» »ഡ‌ൽഹി മലയാളികളുടെ സല്ലാപ കേന്ദ്രങ്ങൾ

ഡ‌ൽഹി മലയാളികളുടെ സല്ലാപ കേന്ദ്രങ്ങൾ

Written By:

ഡ‌ല്‍ഹിയിലാണോ നിങ്ങളുടെ താമസം, അ‌‌ല്ലെങ്കില്‍ ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ നിരവധി സ്ഥലങ്ങളുണ്ട് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും.

എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ കാമുകിയേകൂട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ സമാധാനത്തോടെ മിണ്ടീം പറഞ്ഞുമിരിക്കാന്‍ ചില സ്ഥലങ്ങള്‍ പരിചയപ്പെടുന്നത് നല്ലതാണ്. ഡല്‍ഹിയിലെ കമിതാക്കള്‍ ചുറ്റി തിരിയുന്ന സ്ഥല‌ങ്ങളാണ് ഇവയൊക്കെ

ഡ‌ല്‍ഹിയില്‍ എത്തുന്ന മലയാളികൾക്ക് സല്ലപിക്കാന്‍ നിരവധി സ്ഥലങ്ങള്‍ ഉണ്ട്. സ്വസ്ഥമായി ഇരിക്കാനും പലതരത്തിലുള്ള സാഹസികവും അല്ലാത്തതുമായ ആക്റ്റിവിറ്റികള്‍ ചെയ്യാനും പറ്റിയ സ്ഥലങ്ങളാണ് ഇവയൊക്കെ.

ഓള്‍ഡ് ഫോര്‍ട്ട്

ഓള്‍ഡ് ഫോര്‍ട്ട്

ഡല്‍ഹിയില്‍ ഒരു പഴ കോട്ടയുണ്ട് ഏറെ ചരിത്രവും ഐതീഹ്യവും പറയാനുള്ള വളരെ പഴക്കമുള്ള കോട്ട പുരാണി ക്വില എന്നാണ് ഈ കോട്ടയെ ഡ‌ല്‍ഹിക്കാര്‍ വിളിക്കുന്നത്. ഡല്‍ഹിയിലെ പ്രണയിതാക്കള്‍ ചുറ്റിക്കറങ്ങാറുള്ള ഒരു കോട്ടയാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Biswarup Ganguly

 കുത്തബ് മിനാ‌ര്‍

കുത്തബ് മിനാ‌ര്‍

പ്രണയിതാക്കള്‍ക്ക് പോയിരിക്കാന്‍ പ‌റ്റിയ ഒന്നൊന്നര സ്ഥലമാണ് കുത്തബ് മിനാര്‍. സൗത്ത് ഡല്‍ഹിയിലെ മെഹ്രലി പ്രദേശ‌ത്താണ് കുത്തബ് മിനാര്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: chopr

റിഡ്ജ് റോഡ്

റിഡ്ജ് റോഡ്

വിജനമായ റോഡിലൂടെ ഒന്ന് നടക്കുക അല്ലെങ്കില്‍ ഒന്ന് ഡ്രൈവ് ചെയ്യുക എന്നത് പ്രണയി‌താക്കളുടെ ആഗ്രഹമാണ്. എന്നാല്‍ തിരക്ക് പിടിച്ച ഡല്‍ഹിയില്‍ ഇങ്ങനെ ഒരു റോഡ് എവിടെ കിട്ടുമെന്ന് ചോദിച്ചാല്‍ റിഡ്ജ് റോഡ് എന്ന് മറുപടിപറയേണ്ടി വരും. വിശദമായി വായിക്കാം

Photo Courtesy: Parth.rkt

 ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

ഡല്‍ഹിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യാഗേറ്റും പരിസരപ്രദേശവും ആണെന്ന് പറയാം. അതിനാല്‍ തന്നെ പ്രണയിതാക്കള്‍‌ എത്താറുള്ള സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Amit Kumar

