Search
  • Follow NativePlanet
Share
» »മുർഷിദാബാദിലേക്ക് ഒരു ചരിത്ര യാത്ര

മുർഷിദാബാദിലേക്ക് ഒരു ചരിത്ര യാത്ര

ചരിത്ര പ്രസിദ്ധിയാർജ്ജിച്ച മികച്ച വാരാന്ത്യ കവാടങ്ങളുടെ പട്ടികയിൽ ഉൾപെടുത്താവുന്ന ചില സ്ഥലങ്ങളിൽ ഒന്നാണ് മുർഷിദാബാദ്. കൊൽക്കത്തയിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന മികച്ച ഒരു ലക്ഷ്യസ്ഥാനമാണ് ഇത്. കാണാൻ അതിമനോഹരമായ പൂന്തോട്ടങ്ങളിൽ തുടങ്ങി അനവധി കൊട്ടാരങ്ങളും ശവകുടീരങ്ങളും ക്ഷേത്രങ്ങളും ഒക്കെ കടന്ന് നിങ്ങൾക്ക് മുർഷിദാബാദ് പട്ടണത്തിലൂടെ യാത്ര ചെയ്ത് ആശ്ചര്യഭരിതരാകാനാവും

ചരിത്ര പ്രധാന്യമേറിയ സ്ഥലങ്ങളാലും മതപരമായ പ്രത്യേകകളാലും മുർഷിദാബാദ് പട്ടണം പശ്ചിമ ബംഗാളിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുന്നു. . എങ്കിൽ പിന്നെ ഈ സീസണിൽ ഇത്തരമൊരു സ്ഥലത്തേക്ക് യാത്രയാരംഭിച്ചു കൊണ്ട് ഈ നഗരത്തിൻറെ സമ്പന്നമായ ചരിത്രത്തെ തൊട്ടറിയണ്ടേ..?

മുർഷിദാബാദ് സന്ദർശിക്കാൻ അനുയോജ്യമായ സമയം

മുർഷിദാബാദ് സന്ദർശിക്കാൻ അനുയോജ്യമായ സമയം

ചൂടുള്ള കാലാവസ്ഥയാണ് എപ്പോഴും മുർഷിദാബാദിൽ അനുഭവപ്പെടുന്നത്. അതിനാൽത്തന്നെ വേനൽക്കാലത്തിൽ ഇവിടേക്കുള്ള സന്ദർശനം കൂടുതൽ അസുഖകരവുമായിരിക്കും. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് മുർഷിദാബാദ് സന്ദർശിക്കാൻ പറ്റിയ സമയങ്ങൾ. ഈ കാലയളവിലുള്ള കാലാവസ്ഥ യാത്രയ്ക്ക് അനുയോജ്യമായതും വളരെയധികം സൗകര്യപ്രദമായതുമാതാണ്.

PC: Arghyaadhikary

എങ്ങനെ മുർഷിദാബാദിലേക്ക് എത്തിച്ചേരാം

എങ്ങനെ മുർഷിദാബാദിലേക്ക് എത്തിച്ചേരാം

വിമാനമാർഗം: മുർഷിദാബാദിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊൽക്കത്തയിലാണ്. 220 കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം..

റെയിൽ മാർഗം : കൊൽക്കത്തയിൽ നിന്നോ അതിനടുത്തുള്ള എത് നഗരങ്ങളിൽ നിന്നോ മുർഷിദാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് നിങ്ങൾക്ക് എളുപ്പത്തിൽ ട്രെയിൻ ലഭിക്കും.

റോഡ് വഴി : മുർഷിദാബാദിലേക്കുള്ള റോഡുകള് ഇപ്പോഴും വളരെ നല്ല രീതിയിൽ പരിപാലിച്ചുവരുന്നു. കൊൽക്കത്തയിൽ നിന്ന് റോഡ് മാർഗം വളരെ എളുപ്പത്തിൽ ഇങ്ങോട്ട് എത്തിച്ചേരാം. ഏതാണ്ട് 230 കിലോമീറ്റർ ദൂരമാണ് മുർഷിദാബാദിലേക്ക് അവിടെനിന്ന് ആകെയുള്ളത്

