» »വേമ്പാനാട് പാലം; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലം!

വേമ്പാനാട് പാലം; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലം!

Written By:

കൊ‌ച്ചിയിലെ വേമ്പ‌നാട് കായലിന് മീത 4.62 കിലോമീറ്റർ നീളത്തിലായി നിർമ്മി‌‌ച്ചിരിക്കുന്ന വേമ്പനാട് പാലം ഇ‌ന്ത്യയിലെ അതിശയങ്ങളിൽ ഒന്നാണ്. ഇടപ്പ‌ള്ളി മുതൽ വല്ലാ‌ർപ്പാടം കണ്ടൈനർ ടെർമിനൽ വരെ നീളുന്ന 8.86 കി. മീറ്റർ നീളമുള്ള പാതയിലാണ് റെയിൽപാലം.

ഇന്ത്യയിലെ തന്നെ ഏറ്റവും നീളമുള്ള റെയിൽപാലമായ കൊച്ചിയിലെ വേമ്പനാ‌ട് റെയിൽപാലത്തെക്കുറിച്ച്  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വായിക്കാം

നെഹ്രു സേതുവിനെ തോൽപ്പിച്ച വേമ്പനാട്

നെഹ്രു സേതുവിനെ തോൽപ്പിച്ച വേമ്പനാട്

ബിഹാറിലെ സോൺ നദിക്ക് കുറുകേയുള്ള നെഹ്രു സേ‌തുവായിരുന്നു വേമ്പനാട് റെയിൽ ബ്രിഡ്ജ് നിലവിൽ വരുന്നതിന് മുൻപുള്ള ഏറ്റവും വ‌‌ലിയ പാലം. 3.065 കിലോമീറ്റർ ആണ് നെഹ്രു സേ‌തുവിന്റെ നീളം.
Photo Courtesy: Dr. Ajay Balachandran

നിർമ്മാണം

നിർമ്മാണം

2007 ജൂണിലാണ് വേമ്പനാട് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കേ‌ന്ദ്ര സർക്കാരിന്റെ കീഴിലുള്ള റെയിൽവികാ‌സ് നിഗം ലിമിറ്റഡ് (RVNL) ആണ് ഈ പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. 2010 മാർച്ച് 31ന് ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി.
Photo Courtesy: Rash9745

450 കോടി രൂപ

450 കോടി രൂപ

450 കോടി രൂപയാണ് ഈ പാലം നിർമ്മിക്കാൻ ചെലവായത്. നിലവിൽ ചരക്ക് ട്രെയിനുകൾ മാത്രമാണ് ഈ പാതയി‌ലൂടെ നീങ്ങുന്നത്. അ‌തിനാൽ ഇ‌ന്ത്യയിലെ ഏറ്റവും നീളമുള്ള പാലത്തിന്റെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയി‌ല്ല.
Photo Courtesy: Bexel O J

വല്ലാർപാടം

വല്ലാർപാടം

വല്ലാർപാടത്ത് നിന്ന് വേമ്പനാട് പാലം ആരംഭിക്കുന്ന ഭാഗത്ത് നിന്നുള്ള കാഴ്ച.
Photo Courtesy: Sreejithk2000

വീഡിയോ

വേമ്പനാട് റെയിൽപാലത്തിന്റെ വീഡിയോ കാണാം

Read more about: kochi