» »കൊങ്കണ്‍ യാത്ര ‌കെങ്കേമം; കൊങ്കൺ യാത്രയ്ക്ക് 9 കാരണങ്ങൾ

കൊങ്കണ്‍ യാത്ര ‌കെങ്കേമം; കൊങ്കൺ യാത്രയ്ക്ക് 9 കാരണങ്ങൾ

Written By:

ഇന്ത്യയിലെ സുന്ദരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് കൊങ്കണ്‍ മേഖല. ഭൂമിശാസ്ത്ര പരമായി കേരളവുമായി മേഖലയ്ക്ക് ഏറേ സമാനതകള്‍ ഉണ്ട്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും നടുവിലായാണ് മഹാരാഷ്ട്രയിലെ ഈ പറുദീസ സ്ഥിതി ചെയ്യുന്നത്.

കൊങ്കൺ മേഖല എന്ന് അറിയപ്പെടുന്ന കൊങ്കൺ തീരപ്രദേശം മഹാരാഷ്ട്രയിൽ താണ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നിരവധി ടൂറിസ്റ്റ് ആകർഷണങ്ങൾ ഇവിടെ കാണാൻ കഴിയും. കൊങ്കൺ റെയിൽവെ എന്ന് അറിയപ്പെടുന്ന റെയിൽവെയിലൂടെയുള്ള യാത്ര തന്നെ സുന്ദരമായ അനുഭവമായിരിക്കും.

കൊങ്കണിൽ ചെന്നാൽ നിരവധി കാഴ്ചകളാണ് കാണാനുള്ളത്. കൊങ്കണിലെ കാഴ്ചകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബീച്ചുകളുടെ മനോഹാരിത

ബീച്ചുകളുടെ മനോഹാരിത

നീളമേറിയതും വീതികുറഞ്ഞതുമായാ ബീച്ചുകൾക്ക് പേരുകേട്ടതാണ് കൊങ്കൺ പ്രദേശം. വെള്ളമണലും കരിമണലും വിരിച്ച തീരങ്ങളും നീലനിറത്തിൽ തിളങ്ങുന്ന കടലുമാണ് ബീച്ചുകളിലെ സുന്ദരമായ കാഴ്ചകൾ. സിന്ധ്ദുർഗിലെ തർക്കാർളി ബീച്ചും ഗണപതിപുലെ ബീച്ചുമാണ് ഇവയിൽ ഏറ്റവും പ്രശസ്തം. രത്നഗിരിയിലെ ഡാപോളി ബീച്ച്, റായ്ഗാർഡ് ജില്ലയിലെ ഹരിഹരേശ്വർ, ദിവീഗർ എന്നീ ബീച്ചുകളും പ്രശസ്തമാണ്.

Photo Courtesy: Tomas Belcik

കോട്ടകളുടെ പ്രൗഢി

കോട്ടകളുടെ പ്രൗഢി

ബീച്ചുകൾക്കെന്നപോലെ കോട്ടകൾക്കും പേരുകേട്ട സ്ഥലമാണ് കൊങ്കൺ മേഖല. പ്രത്യേകിച്ച് കൊങ്കണിലെ തീരപ്രദേശം. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട കോട്ടകളൊക്കെ കൊങ്കൺ തീരപ്രദേശത്താണ് നിർമ്മിച്ചിരിക്കുന്നത്. സിന്ധ്ദുർഗ് സീ ഫോർട്ട്, ജൻജീറ ഫോർട്ട്, വിജയ് ദുർഗ് ഫോർട്ട് തുടങ്ങിയ കോട്ടകളാണ് ഇവിടുത്തെ പ്രധാനപ്പെട്ട കോട്ടകൾ.
Photo Courtesy: Abhishek Parab

ഹിൽസ്റ്റേഷനുകളുടെ സൗന്ദര്യം

ഹിൽസ്റ്റേഷനുകളുടെ സൗന്ദര്യം

കൊങ്കൺ മേഖലയിലെ സഹ്യാദ്രി മലനിരകളിലാണ് പ്രധാനപ്പെട്ട രണ്ട് ഹിൽസ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. മതേരാൻ, അംബോലി എന്നിവയാണ് ആ ഹിൽസ്റ്റേഷനുകൾ. കൊൺകണിലെ മഹബലേശ്വർ എന്നാണ് അംബോലി അറിയപ്പെടുന്നത്.
Photo Courtesy: Mitwa AV