റൂട്ട് 1: കൊൽക്കത്ത - ബർദ്ധമാൻ - ബഹറാംപൂർ - മുർഷിദാബാദ്

റൂട്ട് 2: കൊൽക്കത്ത - രണാഘട്ട് - പ്ലാസി - മുർഷിദാബാദ്

നിങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താൻ ആഗ്രഹിക്കുന്നെങ്കിൽ റൂട്ട് 1 തിരഞ്ഞെടുക്കുന്നതാവും കൂടുതൽ ഉചിതം. റൂട്ട് 2 നെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ മുർഷിദാബാദിൽ എത്തിച്ചേരാൻ സമയം കുറവ് മതിയാവും. ഏകദേശം ആറു മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരാൻ കഴിയും. നിങ്ങളുടെ യാത്രമധ്യേ ഒരിടവേള എടുക്കാൻ അവസരമൊരുക്കുന്ന സ്ഥലങ്ങളെ ചുവടെ പരിചയപ്പെടാം

ബർദ്ധമാൻ

ബർദ്ധമാൻ

പശ്ചിമ ബംഗാളിന്റെ രാജകീയമായ പൈതൃക നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ബർദ്ധമാൻ. യാത്രയെ ഇഷ്ടപ്പെടുന്നവർക്കും ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണിതെന്ന് ചിന്തിക്കാതെ തന്നെ പറയാം. പുരാതനമായ ക്ഷേത്രങ്ങളും ചരിത്ര പ്രാധാന്യമേറിയ കെട്ടിടങ്ങളും ഒക്കെ തലയെടുപ്പോടെ നിലകൊള്ളുന്ന ഇവിടുത്തെ പരിസ്ഥിതി ഏവരെയും സന്തോഷിപ്പിക്കുന്നതാണ്. ശിലായുഗകാലം തൊട്ടേ നിലവിലുണ്ടെന്ന് കരുതപ്പെടുന്ന പ്രദേശം കൂടിയാണ് ഈ സ്ഥലം. മുർഷിദാബാദിൽ നിന്ന് 137 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ബർദ്ധമാൻ പട്ടണത്തിലേക്ക് കൊൽക്കത്തയിൽ നിന്ന് 100 കി മീ ദൂരമുണ്ട്.. കുറച്ചു ദിവസങ്ങൾ ഇവിടെ താമസിച്ച മഹാവീര ഭഗവാന്റെ പേരിൽ നിന്നാണ് ബർദ്ധമാൻ എന്ന പേര് ഈ നഗരത്തിന് ലഭിക്കുന്നത്

എപ്പോഴെങ്കിലും ഇവിടെ വന്നെത്തിയാൽ തീർച്ചയായും നിങ്ങൾ സന്ദർശിക്കേണ്ട 108 ശിവക്ഷേത്രൾ ഇവിടെയുണ്ട്. അതുപോലെ തന്നെ ഇവിടെ കാണേണ്ട പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ ദാമോദർ നദിയോരവും, ഹവാ മഹലും, ഗാർസൺ ഗേറ്റും ഉൾപ്പെടുന്നു. വ്യത്യസ്തമായ സാംസ്കാരിക പാരമ്പര്യമുള്ളതിനാൽ ബർദ്ധമാനിൽ നിരവധി പള്ളികളും ആരാധനാലയങ്ങളും ഒക്കെ നിങ്ങൾക്ക് ഇവിടെ ബർദ്ധമാനിൽ കാണാൻ കഴിയും

PC: Mondal.koustav

ബഹറാംപൂർ

ബഹറാംപൂർ

മുർഷിദാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ബഹറാംപൂർ. പ്രസിദ്ധിയേറിയ നിരവധി ചരിത്രസ്മാരകങ്ങൾ ഇവിടെ കുടികൊള്ളുന്നു. ഡച്ച് ശെമിത്തേരി, ജാഫർഗഞ്ച് സെമിത്തേരി, കത്ഗോള കൊട്ടാരം എന്നിവയൊക്കെ അവയിൽ ഉൾപ്പെട്ടവയാണ്. മുർഷിദാബാദ് പട്ടണത്തിന് 11 കി.മീ ദൂരത്തായാണ് ബഹറാംപൂർ സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ തലസ്ഥാനമായിരുന്നു ബഹറാംപൂർ

പട്ടണം ബംഗാളിലെ നിരവധി നവാബ്മാരുടേയും സുൽത്താന്മാരുടേയും ഭരണാധികാരത്തിന് കീഴിലായിരുന്നു ഈ സ്ഥലം. നിരവധി ചരിത്ര സ്മാരകങ്ങളുടെ സാന്നിധ്യം ബഹറാംപൂരിന്റെ മനോഹരമായ സമ്പന്ന ചരിത്രത്തെ വരച്ചുകാട്ടുന്നു. നാസിർപൂർ കൊട്ടാരം, ഫൂട്ടി മസ്ജിദ്, ഖുൽഷാബാഗ് തുടങ്ങിയവയൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടാൻ കഴിയുന്ന ഇടങ്ങളാണ്..

