Search
  • Follow NativePlanet
Share
» »കടമക്കുടിയിലേക്കു ഒരു ആനവണ്ടി യാത്ര

കടമക്കുടിയിലേക്കു ഒരു ആനവണ്ടി യാത്ര

By Riyas Rasheed Ravuthar

ആനവണ്ടികളോടാണു പ്രണയം, ആനവണ്ടി യാത്രകളോടാണു ഇഷ്ടം, ആനവണ്ടികളുടെ ഇരമ്പലുകളാണു സംഗീതം, ആനവണ്ടികളുടെ ചിത്രങ്ങള്‍ എടുക്കലാണു വിനോദം. ഞാന്‍ ഒരാനവണ്ടി പ്രാന്തന്‍.

കുന്നും മലയും തോടും ദേശങ്ങളും താണ്ടി സാധാരണക്കാരന്റെ ജീവിതയാത്രയില്‍ നിറ സാനിദ്ധ്യമായ ആനവണ്ടികള്‍ എന്നു സ്നേഹപൂര്‍വ്വം വിളിക്കുന്ന നമ്മുടെ സ്വന്തം K.S.R.T.C ബസുകള്‍, നിരവധി ജീവിതങ്ങളും അനുഭവങ്ങളുടെ നേര്‍കാഴ്ചകളും സമ്മാനിക്കുന്നതാണു നമുക് ഓരോ ബസ് യാത്രകളും, അത്തരം ഒരു ആനവണ്ടി യാത്രയെ പരിജയപ്പെടുത്തുകയാണിവിടെ,

A bus Journey to Kadamakudi

Photo Courtesy: Riyas Rasheed Ravuthar

ഇത് എറണാകുളം ജില്ലയിലെ കടമക്കുടിയിലേക്കുള്ള KSRTC ബസ് ആണു, ഇങ്ങോട്ടേക്കുള്ള ഒരേയൊരു ആനവണ്ടി കൂടിയാണിത്. കടമക്കുടിയുടെ ഒറ്റയാന്‍ എന്നു ഞാന്‍ ഇവനെ വിശേഷിപ്പിക്കുന്നു. ഇനി കടമക്കുടിയെക്കുറിച്ചു ഒരു ചെറുവിവരണം നല്കാം.

പെരിയാര്‍ നദിയുടെ വരദാനമായാണു കടമക്കൂടി അറിയപ്പെടുന്നത്.1341 ല് ഉണ്ടായ വലിയൊരു വെള്ളപ്പൊക്കത്തോടെയാണ് കടമക്കുടിയുടെ ചരിത്രം ആരംഭിക്കുന്നത്. അതുവരെ പെരിയാര്‍ നദി കടലില്‍ പതിച്ചിരുന്നത് കൊടുങ്ങല്ലൂര്‍ അഴിയിലൂടെയായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ഫലമായി മണ്ണടിഞ്ഞുകൂടി കൊടുങ്ങല്ലൂര്‍ അഴിയിലൂടെ വെള്ളം കടലിലേക്ക് ഒഴുകുന്നതിന് തടസ്സം നേരിട്ടു. ഇതേത്തുടര്‍ന്ന് മലയില്‍ നിന്നും കുത്തിയൊലിച്ചു വന്നുകൊണ്ടിരുന്ന വെള്ളം വൈപ്പിന്കരയുടെ തെക്കുഭാഗത്തുണ്ടായിരുന്ന 'കൊച്ചഴി' വഴി കടലിലേക്ക് ഒഴുകുകയും പ്രസ്തുത അഴി വലുതായി പിന്നീട് കൊച്ചി അഴിമുഖം രൂപപ്പെടുകയും ചെയ്തു.

A bus Journey to Kadamakudi

Photo Courtesy: Riyas Rasheed Ravuthar

പെരിയാറിന്റെ കൈവഴികളില്‍ പരസ്പര ബന്ധമില്ലാതെ കിടക്കുന്ന വലിയ കടമക്കുടി, മുറിക്കല്, പാല്യംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂര്, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നീ പ്രദേശങ്ങള് ഉള്പ്പെട്ടതാണ് കടമക്കുടി പഞ്ചായത്ത്. കൃഷിയും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ മുഖ്യതൊഴില്. നെല്ല്, നാളികേരം എന്നിവയാണ് പ്രധാന വിളകള്. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്ണ്ണത്തിന്റെ 15.84 % മാത്രമെ കരഭാഗമുള്ളൂ. ബാക്കി സ്ഥലം പൊക്കാളിപ്പാടങ്ങളും പുറംപോക്ക് പുഴകളും ജലാശയങ്ങളുമാണ്.

ആലുവയില്‍ നിന്നും രാവിലെ 6.30 നു ആണു കടമക്കുടിയിലേക്കുള്ള KSRTC ബസ് യാത്ര തിരിക്കുന്നത്, പുലര്‍കാല കടമക്കൂടിയെ ആനവണ്ടിയില്‍ യാത്ര ചെയ്തു ആസ്വദിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണു, 7.10 ആകുംബോള്‍ ഈ ബസ് കടമക്കുടിയില്‍ എത്തും, നേര്‍ത്ത മൂടല്‍ മഞ്ഞിലൂടെ കായലും പൊക്കാളി പാടങ്ങളും കണ്ടു കൊണ്ടു ഒരു മനോഹരമായ കൊച്ചു യാത്ര.

A bus Journey to Kadamakudi

Photo Courtesy: Riyas Rasheed Ravuthar

ഇനി യാത്രകള്‍ നടന്നു കാണാം, ചെറിയ ചെറിയ ധാരാളം തുരുത്തുകളും ദ്വീപുകളും കാണുവാന്‍ ബോട്ടു സര്‍വീസും വള്ളങ്ങളും ഉണ്ടിവിടെ, നല്ല ഭക്ഷണം കിട്ടുന്ന ഷാപ്പുകളും ധാരാളം, നല്ല നാട്ടുകാരും, ഗ്രാമീണ ജീവിതങ്ങള്‍ നടന്നു കാണുക, അവരില്‍ ഒരാളായി മാറുക, ജീവിതമാണു ഏറ്റവും വലിയ യാത്ര എന്നു വിശ്വസിക്കുന്നു ഞാന്‍.

അരമണിക്കൂര്‍ ഇടവിട്ട് എര്‍ണാകുളം ജില്ലയിലെ പല ഭാഗത്തേക്കും ഇവിടുന്നു പ്രൈവറ്റ് ബസ്സുകള്‍ ലഭിക്കുന്നതാണു. വൈകിട്ട് 6 മണിക്കാണു തിരിച്ചു ആലുവയിലേക്കുള്ള KSRTC ബസ്, സായാഹ്നം ആസ്വദിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 5.10 നു ആലുവയില്‍ നിന്നും എടുക്കുന്ന ഇതേ KSRTC ബസ്സില്‍ കടമക്കുടിയിലേക്കു ഒരു വൈകുന്നേര സവാരിയുമാകം, നിരാശപ്പെടേണ്ടി വരില്ല, ഉറപ്പ്.

A bus Journey to Kadamakudi

Photo Courtesy: Riyas Rasheed Ravuthar

മടക്കമാണു, യാത്രയുടെ മടക്കം

ആലുവയില്‍ നിന്നും വൈകിട്ട് കടമക്കുടിയിലേക്കു വരുന്ന നമ്മുടെ ആനവണ്ടി, സായാഹ്നം ആസ്വദിക്കാന്‍ ദാ വൈകിട്ട് ഈ വണ്ടിയില്‍ ഒരു യാത്ര വന്നാല്‍ മതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X