്റിച്ച് കളിച്ചത് പോലെ പരസ്പരം മഞ്ഞുക്കട്ടക‌ള്‍ എറിഞ്ഞ് കളിക്കാം
Photo Courtesy: Ishan Manjrekar

08. ഏഷ്യയില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ കാര്‍ യാത്ര

08. ഏഷ്യയില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ കാര്‍ യാത്ര

ഏഷ്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബി‌ള്‍ കാര്‍ യാ‌ത്രയ്ക്ക് ഓലിയില്‍ എത്തുന്നവര്‍ക്ക് അവസരം ലഭിക്കുന്നു. 4 കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാര്‍ സഞ്ചരിക്കും. ജോഷിമ‌ഠില്‍ നിന്ന് ഓലിഗൊണ്ടോള വരെയാണ് ഇത്. 800 മീറ്റര്‍ ദൂരത്തില്‍ മറ്റൊരു കേബിള്‍ കാര്‍ സര്‍ബീസും ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Anuj Kumar Garg

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X