PC: Jagadhatri

അന്തിമ ലക്ഷ്യസ്ഥാനം - മുർഷിദാബാദ്

അന്തിമ ലക്ഷ്യസ്ഥാനം - മുർഷിദാബാദ്

ഭാഗീരഥി നദിയുടെ തീരങ്ങളിലാണ് മുർഷിദാബാദ് എന്ന ചരിത്ര നഗരം സ്ഥിതിചെയ്യുന്നത്. നിരവധി പുരാതന സ്മാരകങ്ങളും വാസ്തുവിദ്യാ കലാശിൽപങ്ങളും ഒക്കെ ഇവിടെ ഈ നാടിന്റെ കൂട്ടിനായുണ്ട്. മഹോന്നതമായ ഇവയുടെയൊക്കെ സാന്നിധ്യം ഈ സ്ഥലത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഒരിടമാക്കി മാറ്റിയിരിക്കുന്നു.

മുഗൾ രാജപരമ്പരയുടെ കാലത്ത് ബംഗാൾ മേഖലയുടെ തലസ്ഥാന നഗരിയായിരുന്നു മുർഷിദാബാദ് പട്ടണം. അതുകൊണ്ടുതന്നെ ഇവിടെ നിങ്ങൾക്ക് മുഗൾ വാസ്തുവിദ്യയുടെ അവശിഷ്ടങ്ങളും ശിൽപകലാ വൈഭവങ്ങളുമൊക്കെ വേണ്ടുവോളം കാണാൻ കഴിയും. മഹോന്നതമായ കൊട്ടാരങ്ങളിൽ തുടങ്ങി പ്രാചീനമായ ഒരു മതസംസ്കാരത്തിന്റെ വിശിഷ്ട ഭാഗങ്ങൾ വിളിച്ചോതുന്ന പള്ളികൾ വരെ ഇവിടെയീ മനോഹര നഗരത്തിന്റെ അതിർത്തിയിൽ നിങ്ങൾക്ക് കാണാനാവും... ഇവിടെ മുർഷിദാബാദിൽ വന്നെത്തിയാൽ ഉറപ്പായും സന്ദർശ്ശിക്കേണ്ട പ്രധാന സ്ഥലങ്ങൾ താഴെ പറയുന്നവയാണ്.

PC: Rounik Ghosh

ഹസാർദുവാരി കൊട്ടാരം

ഹസാർദുവാരി കൊട്ടാരം

ബദാ കോതി എന്ന പേരിൽ അറിയപ്പെടുന്ന മുർഷിദാബാദിലെ ഏറ്റവും മനോഹരമായ ചരിത്ര സ്മാരകമാണ് ഹസാർദുവാരി കൊട്ടാരം. ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ വന്നെത്തുന്നത് ഇത് സന്ദർശിക്കാനായി മാത്രമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ കൊട്ടാരം ഇറ്റാലിയൻ മാതൃകാ ശൈലിയിലുള്ള ഒരു കെട്ടിടമാണ്. കൊട്ടാരത്തിനകത്ത് ആയിരക്കണക്കിന് വാതിലുകളുണ്ട്. അതിൽ നൂറെണ്ണെവും നിർമ്മിച്ചിരിക്കുന്നത് അതിക്രമിച്ച് കയറുന്ന അക്രമകാരികളെ ആശയക്കുഴപ്പത്തിലാക്കാൻ വേണ്ടിയാണെന്നു പറയാം. അനശ്വരമായ വാസ്തുശില്പകലയുടെ മഹാസാഗരം തന്നെ നിങ്ങൾക്കിവിടെ ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ വന്നെത്തിയാൽ കാണാൻ കഴിയും. മുർഷിദാബാദിൽ വന്നെത്തുന്ന ഓരോ സന്ദർശകരും തീർച്ചയായും സന്ദർശിച്ചിക്കേണ്ട ഏറ്റവും പ്രാധാന്യമേറിയ സ്ഥലങ്ങളിൽ ഒന്നാണ് ഹസാർദുവാരി പാലസ്. ഇവിടെയെത്തുന്ന യാത്രീകർ ഓരോരുത്തരും ഒരു കാരണവശാലും ഈ കൊട്ടാരത്തിന്റെ വിശിഷ്ഠ സൗന്ദര്യം ദർശിക്കാതെ മടങ്ങിപോകരുത്

PC: Shaunak Roy

നിസാമാത് ഇമാംബ്ര

നിസാമാത് ഇമാംബ്ര

പത്തൊൻപതാം നൂറ്റാണ്ടിൽ നവാബ് മൻസൂർ അലി ഖാൻ നിർമ്മിച്ച നിസാമാത് ഇമാംബ്രാ ഷിയ മുസ്ലിമുകളുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മേളനാലയമാണ്. മുർഷിദാബാദിലെ ഏറ്റവും പ്രധാന്യമേറിയ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലൊന്നാണ് ഈ സ്ഥലം. വർഷാവർഷം നിരവധി സഞ്ചാരികളുടെ തിരക്ക് ഇവിടെ അനുഭവപ്പെടുന്നു..

