Search
  • Follow NativePlanet
Share
» » മുംബൈയില്‍ എത്തിയാല്‍ ബോറടി മാറ്റാന്‍ ചില സ്ഥലങ്ങള്‍

മുംബൈയില്‍ എത്തിയാല്‍ ബോറടി മാറ്റാന്‍ ചില സ്ഥലങ്ങള്‍

By Maneesh

ലോകത്തിലെ തന്നെ മഹാനഗരങ്ങളില്‍ ഒന്നാണ് മുംബൈ. മുംബൈ നഗരത്തില്‍ എത്തിയാല്‍ ചിലര്‍ക്ക് വീര്‍പ്പുമുട്ടും. എപ്പോഴും തിരക്ക്, എവിടേയും തിരക്ക്. ബസിലും ട്രെയിനിലും കടകളിലും തിരക്കോട് തിരക്ക്. വല്ലാത്ത ഒരു അവസ്ഥ തന്നെ ആയിരിക്കും. എങ്ങും ആള്‍കൂട്ടവും ബഹളവും മാത്രം.

മുംബൈയില്‍ എത്തുകയാണെങ്കില്‍ ഈ തിരക്കില്‍ നിന്ന് ഒന്ന് ഒഴിഞ്ഞു മാറാന്‍ നമ്മള്‍ ആഗ്രഹിക്കാറില്ലെ. മുംബൈയിലെ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറാനും മുംബൈയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും പറ്റിയ സ്ഥലങ്ങള്‍ എതൊക്കെയെന്ന് നോക്കാം.

ന്യൂയോര്‍ക്കില്‍ നിന്ന് കിട്ടിയ ഐഡിയ

ന്യൂയോര്‍ക്കിലാണ് പ്രശസ്തമായ സെന്‍ട്രല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ഇതില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് കൊണ്ട് നിര്‍മ്മിച്ച ഒരു പാര്‍ക്ക് മുംബൈയിലും ഉണ്ട്. സെന്‍ട്രല്‍ പാര്‍ക്ക് എന്ന് തന്നെയാണ് ഇതിന്റേയും പേര്. അധികം ജനത്തിരക്കില്ലാത്ത ഈ സ്ഥലത്ത് വെറുതെ ഇരിക്കുകയോ കാഴ്ചകള്‍ കണ്ട് നടക്കുകയോ ചെയ്യാം.

80 ഹെക്ടര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ പാര്‍ക്കില്‍ ഒരു തീംപാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഗോള്‍ഫ് കോഴ്‌സും ഇവിടെയുണ്ട്.

ജൂഹുവില്‍ പോയാലോ

മുംബൈയിലെ ഏറ്റവും പ്രശസ്തമായ ബീച്ച് ആണ് ജൂഹു. ബാന്ദ്രയില്‍ നിന്നും 30 മിനിറ്റ് സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ബോറടി മാറ്റന്‍ പറ്റിയ ഒരു സ്ഥലമാണ് ഈ ബീച്ച്.

ബീച്ച് രുചികള്‍, മുബൈയുടെ മറ്റ് തനതുരുചികളെല്ലാം പരീക്ഷിച്ച് കടല്‍ത്തീരത്ത് നടക്കുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്യാം. ഗോലകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നിറങ്ങളണിഞ്ഞ് നില്‍ക്കുന്ന ഗോലകള്‍ കണ്ടാല്‍ നമ്മള്‍ പ്രായം മറക്കുമെന്നുറപ്പാണ്.

നെഹ്രു മ്യൂസിയം

വെറുതേ ബോറടിച്ചിരിക്കുമ്പോള്‍ പോകാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് നെഹ്രു മ്യൂസിയം. ഇതിന് അടുത്തായി ഒരു പ്ലാനറ്റേറിയവും ഉണ്ട്. ഹാജി അലി ജ്യൂസ് സെന്റര്‍, ആട്രിയ മാള്‍ എന്നിവ ഇതിനടുത്താണ്.

ജ്യൂസ് കുടിക്കാന്‍ മാത്രം ഒരു സ്ഥലം

മുംബൈ നഗരത്തിലൂടെ അലഞ്ഞ് നടന്നെങ്കില്‍ നിങ്ങള്‍ക്ക് ജ്യൂസ് കുടിക്കാന്‍ ഒരു സ്ഥലമുണ്ട്. ജ്യൂസുകള്‍ക്ക് പേരു കേട്ട സ്ഥലമാണ് ഇത്. ഹാജി അലി പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് ഈ ജ്യൂസ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

കാല്‍നടയാത്രക്കാര്‍ക്കും, പള്ളിയിലെത്തുന്നവര്‍ക്കും, നിശാപാര്‍ട്ടിക്ക് പോകുന്നവര്‍ തുടങ്ങി നിരവധിപ്പേര്‍ ജ്യൂസ്‌കുടിച്ച് ദാഹം മാറ്റാന്‍ ഇവിടെ എത്താറുണ്ട്.

വെള്ളത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പള്ളി

മുംബൈയിലെ ഹാജി അലി പള്ളി എന്ന മുസ്ലീം പള്ളിക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. ബോറടിക്കുവാണെങ്കില്‍ ആ പള്ളിയൊന്ന് കാണാം. വെള്ളത്തിലൂടെ ഉയര്‍ത്തിക്കെട്ടിയ റോഡിലൂടെ നടന്നുവേണം പള്ളിയിലെത്താന്‍. വെള്ളത്തിന് നടുക്കായാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.

ജാതിമത ഭേദമില്ലാതെ ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലമാണെങ്കിലും വെള്ളിയാഴ്ച ദിവസം ഇവിടെ പോകുന്നത് നല്ലതല്ല. വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്കുണ്ടാവും.

ബാബിലോണില്‍ നിന്ന് വന്ന പേര്

ബാബിലോണിലെ ഹാംഗിംഗ് ഗാര്‍ഡന്‍ ഏറേ പ്രശസ്തമാണ്. അത് പോലെ തൂങ്ങിക്കിടക്കുന്നതല്ലെങ്കിലും മുംബൈയിലും ഒരു ഗാര്‍ഡന്‍ ഉണ്ട്. നഗരത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സുന്ദരവുമായ പാര്‍ക്കാണിത്. ചെടികളില്‍ രൂപപ്പെടുത്തിയ മൃഗങ്ങളുടെ രൂപങ്ങള്‍ വലിയ ഷൂ പ്രതിമ എന്നിവയെല്ലാം ചേര്‍ന്ന് പാര്‍ക്കിന് തീര്‍ത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് നല്‍കുന്നത്. കെംപ്‌സ് കോര്‍ണര്‍, പോര്‍ഷേ ഷോറൂം എന്നിവയ്ക്കടുത്താണ് ഈ പാര്‍ക്ക്.

മുംബൈയിൽ എത്തിയാൽ ബോറടി മാറ്റാൻ ചില സ്ഥലങ്ങൾ

ഇവിടെ പ്രവേശനം തീര്‍ത്തും സൗജന്യമാണ്. സെന്‍ട്രല്‍ മുംബൈയില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് ഇവിടേയ്ക്കുള്ള ദൂരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X