വെള്ളച്ചട്ടങ്ങളുടെ ആരവം

വെള്ളച്ചട്ടങ്ങളുടെ ആരവം

വെള്ളച്ചാട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കൊങ്കണിലെ മലനിരകൾ. അംബോലിയിലാണ് വെള്ളച്ചാട്ടങ്ങൾ ഏറെയും. അംബോലി വെള്ളച്ചാട്ടം, മാർലേശ്വർ വെള്ളച്ചാട്ടം, വ്യാഗ്രേശ്വർ വെള്ളച്ചാട്ടം, ധോഡവനി വെള്ളച്ചാട്ടം, തിവരെ വെള്ളച്ചാട്ടം എന്നീ വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ.
Photo Courtesy: Rossipaulo

തടാകങ്ങളുടെ കുളിരറിയാം

തടാകങ്ങളുടെ കുളിരറിയാം

കൊങ്കണിൽ ചെന്നാൽ കാണാൻ കഴിയുന്ന മറ്റൊരു കാര്യമാണ് തടാകങ്ങൾ. നിരവധി തടാകങ്ങളും ജലാശയങ്ങളും നിങ്ങൾക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും. ധാമപൂർ തടാകം, മോത്തി തലാ എന്നീ തടാകങ്ങളാണ് ഏറേ പ്രശസ്തമായവയ.

Photo Courtesy : Amol.Gaitonde

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

കൊങ്കൺ മേഖലയിലെ സിന്ധുദുർഗ്, റായിഗഡ്, രത്നഗിരി ജില്ലകൾ ക്ഷേത്രങ്ങൾക്ക് ഏറെ പേരുകേട്ട ജില്ലകൾ. മാർലേശ്വർ ക്ഷേത്രം, ഗണപതിപുലെ ക്ഷേത്രം, ശ്രീ ഹരിഹരേശ്വര ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പേരുകേട്ട ക്ഷേത്രങ്ങൾ.

Photo Courtesy: Kristina D.C. Hoeppner

സസ്യജന്തു വൈവിധ്യങ്ങൾ

സസ്യജന്തു വൈവിധ്യങ്ങൾ

ഹരിതവനങ്ങൾ നിറഞ്ഞ പ്രദേശമാണ് കൊങ്കൺ മേഖലയിലെ നാൽപ്പത് ശതമാനം സ്ഥലവും. അപൂർവ ഇനങ്ങളിൽപ്പെട്ട നിരവധി സസ്യജന്തുജാലങ്ങളെ ഇവിടെ കാണാൻ കഴിയും.
Photo Courtesy: Subramanya C K

കൊങ്കൺ രുചികൾ

കൊങ്കൺ രുചികൾ

കൊങ്കണി ഭക്ഷണങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കൊങ്കൺ മേഖല. സീഫുഡുകൾ, കോകം പഴം, മ‌ൽവാണി മട്ടൺ കറി, കൊമ്പാടി വട, തുടങ്ങിയവ രുചിക്കാൻ കൊങ്കണിൽ എത്താം.

Photo Courtesy: Ankur P

കൊങ്കൺ റെയിൽവെ

കൊങ്കൺ റെയിൽവെ

മഹാരാഷ്ട്രയിൽ നിന്ന് ഗോവ വഴി പശ്ചിമഘട്ട മലനിരകളിലൂടെ നീളുന്ന കൊങ്കൺ റെയിൽവെയാണ് കൊങ്കണിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. മലനിരകളിൽ നിർമ്മിച്ച തുരങ്കങ്ങളും വെള്ളച്ചാട്ടങ്ങളും കൊങ്കൺറെയിൽവേയിലൂടെ യാത്ര സുന്ദരമാക്കുന്നു.
Photo Courtesy: Belur Ashok

Please Wait while comments are loading...