മക്കയിൽ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ചാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം മുസ്ലീങ്ങൾ സന്ദർശിക്കുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ് ഇത്. ഹജ്ജ് യാത്രയ്ക്ക് പോകാൻ കഴിയാത്ത മുസ്ലിമുകൾ നിസാമത് ഇമാംബ്രയിൽ വന്ന് തങ്ങളെ സ്വയം അർപ്പിക്കുകയും സർവ സ്രാഷ്ടാവായ തങ്ങളുടെ പിതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാറുമുണ്ട്.

PC: Debashis Mitra

മുർഷിദാബാദിലെ കമ്പോളങ്ങൾ

മുർഷിദാബാദിലെ കമ്പോളങ്ങൾ

ഇവിടെ മുർഷിദാബാദിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കിലും പശ്ചിമ ബംഗാളിലെ ഏറ്റവും മികച്ച കരകൗശല വസ്തുക്കളുടെയും സിൽക്ക് വ്യവസായങ്ങളുടേയും സമ്പന്നമായ ഒരു നിര തന്നെ നിങ്ങൾക്കിവിടെ കാണാനാവും

അതു കൊണ്ടുതന്നെ നിങ്ങളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കരകൗശല കൗതുകങ്ങളും, പട്ട് സാരികളും സ്കാർഫുകളുമൊക്കെ ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്. മുർഷിദാബാദിലെ മനോഹര സൗന്ദര്യത്തെ ആസ്വദിക്കുന്നതോടൊപ്പം ഇവയൊക്കെ സ്വന്തമാക്കാനും ഇവിടെയെത്തുന്ന സന്ദർശകർക്ക് ഏവർക്കും അവസരമുണ്ട്. എങ്കിൽ പിന്നെ എത്രയും പെട്ടെന്ന് ഇവിടെ എത്തിച്ചേർന്ന് വിപണികളിൽ കച്ചവടത്തിനായി കാത്തു വച്ചിരിക്കുന്ന ഏതാനും സാധനങ്ങൾ വാങ്ങുകയും അവയെ ഈ യാത്രയുടെ ഓർമ്മയ്ക്കായി സൂക്ഷിക്കുകയും ചെയ്താലോ ?

കത്ര മസ്ജിദ്

കത്ര മസ്ജിദ്

1724 ൽ പണികഴിപ്പിച്ച ഈ മസ്ജിദ്, നവാബ് മൂർഷിദ് ഖുലി ഖാന്റെ ഓർമ്മയ്ക്കായുള്ള ശവകുടീരമാണ്. മുർഷിദാബാദിലെ കാലാചാരുതയേറിയതും മഹോത്തരവുമായ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്.. ഈ ശവകുടീരത്തിന് അരികിലായി സ്ഥിതി ചെയ്തിരുന്ന ഒരു കമ്പോളത്തിന്റെ പേരാണ് കത്ര എന്നത്. കാലം കടന്നു പോയ വേളയിൽ ആളുകൾ ഈ മസ്ജിതിനെ ഈ പേരിട്ടു തന്നെ വിളിക്കാൻ തുടങ്ങി.

രണ്ട് നിലകളിലായുുള്ള കൂടാരങ്ങൾ പോലെ നിർമ്മിക്കപ്പെട്ടിരിക്കുന്ന കത്ര മസ്ജിദ് കടുംചുവപ്പു നിറമുള്ള ഇഷ്ടികകളാൽ നിർമ്മിക്കപ്പെട്ടതാണ്. ഇതിന്റെ നാലു മൂലകളിലും മനോഹരമായ ഗോപുര സ്തംഭങ്ങൾ നിലകൊള്ളുന്നു. ചരിത്രപരമായ വൈഭവങ്ങളാലും കാലാമൂല്യമേറിയ കാവ്യ സൃഷ്ടികളാലും സമ്പന്നമായ ഇവിടെ വർഷം തോറും ആയിരക്കണക്കിന് സഞ്ചാരികൾ വന്നെത്തുന്നു.

PC: Ansuman Bhattachraya

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more