06. ദില്ലി ഹാത്ത്

06. ദില്ലി ഹാത്ത്

ഡല്‍ഹിയില്‍ പ്രണയിതാക്കള്‍ കറങ്ങി നടക്കുന്ന മറ്റൊരു സ്ഥലമാണ് ദില്ലി ഹാത്ത്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന നിരവധി ഷോപ്പുകള്‍ ഉള്ള ഈ സ്ഥലത്ത് നിന്ന് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍‌ക്ക് സ‌മ്മാനിക്കാന്‍ ഒന്നാന്തരം ഗിഫ്റ്റു‌കള്‍ വാങ്ങുകയും ചെയ്യാം. വിശദമായി വായിക്കാം

Photo Courtesy: Ekabhishek

പാര്‍ത്ഥ സാരഥി റോക്ക്സ്

പാര്‍ത്ഥ സാരഥി റോക്ക്സ്

ഡല്‍ഹിയിലെ ജെ എന്‍ യു ക്യാമ്പസിലാണ് അസാധാരണമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ജെ എന്‍ യുവില്‍ പഠിക്കുന്ന പ്രണിയിതാക്കളുടെ ഇഷ്ട സ്ഥലമാണ് ഇത്.
Photo Courtesy: Manuel Menal

ഡീര്‍ പാ‌ര്‍‌ക്ക്

ഡീര്‍ പാ‌ര്‍‌ക്ക്

ഡല്‍ഹിയിലെ ഏറ്റവും റൊമാന്റിക്ക് ആയ സ്ഥലമായാണ് ഡീര്‍ പാര്‍ക്കിനെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ നിങ്ങളുടെ കാമുകിയോടൊപ്പം ഇവിടേയ്ക്ക് യാത്ര ചെയ്തിട്ടില്ലാ എന്ന് പറയുന്നത് തന്നെ നാണക്കേടാണ്.
Photo Courtesy: Tom Thai

ബുദ്ധ ഗാര്‍ഡന്‍

ബുദ്ധ ഗാര്‍ഡന്‍

ഡല്‍ഹിയിലെ ദൗള കൗണിലുള്ള ബുദ്ധഗാര്‍ഡന്‍ പ്രണിയിതാക്കളുടെ പ്രിയ സ്ഥലങ്ങളില്‍ ഒന്നാണ്. പക്ഷെ ഇവിടം അത്ര സുരക്ഷിതമായ സ്ഥലമമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ തന്നെ ആളുകളുടെ കൂ‌ട്ടത്തില്‍ യാത്ര ചെയ്യുന്ന‌താണ് സുരക്ഷിതം.
Photo Courtesy: Wiki-uk

ലോധി ഗാര്‍ഡന്‍

ലോധി ഗാര്‍ഡന്‍

സൗത്ത് ഡല്‍ഹിയിലെ ലോധി റോഡിലെ ഖാന്‍ മാര്‍ക്കറ്റിന് സമീപത്തായാണ് 90 ഏക്കറോളം വിതൃതിയുള്ള ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ എത്തുന്ന പ്രണയിതാക്കള്‍ക്ക് വന്നിരിക്കാന്‍ പറ്റിയ സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Jay Cross

ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സ്

ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സ്

ഡല്‍ഹിയില്‍ എത്തുന്ന പ്രണയിതാക്കള്‍ക്ക് സല്ലപിക്കാന്‍ പറ്റിയ സ്ഥലമാണ് സാകേതിന് സമീപത്തുള്ള സൈദുള്‍ അജൈബ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗാര്‍ഡന്‍ ഓഫ് ഫൈവ് സെ‌ന്‍സ് എന്ന ഉദ്യാനം. കണ്ണിന് മാത്രമല്ലാ പഞ്ചേന്ത്രിയങ്ങളെ രസിപ്പിക്കുന്നതാണ് ഈ ഉദ്യാനം. വിശദമായി വായിക്കാം

Photo Courtesy: Prabhat nhpc

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...